ഇപ്പോൾ നിലവിലുള്ള വലിയ ആർട്ടിലറി തോക്കുകൾക്ക് (പീരങ്കി ) മുപ്പതു മുതൽ
നാൽപതു വരെ കിലോമീറ്റര് ആണ് ദൂര പരിധിയുള്ളത്.രണ്ടാം ലോക
മഹായുദ്ധത്തിനുശേഷം ഉള്ള എല്ലാ വൻ തോക്കുകളും ഇങ്ങനെയുള്ളതാണ് രണ്ടാം ലോക
മഹായുദ്ധകാലത്തെ ജർമനി നൂറു മുതൽ നൂറ്റി അമ്പതു വരെ കിലോമീറ്റര് റേഞ്ച്
ഉള്ള ഭീമാകാരങ്ങളായ പീരങ്കികൾ നിർമിച്ചിരുന്നു .അവ നൂറുകിലോമീറ്റർ
ദൂരെനിന്നും ആയിരക്കണക്കിന് ഷെല്ലുകളാണ് പാരീസിലേക്ക് തൊടുത്ത ത് .
.യുദ്ധവിമാനങ്ങളുടെ പ്രാമാണ്യത്തോടെ വലിയ പീരങ്കികൾക്ക് യാതൊരു യുദ്ധ പ്രാധാന്യവും ഇല്ലാതായി .വമ്പൻ പീരങ്കികളെ സൈനിക നേതിര്ത്വങ്ങളും രാജ്യങ്ങളും മറന്നു .
എന്നാൽ കനേഡിയൻ ആയുധ വിദഗ്ധനായ ജറാൾഡ് ബുൾ എന്ന എൻജിനീയറുടെ സ്വപ്നങ്ങളിൽ ഒരു വൻ പീരങ്കി ജന്മമെടുത്തു .ബുൾ അമേരിക്കയുടെ ആധുനിക യുദ്ധോപകരണ പദ്ധതികളിൽ പല മുതിർന്ന സ്ഥാനങ്ങളും വഹിച്ചിരുന്നു .സൂപ്പർ ഗൺ എന്നായിരുന്നു ജറാൾഡ് ബുൾ തന്റെ വമ്പൻ തോക്കിനിട്ട പേര് .ബുൾ തന്റെ പദ്ധതികൾ അമേരിക്കയുൾപ്പെടെ പല രാജ്യങ്ങളെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചു .ബുള്ളിന്റെ സൂപർ ഗൺ ആരെയും തൃപ്തിപ്പെടുത്തിയില്ല .തന്റെ സൂപർ ഗൺ ഉപഗ്രഹ വിക്ഷേപണത്തിന് വരെ ഉപയോഗിക്കാം എന്നായിരുന്നു ബുള്ളിന്റെ അവകാശ വാദം .എൺപതുകളിൽ ബുൾ ഇറാഖിലെ സദാം ഹുസൈനെ കണ്ടു സൂപർ ഗൺ വിശദീകരിച്ചു .ബുള്ളിന്റെ സഹായത്തോടെ ഇറാഖികൾ സൂപ്പർ ഗൺ നിർമാണവും ആരംഭിച്ചു .''പ്രൊജക്റ്റ് ബാബിലോൺ '' എന്നായിരുന്നു ഇറാഖികളുടെ സൂപർ ഗൺ പ്രോജക്ടിന്റെ പേര് .
.
ഭീമൻ പീരങ്കിയുടെ ഭാഗങ്ങൾ യൂറോപ്പിൽ നിർമിച്ചു രഹസ്യമായി കടത്തുകയാണ് ചെയ്തത് .ഇറാഖികളുടെ സൂപർ ഗൺ ഇസ്രേയിനെ ഉന്നം വച്ചുകൊണ്ടായിരുന്നെന്ന് പിന്നീട തെളിഞ്ഞു .എന്തായാലും 1990 ഇൽ ഇറാക്ക് കുവൈറ്റ് ആക്രമിക്കുന്നതിനു മാസങ്ങൾക്കു മുൻപ് ജറാൾഡ് ബുൾ ബ്രസൽസിൽ വച്ചു ദുരൂഹമായി കൊല്ലപ്പെട്ടു .ബുള്ളിനെ വധിച്ചത് മൊസാദ് ആണെന്നാണ് പരക്കെ വിശ്വസിക്കുന്നത് .ബുള്ളിന്റെ മരണശേഷം സൂപ്പർ ഗണ്ണിന്റെ ഭാഗങ്ങൾ യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും രഹസ്യാഅന്വേഷണ ഏജൻസികൾ കണ്ടെടുത്തു .ഇറാഖിലെ പണിതീരാത്ത സൂപർ ഗൺ യൂ എസ് സേന ഗൾഫ് യുദ്ധത്തിൽ ബോംബിട്ടു തകർത്തു .പണി തീർന്നിരുന്നെങ്കിൽ ബുള്ളിന്റെ സൂപർ ഗൺ ഒരു സൂപർ ആയുധം ആകുമായിരുന്നോ എന്ന കാര്യം ഉറപ്പുണ്ടായിരുന്നില്ല .ശക്തി തെളിയിക്കുന്നതിന് മുൻപ് സൂപർ ഗൺ ചരിത്രത്തിന്റെ താളുകളിലേക്ക് മറഞ്ഞു.
--
ചിത്രങ്ങൾ ജറാൾഡ് ബുൾ ,സൂപർ ഗണിന്റെ ഭാഗങ്ങൾ ,കടപ്പാട് വിക്കിമീഡിയ കോമൺസ്
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
--
ref:
1. http://www.bbc.com/…/20160317-the-man-who-tried-to-make-a-s…
2. http://www.oddlyhistorical.com/…/project-babylon-strange-s…/