1927 ലാണു ആസ്ത്രേലിയയിലെ ക്യൂൻസ്ലാന്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ തോമസ് പാർനൽ ലോകത്തെ ഏറ്റവും ദൈർഖ്യമേറിയ പരീക്ഷണത്തിനു തുടക്കമിട്ടത്. ടാർ,റെസിനുകൾ തുടങ്ങിയ വസ്തുക്കളുടെ ഒഴുകാനുള്ള കഴിവ് പഠിക്കുകയായിരുന്നു ലക്ഷ്യം. ഒരു ദ്രാവകത്തിന്റെ ഒഴുക്കിനെ സ്വാധീനിക്കുന മുഖ്യഘടകമാണല്ലോ അതിന്റെ വിസ്കോസിറ്റി.ഉയർന്ന വിസ്കോസിറ്റി കാരണം ടാർ പോലെ ഉള്ള വസ്തുക്കൾ ഒഴുകുന്നതേ നമുക്ക് മനസിലാക്കാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ പ്രധമദദ്രിഷ്ട്യാ ഇവയൊക്കെ തന്നെ പക്കാ ഖരപദാർതങ്ങളായി തന്നെ തോന്നിപ്പിക്കും. അത് പോലുള്ള വസ്തുക്കളുടെ 'ലിക്വിഡത്വം' പരിശോധിക്കുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം
1927 ലാണു പ്രൊഫ തോമസ്, ഇതേ പോലെയുള്ള ഒരു പദാർത്തം ചൂടാക്കി അടിഭാഗം
മൂടിയ ഒരു ഫണലിലോട്ട് ഒഴിക്കുന്നത്. ഈ ഫണൽ ഒരു സീൽ ചെയ്യപ്പെട്ട ഗ്ളാസ്
കൂടിനകത്ത് സൂക്ഷിച്ചു.ടാറിനു അടിഞ്ഞ് സെറ്റാവാൻ വേണ്ടി മൂന്ന് കൊല്ലം സമയം
കൊടുത്തു. 1930 ഇൽ ഫണലിന്റെ താഴ്ഭാഗം മുറിച്ച് മാറ്റി. ടാറിനു താഴൊട്ട്
ഒഴുകാൻ വേണ്ടിയായിരുന്നു അത്. വെള്ളമായിരുന്നെങ്കിൽ തൊട്ടടുത്ത നിമിഷം
തന്നെ ഒരു തുള്ളി ഉണ്ടായി താഴോട്ട് വീണേനേ. പക്ഷെ ഈ പദാർത്തത്തിൽ നിന്ന്
ആദ്യത്തെ തുള്ളി ഉണ്ടായി താഴോട്ട് ഇറ്റി വീണത് എട്ട് കൊല്ലങ്ങൾക്ക് ശേഷം
1938ലാണു.അത് വരെ അത് ഒഴുകിക്കോണ്ടിരിക്കുകയായിരുന്നു.രണ്ടാമത്തെ തുള്ളി
വീണത് ഏകദേശം വീണ്ടും എട്ട് കൊല്ലങ്ങൾക്ക് ശേഷം 1947 ഇൽ
മൂന്നാം തുള്ളി- 1954
നാലാം തുള്ളി-1962
അഞ്ചാം തുള്ളി-1970
ആറാം തുള്ളി-1979
ഏഴാം തുള്ളി-1988
എട്ടാം-2000
ഏറ്റവും അവസാനത്തെതായി തുള്ളി വീണത് ,ഒമ്പതാം തുള്ളിയാണു. 2014 ഏപ്രിലിലാണത് സംഭവിച്ചത്. ഇനി വരാനുള്ളത് പത്താം തുള്ളിയാണു. അതും നോക്കിയാണു പലരും ഇരിക്കുന്നത്.ഏകദേശം 14 കൊല്ലത്തുനു ശേഷമാണത് വരുമെന്ന് പ്രതീക്ഷിക്കുന്നത് 1927ഇൽ തുടങ്ഗ്നിയ ഈ പരീക്ഷണം ഇന്നും നടന്നോണ്ടിരിക്കുന്നു. കാണേണ്ടവർക്ക് ലൈവായി കാണുകയും ചെയ്യാം
http://www.thetenthwatch.com/
ഒമ്പതാം തുള്ളി വീഴുന്ന വീഡിയോ,
https://www.youtube.com/watch?v=BZvsrOciU_Q
പ്രസ്തുത പദാർത്തത്തിനു വെള്ളത്തേക്കാൾ ഏകദേശം 230 ബില്ല്യൺ അധികം വിസ്കോസിറ്റി ഉണ്ടെന്ന് പരീക്ഷണത്തിലൂടെ കണക്കാക്കപ്പെട്ടു