ഒമ്പത് അജ്ഞാതരായ മനുഷ്യർ - ഇന്ത്യൻ ഇല്ലുമിനേറ്റികൾ
ഒമ്പത് അജ്ഞാതരായ മനുഷ്യർ ,അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ , തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ , രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറയ്ക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ , അവയിൽ ശാസ്ത്രം ഉണ്ട് , യുക്തി ഉണ്ട് , മതം ഉണ്ട് ,മറ്റുളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധം മുറകൾ ഉണ്ട് അങ്ങനെ നമ്മുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്. പക്ഷെ അവർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ട ശകതികളുടെ കൈയിൽ എത്തിച്ചേർന്നാൽ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം ജീവിതത്തിൽ എപ്പോഴും പുലർത്തുന്നു . അതെ ഈ അജ്ഞാതരായ ഒമ്പത് അംഗ സംഘമാണ് ഇല്ലുമിനേറ്റികൾ .2300 വർഷം പഴക്കം ഉള്ള , ഇന്ത്യയിൽ രൂപം കൊണ്ടാ ഒരു നിഗൂഢമായ സംഘം. ഇല്ലുമിനേറ്റികൾ എന്ൻ കേൾക്കുബോൾ നമ്മൾ ആദ്യം ചിന്തിക്കുനത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം . എന്നാൽ ഇല്ലുമിനേറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം ആദ്യമായി ഉണ്ടായതിൽ ഒന്ൻ നമ്മൾ ഇന്ത്യകാരുടെ തന്നെയാണ് എന്ൻ കേൾക്കുബോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപെട്ടു പോയേക്കാം .ഇതിനെ കുറിച്ചു എന്ൻ ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ് പോലിസ് ഓഫിസറായാ Talbot Mundy ഇതിനെ കുറിച്ചു കുറയെ സത്യവും മിത്തും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയട്ട് ഉണ്ട് . തന്റെ പിതാവായ ചന്ദ്രഗുപതനെ പോലെ ഈ ലോകം മുഴുവൻ കീഴാടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു . അങ്ങനെ കലിഗ കീഴാടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്ൻ അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു . ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷതില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു .യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച കണ്ട് ആകെ തളർന്നു പോയി . മരിച്ചു വീണ പതിനായിരങ്ങളുടെ മൃതദേഹം കണ്ട് ചക്രവർത്തി യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ൻ മനസ്സിലാക്കി. ഇതിനുശേഷം അശോക ചക്രവർത്തി ബുദ്ധമത അനുയായി ആയി മാറി തീർന്നു എന്നുള്ളത് ചരിത്രം . യുദ്ധങ്ങളിൽ പലരും തങ്ങളുടെ ബുദ്ധി ശക്തിയും ശാസ്ത്രയ അറിവുകളും തിൻമക്ക് വേണ്ടിയും നശീകരണത്തിനു വേണ്ടിയും ഉപയോഗികുകയാണ് എന്നുള്ള നഗ്നമായ സത്യം മനസ്സിലാക്കിയ അശോക ചക്രവർത്തി ,ആ കലാഘട്ടം വരെ ശാസ്ത്രം അർജിച്ചു എടുത്ത എല്ലാ അറിവുകളും ഭാവിയിലെ മാനവകുലത്തിൻറെ പുരോഗതിക്ക് ഉപകരിക്കുന്ന പുതിയ അറിവുകൾ കണ്ടുപിടിക്കാനും വേണ്ടി നിയോഗിച്ച ഒരു ഇല്ലുമിനേറ്റി ആണ് ഈ ഒമ്പത് അജ്ഞാതരായ മനുഷ്യർ ഉൾപെടുന്ന സംഘം. ഇവരുടെ കൈയിൽ സൂക്ഷിക്കുന്ന പുസ്തകത്തിൽ അടങ്ങിയരിക്കുന്ന ഒമ്പത് വ്യത്യസ്ത വിഷയങ്ങൾ താഴെ പറയുന്നവയാണ് .
1st പുസ്തകത്തിൽ മനഃശാസ്ത്ര പരമായി നമ്മുക്ക് സംഘടിതമായ ആശയപ്രചാരണം നടത്തി എങ്ങനെ ഒരു യുദ്ധത്തിൽ ജയിക്കാം എനതിനെ കുറിച്ചു പറയുന്നു . ഏറ്റവും അപകടകരമായ പുസ്തകം ഇത് ആണ് എന്ൻ കരുതുന്നു .ഈ അറിവ് ലഭിക്കുന്നവൻ ഈ ലോകം ഭരിക്കാൻ മാത്രം ഉള്ള അറിവ് ഇതിലൂടെ കരസ്ഥമാക്കുന്നു.
2nd പുസ്തകത്തിൽ ഒരുവനെ സ്പർശിച്ചുകൊണ്ട് എങ്ങനെ കൊല്ലുവാൻ സാധിക്കും എന്ൻ സൂചിപ്പിക്കുന്നു . ഒരു മനുഷ്യന്റെ നാഡി വ്യൂഹതിലെ സിഗ്നലിന്റെ ഗതി എങ്ങനെ സ്പർശനം കൊണ്ട് നമ്മുക്ക് മാറ്റുവാൻ സാധിക്കും എന്ൻ ഇവിടെ പറയുന്നു . ജൂഡോ/ ചൈനീസ് ആയുദ്ധ മുറ അറിയുനവർക്ക് ഇതിനെ പറ്റി അറിയാം.
3rd പുസ്തകം മൈക്രോ – ബയോളജിയും , ബയോ ടെക്നോളജിയെ കുറിച്ചു പറയുന്നു.
4th രസവാദവിദ്യകുറിച്ചും , ലോഹങ്ങളെ കുറിച്ചും പറയുന്നു.
5th വാർത്താവിനിമയമാർഗ്ഗതേ കുറിച്ചും ഭൂമിയെ പറ്റിയും ഭൗമേതര കാര്യങ്ങളെ പറ്റിയും വ്യക്തമാക്കുന്നു.
6th ഗ്രവിറ്റിയും വൈമാനിക ശത്രത്തെ കുറിച്ചും പറയുന്നു.
7th പുസ്തകം പ്രപഞ്ചോത്‌പത്തി സിദ്ധാന്തം വ്യകതമാക്കുന്നു.
8th പുസ്തകം വെളിച്ചതേ കുറിച്ചും , വെളിച്ചം എങ്ങനെ യുദ്ധത്തിൽ ആയുധമായി (ലേസർ ടെക്നോളജി) ഉപയോഗിക്കാം എന്നതിനെ കുറിച്ചും പറയുന്നു.
9th സമൂഹശാസ്‌ത്രതേ കുറിച്ചു പറയുന്നു.
അറിവ് ആണ് ഇവരുടെ ശക്തി , ഇവർ പൊതുവേ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കില്ല , പക്ഷെ ഈ ഭൂമിയിയുടെ നിലനില്പ്പ് തന്നെ ചോദ്യം ചെയ്യപെടുന്ന അവസരങ്ങളിൽ അതിന് പരിഹാരം ഇവർ തന്നെ സ്വയം ചെയ്യുകയോ മറ്റുള്ളവരിലൂടെ അതിനു പരിഹാരം ചെയ്യിപ്പിക്കുകയോ ചെയ്യുന്നു. പുതിയ അറിവുകൾ നേടിയും , തങ്ങൾക് ലഭിച്ച അറിവുകൾ സൂക്ഷിച്ചു വെച്ചും ഇവർ മറ്റുള്ള എല്ലാ രഹസ്യാ ഗ്രൂപ്പുകളെ പോലെ ഇന്നും ഭൂമിയിൽ നിലനിക്കുന്നു എന്ൻ വിശ്വസിക്കപെടുന്നു .ഈ ഒമ്പത് അജ്ഞാതരായ മനുഷ്യരുടെ കൂടെ ചേർത്തി വായിക്കാവുന്ന സംഘങ്ങളുടെ പേരുകൾ ആണ് , മായൻ പുരോഹിതർ ,ടിബെറ്റ് സന്യാസികൾ, പുരാതന ഈജിപ്ഷ്യൻ സംസ്കാരം ഇന്നും കൊണ്ട് നടക്കുന്നവർ ,ഇല്ലുമിനേറ്റികൾ , നൈറ്റ് ടെംബ്ലേര്‌സ് , ഫ്രീമാസണ്‌സ് അങ്ങനെ അവരുടെ പട്ടിക നീള്ളുന്നു അവരുടെ ചരിത്രവും അവരുടെ നിഗൂഢതയും . ഇന്ത്യയുടെ അഭിമാനവും ലോകപ്രസിദ്ധരുമായ പല ശാസ്ത്രജ്ഞൻമാരും ഈ സംഘത്തിൽ ഉള്ളവരോ ഈ സംഘങ്ങളുടെ സഹായം സ്വീകരിച്ചവരോ ആണ് എന്ൻ പറയപെടുന്നു . ഒമ്പത് അജ്ഞാതരായ മനുഷ്യർ - ഇന്ത്യൻ ഇല്ലുമിനേറ്റികൾ