നോർത്ത് സെന്റിനൽ ദ്വീപ്
( North Sentinel Island)
അന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിൽ പെട്ട ഒരൂ ദ്വീപാണ് നോർത്ത് സെന്റിനൽ ദ്വീപ് ( North Sentinel Island) . മനോഹരമായ ബീച്ചുകളും ,ഇടതൂർന്ന് നിൽക്കുന്ന മനോഹരമായ ഹരിതഭംഗി വിളിച്ചോതുന്ന കാടുകളും ഈ ദ്വീപിനെ സുന്ദരിയാക്കുന്നു. എന്നാൽ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാമെന്നു കരുതി ബാഗും ബൈനോക്കുലറും തൂക്കി ഇതൊന്ന് ആസ്വദിക്കാമെന്ന് കരുതി അങ്ങോട്ടു പോവാമെന്ന് ആരും കരുതണ്ട. കാരണം ആക്രമണകാരികളായ ഒരു കൂട്ടം ആദിവാസി സമൂഹത്തിന്റെ പിടിയിലാണ് പൂർണമായും ഈ ദ്വീപ്. 60,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്നും സിൽക്ക് റൂട്ട് വഴി വന്ന് ഇവിടെ കുടിയേറിയെന്ന് കരുതപ്പെടുന്ന ഈ ആദിവാസി സമൂഹത്തെ ഭയന്ന് ടൂറിസ്റ്റുകൾ പോയിട്ട് മീൻപിടുത്തക്കാർ പോലും ഈ വശത്തേക്ക് തിരിഞ്ഞു നോക്കില്ല എന്നതാണ് സത്യം.
ആധുനിക സമൂഹത്തെ എല്ലാ തരത്തിലും അകറ്റി നിർത്തുന്ന ഈ ആദിവാസി സമൂഹം പുറം ലോകവുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. അഥവാ അവർക്ക് ഇതിൽ ഒട്ടും താത്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. ഏതെങ്കിലും തരത്തിൽ സെന്റിനൽ ദ്വീപിൽ എത്തപ്പെടുന്ന പുറംനാട്ടുകാരെ ഇവർ കൂട്ടംകൂടി ആക്രമിച്ചു വിടുകയാണ് പതിവ്. 2006-ൽ ഇവിടെ എത്തപ്പെട്ട രണ്ടു മീൻപിടുത്തക്കാരെ ഇവർ കൊന്നതാണ് ഏറ്റവും വലിയ ഉദാഹരണം.
താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുന്നത് സാധാരണമാണ്. ഇന്ത്യയുടെ ഭാഗമാണെന്ന് പറയപ്പെടുന്ന ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ അറിയാവുന്നവർ വളരെ ചുരുക്കം തന്നെ.
'സെന്റിനലി 'എന്ന ഈ വര്‍ഗ്ഗമാണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ജനവര്‍ഗ്ഗം. ഇവര്‍ നമ്മെ പോലെ ഇന്ത്യന്‍സ് ആണെന്നുള്ളതാണ് കൗതുകകരം. ആന്‍ഡമാനില്‍ തന്നെയുള്ള മറ്റു ആദിവാസി വര്‍ഗ്ഗങ്ങളായി പോലും ഇവര്‍ക്ക് യാതൊരു ബന്ധവും ഇല്ല. ദ്വീപില്‍ ഇവര്‍ 250 -300 ഓളം വരും എന്നാണ് അനുമാനം. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പല തവണ ശ്രമിച്ചെങ്കിലും അക്രമാസക്തരായ ഇവര്‍ കുന്തം കൊണ്ടും അമ്പു കൊണ്ടും ആക്രമിക്കുകയാണ് ഉണ്ടായത്. 2006 ല്‍ 72 sq km2 (28 sq mile)
വിസ്തീര്‍ണ്ണം ഉള്ള ഈ ദ്വീപില്‍ അബദ്ധത്തില്‍ വന്നു പെട്ടുപോയ രണ്ടു മീന്‍ പിടുത്തക്കാരെ ഇവര്‍ വധിക്കുകയുണ്ടായി. അവരുടെ മൃത ശരീരം എടുക്കുവാന്‍ പുറപ്പെട്ട ഹെലികോപ്ടരിനു അമ്പ് കൊണ്ടുള്ള ഇവരുടെ ശക്തമായ ആക്രമണം മൂലം തിരിച്ചു പോരേണ്ടി വന്നു.ഇന്നും ജീവിച്ചിരിക്കുന്ന ശിലായുഗ മനുഷ്യരായാണ് ഇവര്‍ അറിയപ്പെടുന്നത്. തീയുടെ ഉപയോഗം ഇവര്‍ക്കിന്നും അന്യമാണ്. വേട്ടയാടലും മീന്‍ പിടുത്തവും ആണ് പ്രധാന ജോലി. പുറത്തേക്കു പോകുമ്പോള്‍ മാത്രം ഇല കൊണ്ട് നാണം മറച്ചിരിക്കും. ഇവരുടെ ഭാഷ, ജീവിത രീതി , മതം എന്നിവ ഇപ്പോഴും അജ്ഞാതമായി തുടരുന്നു. പുറം കടലില്‍ നിന്നും കപ്പലുകളില്‍ നിന്നും ബോട്ടുകളില്‍ നിന്നും പിന്നെ ഹെലികോപ്ടരില്‍ നിന്നും മാത്രമേ ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. 2006 ലെ സുനാമിയില്‍ ഇവര്‍ നശിച്ചിരിക്കാം എന്ന് കരുതിയിരുന്നെങ്കിലും, ഇവര്‍ അതി സമര്‍ഥമായി അതിനെ അതിജീവിച്ചു! .
ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ അറിയാവുന്നവർ വളരെ ചുരുക്കം തന്നെ. പുറംലോകത്തുള്ളവരുമായി യാതൊരു വിധ സഹകരണവും ഇഷ്ടപ്പെടാത്തതു കൊണ്ടു തന്നെ സെന്റിനൽ ദ്വീപ് സമൂഹത്തെക്കുറിച്ച് അറിയാവുന്നവരും വളരെ കുറച്ചുമാത്രം.
പുറംനാട്ടുകാരോട് ഇത്രയേറെ അകൽച്ച സൂക്ഷിക്കുന്നതുകൊണ്ടു തന്നെ ഇവരെ സമീപിക്കുന്നത് ഏറെ അപകടം പിടിച്ച കാര്യമാണ്. അതുകൊണ്ടു തന്നെ ഇക്കൂട്ടരുടെ ഫോട്ടോയോ വീഡിയോയോ ഒന്നും തന്നെ വ്യക്തമായി ആർക്കും ലഭ്യമായിട്ടുമില്ല. ലഭ്യമായിട്ടുള്ള ഫോട്ടോകളും വീഡിയോകളും ഒട്ടും തന്നെ വ്യക്തതയില്ലാത്തതാണ്. ദ്വീപിലെ ജനസാന്ദ്രത ഉൾപ്പെടെയുള്ള വിവരങ്ങളെക്കുറിച്ചും ഒട്ടും വ്യക്തതയില്ല.
ഇപ്പോഴും ശിലായുഗത്തിനു തുല്യമായ അവസ്ഥയിൽ തന്നെ ജീവിക്കുന്ന മനുഷ്യരെ ബന്ധപ്പെടാൻ ഇന്ത്യൻ ഗവൺമെന്റ് ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഇവരെ ഇവരുടേതായ രീതിയിൽ തന്നെ ജീവിക്കാൻ വിടുകയായിരുന്നു. ദ്വീപിനു ചുറ്റും മൂന്ന് മൈൽ ചുറ്റളവിൽ നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ പ്രവേശിക്കുന്നതും സെന്റിനെലീസിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നതും കുറ്റകരമാണിപ്പോൾ.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഏതാനും മത്സ്യത്തൊഴിലാളികൾ ഇവിടെ കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിൽ ഒരാൾക്കു മാത്രമാണ് ആദിവാസി സമൂഹത്തിലെ ഒരംഗത്തെ കാണാൻ സാധിച്ചത്. എന്നാൽ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഇയാൾ തിരിച്ചെത്തിയത്. അതേസമയം ഈ ആദിവാസി സമൂഹത്തിന് സാധാരണ രോഗങ്ങളോട് പ്രതിരോധശേഷി ഇല്ലെന്ന് സർവൈവൽ ഇന്റർനാഷണൽ എന്ന സംഘടന വ്യക്തമാക്കുന്നു. തികച്ചും ഒറ്റപ്പെട്ടു ജീവിക്കുന്നതിനാൽ പകർച്ചവ്യാധികൾ പിടിപെട്ട് ഈ സമൂഹം തന്നെ ഇല്ലാതാകാനുള്ള സാധ്യത ഏറെയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
എന്നാൽ പുറംലോകത്തു നിന്ന് എത്തുന്നവരെ നേരിടാനുള്ള കരുത്തും ചങ്കൂറ്റവും ഇവർക്ക് ഏറെയാണെന്നും പറയപ്പെടുന്നു. വേട്ടയാടിയും മീൻപിടിച്ചുമാണ് ഇവർ ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്.
ആന്‍ഡമാനിലെ തന്നെ മറ്റൊരു ആദിവാസി ഗോത്രമായ ജര്‍വ്വകള്‍ (Jarwa) ഇതുപോലെ തന്നെ ഒറ്റപ്പെട്ടു കഴിഞ്ഞവര്‍ ആണെങ്കിലും, അക്രമസക്തരല്ലാത്ത ഇവര്‍ അടുത്ത ഇടയായി പുറം ലോകവുമായി ബന്ധപ്പെടുന്നുണ്ട്.