A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

രാമാനുജൻ



'വിശിഷ്ട അദ്വൈതം' എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് രാമാനുജൻ. ശ്രീ ശങ്കാരാചാര്യരുടെ മരണശേഷം എതാണ്ട് രണ്ട് നൂറ്റാണ്ടുക്കൾക്ക് ശേഷമാണ് അദ്ദേഹം ജനിച്ചത്. തമിഴ്നാട്ടിലെ ഇന്നത്തെ ചെന്നൈയ്ക്ക് സമീപമുള്ള ശ്രീ പെരുമ്പത്തൂരിലെ ബ്രാഹ്മണ കുടുംബത്തിൽ CE 1017ൽ അണ് അദ്ദേഹം ജനിച്ചത്. രാമാനുജന്റെ ജീവിതകാലഘട്ടത്തെ കുറിച്ച് പണ്ഡിതർക്കിടയിൽ വിഭിന്നാഭിപ്രായമുണ്ട്. പല ജീവചരിത്രങ്ങളും അതിശയോക്ക്തിയും, അത്ഭുത കഥകൾ നിറഞ്ഞതുമാണ്.
ബാല്യത്തിൽ പിതാവിനെ നഷ്ടപ്പെട്ട രാമാനുജൻ 'ഇളയപെരുമാൾ' എന്നറിയപ്പെട്ടു. പ്രാഥമിക വിദ്യാഭാസത്തിന് ശേഷം രാമാനുജൻ ഉപരിപഠനത്തിനായ് വേദാന്ത ചിന്തക്കനായ യാദവ പ്രകാശന്റെ ശിഷ്യനായ് കാഞ്ചിപുരത്തെത്തി. എന്നാൽ ചെറുപ്പം മുതലേ എത് കാര്യത്തെ കുറിച്ചും സ്വന്തം അഭിപ്രായമുള്ള ഇളയപെരുമാൾ ഏറെ കഴിയും മുൻപേ ഗുരുവുമായി തെറ്റിപ്പിരിഞ്ഞു. അതോടെ പഠനം മുടങ്ങി.
പീന്നിട് വിവാഹിതനായ അദ്ദേഹം അധികം കഴിയുന്നതിന് മുൻപ് ഭാര്യയുമായി പിരിഞ്ഞ് സന്യാസിയായി. മൈസൂറിനടുത്തുള്ള ശ്രീരംഗത്തെ ക്ഷേത്രത്തിലെ അധിപന്നായിത്തീർന്ന അദ്ദേഹം എഴുത്തും അധ്യാപനവുമായി ഏറെക്കാലം അവിടെ തന്നെ ചിലവഴിച്ചു. ശ്രീരംഗക്ഷേത്രം പുനർരൂപകല്പന ചെയ്തത് രാമാനുജനാണ്. ഇതിനിടെ ദക്ഷിണേന്ത്യ മുഴുവൻ കാൽനടയായി സഞ്ചരിച്ച് തന്റെ ആശയങ്ങൾക്ക് പ്രചാരം നൽക്കി. ശ്രീരംഗത്ത് വെച്ച് CE 1137 ൽ തന്റെ 120 ാം വയസിൽ രാമാനുജൻ സമാധിയായ്.
ശ്രീ ശങ്കരാചാര്യരുടെ അദ്വൈത ചിന്തകളിൽ നിന്നാണ് രാമാനുജന്റെ ചിന്തകൾ അരംഭിക്കുന്നത്. പ്രപഞ്ചത്തിൽ ഒരേയൊരു സത്യമേയുള്ളു , അത് ബ്രഹ്മമാണ്, മറ്റെലാം മായയാണ് എന്ന ശങ്കരഭാഷ്യം ഏറെക്കുറെ സ്വീകരിച്ച രാമാനുജൻ, ബ്രഹ്മത്തിന്റെ വ്യക്തിരൂപമാണ് വിഷ്ണു എന്ന് വാദിച്ചു. ബ്രഹ്മം വ്യക്തിഗുണങ്ങളില്ലാത്ത ഒന്നാണെന്ന് രാമാനുജൻ സമ്മതിച്ചില്ല. ഹൈന്ദവ മതത്തിലെ വൈഷ്ണവ വിഭാഗത്തിൽപ്പെട്ട അളായിരുന്നു രാമാനുജൻ.
പ്രപഞ്ച വസ്തുകളെയും, യാഥാർഥ്യങ്ങളെയും മൂന്നായി തിരിക്കാമെന്ന് രാമാനുജൻ ചൂണ്ടി കാട്ടി. ഒന്ന്, ബ്രഹ്മം, അതായത് വിഷ്ണു:, രണ്ട്, വസ്തുക്കൾ: , മൂന്ന് , വ്യക്തികൾ. വ്യക്തികൾക്കും , വസ്തുക്കൾക്കും ബ്രഹ്മത്തെ കൂടാത്തെ നിലനിൽപ്പില്ല:, അതുപോലേ ബ്രഹ്മത്തിന് വസ്തുക്കളും വ്യക്തിരൂപങ്ങളുമില്ലാതെ നിലനിൽപ്പില്ല.
ആദിശങ്കരൻ പറഞ്ഞതു പോലേ സത്യം ഒന്നേയുള്ളു. അത് ബ്രഹ്മമാണ് . പക്ഷേ അതിന് വ്യക്തിവിശേഷണങ്ങളുണ്ട്. ബ്രഹ്മത്തിന് ഗുണങ്ങളുണ്ട്. കാരുണ്യവും സ്നേഹവും ബ്രഹ്മത്തിന്റെ ബാഹ്യരൂപങ്ങളാണ്. ബ്രഹ്മത്തെ വിഷ്ണുവായി കാണുവാൻ അഗ്രഹിച്ച രാമാനുജന്റെ ചിന്തക്കൾ 'വിശിഷ്ടാദ്വൈതം' എന്ന പേരിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.
നമ്മുടെ വ്യക്തിത്വങ്ങളെ ഇല്ലായ്മ ചെയ്താലേ ബ്രഹ്മസാക്ഷാൽക്കാരം നേടാനാവൂ എന്ന ശ്രീ ശങ്കരന്റെ ദർശനങ്ങളെ രാമാനുജൻ ചോദ്യം ചെയ്തു. ബ്രഹ്മജ്ഞാനവും സാക്ഷാത്ക്കാരവും ഭക്തിയിലൂടെ, ആരാധനയിലൂടെ , ഈശ്വരസ്നേഹത്തിലൂടെ കൈവരിക്കാൻ കഴിയുമെന്ന് രാമാനുജൻ വാദിച്ചു. അതുപോലെ തനിക്കു ചുറ്റിലുമുള്ള പ്രപഞ്ച സത്യങ്ങൾ വെറും മായയാണെന്ന വാദത്തിനും രാമാനുജൻ ചെവികൊടുത്തില്ല.
വേദാന്ത ചിന്തകളിൽ ശ്രീ ശങ്കരന്റെ അദ്വൈത ദർശനം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരം നേടിയിരുന്ന കാലമായിരുന്നെങ്കിലും രാമാനുജന്റെ വിശിഷ്ടാദ്വൈന്തം ഒട്ടേറേപ്പേരേ ആകർഷിക്കുകയുണ്ടായി.
ഭാരതത്തിലെ വൈഷ്ണവ ആരാധന സമ്പ്രദായങ്ങൾക്ക് സിദ്ധാന്തങ്ങളുടെ അടിത്തറ നിർമ്മിച്ച രാമാനുജൻ ഹിന്ദു മതത്തിൽ രൂപം കൊണ്ട ഭക്തിപ്രസ്ഥാനങ്ങൾക്ക് വലിയ സംഭാവനകളാണ് നൽകിയത്.
വിശിഷ്ടാദ്വൈതത്തെ കുറിച്ചു പറയുന്ന രാമാനുജന്റെ പ്രധാന കൃതികളാണ് , വേദാന്തസാരം, വേദാന്ത സംഗ്രഹം, വേദാന്ത ദീപം തുടങ്ങിയവ..
Image may contain: 1 person, playing a musical instrument and on stageImage may contain: 1 person