മനുഷ്യനു നാക്ക് വളരെ ഉപദ്രവകാരിയായ ഒരു അവയവമാണു എന്നാണു പറഞ്ഞും വായിച്ചും അറിഞ്ഞിട്ടുള്ളത്. ഹൃദയത്തിൽ* നിന്നു വരുന്ന വാക്കുകൾ പുറത്തേക്ക് എത്തിക്കുന്ന പ്രധാന ആശയവിനിമയ ഉപാധിയായതുകൊണ്ടു മാത്രം ചെയ്യാത്ത തെറ്റിനും പഴി കേൾക്കേണ്ടിവരുന്നത് നമ്മുടെ പാവം നാക്കാണു. സ്ത്രീയെ സൃഷ്ടിച്ച സമയത്ത് ദൈവം നാക്ക് വെക്കുന്നതിനെക്കുറിച്ച് പലവട്ടം ആലൊചിച്ചതായി ഒരു പഴമൊഴി കേട്ടിട്ടുണ്ട്. അതെന്തായാലും നമ്മുടെ നാക്കിനെക്കുറിച്ച് പലരും ശ്രദ്ധികാതെപൊകുന്ന രണ്ടു കാര്യങ്ങൾ ഇവിടെ പറയാൻ താത്‌പര്യപ്പെടുന്നു.
ആദ്യമായി മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാര്യക്ഷമമായി (പ്രവർത്തനത്തിന്റെ കാര്യത്തിലും ബലത്തിന്റെ കാര്യത്തിലും) ജൊലി ചെയ്യുന്ന മസ്സിൽ(s) നാക്കിനു പിന്നിലാണു സ്ഥിതി ചെയ്യുന്നത്- എന്ന വിഷയത്തിൽ ലൊകമെമ്പാടും പ്രഗത്ഭർ തമ്മിൽ പൊരിഞ്ഞ വാദം നടക്കുന്നതായി അറിഞ്ഞു.
Many of the tongue experts(they really exist) grew up believing the assertion that the tongue is the strongest muscle in the body.
കൂടാതെ നിങ്ങൾക്കറിയുമൊ-ഒരു മനുഷ്യന്റെ വിരലടയാളം പൊലെ അയാളുടെ നാക്കിലും ഒരു പ്രത്യേക അടയാളം/മുദ്ര ഉണ്ടായിരിക്കും.
Like fingerprints, everyone's tongue print is different.
ഒന്നാമത്തെ വിഷയം വിഴുങ്ങാൻ ബുദ്ധിമുട്ട് ആണല്ലെ? നൊക്കാം.. മനുഷ്യശരീരത്തിൽ ഏറ്റവുമധികം ശക്തമായി പ്രവർത്തിക്കുന്നതും ജീവൻ നിലനിർത്തുന്നതും ഹൃദയത്തിലെ പേശികളുടെ സഹായത്തൊടുകൂടിയാണു എന്ന് നമുക്കറിയാം. പക്ഷേ നാക്കിന്റെ കാര്യം ഒന്ന് ആലൊചിച്ചുനൊക്കൂ. എടുത്തുപറയാൻ ഒന്നൊ രണ്ടൊ മസ്സിലുകളുടെ പേരില്ലെങ്കിലും കുറേ ചെറിയ മാംസപേശികൾ കൂടിയാണു നാക്ക് പ്രവർത്തിക്കുന്നത്. (എട്ടെണ്ണം ഉണ്ടെന്നാണു വിശ്വസിക്കാനാവാത്ത ഒരു സൊർസ്സിൽ നിന്നും ലഭിച്ച അറിവ്). വളരെ പവർഫുൾ & ഫ്ലക്സിബിൾ ആയ നമ്മുടെ നാക്ക് ഹൃദയം പൊലെതന്നെ മനുഷ്യൻ ഉറങ്ങുന്ന സമയത്തും ഉറങ്ങാതെ പ്രവർത്തിക്കുന്ന കട്ട സ്റ്റാമിനാ ഉള്ള ടീമാണെന്നാണു വിദഗ്‌ധാഭിപ്രായം.
എന്നെങ്കിലും നിങ്ങളുടെ നാക്ക് തളർന്ന് വിശമിച്ചതായി ഓർക്കുന്നുണ്ടൊ? ഇത്രത്തൊളം അദ്ധ്വാനം ചെയ്തിട്ടും ആരും അത്രതന്നെ ശ്രദ്ധ കൊടുത്ത് പരിപാലിച്ചില്ലെങ്കിലും, ഇടക്ക് ചെക്കപ്പ് ഒന്നും എടുത്തില്ലെങ്കിലും പറയത്തക്ക എന്തെങ്കിലും രൊഗമൊ, വേദനയൊ ആൾക്ക് ഉണ്ടാകുന്നില്ല എന്നതുതന്നെ നമ്മുടെ നാക്കിന്റെ പ്രധാന സവിശേഷതയാണു. ബാലൻ-സിങ്ങിന്റെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ!
മനുഷ്യൻ ഭക്ഷണം കഴിക്കുമ്പൊൾ എല്ലാംകൂടെ വലിച്ച് പല്ലിനെ സഹായിക്കുന്നു, ആസിഡിന്റെ രുചി സിഗ്നലായി കൺവേർട്ട് ചെയ്ത് തലച്ചൊറിലേക്ക് അയക്കുന്നു, അതു കഴിഞ്ഞ് തൊണ്ടയിലെക്ക് ഇറക്കിവിടുന്നു, സംസാരിക്കുമ്പൊൾ കടിച്ചാൽ പൊട്ടാത്ത അക്ഷരങ്ങൾ ദഹിപ്പിച്ച് രൂപപ്പെടുത്തിയെടുക്കുന്നു, എന്നുവേണ്ട പ്രവർത്തനങ്ങളെല്ലാം ഒരേസമയം ചെയ്യുന്നത് നാക്കുതന്നെയാണെന്ന് മറക്കരുത്! ഇതു വായിക്കുന്ന സമയത്തും നിങ്ങളുടെ നാക്ക് പൂർണ്ണമായി വിശ്രമിക്കുന്നുണ്ടൊ എന്നു ചിന്തിച്ചുനൊക്കുക
ഇനി നാക്കിന്റെ ശാസ്ത്രീയവശം. കൈ-കാൽ വിരലുകളിൽ ഓരൊ മനുഷ്യർക്കും പ്രത്യേകം തിരിച്ചറിയാൻ അടയാളം ഉള്ളതിനാലും, പ്രാബല്യത്തിൽ ആയിട്ടും അത്ര അംഗീകാരം ലഭിക്കാത്തതും റീഡ് ചെയ്യാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചും അധികം സാധ്യത കൽപ്പിക്കപ്പെടാത്ത ഒരു രഹസ്യമാണു നമ്മുടെ നാക്കിലുള്ള ഈ രേഖ! നാക്കിലെ മുദ്ര/അടയാളം എല്ലാ മനുഷ്യരിലും വ്യത്യാസപ്പെട്ടിരിക്കും.
വിരലുകളുടെ അടയാളം നൊക്കി ആളുകളെ തിരിച്ചറിയുന്ന പ്രക്രിയ നേരത്തെ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണു എന്നതുതന്നെ ഈ മേഖലയിൽ നാക്കിന്റെ പ്രാധാന്യം കുറക്കുന്നു. നിറം, വലിപ്പം, ആകൃതി എന്നിവയെല്ലാം നാക്കിനു ഓരൊ മനുഷ്യരിലും വ്യത്യാസമുണ്ട്. ഈ കാര്യങ്ങൾ പരിഗണിച്ച് ആളുകളെ വേർത്തിരിച്ചറിയാനുള്ള മാർഗ്ഗമായി ബയൊമെട്രിക്-ഫൊറൻസിക് വിദഗ്ധർ മനുഷ്യന്റെ നാക്ക് പരിഗണിക്കാറുണ്ട്. ഫിംഗർപ്പ്രിന്റ് റീഡർ, ഐറിസ് ഡിറ്റക്ഷൻ തുടങ്ങിയവ സുലഭമായതും നമ്മുടെ നാക്ക്-തിരിച്ചറിയൽ യന്ത്രത്തിന്റെ സാധ്യതകൾ കുറയ്‌ക്കുന്നു.
LED ഉപയൊഗിച്ചുള്ള ഐഡെന്റിഫിക്കേഷൻ സംവിധാനം പലയിടങ്ങളിലായി പരീക്ഷിച്ചു വിജയിച്ചുവെങ്കിലും അത്രകണ്ട് അത്യാവശ്യം വന്നിട്ടില്ലാത്തതിനാൽ പ്രസിദ്ധിയാർജ്ജിക്കാൻ കഴിഞ്ഞില്ലെന്നു മാത്രം.
ഒരുപക്ഷേ അൽപ്പംകൂടി നിഗൂഡമായ എങ്ക്രിപ്ഷൻ ആവശ്യമായി വരുമ്പൊൾ ഇതിന്റെ ഗുണം ഭാവിയിൽ ധാരാളമായി ഉപയൊഗപ്പെടുത്താൻ സാധ്യതയുണ്ട്. ഉദാഹരണത്തിനു ഇപ്പൊൾ iris detection phone unlock വന്നതുപൊലെ നക്കി ലൊക്കഴിക്കുന്ന സംവിധാനം വന്നുകൂടായ്കയില്ല എന്ന ഒരു സാധ്യത പറഞ്ഞെന്നുമാത്രം. നാളെ എന്തൊക്കെ നടക്കുമെന്ന് ആർക്കറിയാം
Stroke പൊലെ തലച്ചൊറിൽ മാരകമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളവർക്ക് നാക്ക് വേണ്ടവിധം പ്രവർത്തിപ്പിക്കാൻ കഴിയാതെ ബുദ്ധിമുള്ള സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെ വരുന്ന സന്ദർഭങ്ങളിൽ പ്രത്യേക exercise കൊടുത്ത് നാക്കിനെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഴിയും. സംസാരശേഷി കുറവുള്ളവർക്കും ഈ പറഞ്ഞ exercise ഒരു പരിധിവരെ ഗുണം ചെയ്യും.
ഇവിടെ പറഞ്ഞ 2 കാര്യങ്ങളിലും ആഴങ്ങളിലേക്ക് ഇറങ്ങി കാര്യകാരണങ്ങൾ, ബയൊളജിക്കൽ terms എന്നിവ പറഞ്ഞ് വിശദീകരിച്ചിട്ടില്ല. ഗവേഷണം നടത്താൻ താൽപര്യമുള്ളവർക്ക് ഒരുപാട് അറിവുകൾ പല വെബ്‌സൈറ്റുകളിളിലും ലഭ്യമാണു.
FOOTNOTES: 'വിരലടയാളത്തിനു പിന്നിൽ എന്താണു?' എന്ന വിഷയത്തിൽ കുറച്ചു കാലം മുൻപ് ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു. അന്ന് ചുരുങ്ങിയ സമയത്തിൽ ആരൊ വിശുദ്ധ മതഗ്രന്ധങ്ങളിലെ വാക്യങ്ങളുമായി വന്ന് എന്റെ ചൊദ്യം മുഴുവനായി നിഷ്കാസനം ചെയ്യപ്പെട്ടു. പിന്നീടങ്ങൊട്ട് പൊരിഞ്ഞ യുദ്ധം നടന്ന ചരിത്രം ഒരിക്കൽകൂടി ആവർത്തിക്കാൻ ആഗ്രഹമില്ല. അതിനാൽ, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും അറിവുകളും പങ്കുവെയ്ക്കുക, അതിൽ ബൈബിളിലൊ ഖുർ-ആനിലൊ ഗീതയിലൊ വരുന്ന വാക്യങ്ങൾ പറയുന്നതിൽ കുഴപ്പമില്ല, പക്ഷേ അവിടെ അതു പറഞ്ഞതുകൊണ്ട് ഞങ്ങളുടെ ദൈവവും മതവും മാത്രമാണു ശരി എന്ന് ദയവായി ശാഠ്യം പിടിക്കരുത്. അഭിപ്രായം എഴുതുമ്പൊൾ പൊതുജനങ്ങളുടെ അറിവിലേക്ക് എഴുതിയിട്ടുള്ളതാണു ഇതെല്ലാം-എന്ന് മനസിൽ വെക്കുക. നന്ദി.