A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്ലൂട്ടോയും നഷ്ടമായ ഗ്രഹ പദവിയും




നാഗരികതയുടെ തുടക്കം മുതൽ തന്നെ ,ജിജ്ഞാസുക്കളായ മനുഷ്യർ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു .നക്ഷത്രങ്ങൾ നിറഞ്ഞ രാത്രികാല ആകാശത്തിന് ചില പ്രത്യേകതകൾ ഉണ്ട് .നക്ഷത്രം പോലെ തോന്നിക്കുന്ന ചില വസ്തുക്കൾ നക്ഷത്രങ്ങൾ കിടയിലൂടെ സ്ഥാനംമാറ്റി മാറ്റി സഞ്ചരിക്കുന്നുണ്ട്. .കുറേക്കാലത്തെ നിരീക്ഷണങ്ങൾക്ക് ശേഷം അത്തരത്തിലുള്ള അഞ്ചു ''നക്ഷത്രങ്ങളെ '' എല്ലാ നാഗരികതകളും കണ്ടെത്തി. ബുധൻ ,ശുക്രൻ ,ചൊവാ ,വ്യാഴം ശനി എന്നിവയായിരുന്നു അവ .ഗ്രീക് സംസ്കാരം അവയെ അലഞ്ഞുതിരിയുന്നവർ എന്നർഥമുള്ള ''പ്ലാനെറ്സ് '' എന്ന് വിളിച്ചു .ഭാരതീയ സംസ്കാരം അവക്ക് ഭൂമിയുമായുള്ള സാമ്യം സഹസ്രാബ്ദങ്ങൾക്കുമുന്പേ തിരിച്ചറിഞ് അവയെ ഗ്രഹങ്ങൾ എന്ന് വിളിച്ചു .ഇന്നേക് മൂവായിരം കൊല്ലം മുൻപ് ലഗധ മഹർഷി രചിച്ച വേദങ്ങ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ പരിക്രമണകാലവും അവക്ക് ഭൂമിയിൽ നിന്നുള്ള ദൂരവും മാത്രമല്ല അവയുടെ വ്യാസം പോലും വളരെ കൃത്യമായി കണ്ടെത്തി ഏറ്റവും വിദൂര ഗ്രഹമായി അന്ന് കരുതിയിരുന്ന ശനിയുടെ വ്യാസം ഒരുശതമാനം പോലും തെറ്റാതെയാണ് ലഗധ ആചാര്യൻ കണക്കുകൂട്ടിയത് .
നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന അഞ്ചു ഗ്രഹങ്ങൾ കൂടാതെ മറ്റു ഗ്രഹങ്ങളും ഉണ്ടാവാൻ എന്നും മിക്ക സംസ്കാരങ്ങളും ഊഹിച്ചിരുന്നു .നമ്മുടെ സംസ്കാരം അവയെ ഛായാ ഗ്രഹങ്ങൾ എന്നാണ് സൂചിപ്പിച്ചിരുന്നത് .പുരാതന സുമേറിയൻ സംസ്കാരം നിബുരു എന്ന ഒരു ഗ്രഹം ഉണ്ടെന്നു ഉറച്ചു വിശ്വസിച്ചിരുന്നു .അതിനെപ്പറ്റി കഥകളും അവർ മെനെഞ്ഞു. ടെലിസ്കോപ്പുകളുടെ ആവിർഭാവത്തോടെ മനുഷ്യൻ വാന നിരീക്ഷണത്തിനുള്ള ശക്തമായ ഒരുപകരണം ലഭിച്ചു .ടെലിസ്കോപ്പിന്റെ സഹായത്തോടെ ബ്രിട്ടീഷ് വാന നിരീക്ഷകനായ വില്യം ഹെർഷൽ 1781 ഇൽ ഏഴാമത്തെ ഗ്രഹമായ യൂരാനാസിനെ കണ്ടുപിടിച്ചു .യൂരാനാസിനെ പലപ്പോഴും വളരെ ഒരു മങ്ങിയ നക്ഷത്രം പോലെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും .ഹർഷലിനു മുൻപുള്ള നിരീക്ഷകർ യൂരാനാസിനെ നക്ഷത്രമായാണ് കരുതിയത് അത് ഒരു ഗ്രഹമാണെന്നു നിരീക്ഷണങ്ങളിലൂടെ തെളിയിച്ചത് ഹെർഷൽ ആണ്
.
യുറാനസ്സിന്റെ ഭ്രമണപഥം കണക്കുകൂട്ടിയ ഗണിതജ്ഞർ അതിന്റെ ഭ്രമണപഥത്തിൽ ചില പൊരുത്തകേടുകൾ ആദ്യമേ കണ്ടുപിടിച്ചു .യുറാനസ്സിന്റെ ഭ്രമണപഥത്തിനു പുറത്തുള്ള ഒരു വമ്പൻ ഗ്രഹം യുറാനസിനെ സ്വാധീനിക്കുന്നുണ്ടെന്ന് വാനനിരീക്ഷകരും ഗണിതജ്ഞരും ,വിധിയെഴുതി .സ്വാധീനം ചെലുത്തുന്ന ഗ്രഹത്തിന്റെ ഭ്രമണ പഥവും അവർ ഗണിച്ചെടുത്തു . അങ്ങിനെ എട്ടാമത്തെ ഗ്രഹത്തിനായുള്ള തെരച്ചിൽ പത്തൊമ്പതാം നൂറ്റൻഐടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ ചൂട് പിടിച്ചു. ബ്രിടീഷുകാരനായ ജോൺ ആഡംസും ഫ്രഞ്ചുകാരനായ അർബൻ ലെ വേരിയർ യുമാണ് എട്ടാം ഗ്രഹത്തിന്റെ ഭ്രമണപഥം കണക്കാക്കിയത് ലെ വേറിയരുടെ കണക്കുകൂട്ടലുകൾ ആധാരമാക്കി നിരീക്ഷണം നടത്തിയ ജർമൻ വാന നിരീക്ഷകൻ ജൊഹാൻ ഗോറ്റ്ഫ്രിഡ് ഗാല്ലേ 1846 ഇൽ എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂണിനെ കണ്ടെത്തി. നെപ്ട്യൂണിന്റെ കണ്ടെത്തലിനുശേഷം അതിന്റെ ഭ്രമണപഥവും നെപ്ട്യൂണിന്റെ ഭ്രമണപഥത്തിനു പുറത്തുള്ള ഒരു വസ്തുവിന്റെ സ്വാധീനത്തിൽ വ്യതിചലിക്കുന്നു എന്ന് ചില ഗണിതജ്ഞർ കണ്ടെത്തി .ഉടനെത്തന്നെ ഒൻപതാമത്തെ ഗ്രഹത്തിനായുള്ള തെരെച്ചിലും തുടങ്ങി .പക്ഷെ ഒൻപതാം ഗ്രഹത്തിനുവേണ്ടിയുള്ള തെരച്ചിൽ എളുപ്പമായില്ല .തെരച്ചിൽ എൺപതു കൊല്ലം നീണ്ടു .ഒടുവിൽ 1930 ഇൽ അമേരിക്കൻ വാന നിരീക്ഷകൻ ക്ളൈഡ് ടോംബാ ഒൻപതാമത്തെ ഗ്രഹത്തെ കണ്ടെത്തി .അതിനു പ്ലൂട്ടോ എന്ന് പേരിട്ടു .ആദ്യമേതന്നെ പ്ലൂട്ടോയെ ഒരു ഗ്രഹമായി അംഗീകരിക്കാൻ പല ശാസ്ത്രജ്ഞരും വിമുഖത കാട്ടി .ഒന്നാമത്തെ കാരണം പ്ലൂട്ടോക് ഭൂമിയോളം വലിപ്പമുണ്ടെന്ന് ടോംബോ അനുമാനിച്ചെങ്കിലും പലരും പ്ലൂട്ടോ തീരെ ചെറുതാണോ എന്ന് അന്നും സംശയിച്ചിരുന്നു . രണ്ടാമതായി പ്ലൂട്ടോയുടെ ഭ്രമണപഥം മറ്റു ഗ്രഹങ്ങളെപോലെ അല്ല .ഭ്രമണകാലത്തിന്റെ പത്തു ശതമാനം സമയം പ്ലൂട്ടോ സൂര്യനോട് നെപ്ട്യൂണിനെക്കാളും അടുത്താണ് . മൂന്നാമത് പ്ലൂട്ടോയുടെ ഭ്രമണ പഥം മറ്റു ഗ്രഹങ്ങളുടെ ഭ്രമണ പഥത്തെക്കാൾ വളരെ ചരിവ് കൂടിയതാണ് .നാല്പതുകളിൽ തന്നെ പ്ലൂട്ടോയുടെ ഭ്രമണ പഥം ഗ്രഹങ്ങളേക്കാൾ സാമ്യം കാണിക്കുന്നത് വാൽ നക്ഷത്രങ്ങളോടാണെന്നു പല ഗവേഷകരും അഭിപ്രായപ്പെട്ടിരുന്നു. ഓരോ നിരീക്ഷണം കഴിയുമ്പോഴുംപ്ലൂട്ടോയുടെ വലിപ്പം കുറഞ്ഞു കുറഞ്ഞു വന്നു .എഴുപതുകളുടെ അവസാനം പ്ലൂട്ടോ നമ്മുടെ ഉപഗ്രഹമായ ചന്ദ്രനെക്കാൾ തീരെ ചെറിയ ഒരു ഗോളമാണെന്നു കണ്ടെത്തപ്പെട്ടു .ഹബ്ബിൾ ടെലിസ്കോപ്പിന്റെ നിരീക്ഷണങ്ങളിൽ പ്ലൂട്ടോയുംപ്ലൂട്ടോയുടെ ഉപഗ്രഹമായ കാറോണും പരസ്പരം വലം വാക്കുകയാണെന്നു മനസ്സിലാക്കി .
.
തൊണ്ണൂറുകളുടെ ആദ്യം മുതൽ നെപ്ട്യൂണിന്റെ ഭ്രമണ പദത്തിന് പുറത്തു ച്ചിന്ന ഗ്രഹങ്ങൾക്കു സമാനമായ വല്യെയധികം വസ്തുക്കൾ കണ്ടെത്തപ്പെടാൻ തുടങ്ങിയിരുന്നു ൧൯൯൨ ഇൽ ((15760) 1992 QB1 ) എന്ന വസ്തുവിനെ നെപ്ട്യൂണിനുമപ്പുറം കണ്ടുപിടിച്ചു .ആ വസ്തുവിന് ഏതാണ്ട് 300 കിലോമീറ്റര് വ്യാസം ഉണ്ടായിരുന്നു .പിന്നീടങ്ങാങ്ങോട്ട് ഇത്തരം ചെറുതും വലുതുമായ അനേകം ട്രാൻസ് നെപ്ട്യൂണിയൻ വസ്തുക്കൾ കണ്ടുപിടിക്കപെട്ടു . മുൻപ് ഊഹിക്കപ്പെട്ടിരുന്ന കൂപ്പർ ബെൽറ്റിന്റെ അസ്തിത്വം നിരീക്ഷണങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടു .കണ്ടുപിടുത്തങ്ങൾ തുടർന്നപ്പോൾ പ്ലൂട്ടോക്കു സമാനമായ വസ്തുക്കളും കണ്ടുപിടിക്കപ്പ ട്ടു അവയിൽ ചിലവക്ക് 1500 കിലോമീറ്ററിലധികം വ്യാസം ഉണ്ടായിരുന്നു . . 2005 ഇൽ പ്ലൂട്ടോയെക്കാൾ ഭാരമുള്ള ഒരു ട്രാൻസ് നെപ്ട്യൂണിയൻ ഒബ്ജക്റ്റ് നെ കണ്ടുപിടിച്ചു . അതിനെ ഈറിസ് എന്ന് പേരിട്ടു .ഗ്രീക്ക് ഇതിഹാസങ്ങളിൽ കലഹത്തിന്റെ ദേവതയാണ് ഈറിസ് .പേരിനെ അന്വര്ഥമാക്കികൊണ്ട് ഈറിസിന്റെ വരവ് വലിയ കലഹങ്ങൾക്കു വഴിവച്ചു ഈറിസിനെ പത്താമത്തെ ഗ്രഹമായി അംഗീകരിക്കണമെന്ന് നാസയും ചില ശാസ്ത്രജ്ഞരും വാദിച്ചു .അതല്ല പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് തരം താഴ്ത്തണമെന്നു മറ്റുചിലർ വാദിച്ചു .2006 ഇലെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ യോഗം ഗ്രഹം എന്ന വാക്കിനെ നിർവചിക്കാൻ തീരുമാനിച്ചു .ഒരു വസ്തുവിനെ ഗ്രഹമായി കരുത്തണമെങ്കിൽ അതിന് ചില നിബന്ധനകൾ അവർ അംഗീകരിച്ചു .
.
നിബന്ധനകൾ ഇവയാണ്
---
1. ആ വസ്തു സൂര്യനെ ഒരു നിശ്ചിത ഭ്രമണ പഥത്തിൽ വലം വക്കണം
.
2.ആ വസ്തു വിന് ഗോളാകൃതി ഉണ്ടായിരിക്കണം .അത് ഹൈഡ്രോസ്റ്റാറ്റിക് സന്തുലിതാവസ്ഥയിൽ ആയിരിക്കണം
.
3, ആ വസ്തു അതിന്റെ ഭ്രമണ പഥവും ചുറ്റുപാടും സ്വന്തമായി കൈയടക്കണം .മറ്റു ചെറിയ വസ്തുക്കൾ ഒരു ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ ഉണ്ടാവാൻ പാടില്ല .
.
പ്ലൂട്ടോ ആദ്യ രണ്ടു നിബന്ധനകളും പാലിക്കുണ്ടായിരുന്നു .പക്ഷെ പ്ലൂട്ടോയുടെ ഭ്രമണ പഥത്തിലും സമീപത്തും ധാരാളം ചിന്നഗ്രഹങ്ങൾ ഉണ്ടായിരുന്നതിനാൽ മൂന്നാമത്തെ നിബന്ധന പാലിക്കാൻ പ്ലൂട്ടോക്കയില്ല .അങ്ങിനെ വോട്ടെടുപ്പിലൂടെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ (IAU)യോഗം പ്ലൂട്ടോയെ ഗ്രഹപദവിയിൽനിന്നും കുള്ളൻ ഗ്രഹമായി തരം താഴ്ത്തി .പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും ശാസ്ത്രീയമായി ശരിയായിരുന്നതിനാൽ ആ തീരുമാനം ലോകം അംഗീകരിച്ചു .
--
Ref:
1 http://sanskritdocuments.org/doc_veda/naasadiiya.pdf
2.https://books.google.co.in/books
3 https://books.google.co.in/books
4. https://web.archive.org/…/www…/journal/jse_11_2_thompson.pdf..
5.https://www.iau.org/public/themes/pluto/
==
This post is an original work based on the given references.It is,not a shared post or a copied post: Rishidas S
--
ചിത്രങ്ങൾ :പ്ലൂട്ടോയുടെ ഓർബിറ്റും ,മറ്റുഗ്രഹങ്ങളുടെ ഓർബിറ്റുകളും (courtesy: http://www.thetimenow.com) ,പ്ലൂട്ടോ ,പ്ലൂട്ടോക്ക് ''പാര'' വച്ച ഈറിസ് (കടപ്പാട് വിക്കിമീയ കോമൺസ്