A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ടൈകെ (TYCHE) ഊർട്ട് മേഘങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഭീമൻ




 സൂര്യന് ചുറ്റും ചെറു വസ്തുക്കളുടെ രണ്ടു വലയങ്ങൾ ഉണ്ട് എന്നത് .ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ് .ഇതിൽ കൂപ്പർ ബെൽറ്റ് എന്ന താരതമ്യേന അടുത്തുള്ള ഛിന്ന ഗ്രഹ വലയം സൂര്യനിൽ നിന്നും 35 AU (AU =astonomical unit = distance from earth to sun =150 million km ) മുതൽ 55 AU വരെയാണ് വ്യാപിച്ചിരിക്കുന്നത് .പ്ലൂട്ടോയെ ഇപ്പോൾ കൂപ്പർ ബെൽറ്റിലെ ഏറ്റവും വലിയ വസ്തുവായാണ് കണക്കാക്കുന്നത് .ഊർട് ക്ളൗഡ് ആകട്ടെ സൂര്യനിൽ നിന്നും പതിനായിരത്തിലധികം A U മുതലാണ് തുടങ്ങുന്നത് .ദൂരം കാരണം ഒരു ഊർട് ക്ളൗഡ് വസ്തുവിനെയും ഇതുവരെ നേരിട്ട് നിരീക്ഷിക്കാൻ സാധിച്ചിട്ടില്ല ..ഭീമാകാരമായ ഒരു വർത്തുള ഗോളത്തിന്റെ രൂപമാണ് ഊർട് ക്ളൗടിനുള്ളതെന്നാണ് അനുമാനം .എസ്റ്റോനിയൻ ശാസ്ത്രജ്ഞനായ ജാൻ ഊർട് ആണ് ഊർട് ക്ളൗടിനെ ആദ്ദ്യമായി താത്വികമായി പ്രവചിച്ചത് .
.
ലോങ്ങ് പീരീഡ് വാല്നക്ഷത്രങ്ങളുടെ പഠനമാണ് ഊർട്ട് മേഘത്തെപ്പറ്റി നിസ്തർക്കമായ തെളിവുകൾ നൽകുന്നത് .ലോങ്ങ് പീരീഡ് വാല്നക്ഷത്രങ്ങളുടെ ഭ്രമണപഥവും സൂര്യനുമാരുള്ള അവയുടെ പാരസ്പര്യവും ഊർട് മേഘം പോലുള്ള ഒരു ചഛിന്ന ഗ്രഹ വ്യൂഹം ഇല്ലാതെ സാധ്യമാകില്ല . എന്നാലും ഒരു ദുരൂഹത അവശേഷിക്കുന്നു .എന്തുകൊണ്ടാണ് ചില ഊർട് ക്ലോസ്ഡ് വസ്തുക്കൾ വാല്നക്ഷത്രങ്ങളായി സൂര്യന് സമീപത്തേക്ക് എടുത്തെറിയപ്പെടുന്നത് ?.ഊർട് ക്ളൗഡ് സൂര്യനിൽ നിന്നും ഒന്നുമുതൽ മൂന്നു വരെ പ്രകാശ വര്ഷം അകലെ ആയതിനാൽ സൂര്യന്റെയോ വലിയ ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവയുടെയോ ഗുരുത്വാആകര്ഷണം കൊണ്ടാണ് ഊർട് ക്ലോസ്ഡ് വസ്തുക്കൾ വാല്നക്ഷത്രങ്ങൾ ആകപ്പെടുന്നത് എന്ന സങ്കല്പത്തിന് താത്വിക പിൻബലം ഇല്ല ..അടുത്തുള്ള നക്ഷത്രങ്ങളെയും ദൂര കൂടുതൽ കൊണ്ട് അവഗണിക്കാം .പിന്നെയുള്ള സാധ്യത ഊർട്ട് ക്ളൗഡിൽ തന്നെയുള്ള ഒരു ഭീമൻ ഗ്രഹത്തിന്റെ ഗുരുത്വ ബല പ്രവർത്തനങ്ങളാണ് . അത്തരത്തിലുള്ള ലോങ്ങ് പീരീഡ് വാല്നക്ഷത്രങ്ങളുടെ ഉല്പത്തിക്ക് കാരണമായേക്കാവുന്ന ഒരു സാങ്കൽപ്പിക വിദൂര ഊർട് മേഘ ഗ്രഹമാണ് ടൈകെ.
.
ജോൺ മാറ്റീസ് ,ഡാനിയൽ വിറ്റ് മേയർ ,പാട്രിക് വിറ്റ് മാൻ എന്നീ ശാസ്ത്രജ്ഞർ 1999ലാണ് ടൈകെ യുടെ അസ്തിത്വത്തിന്റെ സാധ്യത മുന്നോട്ടു വക്കുന്നത് . ഇവരുടെ കണക്കു കൂട്ടലുകൾ പ്രകാരം സൂര്യനിൽ നിന്നും ഏറ്റവും കുറഞ്ഞത് 15000AU അകലെയാണ് ടൈകെ യുടെ ഭ്രമണ പദം .വ്യാഴത്തിന്റെ ദ്രവ്യമാനത്തേക്കാൾ അഞ്ചു മടങ്ങാണ് ടൈകെയുടെ ദ്രവ്യമാനം എന്നായിരുന്നു ആദ്യ അനുമാനങ്ങൾ . അത്തരം ദ്രവ്യമാനമുള്ള ഒരു വസ്തു കെൽവിൻ ഹെംഹോട്സ് പ്രതിപ്രവർത്തനത്തിലൂടെ ധാരാളം താപോർജം ഉത്പാദിപ്പിക്കുന്ന ഒരു ബ്രൗൺ ട്വവാർഫ് വസ്തുവാകാനാണ് സാധ്യത .പക്ഷെ അടുത്തകാലത്ത് നടത്തിയ കണക്കുകൂട്ടലുകളിൽ ടൈകെയുടെ ദ്രവ്യമാനം വ്യാഴത്തിന്റെ രണ്ടുമടങ്ങിൽ കൂടുതലാവില്ല എന്നാണനുമാനിക്കപ്പെട്ടത് ടൈകെ കൂടുതൽ ദൂരെയാകാമെന്നും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു .അങ്ങിനെയാണെങ്കിൽ വ്യാഴത്തെപ്പോലെ ഒരു വാതക ഭീമൻ ആവും ടൈകെ .
.
ടൈകെയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായിത്തന്നെ നടക്കുന്നുണ്ട് .ഊർട് ക്‌ളൗഡിലെ വസ്തുക്കളെ കണ്ടെത്താൻ NASA വിപ്പിൽ ( Whipple)എന്നൊരു ബഹിരാകാശ ദൂര ദർശിനിയും നിർമിക്കുന്നുണ്ട് . ഈ ബഹിരാകാശ ദൂരദർശിനിക്ക് ടൈകെയെപ്പറ്റിയുള്ള അനുമാനങ്ങൾക്ക് തീർപ്പുണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നത് .ഇപ്പോൾ ഈ ദൂരദർശിനി അതിന്റെ താത്വിക പര്യാലോചന ഘട്ടത്തിലാണ് . .ഗ്രീക്ക് ഭാഷയിൽ ടൈകെ എന്നാൽ ഭാഗ്യം എന്നാണർത്ഥം .ഭാഗ്യമുണ്ടെങ്കിൽ ഈ അതിവിദൂര ഗ്രഹത്തെ അടുത്തകാലത്ത് തന്നെ കണ്ടെത്താനാവുമെന്നാണ് പ്രത്യാശ .
.
PS:ഊർട് ക്‌ളൗഡ്‌ എന്നത് സൂര്യനില്നിന്നും 200000 AU വരെ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന ബ്രിഹത്തായ ഒരു മേഖലയാണ് .ഈ മേഖലയുടെ ഒരു ശതമാനം വ്യാപ്തം പോലും വ്യാഴത്തിനൊപ്പം വലിപ്പമുള്ള ഒരു വസ്തുവിനുവേണ്ടിയുള്ള തിരച്ചിൽ നടത്തപ്പെട്ടിട്ടില്ല
---
ചിത്രങ്ങൾ : ടൈകെയും വ്യാഴവും ഒരു താരതമ്യം ചിത്രകാരന്റെ ഭാവന ,കൂപ്പർ ബെൽറ്റും ഊർട് ക്ളൗടും ഒരു ചിത്രീകരണം ,ടൈകെയുടെ സാങ്കല്പിക ഭ്രമണ പഥം: ചിത്രങ്ങൾ കടപ്പാട് : വിക്കിമീഡിയ കോമൺസ്, https://www.revolvy.com/main/index.php…
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
--
REF:
1. https://www.nasa.gov/mission_pa…/WISE/news/wise20110218.html
2. https://en.wikipedia.org/wiki/Tyche_(hypothetical_planet)
3. http://www.nature.com/…/evidence-grows-for-giant-planet-on-…
4. http://www.guide-to-the-universe.com/planet-tyche.html
5. https://www.revolvy.com/main/index.php…