പിക്ച്ചു എന്നാല്‍ സ്പാനിഷ് ഭാഷയില്‍ പര്‍വതം എന്നര്‍ത്ഥം. മാച്ചു പിക്ച്ചു എന്ന പുരാതന നഗരം ആന്റിസ് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്നു. തെക്കേ അമേരിക്ക്കയിലെ ഏറ്റവും പ്രബലായിരുന്ന ഇനകാ സാമ്ബ്രഗ്യതിന്റെ പ്രധാന പ്രതീകമായി അറിയപ്പെടുന്ന ഈ നഗരം "ദി ലോസ്റ്റ് സിറ്റി ഓഫ് ദി ഇന്‍കാസ്" അഥവാ "ഇന്കാസിന്റെ നഷ്ട നഗരം" എന്നാനരിയപ്പെടുന്നത് . വളരെ അടുത്ത കാലത്ത്, അതായത് 1911 ലാണ് അമേരിക്കന്‍ പുരാവസ്തു ഗവേഷകനായ ഹിരം ബിന്ഗം മണ്മറഞ്ഞു പോയ ഈ നഗരം വീണ്ടും കണ്ടെടുക്കുന്നത്.
ഇനകാ സാബ്രഗ്യതിന്റെ ഭരണസിരാകെന്ദ്രമായോ, ആത്മീയ കേന്ദ്രമായോ, കൃഷി കേന്ദ്രമായോ ഒക്കെ കരുതപ്പെടുന്ന ഈ നഗരത്തിനു പ്രത്യേകതകള്‍ ഏറെയുണ്ട്. തലസ്ഥാനമായ കുസ്കോയില്‍ നിന്നും അകലെ പര്‍വതങ്ങള്‍ക്കു നടുവില്‍ ഉയരത്തിലായി ഇങ്ങനെയൊരു സ്വപ്ന നഗരി എന്തിനായിരുന്നു എന്ന് സാധരനകാരായ സന്ദര്‍ശകര്‍ പോലും ചിന്തിച്ചുപോകും. പ്രഭുക്കളും രാജവംശത്തില്‍ പ്പെട്ടവരുമുല്പ്പെടെ ഒരേ സമയത്ത് 200 കുടുംബങ്ങളിലായി 700 ഓളം പേര്‍ ഇവിടെ താമസിച്ചിരുന്നു.മാച്ചുപിച്ചു നഗരത്തിനെ രണ്ടുമുഖ്യ വിഭാഗങ്ങളായി തിരിക്കാവുന്നതാണ് - അര്‍ബന്‍ (സിറ്റി ) വിഭാഗവും കാര്‍ഷിക വിഭാഗവും.
ഈ നഗരം കാണുന്ന ഒരാള്‍ ആദ്യം ശ്രദ്ധിക്കുന്നത് ഇതിന്റെ നിര്‍മാണ രീതിയാണ്. നിര്‍മാണത്തിന് പൊതുവേ നിശ്ചിത രൂപത്തില്‍ മുറിച്ചെടുത്ത കല്ലുകളാണ് ഉപയോഗിചിരിക്കുന്നതെങ്കിലും അമ്പലങ്ങള്‍ തുടങ്ങിയ എല്ലാ പ്രധാന നിര്‍മാണവും ക്ലാസിക്കല്‍ ഇനകാ ശില്‍പ്പകലാ സംബ്രദായമായ ആശ്ലര്‍ രീതിയിലാണ്. മിനുസ്സപെടുതിയെടുത്ത കൂറ്റന്‍ കല്ലുകള്‍ ( സാമാന്യം വലിയ കല്ലുകള്‍ക്ക് ഒരു അഞ്ചടിയോളം ഉയരവും വീതിയും കനവുമുണ്ടാവും ) സിമന്റോ ചാന്തോ ഇല്ലാതെ ചേര്‍ത്തുവച്ചുല്ല ഒരു പ്രത്യേക രീതിയാനത്. ഒട്ടും സന്ചാരയോഗ്യമാല്ലാതെ കിടന്നിരുന്ന ഈ മലകള്‍ക്ക് നടുവില്‍ ചക്രങ്ങലുടെയോ മറ്റു സന്കെതങ്ങലുടെയോ സഹായമില്ലാതെ ഇത്തരം കല്ലുകലെതിച്ചു പണിതീര്‍ത്ത ഈ മഹാനഗരം അത്ഭുതപ്പെടുത്തന്നു. 100 കണക്കിനാലുകലെയാണ് മലന്ച്ചരിവുലളിലൂടെ ഈ കല്ലുകള്‍ നീക്കുവാനായി ഉപയോഗപ്പെടുതിയിരുന്നതെന്ന് ഗൈഡ് . കൃഷി ആവശയതിനായി ഉപയോഗിച്ചിരുന്ന ചെറിയ വീടുകളും മറ്റും നിര്‍മിക്കാന്‍ സിമന്റും ചാന്തും ഉപയോഗിച്ചിരുന്നു. പെറു, പണ്ട് മുതല്‍ക്കേ ഭൂകമ്പങ്ങള്‍ക്ക് വളരെ സാധ്യതയുള്ള രാജ്യമായിരുന്നു. സിമന്റും ചാന്തും ഉപയോഗിക്കാത്ത നിര്‍മാണം കെട്ടിടങ്ങളെ ഭൂകമ്പങ്ങളെ അതിജീവിക്കുന്നതില്‍ ഒരുപരിധിവരെ സഹായിച്ചിട്ടുണ്ട്. ഭൂച്ച ലനങ്ങല്‍ക്കൊപ്പം ഈ കല്ലുകള്‍ക്ക് കുറച്ചൊക്കെ സ്ഥാനചലനം സംഭവിക്കുമെങ്കിലും കല്ലുകള്‍ മുറിച്ചടുക്കുന്ന രീതി കാരണം അവ വീണ്ടും സ്വസ്ഥാനങ്ങളില്‍ പോയുറക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം കുസ്കോയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ ആകെ അതിജീവിച്ചത് ഇത്തരത്തില്‍ നിര്‍മിച്ച കെട്ടിടങ്ങലായിരുന്നു. ഭൂച്ചലനങ്ങളെ അതിജീവിക്കുന്നതില്‍ ഇനകാ ചുമരുകല്‍ക്കൊപ്പം ഈ സങ്കേതത്തിന്റെ ഡിസൈന്‍ ഉം സഹായിക്കുന്നുണ്ട്. വാതിലുകള്‍ക്കും ജനലുകള്‍ക്കും trapezoidal ആകൃതിയാണ്. അതോടൊപ്പം അവ താഴെനിന്നും മുകളിലേക്ക് ചെരീഞ്ഞാട്ടാണ് പണീതീരിക്കുന്നത് .
.