എത്യോ പ്യയിലെ എൽ സോഡ് (ELSod) ഗ്രാമവാസികൾക്ക് അവിടുത്തെ വിശാലമായ തടാകം ജീവിതമാർഗ്ഗത്തിനുള്ള എകഅക്ഷയഖനിയാണ് 'ഈ തടാകം നിറയെ ഉപ്പാണ്. കറുത്തതും വെളുത്തതുമായ ഉപ്പ് ഈ തടാകത്തിൽ സുലഭമാണ് '
അനേകം വർഷങ്ങൾക്ക് മുൻ പ്അഗ്നിപർവ്വതം പൊട്ടിയാണ് 1.8 കിലോമീറ്റർ ചുറ്റളവുള്ള ഈ തടാകം രൂപപ്പെട്ടതെന്നു കരുതുന്നു ഈ തടാകം നിറയെ ഉപ്പാണ്. കറുത്തതും വെളുത്തതുമായ ഉപ്പ് ഈ തടാകത്തിൽ സുലഭമാണ് 350 മീറ്റർ താഴ്ചയിലുള്ള ഈ തടാകത്തിലിറങ്ങനും തിരിച്ചു കയറാനും വലിയ ബുദ്ധിമുട്ടാണ്. കഴുതകളാണ് യാത്രയ്ക്കും ഉപ്പ് ചുമക്കുന്നതിനുമുളള എക ആശ്രയം. മരക്കന് പുമായി (ഉപ്പു ശേഖരിക്കാനുള്ള പണിയായുദ്ധം) തടാകത്തിലിറങ്ങി അതിൽ കുത്തിയാണ് ദ്രവരൂപത്തിലുള്ള കറുത്ത ഉപ്പ് ശേഖരിക്കുന്നത് ഇതിന് ആഫ്രിക്കൻ മാർക്കറ്റിൽ വലിയ പ്രിയമാണ് 'മൃഗങ്ങൾക്കു വേണ്ടിയാണ് ഇതു ഉപേയോഗിക്കുന്നത്
തടാകത്തിൽ നിന്ന് മൂന്നു തരത്തിലുള്ള ഉപ്പ് ലഭിക്കുന്നു കറുത്തതും വെളുത്തതുമായ തുകൂടാതെ ക്രിസ്റ്റ് ൽ രൂപത്തിൽ ലു ളള ഉപ്പും ലഭിക്കുന്നു 'ഉപ്പു വരാൻസ്ഥാ പ ന ങ്ങളൊന്നും രംഗത്തില്ല.എൽ സോഡ് ഗ്രാമവാസികൾ തന്നെയാണിതിന്റെ അവകാശികളും വില്പ നക്കാരും
ഇവിടുത്തക്കാരുടെ ജീവനോപാധിയാണ് ഉപ്പു വരുന്നതും അതിന്റെ വിൽപ്പനയും കുട്ടികൾ വരെ ഈ തൊഴിലിൽ വ്യാപ്രു തരാണ് ' എന്നാൽ യാതെ രു സുരക്ഷ ഉപകരണങ്ങളുമില്ലാതെ അശാസ്ത്രിയ മായാണ് ഇവർ ഈ തൊഴിൽ ചെയ്യുന്നത് 'തുണിയും ചെരുപ്പുമൊക്കെ ദ്രവിച്ചു പോകുന്നതു കൊണ്ട് പലരും അർദ്ധനഗ്നരായും - പൂർണ്ണ നഗ്‌നരായും മാണ് ഉപ്പു ശേഖരിക്കുന്നത് 'തന്മൂലം നിരവധി രോഗങ്ങൾ ഇവരെ അലട്ടുന്നു മുണ്ട് ഉപ്പുവെള്ളം ഉള്ളിൽ ചെല്ലുന്നതിനാൽ കുടൽ രോഗങ്ങളും ത്വക്ക് രോഗങ്ങളും ബാധിക്കുന്നതു കൂടാതെ അന്ധതയും ചെവികളിൽ അസുഖങ്ങളും ഇവിടെ സാധാരണമാണ് ചിലരൊക്കെ മൂക്കിലും ചെവിയിലും തുണി തിരുകി വച്ചു കൊണ്ടാണ് തടാകത്തിൽ ഇറങ്ങുന്നത്
കടപ്പാട്: Raveendran Raveendran