UNIT 731 അഥവാ പൈശാചികതയുടെ അവസാന വാക്ക് .
നമ്മൾ concentration ക്യാമ്പുകളെ പറ്റിയും , മനുഷ്യരെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളെ പറ്റിയുമൊക്കെ ഭീതിയോടെ വായിച്ചിട്ടുണ്ട് , അവിടെ മൃഗീയമായി കൊല്ലപെട്ട നിരപരാധികളെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട് . എന്നാൽ അധികം പേരിലേക്കെത്താത്ത , പലരും കേട്ടിട്ട് പോലുമില്ലാത്ത മറ്റൊരു ഭയാനകമായ നിർമ്മിതിയായിരുന്നു ഇമ്പീരിയൽ ജപ്പാന്റ്റെ UNIT 731 . ഇതൊരു റിസേർച്ച് യൂണിറ്റ് ആയിരുന്നു സത്യത്തിൽ . എന്തായിരുന്നു അവിടെ നടന്നു വന്നിരുന്ന റിസേർച്ച് ?? ജീവനുള്ള മനുഷ്യരുടെ മേൽ രാസായുധങ്ങൾ പരീക്ഷിച്ചും , അവരെ ഗിനി പന്നികളെ പോലെ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയും ജാപ്പനീസ് ശാസ്ത്രജ്ഞർ നടത്തിയിരുന്ന "ശാസ്ത്ര പരീക്ഷണങ്ങളുടെ" കേന്ദ്രമായിരുന്നു UNIT 731 . occupied ചൈനയിലെ പിങ്ങ് ഫാങ്ങ് എന്ന സ്ഥലത്തായിരുന്നു പരീക്ഷണശാല നിർമ്മിച്ചിരുന്നത് . മൂവായിരത്തിലധികം മനുഷ്യർ പരീക്ഷണശാലയിലും അനേകായിരങ്ങൾ ഫീൾഡിലും കൊല്ലപെട്ടു . പരീക്ഷണങ്ങൾക്ക് ഇരയായവരിൽ 70% ചൈനക്കാരും ബാക്കി റഷ്യൻ , ഏഷ്യൻ വംശജരും ആയിരുന്നു . അനസ്തേഷ്യ നൽകാതെ പച്ച ജീവനോടെ ഓപറേഷൻ നടത്തുക . കോളറ , ആന്ദ്രാക്സ് , മലേറിയ തുടങ്ങിയ രോഗങ്ങൾ കുത്തി വച്ചതിനു ശേഷം അവ എങ്ങനെ - എത്ര നാൾ കൊണ്ട് മൂർദ്ധന്യാവസ്ഥയിൽ എത്തും , വ്യാപിക്കാൻ വേണ്ട സമയം എത്ര എന്നൊക്കെ അറിയാൻ ആന്തരികാവയവങ്ങൾ കീറി പുറത്തെടുത്തു നോക്കുക , എത്ര മാത്രം വേദന മനുഷ്യ ശരീരത്തിന് താങ്ങാൻ സാധിക്കും എന്നറിയാനുള്ള പരീക്ഷണങ്ങൾ തുടങ്ങിയവയൊക്കെ അവിടെ നടന്നു വന്നിരുന്നു
.
ജപ്പാനീസ് രഹസ്യ പോലീസ് ആയിരുന്ന “കെമ്പിതായ്”- ഈ ക്യാമ്പ് അടക്കം മാനവ രാശിക്ക് നാണക്കേട് ഉളവാക്കുന്ന അനേകം സ്ഥാപനങ്ങളുടെ നടത്തിപ്പുക്കാര്‍ ആയിരുന്നു അവര്‍. ജര്‍മനിയുടെ ഗസ്ടപ്പോയുടെ ജാപ്പനീസ് പതിപ്പ് ആയിരുന്നു കെമ്പിതായ്. ചാര പ്രവര്‍ത്തനം ആയിരുന്നു മെയിന്‍ ലക്‌ഷ്യം എങ്കിലും നിഗൂഡമായ എല്ലാ പ്രവര്‍ത്തനങ്ങളും ഇവരുടെ അന്ടരില്‍ ആയിരുന്നു. യൂണിറ്റ് സെവന്‍ ത്രീ വണ്ണില്‍ നടത്തിയിരുന്ന എല്ലാ ഗവേഷണങ്ങളും ഇവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നു. ക്യാമ്പില്‍ നിന്നും ഗവേഷണം നടത്തി കണ്ടു പിടിക്കുന്ന പീഡന മുറകള്‍ എല്ലാം ജപ്പാന്‍ പിടിച്ചടക്കിയ രാജ്യങ്ങളില്‍ നടത്തിയിരുന്ന കെമ്പിതായ് ട്രെയിനിംഗ് സ്കൂളുകളിലെ “സില്ലബസ്” ആയിരുന്നു. ഈ സ്കൂളുകള്‍ വിദേശങ്ങളില്‍ വച്ചിരുന്നത് ടോര്ച്ചര്‍ ചെയ്തു പഠിക്കാന്‍ ഉള്ള “സ്പെസിമെന്‍സിന്റെ” ലഭ്യത അവടെ ആയിരുന്നത് കൊണ്ടാണ്. യുദ്ധാനന്തരം ഈ ടോര്ച്ചരിംഗ് “ടെക്നോളജീസ്” എല്ലാം ലോകവ്യാപകമായി ഉപയോഗിക്കാന്‍ ആരംഭിച്ചു.
രോഗങ്ങളെ പറ്റി യൂണിറ്റില്‍ നടത്തിയിരുന്ന ഗവേഷണങ്ങള്‍ അതിനെതിരെ വാക്സിനേഷന്‍ കണ്ടു പിടിച്ചു മാനവ സേവ നടത്താന്‍ ഒന്നും ആയിരുന്നില്ല. യുദ്ധത്തിന്‍റെ അവസാന കാലങ്ങളില്‍ ജൈവായുധം പ്രയോഗിച്ചു അമേരിക്കയെ നശിപ്പിക്കാന്‍ വേണ്ടി ജപ്പാനില്‍ കൊടുമ്പിരിക്കൊണ്ട ഗവേഷണങ്ങള്‍ നടന്നിരുന്നു. ഈ വിനാശകാരിയായ ജൈവയുദ്ധത്തിനു കലിഫോര്‍ണിയയില്‍ തുടക്കം ഇടാന്‍ വേണ്ടിയുള്ള ഒരു പ്ലാന്‍ ഏകദേശം തയ്യാര്‍ ആയിരുന്നു. അറ്റം ബോംബ് ഇടാന്‍ രണ്ടു മാസം താമസിച്ചിരുന്നു എങ്കില്‍ അത് നടപ്പാക്കുമായിരുന്നു എന്ന് റീസന്റ് ആയി പുറത്തു വന്ന രേഖകള്‍ തെളിയിക്കുന്നു.
ഇനി ഇവിടെ പ്രധാനമായും നടന്നിരുന്ന ഉപകാരമുള്ള ഗവേഷണങ്ങളില്‍ ഒന്ന് സിഫിലിസ് രോഗത്തിന് എതിരെ ആയിരുന്നു. ബലാല്‍സംഗത്തിനു കുപ്രസിദ്ധി ആര്‍ജിച്ച ജപ്പാന്‍ പട്ടാളക്കാര്‍ക്കിടയില്‍ സിഫിലിസ് വളരെ വേഗം പടര്‍ന്നു പിടിച്ചിരുന്നു. ഇവര്‍ നടത്തിയിരുന്ന “കംഫര്‍ട്ട് സ്റെഷനുകളും” ഇതിനു വലിയൊരളവു കാരണം ആയിട്ടുണ്ട്.
കംഫര്‍ട്ട് സ്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ വായനക്കാരന്‍ നമ്മുടെ നാട്ടിലെ കംഫര്‍ട്ട് സ്റെഷനുമായി അതിനെ തെറ്റിദ്ധരിക്കരുത്. ഇത് toilets അല്ല. ജപ്പാന്‍ കീഴടക്കിയ രാജ്യങ്ങളില്‍ നിന്നും പിടികൂടിയ പെണ്‍കുട്ടികളെ വച്ച് നടത്തിയിരുന്ന സിസ്ടമാറ്റിക് ആയിട്ടുള്ള വേശ്യാലയങ്ങള്‍ ആയിരുന്നു (ആ വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല, കാരണം ഈ പെണ്‍കുട്ടികളെ യുദ്ധ തടവുകാര്‍ ആയി പിടി കൂടി പിന്നീട് സെക്ഷ്വല്‍ സ്ലെവ്സ് ആക്കുകയാണ് പതിവ്, ഇവര്‍ കംഫര്‍ട്ട് വിമെന്‍സ് എന്ന് അറിയപ്പെട്ടു)
ഇത്തരം പെണ്‍കുട്ടികള്‍ക്ക് ട്രെയിനിംഗ് നല്‍കാന്‍ ജപ്പാന്‍ പട്ടാളം ചൈനയില്‍ സ്കൂള്‍ വരെ നടത്തിയിരുന്നു എന്ന് പറഞ്ഞാല്‍ ഇവര്‍ എത്രത്തോളം വലിയ സ്ത്രീ ലംബടന്മാര്‍ ആയിരുന്നു എന്ന് വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. (അവിടെ നടന്നിരുന്ന ക്രൂരതകള്‍ വേറെ പോസ്റ്റ് ആയിട്ടു ഇടേണ്ടി വരും, ഇതും നോക്കി നടത്തിയിരുന്നത് കെമ്പിതയ്സ് തന്നെ) കൊറിയയില്‍ നിന്ന് കൊണ്ട് വന്ന പെണ്‍കുട്ടികളെ വച്ചുള്ള ഇത്തരം കംഫര്‍ട്ട് സ്റെഷനുകള്‍ ജപ്പാന്‍റെ അധീനതയില്‍ ആയിരുന്ന കാലത്ത് ആന്റ്റമാനിലും ഉണ്ടായിരുന്നു. ഈ പെണ്‍കുട്ടികള്‍ രക്ഷപ്പെടാതിരിക്കാനും ചാര വൃത്തി നടത്താതിരിക്കാനും അവരെ മാതൃരാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തെ കംഫര്‍ട്ട് സ്റെഷനുകളില്‍ ആയിരുന്നു അയച്ചിരുന്നത്. ഇക്കാരണത്താല്‍ തന്നെ യുദ്ധാനന്തരം ഇവരുടെ പുനരധിവാസം വലിയ പ്രയാസം ആയിരുന്നു.
യുദ്ധത്തിൽ ജപ്പാൻ പരാജയപെട്ടതോടെ അവർ പരീക്ഷണ ശാല തകർത്തു കളഞ്ഞു . ബാക്കിയുണ്ടായിരുന്ന " പരീക്ഷണ വസ്തുക്കളായ " മനുഷ്യരെ മുഴുവൻ തന്നെ വെടി വച്ചു കൊന്നു . എന്നിട്ട് മാരക രോഗാണുക്കളെ ശരീരത്തിൽ വഹിച്ചിരുന്ന എലികളെ കൂട് തുറന്നു വിടുകയും ചെയ്തു . അവ പിന്നീട് പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവൻ നഷ്ട്ടപെടാൻ കാരണമായിട്ടുണ്ട് . യുദ്ധാനന്തരം സോവിയറ്റ് യൂണിയനും അമേരിക്കയും പരീക്ഷണ ഫലങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾ രഹസ്യങ്ങൾ നടത്തിയിരുന്നതിനാൽ UNIT 731 ന്നുമായി ബന്ധപെട്ട പല വിവരങ്ങളും പുറത്തു വരാതെ തേഞ്ഞു മാഞ്ഞു പോകുകയുണ്ടായി , അങ്ങനെ ഇതിൽ ഉൾപെട്ട പലരും ശിക്ഷ നേടാതെ രക്ഷപെടുകയും ചെയ്തു എന്നതാണ് ദുഖകരമായ സത്യം.