A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കൈവിഷത്തിൽ നിന്നും കരകയറാൻ ഒരമ്പലം



എന്റൊരു സുഹൃത്തിനു വേണ്ടി ഈ ക്ഷേത്രത്തിൽ പോയപ്പോളാണ് ഇവിടെ നിലവിലുള്ള കൈവിഷചികിത്സയെക്കുറിച്ചറിയുന്നത്.
സ്വന്തം കാര്യസാധ്യത്തിനു വേണ്ടി മറ്റുള്ളവർക്കു കൈവിഷം നൽകുക എന്നൊരു ഏർപ്പാടിനു പണ്ട് ഏറെ പ്രചാരമുണ്ടായിരുന്നു. വശീകരിക്കാനും സ്വാർഥലാഭത്തിനും മറ്റുള്ളവരെ ഉപദ്രവിക്കാൻ വേണ്ടിയുമൊക്കെയാണു കൈവിഷം നൽകുന്നത്. കൈവിഷത്തിലൂടെ ഇതൊക്കെ സാധിക്കും എന്നാണു പലരുടെയും വിശ്വാസം.കേരളത്തിൽ പഴയ ഒരു വിശ്വാസം.ഇഷ്ടപ്പെട്ട പുരുഷനേയൊ,സ്ത്രീയേയോ സ്വന്തമാക്കൻ ആഹാരത്തിൽ മരുന്ന് കൊടുത്ത് വശീകരിക്കുന്നതിനെയാണ് കൈവിഷം നൽകൽ എന്നു പറയുന്നത്. നൽകിയ മരുന്ന് ദഹിക്കാതെ വയറ്റിൽ കിടക്കുമെന്നും അത് അവിടെ നിൽക്കുന്നിടത്തോളം കാലം ആ വ്യക്തിക്ക് മറുകക്ഷിയിൽ നിന്നും മനസ്സ് മാറ്റനോ ഇഷ്ടം കുറയാനോ സാധിക്കുകയില്ല എന്നാണ് വിശ്വാസം. കൈവിഷം തീണ്ടി എന്നു മനസ്സിലാക്കിയാൽ ആ വ്യക്തിയുടെ ബന്ധുക്കൾ കൈവിഷം ഒഴിപ്പിക്കുന്നതിനായി വൈദ്യന്മാർ നൽകുന്ന പ്രതി മരുന്ന് നൽകി വിഷം ഛർദ്ദിപ്പിച്ചു കളയുന്നു . ഇത് അഗദതന്ത്രം എന്ന ആയുർവേദ ചികിത്സയുമായി ബന്ധമുണ്ട്.
ആഹാരസാധനങ്ങളിലൂടെയാണു കൈവിഷം നൽകുന്നത്. കൈവിഷം ഉള്ളിലുള്ളതു കളഞ്ഞില്ലെങ്കിൽ പിന്നീട് മാനസികാസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യതയുണ്ടത്രേ. ഞാൻ പോയ ചേർത്തല തിരുവിഴ മഹാദേവക്ഷേത്രത്തിൽ കൈവിഷം ഛർദിപ്പിച്ചു കളയുന്ന സമ്പ്രദായം ഇന്നും നടന്നുവരുന്നു. എന്നാൽ എല്ലാവർക്കും ക്ഷേത്രത്തിൽ പോയി താമസിച്ച് ഇതു ചെയ്യാൻ സാധിക്കണം എന്നില്ല. അത്തരം സന്ദർഭങ്ങളിൽ പഞ്ചഗവ്യഘൃതം എന്ന ആയുർവേദ മരുന്ന് നീലകണ്ഠത്രയാക്ഷരി മന്ത്രം ജപിച്ച് കഴിക്കുക. ശിവക്ഷേത്രത്തിലെ പൂജാരിയുടെ അടുത്ത് കൊടുത്ത് ജപിച്ചു കഴിച്ചാലും മതി. കൂടാതെ ആവാഹിച്ച് ഒഴിവാക്കുകയും ചെയ്യാം.
ക്ഷേത്രങ്ങളാൽ അനുഗൃഹീതമായ കേരളത്തിൽ ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. അങ്ങനെ, കൈവിഷബാധ കളഞ്ഞു മനസ്സു തെളിയാൻ ഉത്തമമെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ തിരുവിഴ മഹാദേവ ക്ഷേത്രം. കേരളത്തിലെ അപൂർവം ചില ക്ഷേത്രങ്ങളിലേതുപോലെ സ്വയംഭൂ ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ.അർദ്ധ ചന്ദ്രാകൃതിയിൽ പ്രദക്ഷിണം ചെയ്തു വേണം ശിവനെ വണങ്ങുവാൻ. വിഷ്ണു, ശാസ്താവ്‌, യക്ഷി, ഗണപതി, രക്ഷസ്സ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌. മഹാദേവനെ കണ്ടു വണങ്ങി കൂവളത്തില ചാർത്തി പ്രാർഥിച്ചാൽ നിശ്ചിത ദിവസത്തിനുള്ളിൽ പ്രാർഥന ഫലം കാണുമെന്നാണു വിശ്വാസം.
ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗം കുളത്തിൽനിന്നു ലഭിച്ചതാണ് എന്നാണു ക്ഷേത്രോൽപത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യം. ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് അറയ്ക്കൽ പണിക്കർമാരുടെ വക കുളമായിരുന്നു. ഒരിക്കൽ വീട്ടിലെ സ്ത്രീകൾ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ അസാധാരണമായ എന്തിലോ തട്ടി. കമ്പു കൊണ്ടു കുത്തിനോക്കിയപ്പോൾ രക്തമൊഴുകുന്ന ഒരു സ്വയംഭൂ ശിവലിംഗം കിട്ടി. ഉടൻ തന്നെ കുളം നികത്തി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. അതിനാൽതന്നെ ക്ഷേത്ര നിർമാണത്തിലും പ്രത്യേകതകൾ ഉണ്ട്. മഴ പെയ്താൽ ഇവിടെ കുളത്തിലെന്ന പോലെ വെള്ളം കയറും.
തിരുവിഴ മഹാദേവക്ഷേത്രത്തിന്റെ പ്രസിദ്ധി കൈവിഷം ഛര്‍ദിപ്പിച്ചുകളയുന്നതിലാണ്. ഒരു വ്യക്തിയെ വശീകരിക്കാനോ നശിപ്പിക്കാനോ ആരെങ്കിലും നൽകിയ കൈവിഷം ഇവിടെ ഛർദിപ്പിച്ചു കളയുന്നു. ഇതിനായി വളരെയകലെനിന്നുപോലും ആളുകൾ എത്താറുണ്ട്.ക്ഷേത്രത്തിൽ നിവേദിച്ച പ്രത്യേക മരുന്നു നൽകിയാണ് ഇതു ചെയ്യുന്നത്. മരുന്നു സേവിക്കുന്നതിനു മൂന്നു ദിവസം മുമ്പു മുതൽ ലഹരിപദാര്‍ഥങ്ങൾ ഉപയോഗിക്കരുതെന്നും ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്നു കഴിക്കരുതെന്നും നിർബന്ധമുണ്ട്. മരുന്നു കഴിക്കാൻ എത്തുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടായിരിക്കുകയും വേണം.
മരുന്നു സേവിക്കാനെത്തുന്ന ഭക്തർ തലേദിവസം ദീപാരാധനയ്ക്കു മുൻപു ക്ഷേത്രത്തിൽ എത്തണം. ദീപാരാധന കഴിഞ്ഞ് നാഗയക്ഷിക്കു ഗുരുതി കഴിച്ച് അതിന്റെ പ്രസാദം കഴിച്ചു വേണം ചികിത്സ തുടങ്ങാൻ. അടുത്ത ദിവസം പന്തീരടിപൂജയ്ക്കു ശേഷമാണ്‌ മേല്‍ശാന്തി മരുന്നു നൽകുക. മരുന്നു കഴിച്ച്‌ പ്രദക്ഷിണം നടത്തുമ്പോൾ കൈവിഷം ഛര്‍ദിച്ചു പോകുമെന്നാണു വിശ്വാസം. ഇതിനുശേഷം ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിക്കുകയും വേണം. വില്വമംഗലം സ്വാമിയാണ് ഈ ചികിത്സ ആരംഭിച്ചതെന്നു പറയപ്പെടുന്നു.ഈ പറഞ്ഞപോലെ ചെയ്ത എന്റെ സുഹൃത്ത് ഛർദിച്ചതു ദഹിക്കാത്ത പന്നിയിറച്ചിയുടെ അവശിഷ്ടമായിരുന്നു...ഈ പറഞ്ഞ സുഹൃത്ത് അവസാനമായി പന്നിയിറച്ചി കഴിച്ചത് 4-5 മാസങ്ങൾക്കു മുന്നെയാണ് എന്ന് പറഞ്ഞ്.4-5 മാസങ്ങൾക്കു മുന്നേ അവന്റെ ശരീരത്തിൽ എത്തപ്പെട്ടു എന്ന് പറയുന്ന കൈവിഷത്തിന്റെ മീഡിയം ആ പന്നിയിറച്ചി ആയിരുന്നത്രേ... അതെങ്ങനെ എത്തി..എങ്ങനെ ദഹിക്കാതെ അത്രയും ദിവസങ്ങൾ ശരീരത്തിൽ തന്നെ അവശേഷിച്ചു...എന്തായിരുന്നു അതിന്റെ പിന്നിലെ രഹസ്യം എന്ന് ഇന്നുമെനിക്കറിയില്ല... പക്ഷേ ഇന്നും നിരവധിയാളുകൾ അവിടെ കൈവിഷചികിത്സക്കായി പോകുന്നുണ്ട്..
ക്ഷേത്രത്തിനകത്തു മാത്രം വളരുന്ന ഒരുതരം കാട്ടു ചെടിയിൽനിന്നാണ് കൈവിഷം കളയാനുള്ള മരുന്നുണ്ടാക്കുന്നത്. ഈ ചെടിയുടെ നീര് ദേവനു നേദിച്ച പാലില്‍ ചേര്‍ത്ത്‌ കിണ്ടിയിലൊഴിച്ചു ഭക്തർക്കു നൽകും. ആ മരുന്നു സേവിച്ചാണ് കൈവിഷം പുറന്തള്ളുന്നത്. ഇതിനായി എത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൊണ്ടുതന്നെ ഈ ക്ഷേത്രത്തിന്റെ പ്രശസ്തി കടൽ താണ്ടിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ തെക്കുംമുറി പഞ്ചായത്തില്‍ ചേര്‍ത്തല - ആലപ്പുഴ റൂട്ടില്‍ തിരുവിഴ സ്റ്റോപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ്‌ ക്ഷേത്രം. മീന മാസത്തിലെ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവമുണ്ട്‌.
Image may contain: one or more people