ഇതാ വീണ്ടും ഒരു ലോകാവസാന വാർത്ത. ഇത്തവണ ഒരു അദൃശ്യ ഗ്രഹം ആണ് കാരണം. നിബിരു എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. അടുത്തമാസം 23 നു ഇത് ഭൂമിയിൽ വന്നിടിക്കുമെന്നു പറയപ്പെടുന്നു.
ഈ മാസം 21 നു ഉണ്ടാകുന്ന സൂര്യ ഗ്രഹണം ഇതിന്ടെ സൂചനയായി കണക്കാക്കുന്നു.
David Meade എന്ന Conspiracy theorists തന്റെ പുസ്തകമായ planet - X the arrival 2017 ലാണ് ലോകാവസാനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. 2003 മുതൽ ഭൂമിയിൽ വന്നിടിച്ചു എല്ലാം തകർക്കുമെന്ന് പലകുറി പ്രവചിക്കപ്പെട്ടിട്ടുള്ള ഗ്രഹമാണ് നിബിരു.
David Meade യുടെ ലോകാവസാന തിയറി ഇങ്ങനെയാണ് സൂര്യന്റെ ഇരട്ട സഹോദരൻ എന്ന് വിളിക്കാൻ തക്കവണ്ണം വലിപ്പമുള്ള ഒരു നക്ഷത്രവും ഏഴു ഗ്രഹങ്ങളും ഭൂമിയെ ലക്ഷ്യമാക്കിയുള്ള സഞ്ചാരത്തിലാണ്. ഭൂമിയുടെ ദക്ഷിണ ധ്രുവത്തിന്ടെ ദിശയിലേക്കാണ് ഇവയുടെ സഞ്ചാരം. ഈ നക്ഷത്രത്തിന്റെ ഏഴു ഗ്രഹങ്ങളിൽ ഒന്നാണ് നിബിരു. ഈ നക്ഷത്രവും ഗ്രഹങ്ങളും സൗരയൂഥം കടന്നു പോകുമ്പോൾ നിബിരു ഭൂമിയിലിടിക്കും അത് വഴി ലോകം അവസാനിക്കും എന്നാണ് ബുക്കിലെ പ്രവചനം. സൗരയൂഥം സ്ഥിതി ചെയ്യുന്ന അതെ ഗാലക്സിയുടെ മധ്യത്തായി സ്ഥിതി ചെയുന്ന ഗ്രഹമാണ് നിബിരു എന്നാണ് Conspiracy theorist കൾ അവകാശപ്പെടുന്നത്. അതെ സമയം ഇത് ഒരു സാങ്കല്പിക ഗ്രഹം മാത്രമാണെന്ന് മറ്റൊരു കൂട്ടർ പറയുന്നു. എന്തായാലും ഈ ലോകാവസാന വാർത്തയുടെ പിന്നിലെ യാഥാർഥ്യം എന്താണെന്നു കാത്തിരുന്ന് കാണാം.
(കൂടുതൽ കാര്യങ്ങൾ ലിങ്കിൽ ഉണ്ട്).
http://www.telegraph.co.uk/…/will-2017-solar-eclipse-cause…/