A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വെല ഇൻസിഡന്റ് (VELA INCIDENT) - ഇനിയും പ്രഹേളികയായ സ്ഫോടനം

വെല ഇൻസിഡന്റ് (VELA INCIDENT) - ഇനിയും പ്രഹേളികയായ സ്ഫോടനം

ഏതാണ്ട് നാല് പതിറ്റാണ്ടു മുൻപ് ദക്ഷിണ ഇന്ത്യൻ മഹാ സമുദ്രത്തിൽ ഒരു ആണവ സ്ഫോടനം നടന്നതായി അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ കണ്ടെത്തി .പക്ഷെ അത് ആര് നടത്തിയെന്നോ ഏതു തരം ആണവ സ്ഫോടനം ആയിരുന്നു വെന്നോ ഒരിക്കലും കണ്ടെത്താനായില്ല .പിന്നീട് അത് ഒരാണവ സ്ഫോടനം ആയിരുന്നോ എന്നതിനെ പറ്റി തര്ക്കങ്ങള് ഉയർന്നു .ആ സ്ഫോടനം വിശദീകരിക്കാനാവാത്ത ഒരു സംഭവം ( സൂ ഈവന്റ്-ZOO EVENT ) ആയി വിസ്‌മൃതിയിൽ മറഞ്ഞു
.
വെല ഉപഗ്രഹങ്ങൾ
--
അന്തരീക്ഷത്തിലും ബഹിരാകാശത്തും നടക്കുന്ന അണുപരീക്ഷണങ്ങളെ നിരീക്ഷിക്കാൻ യു എസ് പ്രതിരോധ വകുപ്പ് നിർമിച്ച ഉപഗ്രഹങ്ങളാണ് വെല ഉപഗ്രഹങ്ങൾ ( )..പന്ത്രണ്ട് വെല ഉപഗ്രഹങ്ങളാണ് യു എസ് വിക്ഷേപിച്ചിരുന്നത് .അവക്ക് ബഹിരാകാശത്തോ ഭൗമാന്തരീക്ഷത്തിലോ വച്ച് നടത്തപെടുന്ന ആണവ പരീക്ഷണങ്ങളെ കണ്ടെത്താനും അപഗ്രഥിക്കാനുമുള്ള കഴിവുണ്ടായിരുന്നു .നാല്പതു വര്ഷം മുൻപിലുള്ള സാങ്കേതിക വിദ്യയുടെ പരമ കോടിയായിരുന്നു ആ ഉപഗ്രഹങ്ങൾ ,ആണവ പരീക്ഷണങ്ങൾ പുറന്തള്ളുന്ന വിദ്യുത് കാന്തിക പൾസുകളെയും ,ഗാമാ തരംഗങ്ങളെയും കണ്ടെത്തി വളരെ ചെറിയ ആണവ സ്‌ഫോടനങ്ങൾ വരെ കണ്ടെത്തി അപഗ്രഥിക്കുക യായിരുന്നു വെല ഉപഗ്രഹങ്ങളുടെ ലക്‌ഷ്യം .സോവിയറ്റു യൂണിയൻ രഹസ്യമായി അന്തരീക്ഷ /ബഹിരാകാശ ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന സംശയത്തിൽ നിന്നുമാണ് വെല ഉപഗ്രഹങ്ങ സംവിധാനം ഉടലെടുക്കുന്നത്
--
വെല സ്ഫോടനം
.----
.
1979 സെപ്റ്റംബർ ഇരുപത്തി രണ്ടിനാണ് ഒരു വെല ഉപഗ്രഹം ഒരു രണ്ടു ഘട്ട തെർമോ നുകളെയർ സ്‌ഫോടനത്തിൽ നിന്നും ഉത്ഭവിച്ചതുപോലെയുള്ള ഒരു ''ഡബിൾ ഫ്ലാഷ് '' രേഖപ്പെടുത്തുന്നത് .ഉപഗ്രഹത്തിലെ ഉപകരണങ്ങൾ ഈ സ്ഫോടനം നടന്ന സ്ഥലം ദക്ഷിണ ഇന്ത്യൻ സമുദ്രമാണെന്ന് സ്ഥിരീകരിച്ചു .ഏതാനും ദിവസങ്ങൾക്കു ശേഷം ഈപ്രദേശത്തു കൂടി പറന്ന യൂ എസ് ചാര വിമാനങ്ങൾക്ക് ആണവ സ്ഫോടനത്തിനയെ അവശിഷ്ട ധൂളികൾ കണ്ടെത്താനായില്ല .പക്ഷെ ഓസ്‌ട്രേലിയയിലെ മരുപ്രദേശങ്ങളിൽ റേഡിയോ ആക്റ്റീവ് അയോഡിന്റെ സാന്നിധ്യം കണ്ടെത്തപ്പെട്ടു .കാറ്റിന്റെ ദിശ ആണവ സ്ഫോടന ത്തിന്റെ ഫലമായുള്ള റേഡിയോ ആക്റ്റീവ് ന്യൂക്ലിയസുകളെ ഓസ്‌ട്രേലിയയി ൽ എത്തിച്ചതാവാനാണ് സാധ്യത .പീയൂർട്ടോ റിക്കോയിലെ അറീസിബോ ഒബ്സർവേറ്ററി അതേദിവസം ഭൂമിയുടെ അയണോസ്ഫിയറിൽ അസ്വാഭാവികമായ മാറ്റങ്ങളും രേഖപ്പെടുത്തി. അമേരിക്കൻ ഭരണകൂടം ഈ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തലുകൾ പുറത്തുവിട്ടില്ല .ഇപ്പോഴും ആ വിവരങ്ങൾ വിലക്കപ്പെട്ട വിവരങ്ങളായി(CLASSIFIED SECRETS) അവശേഷിക്കുന്നു
---
വെല സ്ഫോടനം --സംഭവ്യമായ കാരണങ്ങൾ
--
.വെല ഉപഗ്രഹം റെക്കോഡ് ചെയ്ത ആണവ സ്‌ഫോടനത്തിനു സമാനമായ സംഭവത്തിന് ഇതുവരെ കൃത്യമായ വിശദീകരണം ഇല്ല .ഉപഗ്രഹത്തിന്റെ ഉപകരണങ്ങളിൽ വന്ന പിഴവ് സംഭവ്യമായ ഒരു കാരണമാണ് .ശക്തമായ കോസ്മിക് വികിരണങ്ങൾ ഉപകരണങ്ങളുടെ നിരീക്ഷണത്തെ സ്വാധീനിച്ചതും ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട് .പക്ഷെ പീയൂർട്ടോ റിക്കോയിലെ ഒബ്സർവേ റ്ററിയിലെ നിരീക്ഷണങ്ങൾ ഒരു അന്തരീക്ഷ ആണവ പരീക്ഷണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് . ആ ആണവ പരീക്ഷണം ആര് നടത്തി എന്നത് ഒരു വലിയ ചോദ്യമാണ് .ഇസ്രയേലോ സോവിയറ്റു യൂണിയനോ ആയിരിക്കാം എന്നാണ് പൊതുവെയുള്ള അഭിപ്രായം .അതിൽ തന്നെ ഇസ്രേൽ ആവാനുള്ള സാധ്യതയാണ് കൂടുതൽ .അക്കാലത്തു ഇസ്രേലിന് . ഫിഷൻ ബോംബുകളെ ഉണ്ടായിരുന്നുളൂ. .ഒരു ഫ്യൂഷൻ ബോംബ് നിർമാണത്തിനാവശ്യമായ വളരെ ചെറിയ ഒരു ഫിഷൻ ബോംബിന്റെയോ ഒരു ന്യൂട്രോൺ ബോംബിന്റെയോ പരീക്ഷണം ആകാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല .ചില ദക്ഷിണ ആഫ്രിക്കൻ മന്ത്രിമാരും ഇക്കാ ര്യം സൂചിപ്പിച്ചിട്ടുണ്ട് . ദക്ഷിണ ആഫ്രിക്ക ആണ് സംഭവം നടന്നതിന് ഏറ്റവും അടുത്ത സ്ഥലം .എന്തായാലും ഏതാണ്ട് നാല് പതിറ്റാണ്ടായി ദുരൂഹമായി തുടരുന്ന ''വെല ഇൻസിഡന്റ് '' ഇനിയും അങ്ങിനെ തുടരാനാണ് സാധ്യത .
--
ചിത്രങ്ങൾ :സ്ഫോടനം നടന്ന സ്ഥലം ,വെല ഉപഗ്രഹം ,ഉപഗ്രഹം പിടിച്ചെടുത്ത ഇരട്ട സ്ഫോടനത്തിന്റെ ഗ്രാഫ് :കടപ്പാട് ചിത്രങ്ങൾ:വിക്കിമീഡിയ കോമൺസ്
----
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
-----
REF
1.https://www.universetoday.com/…/remembering-the-vela-incid…/
2.https://en.wikipedia.org/wiki/Vela_Incident
3.http://thebulletin.org/flash-past-why-apparent-israeli-nucl