A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ക്ളോക്കുകളിലും വാച്ചുകളിലും എന്തു കൊണ്ട് 10:10 കാണിക്കുന്നു

ക്ളോക്കുകളിലും വാച്ചുകളിലും എന്തു കൊണ്ട് 10:10 കാണിക്കുന്നു?
മിത്തുകള്‍..കാരണങ്ങള്‍..

ക്ളോക്കുകളുടേയും വാച്ചുകളുടേയും പരസ്യങ്ങള്‍,ഡിസ്പ്ളേ ഇവയിലൊക്കെ കാണിക്കുന്ന സമയം 10:10 ആകും ഏറിയ പങ്കും.ഇതിന് പുറകിലുള്ള കാരണങ്ങള്‍ പലരും പലതു പറയുന്നുണ്ട്.
ചുരുളഴിയാത്ത രഹസ്യമൊന്നും അല്ലെങ്കിലും ആദ്യം ഇതിനെ ചുറ്റിപ്പറ്റിയുള്ള മിത്തുകളെ പരിചയപ്പെടാം..
കുറേ മരണങ്ങളെ ചുറ്റി പറ്റിയാണ് ചില മിത്തുകള്‍,അതും നിസാരക്കാരല്ല ഇതിലെ കഥാപാത്രങ്ങള്‍.
ജോണ്‍ എഫ് കെന്നഡി,മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്,അബ്രഹാം ലിങ്കണ്‍ ഇവരൊക്കെ വെടിയേറ്റ് മരണപ്പെട്ട സമയം 10:10 ആണെന്നതാണ് ഒരു വാദം.
പക്ഷേ യഥാര്‍ത്ഥത്തില്‍ കെന്നഡിക്ക് വെടിയേല്‍ക്കുന്നത് 12.30pm ന് ആണ്,മരണം ഔദ്യോഗികമായി സ്ഥിതീകരിച്ചത് 1pm നും..
മാര്‍ട്ടിന്‍ ലൂഥര്‍കിംഗിന് വെടിയേല്‍ക്കുന്നത് 6:01pm നും മരണം സ്ഥിതീകരിക്കുന്നത് 7:05pm നും ആണ്..
എബ്രഹാം ലിങ്കന് വെടിയേല്‍ക്കുന്നത് 10:15pm നും മരണപ്പെടുന്നത് പിറ്റേന്ന് രാവിലെ 7:22am നുമാണ്..10.15am ന് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.(Eastern standard time)
അപ്പോള്‍ പിന്നെ ഈ മരണങ്ങളെ ക്ളോക്കിന്‍റെ 10:10മായി കൂട്ടിക്കെട്ടുന്നതില്‍ ഔചിത്യമില്ലല്ലോ..
വേറെയൊരു വാദം ജപ്പാനലെ അണുബോംബാക്രമണവുമായി ബന്ധപ്പെട്ടതാണ്.1945 ആഗസ്റ്റ് 6 നും 9നും ഹിരോഷിമയിലും നിഗസാക്കിയിലും അമേരിക്കയുടെ ലിറ്റില്‍ബോയും ഫാറ്റ് മാനും പതിച്ചത് 10:10നോട് അടുപ്പിച്ചാണത്രേ.ആണവ ഇരകളോടുള്ള ആദരവു പ്രകടിപ്പിക്കാനായാണ് ക്ളോക്ക്-വാച്ച് നിര്‍മ്മാതാക്കള്‍ 10:10 ഡിസ്‌പ്ളേ ചെയ്യുന്നതത്രേ.
പക്ഷെ ഈ വാദവും വിശ്വസനീയമല്ല.കാരണം അണുബോംബ് വീണ സമയം ഹിരോഷിമയില്‍ 8.15am നും നാഗസാക്കിയില്‍ 11.02am നും ആണ്.(Local Time)..
മിത്തുകളിങ്ങനെ അനവധിയുണ്ട് ഇനിയും.അതവിടെ നില്‍ക്കട്ടേ,ഈ 10:10ന് പിന്നില്‍ എന്താകാം എന്ന് യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിച്ചാല്‍ ചിലതൊക്കെ കാണാം.
■കാരണങ്ങള്‍
★ കാഴ്ചാ സുഖം
ചിത്രം-1 നോക്കിയാല്‍ തന്നെ ബാക്കി പറയേണ്ട ആവശ്യമില്ലല്ലോ.ക്ളോക്കിലെ സൂചികള്‍ ആ ഒരു ആംഗിളില്‍ വയ്ക്കുമ്പോള്‍ ഒരു സ്മൈലി ഫേസിന്‍റെ ഭാവം തോന്നും.അതുമല്ലെങ്കില്‍ ഒരു 'V' for victory..
★ക്ളോക്കിലെ സൂചികള്‍ ഓവര്‍ലാപ് ചെയ്ത് നില്‍ക്കാത്ത പൊസിഷന്‍ ആയതിനാല്‍ സൂചികളുടെ ഡിസൈന്‍റിംഗ് ഭംഗിക്ക് ഒരു കുറവുമില്ലാതെ കാഴ്ചക്കാരിലേക്ക് എത്തും.
★ചിത്രം-2 ഒന്നു നോക്കിക്കോളൂ..
ക്ളോക്കിന്‍റെ മുകള്‍ ഭാഗത്തായാണ് കമ്പനിയുടെ പേരും ലോഗോയും വരുന്നതെങ്കില്‍ അവ പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്ന വിധത്തിലാണ് സൂചികളുടെ സ്ഥാനം.
★പ്രധാന ഡയലിനെ കൂടാതെ മറ്റു കാര്യങ്ങള്‍ (തീയതി,ടെമ്പറേച്ചര്‍,കോമ്പസ് etc..) ഉള്‍പ്പെട്ട സെക്കന്‍ററി ഡയലുകള്‍ ഉള്ള വാച്ചുകളും ക്ളോക്കുകളും കണ്ടിട്ടുണ്ടല്ലോ.ഈ സെക്കന്‍ററി ഡയലുകളെ മറയ്ക്കാത്ത വിധത്തിലാകും 10:10 സമയത്തില്‍ സൂചികളുടെ നില.(ചിത്രം-3)സെക്കന്‍ററി ഡയലുകള്‍ ഭൂരിഭാഗം അവസരത്തിലും ക്ളോക്കിന്‍റെ 3,6,9 പോയിന്‍റുകള്‍ക്ക് അടുത്തായിരിക്കും.
ഇങ്ങനെ കുറച്ച് മിത്തല്ലാത്ത പ്രാക്ടിക്കലായ കാരണങ്ങള്‍ കൊണ്ടാകാം വാച്ചുകളുടേയും ക്ളോക്കുകളുടേയും പരസ്യത്തിലും ഡിസ്പ്ളേയിലും സമയം 10:10 ആയി കാണിക്കുന്നത്.
ചില രാജ്യങ്ങളില്‍ 1:50 ആയും സൂചികള്‍ ക്രമപ്പെടുത്താറുണ്ട്.
പ്രശസ്തമായ അമേരിക്കന്‍ വാച്ച് നിര്‍മ്മാതാക്കളായ Timex ആദ്യകാലങ്ങളില്‍ 8:20 ആയിരുന്നു ഉപയോഗിച്ചിരുന്നത്.കാഴ്ചക്കാര്‍ക്ക് ഒരു വിഷാദച്ഛായ പകര്‍ന്നു നല്‍കുന്നു എന്ന് കണ്ടതിനെ തുടര്‍ന്ന് പിന്നീട് അവര്‍ 10:10 ലേക്ക് എത്തി.
Timex സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണെങ്കില്‍ 10:09:36 (പത്ത് മണി,ഒന്‍പത് മിനുറ്റ്,36 സെക്കന്‍റ്) ആണ് ക്രമീകരിച്ചിരിക്കുന്നത്.
എങ്കിലും ചില വാച്ച്-ക്ളോക്ക് നിര്‍മ്മാതാക്കള്‍ അവരുടെ കമ്പനിയുടെ പേരും ലോഗോയും ക്ളോക്കിന്‍റെ അടിഭാഗത്തായി ആണെങ്കില്‍( 6 ന് മുകളില്‍) 8:20 ആയി ക്രമീകരിച്ച് കാണാറുണ്ട്‌.
എല്ലാ വാച്ചുകളും ക്ളോക്കുകളും ഈ 10:10 സങ്കല്‍പത്തിന് അനുസരിച്ച് ഡിസൈന്‍ ചെയ്യപ്പെടുന്നു എന്നൊന്നും പറയാനാകില്ല.സൗകര്യപ്രദമായും കാലോചിതമായും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.മുന്‍കാലങ്ങളില്‍ പിന്‍തുടര്‍ന്നു വന്ന രീതികളെ പിന്‍തുടരുന്നു എന്നേ പറയുവാനാകൂ.
ചിലത് അങ്ങനെയല്ലേ,
"മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം"