വളരെ ദൂരം പറന്നു ചെന്ന് ശത്രുവിന്റെ സൈനിക പ്രാധാന്യമുള്ള ലക്ഷ്യങ്ങളെ തകർത്തു മടങ്ങിവരാൻ കരുത്തുള്ള യുദ്ധവിമാനങ്ങളെയാണ് സാധാരണയായി ദീർഘ ദൂര ബോംബർ(long range bomber) ,ഭൂഖണ്ഡാന്തര ബോംബർ(inter continental bomber),സ്ട്രാറ്റജിക് ബോംബർ (Strategic Bomber)എന്നീ പദങ്ങൾ കൊണ്ടർത്ഥമാക്കുന്നത് .വിമാന നിർമാണ വ്യവസായത്തിലെ ചരണ സീമയാണ് ഇവയുടെ നിർമാണവും പരിപാലനവും .
.
ആദ്യകാല സ്ട്രാറ്റജിക് ബോംബേറുകൾക്കു ഇന്നത്തെ ഫൈറ്ററുകളെക്കാൾ താഴെ ഭാരവും പറക്കൽ പരിധിയും മാത്രമാണുണ്ടായിരുന്നത് .എന്നിരുന്നാലും അന്നത്തെ ഫൈറ്ററുകളെക്കാൾ അവ വളരെ വലുതും ,ഭാരമേറിയതും അധികദൂരം പറക്കാൻ കഴിവുള്ളതുമായിരുന്നു .
.
ഒന്നാം ലോക യുദ്ധത്തിൽ പങ്കെടുത്ത റഷ്യയുടെ ഇല്യ മുർമെറ്സ്(Ilya Muromets) ആണ് ആദ്യത്തെ ദീർഘ ദൂര ബോംബർ ആയി പരിഗണിക്കുന്നത് .അഞ്ഞൂറ് കിലോ ബോംബുകൾ അറുനൂറു കിലോമീറ്ററുകൾക്കകലെ എത്തിക്കാൻ ഇല്യ മുർമെറ്സ് ഇന് കഴിഞ്ഞു .യുദ്ധവിമാനങ്ങളിൽ ഒരു മെഷീൻ ഗൺ മാത്രം വഹിച്ചിരുന്ന അക്കാലത്തെ ഒരു ഭീമൻ വിമാനമായിരുന്നു ഇല്യ മുർമെറ്സ്.
.
ലോകായുധങ്ങൾക്കിടയിലുള്ള സമയത് പല രാജ്യങ്ങളിലും ദീർഘ ദൂര ബോംബേറുകളെപ്പറ്റിയുള്ള ഗവേഷണവും നിർമാണവും തകൃതിയായി നടന്നു . ദീർഘ സമയം പ്രവർത്തിക്കാൻ കഴിയുന്ന ,ഭാരം കുറഞ്ഞ ,അതിശക്തമായ പിസ്റ്റൺ എഞ്ചിനുകളായിരുന്നു ഒരു ദീർഘ ദൂര ബോംബേറിന്റെ അന്നത്തെ പരമ പ്രധാനമായ ഘടകം . അമേരിക്കയായിരുന്നു വിമാന എഞ്ചിൻ നിർമാണത്തിലെ അന്നത്തെ ഒന്നാം സ്ഥാനക്കാർ .മുപ്പതുകളുടെ ആദ്യം അവർ നിർമിച്ച ബി -17 ഫ്ലയിങ് ഫോട്രെസ്സ് (B -17 Flying Fortress) അക്കാലത്തെ ഏറ്റവും വേഗതയേറിയ ,ഭാരവാഹക ശേഷിയുള്ള ബൊംബെറായിരുന്നു . ഈ ബോംബർ രണ്ടാം ലോകയുദ്ധത്തിന് നിർണായക സ്വാധീനം ചെലുത്തി ..മുപ്പതുകളുടെ അവസാനം രണ്ടാം ലോക യുദ്ധത്തിന് തൊട്ടു മുൻപ് അവർ ബി -24 ലിബറേറ്റർ (B -24 Liberator) ,ദീർഘ ദൂര ബോംബർ വിമാനം രംഗത്തിറക്കി .വളരെ വിജയകരമായ ഒരു ബൊംബെറായിരുന്നു അത് .ഇത്തരം ഇരുപതിനായിരം വിമാനങ്ങൾ നിർമ്മിക്കപ്പെട്ടു . രണ്ടാം ലോക യുദ്ധത്തിലെ പ്രധാന ബോംബർ വിമാനമായിരുന്നു B -24. മൂവായിരം കിലോഗ്രാം ബോംബുകൾ വഹിച്ചുകൊണ്ട് മൂവായിരത്തി മുന്നൂറു കിലോമീറ്റര് പറക്കാൻ കഴിവുള്ള B-24, തികച്ചും ഒരു ദീർഘദൂര ബോംബർ തന്നെയായിരുന്നു .
.--
ദീർഘദൂര ബോംബേറുകൾ രണ്ടാം ലോക മഹ്ഹായുദ്ധത്തിൽ
--------
രണ്ടാം ലോക യുദ്ധത്തിൽ ദീർഘ ദൂര ബോംബറുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു . നൂറിലധികം ബോംബെർവിമാനങ്ങൾ പങ്കെടുക്കുന്ന ബോംബിങ് ഉദ്യമങ്ങൾ രണ്ടാം ലോക യുദ്ധകാലത് സാധാരണയായിരുന്നു .യൂ എസ് ഇന്റെ ബി--17 ,ബി-24 എന്നിവ യുദ്ധത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു .യുദ്ധത്തിന്റെ അവസാന നാളുകളിൽ അവർ രംഗത്തിറക്കിയ ബി -29 ലിബറേറ്റർ(B- 29 Liberator) .അന്നുവരെയുള്ള ബോംബറുകളെക്കാൾ ഇരട്ടി വലിപ്പവും ഭാരവാഹക ശേഷിയും ഉള്ള ബോംബാറായിരുന്നു .യുദ്ധകാലത്തെ ബ്രിട്ടീഷ് ബൊംബെറായിരുന്നു ആവറോ ലാൻകാസ്റ്റർ . പതിനായിരം കിലോഗ്രാം ബോംബ് വഹിക്കാൻ സാധ്യമായ ഇവ ജർമൻ നഗരങ്ങളിൽ കനത്ത നാശമാണ് വിതച്ചത് .ഹെങ്കൽ -177 (Heinkel -177)ആയിരുന്നു ജർമനിയുടെ പ്രധാന ബോംബർ വിമാനം ..അമേരിക്കൻ ബ്രിട്ടീഷ് ബോംബറുകളെക്കാൾ ചെറുതും പരിധി കുറവുമായിരുന്നു ഇവക്ക് .യുദ്ധത്തിൽ ഇവക്ക് കാര്യമായ ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ല .പറ്റില്യക്കോവ് -8(Petlyakov -8) ആയിരുന്നു സോവ്യറ് യൂണിയന്റെ പ്രധാന ബോംബർ .ഈ ബോംബർ വലിയ അളവിൽ നിര്മിക്കപ്പെട്ടില്ല .ചെറിയ ബോംബേറുകൾ ആയിരുന്നു രണ്ടാം ലോക യുദ്ധകാലത് അവരുടെ പ്രധാന ബോംബർ വിമാനങ്ങൾ .1944 ഇൽ യുദ്ധത്തിന്റെ അവസാന നാളുകളിലാണ് യൂ എസ് ഇന്റെ ബി -24 ലിബറേറ്റർ ബോംബർ രംഗത്തിറക്കുന്നത് ..എല്ലാ അർഥത്തിലും ബോംബറുകളുടെ ചരിത്രത്തിലെ ഒരു കുതിച്ചു ചാട്ടമായിരുന്നു ഈ വിമാനം .ആദ്യ അണ്വായുധം വഹിച്ചതും രണ്ടാം ലോക യുദ്ധത്തിലെ അവസാന ബോംബിങ് റെയ്ഡുകൾ നടത്തിയതും ഈ ബോംബെറാണ്.
---
ശീതയുദ്ധകാലത്തെ ദീർഘ ദൂര ബോംബേറുകൾ
---
രണ്ടാം ലോക യുദ്ധം അവസാനിക്കുമ്പോൾ യൂ എസ് ആയിരുന്നു ഏറ്റവും വലിയ ബോംബർ വ്യൂഹത്തിന്റെ ഉടമ .അവരുടെ ബി.29 ആയിരുന്നു ഏറ്റവും ശക്തമായ ദീർഘ ദൂര ബോംബർ .മറ്റൊരു ബോംബെറിനും പ്രവർത്തന മികവിൽ ബി 29 ഇനടുത്തെത്താനായില്ല ..ആണവ ആയുധങ്ങളുടെ കടന്നു വരവോടെ സോവിയറ്റു യൂണിയനും ദീർഘ ദൂര ബോംബറുകളെ പറ്റി ചിന്തിക്കാൻ തുടങ്ങി യുദ്ധകാലത് സൈബീരിയയിൽ ഇറങ്ങിയ ഏതാനും ബി 29 ബോംബറുകൾ അവർ മടക്കികൊടുത്തില്ല .അവയെ റിവേഴ്സ് എഞ്ചിനീയറിംഗ്(reverse engineering) നടത്തി അവർ ടി യു-4(Tu-4) ദീർഘദൂര ബോംബർ നിർമിച്ചു .ബി 29 ഇന്റെ കാർബൺ കോപ്പി ആയിരുന്നു Tu -4.
.
ഇടക്കാലത്തു യൂ എസ് ബി സീരീസിൽ പെട്ട ബി-45,,ബി -47, ബി -50 എന്നീ ബോംബർ വിമാനങ്ങൾ രംഗത്തിറക്കി .പക്ഷെ അവയൊന്നും അധികകാലം ഉപയോഗത്തിൽ തുടർന്നില്ല .ദീർഘ ദൂര ബോംബറുകളുടെ ചരിത്രത്തിൽ പ്രധാനപ്പെട്ട വർഷമാണ് 1952 .ആ വർഷ ത്തിലാണ് അമേരിക്കയുടെ ബി -52 സ്ട്രാറ്റോ ഫോട്രെസ്സ് ഉം (B-52 STRATOFORTRESS) സോവിയറ്റു യൂണിയന്റെ ടി യൂ -95 (Tu -95) ഉം രംഗത്തിറങ്ങുന്നത് . ശബ്ദവേഗത്തിനു താഴെ(sub sonic) പറക്കുന്ന വിമാനങ്ങളാണ് ഇവ രണ്ടും .ഒരുപക്ഷെ ദീർഘ ദൂര വിമാനങ്ങളുടെ ചരിത്രത്തിൽ മാത്രമല്ല വിമാനങ്ങളുടെ ചരിത്രത്തിലെ തന്നെ വളരെ പ്രധാന പെട്ട രണ്ടു വിമാനങ്ങളാണിവ .1952 ഇൽ രംഗത്തിറക്കിയ ഇവ ഇന്നും യൂ എസ് ,റഷ്യൻ വ്യോമസേനകളിൽ തുടരുകയും വളരെ പ്രധാനപ്പെട്ട ദൗത്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു .ടി യൂ -95 ഈയിടെ സിറിയൻ യുദ്ധത്തിലും പങ്കെടുത്തിരുന്നു .ഇവ രണ്ടും രണ്ടായിരത്തി അമ്പതു വരെ അവരുടെ വ്യോമസേനകളിൽ തുടരുമെന്നാണറിയുന്നത് .ഇരുപതിനായിരം കിലോഗ്രാം ബോംബുകളോ ക്രൂയിസ് മിസൈലുകളോ വഹിച്ചുകൊണ്ട് പന്ത്രണ്ടായിരം കിലോമീറ്റർ പറക്കാൻ കഴിയുന്ന ഇവ ശരിക്കും തന്ത്ര പ്രധാന ഭൂഖണ്ഡാന്തര ബോംബർ വിമാനങ്ങൾ തന്നെയാണ് . സോവിയറ്റു യൂണിയന്റെ മ്യാസിഷ്ചേവ് എം-4 ഉം(Myasishchev M-4 ) ,യൂ എസ് ഇന്റെ ബി -58 ഹെസ്ലർ(B-58 Hustler) ഉമാണ് ഇക്കാലത്തെ മറ്റു പ്രമുഖ ദീർഖ ദൂര ബോംബറുകൾ പക്ഷെ ഇവയൊന്നും ബി -52 ഇനെപ്പോലെയോ ടി യൂ -95 ഇനെപ്പോലെയോ വിജയിച്ചില്ല
----
ശീതയുദ്ധകാലത്തെ ദീർഘ ദൂര ശബ്ദാതിവേഗ ബോംബറുകൾ
----
ശീതയുദ്ധ കാലത്ത്തന്നെ ശബ്ദ വേഗതയെ വെല്ലുന്ന ദീർഘദൂര ബോംബറുകൾ നിർമിക്കാൻ ശ്രമം നടന്നിരുന്നു യൂ എസ് ഇന്റെ ബി -58(B-58 Hustler)) ഹസ്ലേരും സോവിയറ്റു യൂണിയന്റെ ടി യൂ -22(Tu -22) ഉം ആ ദിശയിലുള്ള കാൽവയ്പുകളായിരുന്നു . പക്ഷെ ഇവ രണ്ടും ശരിക്കുള്ള ദീർഘദൂര ബോംബറുകളായി വിലയിരുത്തപ്പെട്ടില്ല 3000-4000 കിലോമീറ്റർ പരിധിയുള്ള മധ്യദൂര ബോംബറുകളായിരുന്നു ഇവ .ശബ്ദത്തിന്റെ മൂന്നുമടങ്ങു വേഗതയിൽ പറക്കാൻ കഴിയുന്ന XB-70 വല്കരി(XB-70 Valkyrie) ,ബോംബർ യൂ എസിലും Sukhoi T -4-ബോംബർ സോവിയറ്റു യൂണിയനിലും നിർമ്മിക്കപ്പെട്ടു .എന്നാൽ ഭാരിച്ച ചെലവും .,സാങ്കേതിക പ്രശ്നങ്ങളും . വ്യോമവേധ മിസൈലുകളുടെ (surface to air missiles)രംഗത്തുണ്ടായ പുരോഗതിയും കണക്കിലെടുത്തു ഈ പദ്ധതികൾ മുന്നോട്ട് പോയില്ല ഏതാനും പ്രോട്ടോടൈപ്പുകൾ മാത്രം നിർമിച്ചു ഈ രണ്ടു പദ്ധതികളും ഉപേക്ഷിക്കപ്പെട്ടു .
XB-70 വല്കരി, സുഖോയ് T-4 എന്നീ വിമാനങ്ങളുടെ പ്രോട്ടോടൈപ്പുകളുടെ പരീക്ഷണപറക്കൽ ശബ്ദാതിവേഗ ബോംബർ വിമാനങ്ങൾ നിർമിക്കാനും ഉപയോഗിക്കാനുമുള്ള ബുദ്ധിമുട്ടുകൾ യൂ എസ് ഇനിയും സോവിയറ്റു യുണിയനെയും ബോധ്യപ്പെടുത്തി .ഇവയിൽ നിന്നും പാഠം ഉൾക്കൊണ്ട് പുതിയ ശബ്ദാതിവേഗ ബോംബറുകളുടെ രൂപകൽപന തുടങ്ങി . ഈ പ്രയത്നങ്ങളുടെ ഫലമായിട്ടാണ് യൂ എസ് ഇൽ ബി -1B(B-1B) ബോംബേറിന്റെ നിർമാണവും സോവിയറ്റു യൂണിയനിൽ ടി യൂ -160(Tu -160) ബോംബേറിന്റെ നിർമാണവും തുടങ്ങുന്നത് .ഇന്ന് വരെ നിര്മിക്കപ്പെട്ടിട്ടുള്ള ബോംബർ വിമാനങ്ങളിൽ ഏറ്റവും സങ്കീര്ണമായവയാണ് ഇവ .ടി യൂ -160 ഇൻ ശബ്ദത്തിന്റെ രണ്ടുമടങ്ങു വേഗതയിൽ പറക്കാൻ കഴിയും .ബി -1B ഇന് ശബ്ദവേഗതയുടെ തൊട്ടു മുകളിൽ പറക്കാൻ കഴിയൂ .സാങ്കേതികമായി ഒരു ട്രാൻസോണിക് ബോംബർ (transonic bomber) ആണ് ബി- 1B .Tu -160 ഈയിടെ സിറിയൻ യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു . ആയിരക്കണക്കിന് കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈലുകയാണ് ഇത്തരം ബോംബറുകളുടെ പ്രധാന ആയുധം .ടി യൂ -160 ഇന്നുവരെ നിര്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ബോംബർ വിമാനവും .,അതിൽ ഉപയോഗിച്ചിരിക്കുന്ന എൻ കെ -32 (NK-32)എഞ്ചിൻ സൈനികാവശ്യത്തിനുപയോഗിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിമാന എഞ്ചിനുമാണ് .
.
ഇവയെ കൂടാതെ സോവിയറ്റു യൂണിയന്റെ ടി യൂ -23M3(Tu-22M3) യെയും ദീർഘ ദൂര ഭൂഖണ്ഡാന്തര ബോംബർ ആയി പരിഗണിക്കാറുണ്ട് .ഇത് ഒരു മധ്യ ദൂര /നാവിക ബോംബർ ആണെന്നാണ് സോവിയറ്റു അധികൃതർ പറഞ്ഞിരുന്നത് .എന്നാൽ യൂ എസ് അധികൃതരുടെ നിഗമനമനുസരിച് പറക്കലിൽ നടത്തുന്ന ഇന്ധനം നിറക്കലിലൂടെ ഈ ബോംബർ ന് ഭൂഖണ്ഡാന്തര റേഞ്ച് കൈവരും .ഈ തർക്കം ശീതയുദ്ധത്തിൽ ബാക്ഫയർ വിവാദം എന്നാണറിയപ്പെട്ടിരുന്നത് .ബാക്ഫയർ(BACKFIRE) എന്നത് ഈ ബോംബേറിനു NATO നൽകിയ വിളിപ്പേരാണ് .
---
ബി-2(B-2) സ്റ്റെൽത് ബോംബർ .
---
ശീതയുദ്ധകാലത്തെ ഏറ്റവും രഹസ്യമായ സൈനിക പദ്ധതികളിൽ ഒന്നായിരുന്നു ഈ സ്റ്റെൽത് ബോംബേറിന്റെ നിർമാണം .പറക്കുന്ന ചിറകിന്റെ (FLYING WING)മാതൃകയിൽ നിർമിച്ച ഈ വിമാനം ശബ്ദവേഗത്തിനു താഴെ പറക്കുന്നതാണെങ്കിലും റഡാറുകൾ വെട്ടിക്കാൻ കഴിവുള്ളതാണ് .വളരെ ചെലവേറിയ ഒരു പദ്ധതിയായിരുന്നു ബി-2 ബോംബേറിന്റെ നിർമാണംഒരു ബി-2 ബോംബെറിന് 500 മില്യൺ ഡോളറിനെക്കാൾ ചെലവുവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് .ഭാരിച്ച ചെലവ് കാരണം ഇത്തരം ഇരുപതു വിമാനങ്ങൾ മാത്രമേ നിര്മിച്ചുളൂ.. ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ വിമാനമാണ് ബി-2.
---
Tu-160 ബ്ലാക്ക് ജാക് ബോംബർ
---
ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ യുദ്ധ വിമാനമാണ് Tu-160 -.സോവിയറ്റു യൂണിയന്റെ അവസാന നാളുകളിലാണ് ഈ ദീർഘദൂര ബോംബർ വിമാനം രൂപകൽപന ചൈയ്യപ്പെട്ടത് . സോവിയറ്റു യൂണിയനിലെ റ്റുപോലെവ് ഡിസൈൻ ബ്യുറോ ആണ് ഈ ബോംബർ രൂപകൽപന ചെയ്തത് അമേരിക്കയുടെ B1-A- ബോംബർ വിമാനത്തെ ചെറുക്കാനായിരുന്നു ഇത് രൂപകല്പനചെയ്തത് . യൂ എസ് പിനീട് B1-A പദ്ധതി ഉപേക്ഷിച്ചു താരതമ്യേന ,കരുത്തു കുറഞ്ഞ B1-B ബോംബർ വിമാന ങ്ങളുടെ നിർമാണം നടത്തി .പക്ഷെ Tu-160 ശബ്ദത്തിന്റെ രണ്ടുമടങ്ങുവേഗതയിൽ സഞ്ചരിക്കാൻ പ്രാപ്തിയുള്ള ദീർഘ ദൂര ബോംബർ ആയി തന്നെ നിർമ്മിക്കപ്പെട്ടു . നാല്പതു ടൺ ആയുധങ്ങൾ വഹിക്കാനും അവ വഹിച്ചു പന്ത്രണ്ടായിരം കിലോമീറ്റര് ദൂരം വരെ പറക്കാനും കഴിയും .ദീർഘ ദൂര ക്രൂയിസ് മിസൈലുകളാണ് Tu-160 ഇന്റെ പ്രധാന ആയുധം .
.
ഈ ബോംബാറിലുപയോഗിക്കുന്ന NK-32 എഞ്ചിനുകൾ ഇന്നേവരെ പോർവിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഏറ്റവും ശക്തമായ എഞ്ചിൻ ആണ്. .സോവിയറ്റു യൂണിയൻ തകരുമ്പോൾ ഇത്തരം 35 ബോംബറുകൾ ഉണ്ടായിരുന്നു അവയിൽ ഭൂരിഭാഗവും ഉക്രൈനിൽ ആയിരുന്നു വിന്യസിച്ചിരുന്നത് .ഉക്രയിനിനു ഈ അതി സങ്കീർണമായ യന്ത്രങ്ങൾ നിലനിർത്താനുള്ള ശേഷി ഇല്ലാത്തതിനാൽ കുറച്ചെണ്ണം അവർ റഷ്യക്ക് വിൽക്കുകയും ബാക്കിയുള്ളവ പിൻവലിക്കുകയും ചെയ്തു .ഇപ്പോൾ പതിനച് Tu-160 ബോംബറുകൾ റഷ്യൻ വ്യോമസേനയിൽ ഉണ്ട് .അടുത്തകാലത്തു റഷ്യ സിറിയയിൽ നടത്തിയ വ്യോമ ആക്രമണങ്ങളിൽ ഈ ബോംബറുകളും പങ്കെടുത്തിരുന്നു .
---
ദീർഘ ദൂര ബോംബറുകൾ വർത്തമാന കാലത്ത്
---
ശീതയുദ്ധത്തിനുശേഷം ദീർഘദൂര ബോംബറുകളുടെ നിർമാണം പ്രായോഗികമായി നിലച്ചു . .പ്രതിരോധ ബജറ്റുകളിൽ വന്ന കുറവ് ദീർഘ ദൂര ബോംബറുകളെയാണ് ഏറ്റവും ബാധിച്ചത് .യൂ എസിലും റഷ്യയിലും പുതുതലമുറ ബോംബറുകളുടെ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് വാര്ത്താ റിപ്പോട്ടുകൾ .നിലവിൽ യൂ എസ ഇന്റെ ബി-1,ബി-2 ബി -52 എന്നെബോംബറുകളും ,റഷ്യയുടെ Tu-22M3, Tu-95, Tu-160 എന്നീ ദീർഘ ദൂര ബോംബറുകളുമാണ് പ്രവർത്തന ക്ഷമമായിട്ടുള്ളത്
----
Blog: https://wordpress.com/post/rishidasblog.wordpress.com/33
--
Ref:
1. https://www.britannica.com/topic/strategic-bombing
2. https://en.wikipedia.org/wiki/Strategic_bomber
3. https://en.wikipedia.org/wiki/Strategic_bombing
---
This is an original work based on references given .No part of it is shared or copied from any other post or article.
---
ചിത്രങ്ങൾ : Tu -160 ബോംബർ , Tu-22M3. ബോംബർ, B -52 ബോംബർ ,
ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്