എഡ്‌വേഡ് വാറൻ & ലോറയിൻ വാറൻ എന്നീ പേരുകൾ ഒരുപക്ഷെ മലയാളികൾക് സുപരിചിതമായിരിക്കില്ല .എന്നാൽ കാഴ്ചക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ദി കൊഞ്ചുറിങ് , ദി കൊഞ്ചുറിങ് - 2 ,അന്നബെൽ എന്നീ ചലച്ചിത്രങ്ങൾ ഏവർകും സുപരിചിതം ആയിരിക്കും . ലോകമറിയുന്ന പ്രേത വേട്ടക്കാരായ എഡ്‌വേഡ് വാറൻ & ലോറയിൻ വാറൻ എന്ന അമേരിക്കൻ ദമ്പദികളുടെ ജീവിത കഥയിലെ ചില ഏടുകളെ ആസ്പദമാക്കിയാണ് ഇ ചലച്ചിത്രങ്ങൾ നിർമിച്ചത് .
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ പ്രേത കേസുകൾ അന്വേഷിച്ചവരാണ് എഡ് & ലോറയിൻ വാറൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എഡ്‌വേഡ് വാറൻ & ലോറയിൻ വാറൻ.രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ നേവി യിൽ സേവനമനുഷ്ഠിച്ച എഡ്‌വേഡ് "demonology " എന്നറിയപ്പെടുന്ന പിശാചുകളെക്കുറിച്ചുള്ള പഠനത്തിൽ ഗവേഷകൻ ആയിരുന്നു.എഴുത്തുകാരൻ ,ലെക്ചറ്റെർ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു .അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന ലോറയിൻ വാറൻ അതീന്ദ്രിയ ജ്ഞാനത്തിന് ഉടമ ആയിരുന്നു എന്നാണ് അവകാശപ്പെടുന്നത് .1952 ൽ New England Society for Psychic Research എന്ന പ്രേത വേട്ടക്കാരുടെ സങ്കടന അവർ സ്ഥാപിച്ചു .ഇത്തരത്തിലുള്ള സങ്കടനകളിൽ ഇംഗ്ലൺടിലെ ആദ്യത്തേത് New England Society for Psychic Research ആണ്.
10000 ഓളം വരുന്ന പ്രേത ബാധകളെക്കുറിച് അന്വേഷിച്ചു എന്നാണ് ഇവർ അവകാശപ്പെടുന്നത് . പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന അന്നബെൽ എന്ന പാവയെ പറ്റിയുള്ള ഇവരുടെ അന്വേഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് അന്നബെൽ എന്ന ഹോളിവുഡ് ഫിലിം നിർമിച്ചിരിക്കുന്നത് .വാറൻ ദമ്പതികളുടെ വീടിനോട് ചേർന്നുള്ള വാറൻ മ്യൂസിയത്തിൽ അന്നബെൽ പാവയെ ഇപ്പോളും പ്രദർശിപ്പിച്ചിട്ടുണ്ട്.പ്രേത ബാധയുണ്ട് എന്ന് വിശ്വസിക്കപെടുന മറ്റനേകം വസ്തുക്കളും വാറൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അതെ പോലെ തന്നെ അമേരിക്കയിലെ ' Perron ' ഭവനത്തിലെ പ്രേത ബാധയെ പറ്റിയുള്ള അന്വേഷണവും ' Enfield Poltergeist ' എന്ന പ്രേത ബാധയെ പറ്റിയുള്ള അന്വേഷണവുമാണ് യഥാക്രമം ദി കൊഞ്ചുറിങ് ,ദി കൊഞ്ചുറിങ് - 2 എന്നീ സിനിമകൾക് ആസ്പദമായത് .
The Amityville Horror , Devil Made Me Do It Case , Snedeker house , Smurl family , Werewolf , Union Cemetery എന്നിങ്ങനെ അക്കാലത് യൂറോപ്പ് നെയും അമേരിക്കയെയും പിടിച്ച കുലുക്കിയ പ്രേത ബാധ കേസുകൾ അന്വേഷിച്ചത് എഡ് & ലോറയിൻ വാറൻ ആണ് .
പ്രേതവും ഭൂതവുമെല്ലാം ലോകം മുഴുവൻ തർക്ക വിഷയമായതിനാൽ തന്നെ എഡ് &
ലോറയിൻ വാറൻ ദമ്പദികൾ നിരവധി വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വിധേയർ ആയിട്ടുണ്ട് .Perry J. DeAngelis , Steven Paul Novella തുടങ്ങിയ യുക്തി വാദികൾ വാറൻ ദമ്പദികളുടെ അവകാശ വാദങ്ങൾ വെറും തട്ടിപ് മാത്രമാണ് എന്ന അവകാശപ്പെടുന്നു .
Ghost Hunters: True Stories From the World's Most Famous Demonologists by Ed Warren , Ghost Tracks by Cheryl A. Wicks with Ed and Lorraine Warren , Graveyard: True Hauntings from an Old New England Cemetery by Ed Warren , The Haunted: The True Story of One Family's Nightmare by Robert Curran with Jack Smurl and Janet Smurl and Ed and Lorraine Warren , Satan's Harvest by Michael Lasalandra and Mark Merenda with Maurice and Nancy Theriault and Ed and Lorraine Warren , Werewolf: A True Story of Demonic Possession by Ed Warren എന്നീ ബുക്കുകൾ വാറൻ ദമ്പദികൾ എഴുതിയവയാണ്
2006 ഓഗസ്റ്റ് 23 ന് 79 ആം വയസിൽ എഡ്‌വേഡ് വാറൻ മരണമടഞ്ഞു .ലോറയിൻ വാറൻ ഇപ്പോളും ജീവിച്ചിരിപ്പുണ്ട്. 90 ആം വയസിലും ലെക്ചറ്റ്‌കളും ക്ലാസ്സുകളും ആയി ലോറയിൻ വാറൻ ഇപ്പോളും സജീവമാണ് .
കൂടുതൽ വിശദമായ വിവരങ്ങൾക് http://www.warrens.net/ എന്ന വാറൻ ദമ്പദികളുടെ വെബ്സൈറ്റ് സന്ദർശിക്കുക