സയാമീസ് എന്ന പേരിന്റെ ഉൽഭവം 1811ൽ സയാം ദേശത്ത് ജനിച്ച സുപ്രസിന്ധരായ ബങ്കർ സഹോദരൻമാരിൽ നിന്നാണ്.
ഇത്തരക്കാരിൽ ശരീരങ്ങൾ തമ്മിൽ ഏതെങ്കിലും ഒരു ഭാഗം ബന്ധപ്പെട്ടിരിക്കുമെങ്കിലും പൊതുവേ ആരോഗ്യവാൻമാരാണ്. പരമപ്രധാനമായ അവയവങ്ങളൊന്നും ഇല്ലാത്ത നേരിയ ബന്ധമാണെങ്കിൽ ശസ്ത്രക്രിയ വഴി വേർപെടുത്താൻ സാധിക്കും.നിർഭാഗ്യവശാൽ ഏറിയ പങ്കും യകൃത്ത് പോലേയോ മസ്തിഷ്കത്തിലേക്കുള്ള രക്തക്കുഴലുകൾ പോലേയോ ഉള്ള പരമപ്രധാനമായ അവയവങ്ങളായിരിക്കും ഇവർ പങ്കിടുന്നത്. ഇത്തരം സാഹചര്യത്തിൽ സയാമീസ് ഇരട്ടകൾ അതിജീവിക്കുന്നത് അസംഭവ്യമായിരിക്കും.
ഇരട്ടകുട്ടികൾ ജനിക്കുവാൻ രണ്ട് തരത്തിൽ സാധ്യതയുണ്ട്. ഇവയെ ഏകാണ്ഡ സന്തതികളെന്നും ദ്വയാണ്ഡ സന്തതികളെന്നും വേർതിരിക്കാം.
ഒരു ബീജസങ്കലിത അണ്ഡം അതിന്റെ ആദ്യദശയിൽ എന്തെങ്കിലും കാരണവശാൽ രണ്ടായി വിഭജിക്കപ്പെട്ടാൽ അതിൽ നിന്ന് രണ്ട് ശിശുക്കൾ ഉണ്ടാകുന്നു. പക്ഷേ രണ്ട് ശിശുക്കൾക്കും കൂടി ഒരു മറുപിള്ള മാത്രമേ കാണുകയുള്ളൂ. ഇവർ തമ്മിൽ ലിംഗ വ്യത്യാസം ഉണ്ടാവില്ല. മാത്രമല്ല ഒരേ രക്ത ഗ്രൂപ്പും ഒരേ സാദൃശ്യ രൂപവുമായിരിക്കും.
വളരെ അപൂർവമായി മാത്രമേ ദ്വയാണ്ഡ സന്തതികൾ ജനിക്കാറുള്ളു.ഒരേ സമയത്ത് രണ്ട് അണ്ഡങ്ങൾ സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്ന് പുറത്തു വരുകയും ഇവയിൽ ബീജസങ്കലനം നടക്കുകയും ചെയ്താൽ രണ്ട് വ്യത്യസ്ത സ്വഭാവമുള്ള ' ശിശുക്കൾ ഉണ്ടാകാനിടയാകും. ചിലപ്പോൾ ലിംഗ വ്യത്യാസവും കണ്ടേക്കാം. മറുപിള്ളയും വ്യത്യസ്തമായിരിക്കും. സാധാരണ സഹോദരങ്ങൾ തമ്മിലുള്ള രൂപസാദൃശ്യം മാത്രമേ കാണുകയുള്ളൂ.