ചില സ്വപ്‌നങ്ങളും അതിന്റെ നിഗൂഢ അര്‍ത്ഥങ്ങളും
മൃഗങ്ങള്‍
നിങ്ങളുടെ മാനസികാവസ്ഥയുടെ ഭാഗമായാണ് നിങ്ങള്‍ മൃഗങ്ങളെ സ്വപ്‌നം കാണുന്നത്. ഇത്തരം സ്വപ്‌നങ്ങള്‍ പ്രകൃതിയുമായും രക്ഷപ്പെടലുമായും ബന്ധപ്പെട്ടുകിടക്കുന്നു. നിങ്ങളെ മൃഗം ഓടിക്കുന്ന സ്വപ്‌നമാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പേടിയോ ദേഷ്യമോ പോലുള്ള വികാരങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ് എന്നതാണ്.
കുട്ടികള്‍
നിങ്ങള്‍ക്ക് രക്ഷിതാവാന്‍ ആഗ്രമുണ്ട് എന്നതിന്റെ സൂചനയായാണ് കുട്ടികളെ സ്വപ്‌നം കാണുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ തന്നെ അശ്രദ്ധയോ സ്‌നേഹിക്കപ്പെടാനുള്ള ആഗ്രഹമോ ആവാം ഇത്തരം സ്വപ്‌നങ്ങള്‍ കാണാന്‍ കാരണം. പുതിയൊരു തുടക്കത്തിന്റെ ലക്ഷണമായും ഇത്തരം സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കാം.
വസ്ത്രങ്ങള്‍
മറ്റുള്ളവര്‍ നമ്മളെ ഏങ്ങനെ മനസിലാക്കണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഈ സ്വപ്‌നങ്ങളുടെ അര്‍ത്ഥം. പഴയ വസ്ത്രങ്ങളാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ നിങ്ങള്‍ ക്ഷീണിച്ചിരിക്കുകയാണെന്നോ അല്ലെങ്കില്‍ നിങ്ങളില്‍ മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടുന്നില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ട് എന്നതോ ആണ് അര്‍ത്ഥം.
മരണം
നിങ്ങളുടെ സുഹൃത്തുക്കളുടെയോ നിങ്ങള്‍ സ്‌നേഹിക്കുന്ന ആള്‍ക്കാരുടെയോ മരണമാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ അതൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അത് പുതിയൊരു തുടക്കമോ ഏതെങ്കിലും ഒരു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോ ആവാം. നിങ്ങള്‍ക്ക് അടുത്തിടെ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിലേക്ക് തിരിച്ചുവരും എന്നുള്ള സൂചനയുമാവാം ഇത്തരം സ്വപ്‌നങ്ങള്‍.
പരീക്ഷ
പരീക്ഷകള്‍ എപ്പോഴും ആത്മ പരിശോധനകളാണ്. ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ എന്തിനോ വേണ്ടിയുള്ള അന്വേഷണത്തിലാണ് എന്നതാണ്.
ഭക്ഷണം
അറിവിനെയാണ് ഭക്ഷണ സാധനങ്ങളുടെ സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ഭക്ഷണങ്ങളാണ് ശരീരത്തെയും ബുദ്ധിയെയും പരിപാലിക്കുന്നത്.
വീടുകള്‍
വീടുകള്‍ക്ക് ധാരാളം അര്‍ത്ഥങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഉള്‍മനസിനെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ റൂമുകളും വ്യത്യസ്ത വികാരങ്ങളെയും ഓര്‍മകളെയും എന്തെങ്കിലും പരിപാടികളുടെ വിശദീകരണങ്ങളെയും ആണ് സൂചിപ്പിക്കുന്നത്.
വിവാഹം
നിങ്ങളുടെ ആഗ്രഹത്തെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.
ജനങ്ങള്‍
നിങ്ങളുടെ മനസാണ് ഇത്തരം സ്വപ്‌നങ്ങളിലൂടെ കാണുന്നത്. നിങ്ങളുടെ വ്യക്തിത്വത്തെ വിശദീകരിക്കുകയാണ് ഈ സ്വപ്‌നങ്ങള്‍.
റോഡ്
നിങ്ങളുടെ ജീവിതപാതയെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണിച്ചുതരുന്നത്. നിങ്ങളുടെ നിലവിലുള്ള ജീവിത രീതിയെ ചോദ്യം ചെയ്യുകയാണ് ഇത്തരം സ്വപ്‌നങ്ങള്‍.
വിദ്യാലയങ്ങള്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിരം സ്വപ്‌നമാണ് വിദ്യാലയങ്ങള്‍. പക്ഷേ വലുതായ ശേഷവും എന്തുകൊണ്ടാണ് ഇതേ സ്വപ്‌നം തന്നെ കാണുന്നത്? ഈ സ്വപ്‌നങ്ങള്‍ സ്വയം മനസിലാക്കുന്നതിനും സ്വയം അറിയുന്നതിനും വേണ്ടിയാണ്.
അദ്ധ്യാപകന്‍
നിങ്ങളില്‍ അടങ്ങിയിരിക്കുന്ന അധികാരത്തെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.
വാഹനങ്ങള്‍
നിങ്ങളെ ആരൊക്കെയോ നിയന്ത്രിക്കന്നുണ്ട് എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ട് എന്നതാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണിക്കുന്നത്. ഉദാഹരണത്തിന് ഒരു കാര്‍ നിയന്ത്രണം വിട്ട് പോകുന്നതാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ നിങ്ങളെക്കൂടാതെ മറ്റാരോകൂടി നിങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം.
വെള്ളം
വ്യത്യസ്ത തരത്തില്‍ നമ്മള്‍ വെള്ളം സ്വപ്‌നം കാണാറുണ്ട്. സുന്ദരമായൊരു തടാകമാണ് സ്വപ്‌നമെങ്കില്‍ നിങ്ങളുടെ മനസിന്റെ ശാന്തതയാണ് ഈ സ്വപ്‌നം കാണിക്കുന്നത്. കടലുരകള്‍ അസ്വസ്ഥമായ മനസിനെയാണ് സൂചിപ്പിക്കുന്നത്.
പല്ലുകള്‍
പല്ലുകള്‍ നഷ്ടപ്പെടുന്നതാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ നിങ്ങളുടെ ഉള്‍ഭയത്തെയാണ് ഈ ചിത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിങ്ങള്‍ രഹസ്യമായി ആരെയോ പ്രണയിക്കുന്നുണ്ട് എന്ന സൂചനയും ഈ സ്വപ്‌നങ്ങള്‍ നല്‍കുന്നു.
കുന്നുകള്‍
കുന്നുകള്‍ എപ്പോഴും തടസ്സങ്ങള്‍ നിറഞ്ഞതാണ്. നിങ്ങള്‍ ഒരു കുന്ന് വിജയകരമായി കയറുന്നതാണ് സ്വപ്‌നം കാണുന്നതെങ്കില്‍ നിങ്ങളുടെ വിജയമാണ് സ്വപ്‌നം സൂചിപ്പിക്കുന്നത്. ആദ്യ ദൃശ്യത്തില്‍ തവന്നെ കൊടുമുടിയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ നിങ്ങള്‍ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നയാളാണ് എന്നാണ് അര്‍ത്ഥം.