റോസേറ്റാ സ്റ്റോൺ(ROSETTA STONE) വിലമതിക്കാനാവാത്ത ചരിത്രരേഖ - മഹാ രഹസ്യങ്ങളുടെ ചുരുളഴിച്ച പുരാതന രേഖ
വിലമതിക്കാനാവാത്ത ഒരു ചരിത്രരേഖയാണ് റോസേറ്റാസ്റ്റോൺ രണ്ടുനൂറ്റാണ്ടുമുൻപ്വരെ ഈജിപ്തുകാരുടെ ചിത്രലിപിയെ ഒരുലിപിയായി ആരുംകണ്ടിരുന്നില്ല .ഈജിപ്തുകാരുടെ ഏതോ മാന്ത്രികചിത്രങ്ങളായോ, ഒരർത്ഥവുമില്ലാത്ത ചിത്രങ്ങളായോ ആണ്പണ്ഡിതന്മാർ അവയെകണ്ടിരുന്നത് ..നാം ഇന്നറിയുന്ന ഈജിപ്ഷ്യൻ ചരിത്രപുരുഷന്മാരെല്ലാം തന്നെ അന്ന് കഥാപുരുഷന്മാരായിരുന്നു .പിൽക്കാലത്തെഗ്രീക്ക് ,റോമൻചരിത്രകാരന്മാരും ,കഥാകാരന്മാരും എഴുതിയ കഥകളിലെ പ്രതിപാദ്യങ്ങൾ .അതിനപ്പുറം ഒരുവിലയും ഈജിപ്തിനോ അതിന്റെ ചരിത്രത്തിനോ ആരും നൽകിയില്ല .

.പുരാതനഈജിപ്ഷ്യൻ ചരിത്രം മുഴുവൻ മനുഷ്യരാശിക്ക് തുറന്നുകൊടുത്ത ചരിത്ര വസ് തുവാണ് റോസേറ്റാസ്റ്റോൺ .
കറുത്ത ഗ്രാനൈറ്റ് ശിലയിലെ ഒരുഫലകമാണ് റോസേറ്റാസ്റ്റോൺ .ഇതിൽ ഒരേകാര്യം മൂന്ന്വ്യത്യസ്തലിപികളിൽ രേഖപ്പെടുത്തിയിരുന്നു . പുരാതനഗ്രീക്ക് ,പുരാതനഈജിപ്ഷ്യൻ ചിത്രഭാഷ , ഡെമോടിക് സ്ക്രിപ്റ്റ് ഇവയായിരുന്നു അത് .ഈ മൂന്ന് ലിപികളും അതിപ്രാചീനമാണ് .1799 ൯ ഇത് ഒരു ഫ്രഞ്ച് സൈനികനാണ് ഈജിപ്തിൽനിന്നും കണ്ടെത്തിയത് . ഇന്നേക്ക് 2200 വര്ഷംമുൻപ് ഈജിപ്ഷ്യൻ രാജാവ് ടോളമിനാലാമൻ പുറപ്പെടുവിച്ച ഒരുഉത്തരവാണ് ഇതിലെപ്രതിപാദ്യം
പതിനെട്ടാംനൂറ്റാണ്ടിൽ ഇത് പലപ്പോഴും ബ്രിട്ടീഷുകാരുടെയും ഫ്രഞ്ചുകാരുടെയു കൈകളിൽ മാറിമറിഞ്ഞു .പലർക്കുമിതിന്റെ മൂല്യം മനസ്സിലായില്ല .1823 ഇൽ ഫ്രഞ്ചുകാരനായ ജീൻ ഫ്രാൻകോയിസ് ഷാംപൊള്ളിയൻ എന്നയാൾഇത് വായിച്ചെടുത്തു .പുരാതന ഈജിപ്ഷ്യൻ ചിത്രഭാഷയുടെ രഹസ്യമാണ് ഷാംപൊള്ളിയൻ അനാവരണം ചെയ്തത്
.
.അതോടെ ഈജിപ്ഷ്യൻ ലിപി അർത്ഥമില്ലാത്ത ചിത്രങ്ങളിൽ നിന്നും ജീവൻ തുടിക്കുന്ന ചരിത്രരേഖകളായി മാറി .കഥാപുരുഷന്മാർ ചരിത്രപുരുഷന്മാരായി ..ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പഴമ ലോകം തിരിച്ചറിഞ്ഞു..
നിർഭാഗ്യവശാൽ സൈന്ധവലിപിക്ക് ഒരുബഹുഭാഷ ''റോസേറ്റാസ്റ്റോൺ'' ഇതുവരെ ലഭിച്ചിട്ടില്ല .അങ്ങിനെ ഒരു വസ്തു ലഭിച്ചാൽ അത് എക്കാലത്തെയും വലിയഒരു കണ്ടുപിടിത്തമാകും .നമ്മുടെ പുരാതന ചരിത്രം എല്ലാ വ്യക്തതയോടും കൂടി നമുക്ക് മുന്നിൽ തെളിഞ്ഞു വരും
---
Ref:
1. http://www.ancientegypt.co.uk/writing/rosetta.html
2. http://www.ancient.eu/Rosetta_Stone/
This post is an original work no part of it is shared or copied from any other work.-Rishidas
ചിത്രം: റോസേറ്റാസ്റ്റോൺ .
ചിത്രംഅവലംബം :വിക്കിമീഡിയകോമൺസ്