നക്ഷത്രങ്ങൾ പ്രത്യേകമായ ഒരു നിയമം പാലിക്കുന്നവയാണ് വലിപ്പം കൂടുംതോറും ആയുസു കുറയും എന്നാണ് ആ നിയമം .നക്ഷത്രങ്ങൾ പല വിധമുണ്ട് . വ്യാഴത്തിന്റെ ഏതാനും മടങ്ങുമാത്രം ദ്രവ്യമാനമുള്ള തവിട്ടു കുള്ളന്മാർമുതൽ (Brown Dwarfs ) സൂര്യന്റെ നൂറ്റി അൻപതോളം മടങ്ങു ദ്രവ്യമാനം വരുമെന്ന വുൾഫ് -റിയത്ത് നക്ഷത്രങ്ങൾ വരെയുണ്ട് നക്ഷത്രങ്ങളുടെ കൂട്ടത്തിൽ .നമ്മുടെ സൂര്യൻ ഒരിടത്തരക്കാരനാണ് .
.
ഒരു നക്ഷത്രം നിലനിൽക്കുന്നത് രണ്ടു മഹാ ബലങ്ങളുടെ സന്തുലനത്തിലാണ് ..അവയെ ചുരുക്കി ചെറുതാക്കാൻ ശ്രമിക്കുന്ന ഗുരുത്വ ബലത്തിന്റെയും .അവയുടെ പുറം പാളികളെ അടർത്തി മാറ്റി നക്ഷത്രത്തിന്റെ വ്യാപ്തം കൂട്ടാൻ ശ്രമിക്കുന്ന വികിരണ ബലവുമാണ്(RADIATION PRESSURE) ആ ബലങ്ങൾ .സന്തുലനത്തിലുള്ള ഒരു നക്ഷത്രത്തിൽ ഈ രണ്ടു ബലങ്ങളും തുല്യമായിരിക്കും .നക്ഷത്രം അതിന്റെ ആകാരം നിലനിർത്തുകയും ചെയ്യും .ഈ സന്തുലനതത്വം പ്രകാരം സൂര്യനെക്കാൾ നൂറുമടങ്ങിൽ കൂടുതൽ വലിപ്പമുള്ള നക്ഷത്രങ്ങൾ നിലനിൽക്കാൻ പാടില്ല .ഈ പൊതു തത്വത്തിന് അപവാദമാണ് വുൾഫ് -റിയത്ത് നക്ഷത്രങ്ങൾ. സൂര്യന് നൂറ്റി അമ്പതു മടങ്ങു വരെ വലിപ്പമുള്ള വുൾഫ് -റിയാത് നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട് . .വളരെ അസ്ഥിരവും അൽപായുസ്സുമാണ് ഇവ ..സൂര്യന്റെ ദശലക്ഷക്കണക്കിനു മടങ്ങു ഊർജമാണ് ഇവ പുറപ്പെടുവിക്കുന്നത് .ഇവ തുടർച്ചയായി ബാഹ്യ പാളികളെ അതിവേഗതയിൽ പുറന്തള്ളുകയും ചെയ്യും .ഫ്രഞ്ച് ശാസ്ത്രഞ്ജന്മാരായിരുന്ന ചാൾസ് വൂൾഫും ,ജോർജ് റിയാറ്റുമാണ് ഇത്തരം നക്ഷത്രങ്ങളെ കണ്ടുപിടിക്കുന്നത് . ഏതാനും ദശലക്ഷം വര്ഷം മാത്രമാ ണ് വുൾഫ് -റിയത്ത് നക്ഷത്രങ്ങ ളുടെ ആയുസ്സ് ..അതിഭീഷണമായ ഒരു ഒരു സൂപ്പർനോവ വിസ്ഫോടനത്തിലാണ് അവ എരിഞ്ഞടങ്ങുന്നത് . ആ എരിഞ്ഞടങ്ങളിൽ ആണ് എല്ലാ സങ്കീർണമായ മൂലകങ്ങളും സൃഷ്ടിക്കപ്പെടുന്നത്
---
ചിത്രം : WR 124., വുൾഫ് -റിയത്ത് നക്ഷത്രം - കടപ്പാട് വിക്കിമീഡിയ കോമൺസ്
This is an original work based on references given .No part of it is shared or copied from any other post or article.-Rishidas.S
ref
1. http://earthsky.org/…/wolf-rayets-are-the-most-massive-and-…
2. https://en.wikipedia.org/wiki/Wolf%E2%80%93Rayet_star