A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വുൾഫ് -റിയത്ത് നക്ഷത്രങ്ങൾ (Wolf–Rayet stars ) - അതി ഭീമൻ നക്ഷത്രങ്ങൾ


നക്ഷത്രങ്ങൾ പ്രത്യേകമായ ഒരു നിയമം പാലിക്കുന്നവയാണ് വലിപ്പം കൂടുംതോറും ആയുസു കുറയും എന്നാണ് ആ നിയമം .നക്ഷത്രങ്ങൾ പല വിധമുണ്ട് . വ്യാഴത്തിന്റെ ഏതാനും മടങ്ങുമാത്രം ദ്രവ്യമാനമുള്ള തവിട്ടു കുള്ളന്മാർമുതൽ (Brown Dwarfs ) സൂര്യന്റെ നൂറ്റി അൻപതോളം മടങ്ങു ദ്രവ്യമാനം വരുമെന്ന വുൾഫ് -റിയത്ത് നക്ഷത്രങ്ങൾ വരെയുണ്ട് നക്ഷത്രങ്ങളുടെ കൂട്ടത്തിൽ .നമ്മുടെ സൂര്യൻ ഒരിടത്തരക്കാരനാണ് .
.
ഒരു നക്ഷത്രം നിലനിൽക്കുന്നത് രണ്ടു മഹാ ബലങ്ങളുടെ സന്തുലനത്തിലാണ് ..അവയെ ചുരുക്കി ചെറുതാക്കാൻ ശ്രമിക്കുന്ന ഗുരുത്വ ബലത്തിന്റെയും .അവയുടെ പുറം പാളികളെ അടർത്തി മാറ്റി നക്ഷത്രത്തിന്റെ വ്യാപ്തം കൂട്ടാൻ ശ്രമിക്കുന്ന വികിരണ ബലവുമാണ്(RADIATION PRESSURE) ആ ബലങ്ങൾ .സന്തുലനത്തിലുള്ള ഒരു നക്ഷത്രത്തിൽ ഈ രണ്ടു ബലങ്ങളും തുല്യമായിരിക്കും .നക്ഷത്രം അതിന്റെ ആകാരം നിലനിർത്തുകയും ചെയ്യും .ഈ സന്തുലനതത്വം പ്രകാരം സൂര്യനെക്കാൾ നൂറുമടങ്ങിൽ കൂടുതൽ വലിപ്പമുള്ള നക്ഷത്രങ്ങൾ നിലനിൽക്കാൻ പാടില്ല .ഈ പൊതു തത്വത്തിന് അപവാദമാണ് വുൾഫ് -റിയത്ത് നക്ഷത്രങ്ങൾ. സൂര്യന് നൂറ്റി അമ്പതു മടങ്ങു വരെ വലിപ്പമുള്ള വുൾഫ് -റിയാത് നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട് . .വളരെ അസ്ഥിരവും അൽപായുസ്സുമാണ് ഇവ ..സൂര്യന്റെ ദശലക്ഷക്കണക്കിനു മടങ്ങു ഊർജമാണ് ഇവ പുറപ്പെടുവിക്കുന്നത് .ഇവ തുടർച്ചയായി ബാഹ്യ പാളികളെ അതിവേഗതയിൽ പുറന്തള്ളുകയും ചെയ്യും .ഫ്രഞ്ച് ശാസ്ത്രഞ്ജന്മാരായിരുന്ന ചാൾസ് വൂൾഫും ,ജോർജ് റിയാറ്റുമാണ് ഇത്തരം നക്ഷത്രങ്ങളെ കണ്ടുപിടിക്കുന്നത് . ഏതാനും ദശലക്ഷം വര്ഷം മാത്രമാ ണ് വുൾഫ് -റിയത്ത് നക്ഷത്രങ്ങ ളുടെ ആയുസ്സ് ..അതിഭീഷണമായ ഒരു ഒരു സൂപ്പർനോവ വിസ്ഫോടനത്തിലാണ് അവ എരിഞ്ഞടങ്ങുന്നത് . ആ എരിഞ്ഞടങ്ങളിൽ ആണ് എല്ലാ സങ്കീർണമായ മൂലകങ്ങളും സൃഷ്ടിക്കപ്പെടുന്നത്
---
ചിത്രം : WR 124., വുൾഫ് -റിയത്ത് നക്ഷത്രം - കടപ്പാട് വിക്കിമീഡിയ കോമൺസ്
This is an original work based on references given .No part of it is shared or copied from any other post or article.-Rishidas.S
ref
1. http://earthsky.org/…/wolf-rayets-are-the-most-massive-and-…
2. https://en.wikipedia.org/wiki/Wolf%E2%80%93Rayet_star

ചില സ്വപ്‌നങ്ങളും അതിന്റെ നിഗൂഢ അര്‍ത്ഥങ്ങളും

ചില സ്വപ്‌നങ്ങളും അതിന്റെ നിഗൂഢ അര്‍ത്ഥങ്ങളും

മൃഗങ്ങള്‍
നിങ്ങളുടെ മാനസികാവസ്ഥയുടെ ഭാഗമായാണ് നിങ്ങള്‍ മൃഗങ്ങളെ സ്വപ്‌നം കാണുന്നത്. ഇത്തരം സ്വപ്‌നങ്ങള്‍ പ്രകൃതിയുമായും രക്ഷപ്പെടലുമായും ബന്ധപ്പെട്ടുകിടക്കുന്നു. നിങ്ങളെ മൃഗം ഓടിക്കുന്ന സ്വപ്‌നമാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പേടിയോ ദേഷ്യമോ പോലുള്ള വികാരങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ് എന്നതാണ്.
കുട്ടികള്‍
നിങ്ങള്‍ക്ക് രക്ഷിതാവാന്‍ ആഗ്രമുണ്ട് എന്നതിന്റെ സൂചനയായാണ് കുട്ടികളെ സ്വപ്‌നം കാണുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ തന്നെ അശ്രദ്ധയോ സ്‌നേഹിക്കപ്പെടാനുള്ള ആഗ്രഹമോ ആവാം ഇത്തരം സ്വപ്‌നങ്ങള്‍ കാണാന്‍ കാരണം. പുതിയൊരു തുടക്കത്തിന്റെ ലക്ഷണമായും ഇത്തരം സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കാം.
വസ്ത്രങ്ങള്‍
മറ്റുള്ളവര്‍ നമ്മളെ ഏങ്ങനെ മനസിലാക്കണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഈ സ്വപ്‌നങ്ങളുടെ അര്‍ത്ഥം. പഴയ വസ്ത്രങ്ങളാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ നിങ്ങള്‍ ക്ഷീണിച്ചിരിക്കുകയാണെന്നോ അല്ലെങ്കില്‍ നിങ്ങളില്‍ മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടുന്നില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ട് എന്നതോ ആണ് അര്‍ത്ഥം.
മരണം
നിങ്ങളുടെ സുഹൃത്തുക്കളുടെയോ നിങ്ങള്‍ സ്‌നേഹിക്കുന്ന ആള്‍ക്കാരുടെയോ മരണമാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ അതൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അത് പുതിയൊരു തുടക്കമോ ഏതെങ്കിലും ഒരു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോ ആവാം. നിങ്ങള്‍ക്ക് അടുത്തിടെ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിലേക്ക് തിരിച്ചുവരും എന്നുള്ള സൂചനയുമാവാം ഇത്തരം സ്വപ്‌നങ്ങള്‍.
പരീക്ഷ
പരീക്ഷകള്‍ എപ്പോഴും ആത്മ പരിശോധനകളാണ്. ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ എന്തിനോ വേണ്ടിയുള്ള അന്വേഷണത്തിലാണ് എന്നതാണ്.
ഭക്ഷണം
അറിവിനെയാണ് ഭക്ഷണ സാധനങ്ങളുടെ സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ഭക്ഷണങ്ങളാണ് ശരീരത്തെയും ബുദ്ധിയെയും പരിപാലിക്കുന്നത്.
വീടുകള്‍
വീടുകള്‍ക്ക് ധാരാളം അര്‍ത്ഥങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഉള്‍മനസിനെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ റൂമുകളും വ്യത്യസ്ത വികാരങ്ങളെയും ഓര്‍മകളെയും എന്തെങ്കിലും പരിപാടികളുടെ വിശദീകരണങ്ങളെയും ആണ് സൂചിപ്പിക്കുന്നത്.
വിവാഹം
നിങ്ങളുടെ ആഗ്രഹത്തെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.
ജനങ്ങള്‍
നിങ്ങളുടെ മനസാണ് ഇത്തരം സ്വപ്‌നങ്ങളിലൂടെ കാണുന്നത്. നിങ്ങളുടെ വ്യക്തിത്വത്തെ വിശദീകരിക്കുകയാണ് ഈ സ്വപ്‌നങ്ങള്‍.
റോഡ്
നിങ്ങളുടെ ജീവിതപാതയെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണിച്ചുതരുന്നത്. നിങ്ങളുടെ നിലവിലുള്ള ജീവിത രീതിയെ ചോദ്യം ചെയ്യുകയാണ് ഇത്തരം സ്വപ്‌നങ്ങള്‍.
വിദ്യാലയങ്ങള്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിരം സ്വപ്‌നമാണ് വിദ്യാലയങ്ങള്‍. പക്ഷേ വലുതായ ശേഷവും എന്തുകൊണ്ടാണ് ഇതേ സ്വപ്‌നം തന്നെ കാണുന്നത്? ഈ സ്വപ്‌നങ്ങള്‍ സ്വയം മനസിലാക്കുന്നതിനും സ്വയം അറിയുന്നതിനും വേണ്ടിയാണ്.
അദ്ധ്യാപകന്‍
നിങ്ങളില്‍ അടങ്ങിയിരിക്കുന്ന അധികാരത്തെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.
വാഹനങ്ങള്‍
നിങ്ങളെ ആരൊക്കെയോ നിയന്ത്രിക്കന്നുണ്ട് എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ട് എന്നതാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണിക്കുന്നത്. ഉദാഹരണത്തിന് ഒരു കാര്‍ നിയന്ത്രണം വിട്ട് പോകുന്നതാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ നിങ്ങളെക്കൂടാതെ മറ്റാരോകൂടി നിങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം.
വെള്ളം
വ്യത്യസ്ത തരത്തില്‍ നമ്മള്‍ വെള്ളം സ്വപ്‌നം കാണാറുണ്ട്. സുന്ദരമായൊരു തടാകമാണ് സ്വപ്‌നമെങ്കില്‍ നിങ്ങളുടെ മനസിന്റെ ശാന്തതയാണ് ഈ സ്വപ്‌നം കാണിക്കുന്നത്. കടലുരകള്‍ അസ്വസ്ഥമായ മനസിനെയാണ് സൂചിപ്പിക്കുന്നത്.
പല്ലുകള്‍
പല്ലുകള്‍ നഷ്ടപ്പെടുന്നതാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ നിങ്ങളുടെ ഉള്‍ഭയത്തെയാണ് ഈ ചിത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിങ്ങള്‍ രഹസ്യമായി ആരെയോ പ്രണയിക്കുന്നുണ്ട് എന്ന സൂചനയും ഈ സ്വപ്‌നങ്ങള്‍ നല്‍കുന്നു.
കുന്നുകള്‍
കുന്നുകള്‍ എപ്പോഴും തടസ്സങ്ങള്‍ നിറഞ്ഞതാണ്. നിങ്ങള്‍ ഒരു കുന്ന് വിജയകരമായി കയറുന്നതാണ് സ്വപ്‌നം കാണുന്നതെങ്കില്‍ നിങ്ങളുടെ വിജയമാണ് സ്വപ്‌നം സൂചിപ്പിക്കുന്നത്. ആദ്യ ദൃശ്യത്തില്‍ തവന്നെ കൊടുമുടിയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ നിങ്ങള്‍ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നയാളാണ് എന്നാണ് അര്‍ത്ഥം.

കൊള്ളിപ്പിശാച്, കൊള്ളിച്ചാത്തൻ

കൊള്ളിപ്പിശാച്, കൊള്ളിച്ചാത്തൻ / will-o'-the-wisp, jack-o'-lantern:-
  നാടിനെ അപേക്ഷിച്ചു കാട്ടിൽ ജൈവ വൈവിധ്യങ്ങൾ വളരെ കൂടുതലായി ഉണ്ടെന്നറിയാമല്ലോ. മൃഗങ്ങൾ, വൃക്ഷങ്ങൾ, ചെടികൾ തുടങ്ങിയവ മണ്ണിൽ ദ്രവിക്കുമ്പോൾ പലതരത്തിൽ ഉള്ള വാതകങ്ങൾ ഉണ്ടാവുന്നു. അതിൽ പ്രധാനപ്പെട്ട വാതകങ്ങൾ ആണ് Phospine (PH3 ) ഉം, diphosphane (P2 H4 ) ഉം, Methane (CH 4) ഉം. ഇവയുടെ Oxydation മൂലമാണ് ഈ വെളിച്ചങ്ങൾ ഉണ്ടാകുന്നതു. നാട്ടിൽ കാണാനുള്ള സാധ്യത പറയുള്ള സ്ഥലങ്ങളിൽ, വയലുകളിൽ ഒക്കെയാണ്.
ഇതിന്റെ സ്വഭാവം കൊണ്ടാണ് ഇത് ഒരു സൂപ്പർ നാച്ചുറൽ സ്വഭാവമുള്ള വെളിച്ചമെന്നൊക്കെ വിശേഷിപ്പിക്കുന്നത്. കാരണം നേർരേഖയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഗതിമാറാം, പോയിട്ട് തിരികെ വരാം, രണ്ടോ മൂന്നോ ആയി വിഘടിക്കാം. ചിലർ പറയും അതിന്റെ അടുത്തെത്തിയപ്പോൾ അവരുടെ നേർക്ക് വന്നു എന്ന്. അതിനു ഉദാഹരണം ആണ് അപ്പൂപ്പൻ താടി. നമ്മുടെ അടുത്തുനിന്നു തട്ടിയകറ്റാൻ നോക്കിയാൽ നമുക്ക് ചുറ്റും പറന്നുകളിക്കും. കൂടുതൽ നമ്മുടെ അടുത്തേക്ക് പറ്റിച്ചേരാൻ വരും. നമ്മൾ ഉണ്ടാക്കുന്ന വായു ആണ് കാരണം. ഇവിടെയും അതുതന്നെയാണ് കാരണം. ജ്വലിക്കാൻ ആവശ്യമായ വാതകങ്ങൾ ഉള്ളിടത്തു എത്ര അളവിൽ വാതകങ്ങൾ ഉണ്ടോ അതുപോലെ ശക്തിയായി ജ്വലിക്കും, പിന്നെ അണയും. അത് മരത്തിന്റെ മുകളിലോ, പറയിടുക്കിലോ, തുറന്ന പ്രദേശത്തോ ആയിരിക്കാം. ഒരു പ്രത്യേക സ്വഭാവം ഇല്ല.
ചിലയിടത്തു സ്ഫോടനശബ്ദത്തോടെ വെളിച്ചം പുറത്തു വന്നത് കണ്ടവരുണ്ട്, ഓരോ സ്ഥലത്തും വാതകം പുറത്തു വരുന്നത് വ്യത്യസ്തമാണല്ലോ. ഇന്ത്യയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കാടുകളിൽ ധാരാളമായി കാണാം. അതിൽ പ്രസിദ്ധമായ (കുപ്രസിദ്ധമായ) ഒന്നാണ് വെസ്റ്റ് ബംഗാളിലെ ( Aleya Ghost Lights). ഇന്ത്യയിലെ most haunted ഏരിയയിൽ ഒന്നാണ് ഇവിടം. അവിടത്തുകാർ ഇപ്പോഴും പ്രേതാത്മാക്കളെന്നാണ് വിളിച്ചുപോരുന്നത്.
ഇതിനെയാണ് നമ്മൾ കൊള്ളിച്ചാത്തൻ, കൊള്ളിപ്പിശാച് എന്നൊക്കെ വിളിക്കുന്നത്. പാശ്ചാത്യർ ഇതിനെ "will-o'-the-wisp" , " jack-o'-lantern" എന്നൊക്കെ വിളിയ്ക്കും. ശരിയായ വിശേഷണം Ignis Fatuus എന്നാണ്. Ignis Fatuus ഇപ്പോൾ നാട്ടിൽ കാണുന്നത് വളരെ കുറവാണു. ചതുപ്പു നിലങ്ങളും, വയലുകളും അപ്രത്യക്ഷമാകുന്നതിനോടൊപ്പം ഈ മനോഹര ദൃശ്യങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
(ഇതോടൊപ്പം വെസ്റ്റ് ബംഗാളിലെ Aleya Ghost lights, വിവിധ സ്ഥലങ്ങളിൽ കണ്ട swamp/ mountain lights, വാതകങ്ങൾ തീപിടിച്ചപ്പോൾ ഉണ്ടായ അവസ്ഥ എന്നിവ അറ്റാച്ച് ചെയ്യുന്നു.)

Image may contain: tree, night, outdoor and nature
Image may contain: sky, tree, outdoor, nature and water
Image may contain: sky and outdoor
Image may contain: night, fire and outdoor
Image may contain: people standing, sky, tree, outdoor, nature and water

ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സിനിമ

ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് ഇറാനില്‍ നിരോധിക്കപ്പെട്ട സിനിമയാണ് 'The Taste of Cherry'.
എന്നാല്‍, യഥാര്‍ത്ഥത്തില്‍ വടക്കേ ഇറാനിലെ ജനവാസമേഖലകളെ, തലസ്ഥാന നഗരമായ ടെഹ്റാനിലടക്കം ഭീകരമായ നാശനഷ്ടം വരുത്തിയ, 1990-ലെ മന്‍ജില്‍ റുഡ്ബാര്‍ ഭൂകമ്പം (Manjil-Rudbar Earthquake) പശ്ചാത്തലമാക്കി സാധാരണജനങ്ങളുടെ നിസ്സഹായാവസ്ഥയെ ചിത്രീകരിക്കുകയായിരുന്നു പേര്‍ഷ്യന്‍ ഭാഷയിലുള്ള ഈ സിനിമ.
ഭരണകൂടത്തിന്റെ നിരന്തരമായ പീഠനങ്ങള്‍ക്ക് വിധേയമാകേണ്ടിവന്ന ഈ സിനിമയുടെ സംവിധായകന്‍ 2016 ജൂലെെ 4-ന് മരിച്ചു.
പക്ഷേ, അതിനുമുമ്പ് ഇറാനു സംഭവിക്കുന്നതും സംഭവിക്കേണ്ടതും തന്റെ സിനിമകളിലൂടെ അദ്ദേഹം അയാളപ്പെടുത്തിയിരുന്നു.
ഇറാനിയന്‍ ചരിത്രത്തിന്റേയും സമകാലത്തിന്റേയും അനിവാര്യമായ 'അപനിര്‍മ്മാണം' പ്രഖ്യാപിക്കുന്ന, 1997-ലെ, ഈ സിനിമയുടെ കഥ ഇങ്ങനെയാണ്-
ഒരാള്‍ ഒരു കാറുമായി നടക്കുകയാണ്. ഒരു സഹായിയാണ് അയാള്‍ക്കാവശ്യം. അയാള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒരു കാര്യത്തില്‍ സഹായിക്കാന്‍- അയാളുടെ ശവക്കുഴി മൂടാന്‍!
അതെ! അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ, തന്റെ ശവക്കുഴി ഭംഗിയായി മൂടപ്പെടണം എന്നയാള്‍ക്ക് നിര്‍ബന്ധമുണ്ട്.
അതിന് നല്ലൊരു സംഖ്യ അയാള്‍ സഹായിയെത്തുന്നയാള്‍ക്ക് സമ്മാനിക്കാന്‍ തയ്യാറാണ്.
പക്ഷേ, വിഷയം കേള്‍ക്കുമ്പോള്‍ ആരും അതിനു തയ്യാറാവുന്നില്ല.
അവസാനം, ഒരാള്‍ അതിനു തയ്യാറാവുന്നു. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാം എന്നയാള്‍ ഉറപ്പുകൊടുക്കുന്നു.
പ്രതിഫലം വാങ്ങി, ദിവസവും നിശ്ചയിച്ച് അയാള്‍ പോവുന്നു. നാലു കോരിക നിറച്ച് മണ്ണ്. അത്ര മാത്രം!
അയാളൊരു ടാക്സിഡെര്‍മിസ്റ്റായിരുന്നു, പക്ഷികളെ സ്റ്റഫു ചെയ്യലായിരുന്നു അയാളുടെ ജോലി. അതു പഠിപ്പിക്കലും.
പക്ഷേ, അയാള്‍ പോയതിനുശേഷം കഥാനായകന്‍ അയാളുടെ പുറകേ ഒാടുന്നു.
ഒരു കാര്യം പറയാന്‍ അയാള്‍ മറന്നുപോയി-
''മണ്ണിടുന്നതിനു മുമ്പ് എന്നെ നല്ലവണ്ണം ഒന്നു കുലുക്കിയുണര്‍ത്തിയേക്കണേ.. ഞാനൊരു പക്ഷേ, മരിച്ചിരിക്കില്ല, ഉറങ്ങുകയായിരിക്കും..''
........................................
അവസാനസീനില്‍ പക്ഷേ, കഥാനായകന്‍ വളരെ 'കൂളായി' ഒരു സിഗററ്റും വലിച്ചുകൊണ്ട് ക്യാമറാടീമിനടുത്തേക്ക് വരികയാണ്.
''പാക്ക് അപ്..'' എന്ന് സംവിധായകന്‍ (Abbas Kiarostami- ഇത് അദ്ദേഹത്തിന്റെ ചിത്രമാണ്). പറയുന്നതോടെ ചിത്രം അവസാനിക്കുന്നു.
(സന്ദേശത്തെക്കാളേറെ ശബ്ദം എന്ന 'മാധ്യമ'ത്തിന്റെ പ്രയോഗസാധ്യത അടിവരയിടുന്ന ചിത്രം എന്ന നിലയ്ക്കാണ് Taste of Cherry ബഹുമാനിക്കപ്പെടുന്നത്.
അത്തരം സാങ്കേതികതകള്‍ അറിയാത്തവര്‍ക്ക് അല്ലാതെയുള്ള 'ആസ്വാദന'വുമാവാം.
('ചെറി'യുടെ ടേസ്റ്റ് എല്ലാവര്‍ക്കും അത്ര ആസ്വാദ്യമായിരിക്കില്ലെങ്കിലും!!)
https://youtu.be/RTNV_BJ9-qA
https://youtu.be/73tdr-yt9v4

സൂയസ് കനാൽ ഒരല്പം ചരിത്രം


സൂയസ് കനാൽ എന്നത് മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന ഒരു ജലഗതാഗതമാര്ഗം ആണ്. എന്താണ് ഈ കനാലിന്റെ പ്രാധാന്യം? ഈ കാനാലാണ് യൂറോപിനെയും ഏഷ്യയെയും കടൽ മാർഗം തമ്മിൽ ബന്ധിപ്പിച്ചിരുന്നത്. എന്താണ് ഈ കനാലിന്റെ ചരിത്രപ്രാധാന്യം? സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഈ കനാലിനു വേണ്ടി ഈജിപ്തിൽ അധിനിവേശം ചെയ്തു. പിന്നീട് ഇതേ ഈജിപ്തിൽ നിന്നും ഇറങ്ങിപോകേണ്ടി വന്നതോടെ ബ്രിട്ടന്റെ ലോകശക്തി എന്ന പദവി നഷ്ടപ്പെട്ടു.
ഇനി ചരിത്രത്തിലേക്ക് ഒന്ന് പോകാം.
ക്രിസ്തുവിനു മുൻപ് ഫറവോമാർ സീനായ് മരുഭൂമിയിലൂടെ ഒരു കനാൽ ഉണ്ടാക്കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കാലക്രമേണ ഈ കനാൽ മണൽക്കാറ്റും മറ്റും മൂലം മൂടിപ്പോയി.
പിന്നീട് ദാരിയസ് രാജാവ് കനാൽ പുനർനിർമിച്ചു ടോളമി രാജാവ് പൂർത്തിയാക്കി എന്നു കരുതപ്പെടുന്നു. ഈ കനാൽ ഈജിപ്ത് രാജ്യത്തിനുവേണ്ടി മാത്രമായിരുന്നു. ഈജിപ്തിന് അക്കാലത്തു ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സൗത്ത് വരെ നിയന്ത്രണം ഉണ്ടായിരുന്നു. 7 ആം നൂറ്റാണ്ടു വരെ കനാൽ സജീവമായിരുന്നു.
വീണ്ടും കനാൽ പ്രകൃതിക്കു കീഴടങ്ങി മൂടപ്പെട്ടു. പിന്നെ നൂറ്റാണ്ടുകളോളം കനാലിനെക്കുറിച് ആരും പറയപ്പെട്ടില്ല. ഈ കാലയളവിൽ കച്ചവടത്തിനായി മരുഭൂമിവഴി ആണ് ആളുകൾ ഉപയോഗിച്ചിരുന്നത്. പക്ഷെ മരുഭൂമി അപകടം നിറഞ്ഞതായിരുന്നു, അറേബിയൻ കൊള്ളക്കാർ നിറഞ്ഞതായിരുന്നു മരുഭൂമി. അതോടെ മറ്റൊരു മാർഗത്തെക്കുറിച്ചു ചിന്തിക്കേണ്ടിവന്നു യൂറോപ്യൻ കച്ചവടക്കാർ.
അങ്ങനെയിരിക്കെ ആണ് പോർച്ചുഗീസ് നാവികന് വാസ്കോഡഗാമ ആഫ്രിക്ക മൊത്തം ചുറ്റി cape of goodhope വഴി 1498 ൽ ഇന്ത്യയിലെത്തിയത്. അതൊരു ചരിത്രസംഭവം ആയിരുന്നു. പുതിയൊരു കടൽപ്പാത തെളിയിക്കുകയായിരുന്നു ഗാമ. ഇതോടെ ഡച്ചുകാരും പോർചുഗീസുകാരും പിന്നീട് ബ്രിട്ടീഷുകാരും സൗത്ത് ഏഷ്യയിലേക്ക് വരാൻ തുടങ്ങി. എന്നാൽ ഈ വഴി വളരെ സമയമെടുക്കും എന്ന് മനസിലായി. ഏകദേശം 4 മാസമെടുക്കും ഇന്ത്യയിലെത്താൻ. മറ്റുമാർഗ്ഗങ്ങൾ കണ്ടെത്താൻ നാവികർ നിര്ബന്ധിതരായി.
18ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട് ഈജിപ്ത് കീഴടക്കി. അദ്ദേഹത്തിന്റെ എൻജിനിയർമാർ നടത്തിയ ഗവേഷണത്തിൽനിന്നും സീനായ് മരുഭൂമിയിൽ പണ്ടൊരു കനാൽ ഉണ്ടായിരുന്നെന്ന് മനസിലായി. എന്നാൽ കനാൽ പുനര്നിര്മിക്കുക അസാധ്യം എന്ന് കരുതി. വൈസ്രോയി മുഹമ്മദ് അലിയുടെ ഭരണത്തിൽ ഈജിപ്ത് വീണ്ടും ഒരു കനാലിനെകുറിച്ച ചിന്തിച്ചുതുടങ്ങി.
ഒരു ഫ്രഞ്ച് എഞ്ചിനീയർ ഫെർഡിനാൻഡ് മുഹമ്മദ് അലിയുടെ പിൻഗാമി മുഹമ്മദ് സയിദുമായി നല്ല സൗഹൃദത്തിലായിരുന്നു. ഈ എഞ്ചിനീയർ ആണ് ശെരിക്കും ഇപ്പോൾ കാണുന്ന സൂയസ് കനാലിനു പിന്നിൽ. ഫെർഡിനന്റിന്റെ പ്രേരണയിൽ സയീദ് സൂയസ് കനാൽ നിർമാണത്തിന് അനുമതി കൊടുത്തു. സൂയസ് കനാൽ കമ്പനി രൂപപ്പെട്ടു. ഈ കനാൽ എല്ലാ രാജ്യങ്ങൾക്കും ഉപയോഗിക്കാൻ എന്ന ധാരണയിലാണ് കമ്പനി രൂപീകൃതമായത്. കനാലിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ഈജിപ്തിനും. കമ്പനിയിൽ പത്തിലേറെ രാജ്യങ്ങൾ ഉണ്ടായിരുന്നു.
ബ്രിട്ടൺ ഇടപെടുന്നു
ഇവിടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കളി തുടങ്ങുന്നത്. ഈ കനാൽ ആണ് ഇന്ത്യയിലേക്കുള്ള ബ്രിട്ടന്റെ വഴി. ഈ വഴിയിൽ ഫ്രാൻസ് മേധാവിത്വം സ്ഥാപിക്കും എന്നവർ ഭയന്നു. അതോടെ അവർ കനാൽ നിർമാണം അട്ടിമറിക്കാൻ ആവതു ശ്രമിച്ചു. അവരുടെ സമ്മർദത്തിൽ യൂറോപ്യൻ ബാങ്കുകൾ കനാൽ നിർമാണത്തിന് ലോൺ കൊടുക്കാൻ വിസമ്മതിച്ചു.
എന്നാൽ ഫ്രഞ്ചുകാർ വെറുതെയിരുന്നില്ല. അവർ സൂയസ് കനാലിന്റെ പേരിൽ ഷെയർ വിറ്റഴിക്കാൻ തുടങ്ങി. ഈജിപ്ഷ്യൻ രാജാവ് സയീദും വാങ്ങി പകുതിയിലേറെ ഷെയർ. കനാല് നിർമാണം തുടങ്ങി,1859ൽ. ഭീകരമായിരുന്നു ആ നിർമാണം. തൊഴിൽപീഡനം. നിര്ബന്ധിതപട്ടാളസേവനം എന്നതുപോലെ നിർബന്ധിത തൊഴിൽ ആയിരുന്നു ഈജിപ്ഷ്യൻ ജനതക്ക് ഇത്. കനാൽ കുഴിക്കാൻ അങ്ങനെ പണിസാധനങ്ങൾ ഒന്നുമില്ലായിരുന്നു. വെറും കൈ കൊണ്ടുവരെ മണൽ വരേണ്ടിവന്നു. ആയിരക്കണക്കിനുപേർ ഭക്ഷണവും വെള്ളവുമില്ലാതെ മരിച്ചു. ഇതിനിടെ സായിദ് രാജാവ് മരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമി ഇസ്മായിൽ ആയിരുന്നു. അപ്പോഴേക്കും വര്ഷം 1863 ആയി.
ബ്രിട്ടീഷുകാർ അടങ്ങിയിരുന്നില്ല. അവർ ലോകത്തോട് പറഞ്ഞു ഇവിടെ അടിമകളെക്കൊണ്ട് പണിയെടുപ്പിക്കുന്നെന്ന്. അക്കാലത്തു അതൊരു വല്യ ഇഷ്യൂ ആണെന്നുപറയേണ്ടതില്ലല്ലോ. ഈ സമ്മർദത്തിൽ ഇസ്മായിൽ ഈജിപ്ഷ്യൻ പണിക്കാരെ തിരികെ വിളിക്കേണ്ടിവന്നു. അതോടെ കനാൽ കമ്പനി ഈജിപ്തിനോടു കനാൽ കുഴിക്കുന്ന മെഷീൻ വാങ്ങാൻ പണം ആവശ്യപ്പെട്ടു. ഇസ്മായിൽ രാജാവ് വീണ്ടും യൂറോപ്യൻ ബാങ്കുകളെ സമീപിച്ചു. ലോൺ കിട്ടി, മെഷീനുകൾ ധാരാളം വന്നു, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് കനാൽ നിർമാണം വേഗത്തിലായി. 1869 ൽ കനാൽ നിർമാണം പൂർത്തിയായി. എല്ലാ രാജ്യങ്ങൾക്കും തുറന്നുകൊടുത്തു. കനാലിനോടുചേർന്നു പുതിയ പട്ടണങ്ങളും വന്നു. കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി.
കനാൽ പൂർത്തിയായ ശേഷം ബ്രിട്ടീഷ് അധിനിവേശം
പക്ഷെ ഇതുകൊണ്ട് ഈജിപ്തിന് കാര്യമായി ഒരു ഗുണവും ഉണ്ടായില്ല. 5-6 വര്ഷം കഴിഞ്ഞപ്പോഴേക്കും അവർ ശെരിക്കും കടക്കെണിയിലായി. പിന്നീട് അവർക്ക് ഒരു മാർഗ്ഗമേയുണ്ടായിരുന്നുള്ളു. കനാലിന്റെ ഈജിപ്ഷ്യൻ ഷെയറുകൾ വിൽക്കുക. ബ്രിട്ടന്റെ മറ്റൊരിടപെടലിനു ഇത് വഴിതുറന്നു. നൊടിയിടയിൽ ബ്രിട്ടൺ ഈ ഷെയറുകൾ വാങ്ങി. അതോടെ കനാലിന്റെ സിംഹഭാഗവും ബ്രിട്ടന്റെ നിയന്ത്രണത്തിലായി.
ഈജിപ്ത് നിയന്ത്രിച്ചിരുന്ന ഓട്ടോമൻ തുർക്കുകൾ ജർമനിക്കൊപ്പം അണിനിരന്നതോടെ ഈജിപ്തിനെ സംരക്ഷിക്കാൻ എന്ന പേരിൽ ബ്രിട്ടൺ ഈജിപ്റ്റിനകത്തു കയറിത്തുടങ്ങി. സൂയസ് കനാൽ ആയിരുന്നു അവരുടെ ലക്ഷ്യം. ഇതോടെ ഈജിപ്തിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. നാഷണലിസ്റ് പാർട്ടി ബ്രിട്ടന്റെ അധിനിവേശത്തെ ചെറുത്തു. ബ്രിട്ടീഷ് പട്ടാളം ഈജിപ്തിലേക്ക് ഇരച്ചുകയറി. കലാപം അടിച്ചമർത്തപെട്ടു. അതോടെ ബ്രിട്ടീഷ് സാമ്രാജ്യം ഈജിപ്തിൽ പിടി മുറുക്കി.
1922ൽ ബ്രിട്ടൻ ഈജിപ്തിന് സ്വാതന്ത്ര്യം കൊടുത്തു. എന്നാലും അവർ പൂർണമായും ഒഴിഞ്ഞുപോയില്ല. ഇതിനിടെ ഈജിപ്ഷ്യൻ രാജാവ് മരിക്കുകയും വളരെ ചെറുപ്രായത്തിൽത്തന്നെ ഫാറൂക്ക് എന്ന മകന് രാജാവാകേണ്ടിവരുകയും ചെയ്തു. ഇതോടെ ബ്രിട്ടന്റെ കളിപ്പാവ പോലെയായി ഫാറൂക്ക് രാജാവ്.
പട്ടാള അട്ടിമറി
1950കളിൽ ഒരു പട്ടാള അട്ടിമറി ഉണ്ടായി. കമാൽ നാസർ ഭരണത്തിൽ വന്നു. ജനം നാസറിനൊപ്പമായിരുന്നു. അതോടെ ബ്രിട്ടന്റെ കാര്യം പരുങ്ങലിലായി. അവർക്ക് പിൻവാങ്ങേണ്ടിവന്നു. നാസറിന്റെ പ്രധാന വാഗ്ദാനം നൈൽ നദിയിൽ ഡാം കെട്ടി ഈജിപ്തിന്റെ സമൃദ്ധി വർധിപ്പിക്കുക എന്നതായിരുന്നു. എന്നാൽ യൂറോപ്യൻ ബാങ്കുകൾ അദ്ദേഹത്തിന് ലോൺ കൊടുത്തില്ല. മറ്റുവഴികൾ കാണാതായപ്പോൾ നാസർ സൂയസ് കനാലിലേക്ക് തിരിഞ്ഞു. കനാലിന്റെ നിയന്ത്രണം എടുത്തു.ലോകം വീണ്ടും സൂയസ് കനാലിന്റെ ഉറ്റുനോക്കി. നാസറിന്റെ ഈ നടപടി ബ്രിട്ടനേയും ഫ്രാൻസിനെയും ചൊടിപ്പിച്ചു. സാഹചര്യം മുതലാക്കാൻ ഇസ്രയേലും ബ്രിട്ടന്റെ ഒപ്പം കൂടി.
സൂയസ് ക്രൈസിസ്
ഈജിപ്തിൽ ബ്രിട്ടീഷ് സൈന്യമിറങ്ങി, ഒപ്പം ഫ്രഞ്ചുപടയും. ഇത് അമേരിക്കയെയും സോവിയറ്റ് യൂണിയനെയും ചൊടിപ്പിച്ചു. അവരുടെ അഭിപ്രായത്തിൽ ബ്രിട്ടീഷ് സാമ്രാജ്യം അസ്തമിച്ചുകഴിഞ്ഞു. അതിനാൽ ബ്രിട്ടന്റെ അധിനിവേശം അനാവശ്യമാണെന്ന് അവർ പറഞ്ഞു UNനെ ധരിപ്പിച്ചു. UN സമ്മർദം ചെലുത്തി. ബ്രിട്ടൻ അവരുടെ ചരിത്രത്തിലെ വലിയ ഒരു നാണക്കേട് നേരിട്ടു. ബ്രിട്ടീഷ് സൈന്യത്തിന് ഈജിപ്തിൽ നിന്ന്നും പിൻവാങ്ങേണ്ടിവന്നു. ഇതോടെയാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ശരിക്കും അസ്തമിച്ചത് എന്ന് പറയാം.


ചാർളി ഒരു ചെറിയ, വലിയ ജീവിത കഥ


പോരായ്മകൾ വകവയ്ക്കാതെ ജീവിത പോരാട്ടം നടത്തി വിജയം വരിച്ച ദുബായിലെ മലയാളി യുവാവിന്റെ കഥ
എസ്എസ്എൽസി പരീക്ഷയിൽ വിനോദ് തോറ്റ് നില്‍ക്കുന്ന കാലത്തെ ഒരു രാത്രി.
രണ്ടാം യാമം പിന്നിട്ടിരിക്കുന്നു. പരിസരം ഗാഢനിദ്രയെ പുണർന്നുകഴിഞ്ഞു. പക്ഷേ, പന്തളത്തെ കൊച്ചുവീട്ടിലെ ഇരുട്ടു ഒളിച്ച ആ കൊച്ചു മുറിയിൽ നിന്ന് ഒരു ഗദ്ഗദം തൊട്ടടുത്തെ മുറിയിലെ പായയിൽ കിടന്നുറങ്ങുകയായിരുന്ന ആ അമ്മയുടെ നെഞ്ചകം കീറിമുറിച്ചു. മോനേ.. എന്ന ഉള്ളിൻ്റെയുള്ളിൽ നിന്ന് പുറത്തുവീണ ആന്തലോടെ അവർ മുറിയിലേയ്ക്ക് ഒാടിച്ചെന്നു. ഇരുട്ടിൽ തപ്പിത്തടയേണ്ടി വന്നില്ല, അവർക്ക് അവിടെയെത്താൻ.
വിനോദിൻ്റെ അടുത്തിരുന്ന് അമ്മ ആ തോളിൽ കൈചേർത്ത് തുടർന്നു:
മോനിങ്ങനെ വെഷമിക്കരുത് .. ഇനീം നന്നായി പഠിച്ച് എസ്എസ്‍എല്‍സി പരീക്ഷ പിന്നേം എഴുതണം.. എന്നിട്ട് മോൻ ഒരു സർക്കാർ ജോലി വാങ്ങിക്കണം..
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ പതിനഞ്ചുകാരൻ കരച്ചിലടക്കി. അമ്മയുടെ ഹൃദയത്തിൽ നിന്നുള്ള ബാക്കി വാക്കുകൾ അവനറിയാം:
മോനറിയാല്ലോ, മോൻ്റെ പ്രായത്തിലുള്ള വരേക്കാളും മോന് നീളം വളരേ കൊറവാണ്. മോന് തൂമ്പാ പണിയോ, മേസ്തിരിപ്പണിയോ, കൂലിപ്പണിയോ, മൈക്കാട് പണിയോ ഒന്നും ചെയ്യൻ പറ്റത്തില്ല. എങ്ങനെയെങ്കിലും പഠിച്ചു പാസ്സായി സർക്കാർ ജോലി കിട്ടിയേ പറ്റൂ. പഠിച്ചാ മാത്രമേ അത് കിട്ടത്തുള്ളൂ. പഠിക്കാതിരുന്നാ ഒന്നും നടക്കില്ല...
വിനോദ് അമ്മയുടെ മടിയിൽ തലചായ്ച്ച് വിതുമ്പലടക്കി. അമ്മ വിഷമിക്കേണ്ടെന്ന് കരുതി അവൻ പറഞ്ഞില്ല, അമ്മേ.. എനിക്ക് പഠിക്കാൻ കഴിയുന്നില്ലമ്മേ.. എൻ്റെ മണ്ടയിൽ ഒന്നും കേറുന്നില്ലമ്മേ...
അമ്മയുടെ വാക്കുകൾ നെഞ്ചേറ്റി അവൻ വീണ്ടും പുസ്തകങ്ങളുമായി മല്ലിട്ടു. വിചാരിച്ചാൽ നടക്കാത്തതായി ഇൗ ലോകത്ത് ഒന്നുമില്ലല്ലോ. അങ്ങനെ, അടുത്ത പ്രാവശ്യം വിനോദ് എസ്എസ്എൽസി കടന്നുകൂടി.
പന്തളത്തെ കർഷകനായ ശങ്കുണ്ണി–സരസ്വതി ദമ്പതികളുടെ ഇളയ മകനായ വിനോദിന് ജന്മനാ നീളക്കുറവുണ്ടായിരുന്നു. എങ്കിലും ആരും അതത്ര കാര്യമാക്കിയില്ല. എന്നാൽ, അഞ്ചാമത്തെ വയസ്സിൽ തൊട്ടടുത്തെ സർക്കാർ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു ആദ്യത്തെ പണി കിട്ടിയത്–എഇഒ ഒക്കെ ചെക്കപ്പിന് വരുമ്പോ കംപ്ലെയിൻ്റാകും. മാത്രമല്ല, സാധാരണ വലിപ്പമുള്ള മറ്റുകുട്ടികളുടെ കാലുകൾക്കിടയിൽപ്പെട്ട് അപകടം സംഭവിച്ചുപോകുമോ എന്ന ഭയവുമുണ്ട്.. –ഹെഡ്മാസ്റ്റർ കാരണങ്ങൾ നിരത്തി. അടുത്ത വർഷം വരൂ എന്ന് പറഞ്ഞു വിനോദിനെയും അമ്മയെയും തിരിച്ചയച്ചു. എന്നാൽ, മകനെ വീട്ടിലിരുത്തി അമ്മ ചുമ്മാ ഒന്നേ രണ്ടെന്ന് പറഞ്ഞ് പഠിപ്പിച്ചു. നീളം വല്ലാണ്ട് കൂടിയില്ലെങ്കിലും പിറ്റേ വർഷം ആറാമത്തെ വയസിൽ ഒന്നിലിരുത്തി. സാധാരണ ബെഞ്ചിലിരിക്കാൻ പറ്റത്തില്ല. സ്കൂളുകാർ തന്നെ ഒരു കൊരണ്ടി ഉണ്ടാക്കി അതിൽ മൂലയ്ക്കിരുത്തി. ഒന്നും രണ്ടും ക്സാസുകൾ അവിടെയിരുന്ന് പഠിച്ചു. രണ്ടിലെത്തിയപ്പോൾ സ്വയം പ്രമോഷൻ നൽകി– ബെഞ്ചിൽ ചാടിക്കയറി ഇരിക്കാൻ തുടങ്ങി. അഞ്ച് വരെ അവിടെ.
പഠിക്കാൻ മിടുക്കനല്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, ഒന്നും തലയിൽകേറില്ല. കൈയിലിരിപ്പ് മഹാമോശവും. സൈസ് ചെറുതാണെങ്കിലും കുരുത്തക്കേടുകൾക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. മരങ്ങളുടെ മണ്ടയിൽ കയറുക. പൂ പറിക്കുക. തന്നേക്കാൾ നീളമുള്ള കുട്ടികളെ ഉപദ്രവിക്കുക.. അലമ്പ് സ്വഭാവം. അതിനിടെ ചങ്ങായിമാർ നല്ലൊരു ഇരട്ടപ്പേരും ചാർത്തിക്കൊടുത്തു–ഉണ്ടപ്പക്രു. ആദ്യമൊന്നും അതിലത്ര വിഷമം തോന്നിയിരുന്നില്ല. പിന്നെപ്പിന്നെ, കാര്യങ്ങൾ ബോധ്യമായിത്തുടങ്ങിയപ്പോൾ ഉണ്ടപ്പക്രു എന്ന് കേൾക്കുമ്പോൾ തന്നെ അരിശമായി. പലപ്പോഴും മുട്ടൻ വഴക്കിനും അടിപിടിയിലേക്കുമെത്തി. ചില അധ്യാപകർ പോലും അങ്ങനെ വിളിക്കുമായിരുന്നു. അതോടെ സ്കൂൾ ഒരു പ്രശ്ന ബാധിത പ്രദേശമായി. എങ്കിലും, ഒരൊഴുക്കിന് എസ്എസ്എൽസി വരെയെത്തി. അപ്പോഴും കളിയാക്കലും അവഗണയും മൂലം മാനസികമായി തകർന്നുപോയി. ഇതറിഞ്ഞ് അലിവ് തോന്നി അമ്മ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം ഡോക്ടർ വിധി പറഞ്ഞു: വിനോദിൻ്റെ അസ്ഥികളുടെ വളർച്ച നിലച്ചുപോയിരിക്കുന്നു!
ഇരുട്ടുമുറികളിലിരുന്ന് വിനോദും അമ്മയും മനംനൊന്തു പ്രാർഥിച്ചതുകൊണ്ടായിരിക്കാം, അധികൃതർ പാസ്സാവാനുള്ള മാർക്ക് നൽകി വിനോദിനെ എസ്എസ്എൽസി എന്ന കട്പ കടത്തിവിട്ടു. പക്ഷേ, പ്രിഡിഗ്രിക്ക് എവിടെ ചേർക്കും? ഇരുന്നൂറ്റിപ്പത്ത് മാർക്കിൽ ഏത് കോളജു സീറ്റ് നൽകും? എസ്എസ്എൽസി പരീക്ഷയേക്കാളും പ്രയാസകരമായിരുന്നു പ്രിഡിഗ്രിക്ക് ഒരു സീറ്റ് തരപ്പെടുത്തുക എന്നത്.
പലയിടത്തും അപേക്ഷിച്ചു. അറിയിപ്പു കാർഡിനുള്ള കാത്തിരിപ്പ് വെറുതെയായി. ഒടുവിൽ, അംഗവൈകല്യമുള്ളവർക്കുള്ള പരിഗണനയിൽ ‌പന്തളം എൻഎസ്എസ് കോളജില്‍ സീറ്റ് ലഭിച്ചു. കോളജ് ചരിത്രത്തിൽ ആർക്കും അതുവരെ ഇൗ മാർക്കിൽ പ്രവേശനം ലഭിച്ചിട്ടില്ല. ഏറ്റവും കുറഞ്ഞത് ഇരുന്നൂറ്റി മുപ്പത് മാർക്കെങ്കിലും വേണമായിരുന്നു. പ്രിൻസിപ്പൽ കൈമലർത്തി.
സാറെ, എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഇൗ കോളജിൽ പഠിക്കണം എന്നതാണ്.
ചുമ്മാ അടിച്ച ആ പഞ്ചു ഡയലോഗിൽ പ്രിൻസിപ്പൽ മൂക്കുംകുത്തി വീണു.
മോന് ഏത് ഗ്രൂപ്പ് വേണം?
തേർ‍ഡ് ഗ്രൂപ്പ് മതി സാറെ.
പത്ത് പേർക്കായിരുന്നു പ്രവേശനം. ദൈവാധീനം– രണ്ട് പേരേ ഇൻ്റർവ്യൂവിന് വന്നുള്ളൂ.
നന്നായി പഠിക്കണേ..
എന്നാലാവും വിധം പഠിക്കും സാർ.. ഇൗ കോളജിൻ്റെ അഭിമാനമാകും...
ക്ലാസിൽ പോകുമെന്നല്ലാതെ പാഠമൊന്നും മനസിലായില്ല. രണ്ട് വർഷം അടിച്ചു തകർത്തു. കോളജ് തിരഞ്ഞെടുപ്പിൽ ക്ലാസ് റപ്രസൻ്റൻ്റീറ്റാവായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ തോറ്റു. സ്വതന്ത്രനായി മത്സരിച്ചതോടെ പാർട്ടിക്കാരുടെ ശത്രുവായി. അവർ കൂടിയാലോചിച്ചു: ഏതുവിധേനയും ആ കുള്ളനെ പാട്ടിലാക്കണം. എസ് എഫ് എെ, കെഎസ് യുക്കാർ ഒക്കെ വന്നു.. ഞാൻ ഗ്യാങ് ലീ‍ഡർ. പഠനത്തിൽ പിന്നാക്കമെങ്കിലും വാക് സാമർഥ്യം ആവോളമുണ്ട്. പക്ഷേ, ക്ലാസ്സിലിരുന്ന് പഠിക്കുക പ്രയാസമായിരുന്നു. നോട്സൊക്കെ അടുത്തുള്ള കുട്ടിയുടേത് നോക്കിയെഴുതും. എങ്കിലും, പ്രിഡിഗ്രി അന്തസ്സായി തോറ്റു.മതാപിതാക്കളും സഹോദരനും സഹോദരിയുമൊക്കെ സാധാരണ നീളമുള്ളവർ.
പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്. ശ്രദ്ധിച്ചിരിക്കുകയും ചെയ്യും, ക്ലാസിൽ. എന്നാൽ, മണ്ടയിൽ കേറില്ല. ഇങ്ങനെ ഒാരോന്ന് ആലോചിച്ച് ഇരുന്നുപോകും. ഒൻപതിലും പത്തിലും പഠിക്കുമ്പോൾ ജീവിതത്തെക്കുറിച്ച് വല്ലാത്ത ആശങ്കയായിരുന്നു–ഞാനെന്തായിത്തീരും?
രാപ്പകലില്ലാതെ ചിന്തിച്ചു. ഞാനെന്താണ് ഇങ്ങനെ? വലുതാകുമ്പോൾ എത്ര ഉയരം കിട്ടും? ഏത് കാറ്റഗറിയിൽപ്പെടും?... സംശയങ്ങൾ തേനീച്ചകളെ പോലെ വട്ടമിട്ടു.
അന്ന് ചേട്ടൻ പ്ലംബറും മെക്കാനിക്കുമൊക്കെയായി ജോലി ചെയ്യുന്നു. എനിക്കത് പറ്റില്ലല്ലോ. ചെയറിൽ കയറിനിന്ന് പ്ലംബിങ് ജോലിയോ മറ്റോ പറ്റുമോ?. കൂലിപ്പണിക്ക് പോലും പറ്റത്തില്ല. അതിനെപ്പറ്റി എപ്പോഴും ചിന്തിച്ചിരിക്കും. ഒടുവിൽ വിചാരിക്കും–വല്ല എസ്‍ടി‍ഡി ബൂത്തോ മറ്റോ ഇട്ട് ജീവിക്കാം എന്ന്. അന്ന് അതായിരുന്നു നീളക്കുറവും മറ്റു വൈകല്യമുള്ളവരുടെയുമൊക്കെ ഒരു രീതി.
അയൽപക്കത്തും നാട്ടിലുമൊക്കെ ഒട്ടേറെ ഗൾഫുകാർ. മിക്കവരും നല്ല നിലയിലാണ് ജീവിക്കുന്നത്. ഒരിക്കൽ തൊട്ടടുത്തെ വീട്ടിലെ ചേച്ചി അമ്മയോട് പറയുന്നത് കേട്ടു. അവരുടെ ഭർത്താവിന് ഗൾഫിൽ മാസശമ്പളം നാൽപതിനായിരം രൂപയുണ്ടെന്ന്! അതുകേട്ടപ്പോൾ അമ്മ മാത്രമല്ല, വിനോദും ഞെട്ടി.
തനിക്കും ഗൾഫിലേയ്ക്ക് പോയാലെന്താ എന്നായി പിന്നീട്, വിനോദിൻ്റെ ചിന്ത.
അങ്ങനെയിയിരിക്കെ ഒരു ദിവസം തൻ്റെ പാസ്പോർട് കാണിച്ച് സഹോദരനും പറഞ്ഞു: ഞാനും ഗൾഫിൽ പോണെടാ...
കൂടെപ്പഠിച്ച സുഹൃത്തുക്കളും ഒാരോരുത്തരായി ഗൾഫിലേയ്ക്ക് കുടിയേറി. അതോടെ ഗൾഫെന്ന മോഹം ശക്തമായി. അക്കാര്യം വീട്ടിൽ പറയുമ്പോഴൊക്കെ അമ്മയും സഹോദരങ്ങളും എതിർക്കും. നിനക്കതൊന്നും പറ്റില്ലെടാ വിനോദേ, നീ എങ്ങനെയെങ്കിലും പ്രി‍ഡിഗ്രി എഴുതിയെടുത്ത് ഒരു സർക്കാർ ജോലി കിട്ടുമോ എന്ന് നോക്ക്.
പക്ഷേ, ഞാൻ തീരുമാനത്തിൽ ഉറച്ചു നിന്നു. അപ്പോഴും, ഒരു സംശയം ബാക്കി നിന്നിരുന്നു മൂന്നര അടിക്കാരനെ ഗൾഫിലേയ്ക്ക് ആരു കൊണ്ടുപോകും. അവിടെയെത്തിയാൽ തന്നെ എന്തു ജോലി ലഭിക്കും? അതോടെ ആ മോഹം തത്കാലം മനസ്സിൽ തന്നെ ചുരുട്ടിവച്ചു.
നാടകം, മിമിക്രി, സ്ക്രിപ്റ്റ് രചന, അഭിനയം... നാട്ടിൽ അങ്ങനെ കഞ്ഞികുടിച്ച് പോകവെ, ഒരിക്കൽ മലയാള മനോരമ പത്രത്തിൽ ഒരു പരസ്യം കണ്ടു– എറണാകുളത്തെ വീഗാലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ ഒരു കോമാളിയെ ആവശ്യമുണ്ടെന്ന്.
എനിക്ക് അറിയാമായിരുന്നു ഞാനൊരു കോമളിയാണെന്ന്. അതങ്ങനെയാണല്ലോ എല്ലാവരും പറഞ്ഞുവച്ചിരിക്കുന്നത്. ആടാനും പാടാനും സർക്കസിൽ ജോലി ചെയ്തവർക്കും മുൻഗണന നൽകും എന്ന് ആ പരസ്യത്തിലുണ്ടായിരുന്നു. ഞാൻ ഒരു ബയോഡാറ്റ എഴുതിയുണ്ടാക്കി അപേക്ഷിച്ചു. ടെലിഫോൺ നമ്പർ കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞ് എസ്ടി‍‍ഡി ബൂത്തിൽ നിന്ന് വീഗാലാൻഡിലേയ്ക്ക് വിളിച്ചു. എന്നെയെന്താ ഇൻ്റർവ്യൂവിന് വിളിക്കാഞ്ഞെ?
പിറ്റേന്ന് അവർ മറുപടി തന്നു. താങ്കൾക്ക് പ്രായപൂർത്തിയായിട്ടില്ല.
വീഗാ ലാൻഡിനെക്കുറിച്ച് കുറേ കേട്ടിരുന്നു. നല്ല ജോലി, നല്ല ശമ്പളം..
അന്ന് പ്രിഡിഗ്രിക്ക് കോളജിൽ കേറിപ്പറ്റിയത് ഒാർത്തു. പഞ്ച് ഡയലോഗടിച്ചോ മറ്റോ ഇവിടെയും എങ്ങനെയെങ്കിലും കടന്നുകൂടണം. ഒാരോ മാസവും വീഗാലാൻഡിലേയ്ക്ക് വിളിക്കും. വിളിച്ച് വിളിച്ച് ഒടുവിൽ വയസ്സ് പതിനെട്ടായി. ഒരിക്കൽ അവർ പറഞ്ഞു:
പുതിയൊരു ബയോഡാറ്റ അയക്കൂ..
ഒരു സുപ്രഭാതത്തിൽ വീഗാ ലാൻഡിൽ നിന്ന് ഫോൺ വന്നു. അയച്ചു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ജോലികളിലൊന്നിന് ഇൻ്റർവ്യൂ.
ഇതേ സമയം ജബൽപൂരിൽ നിന്നൊരു കത്തും വന്നു. ഇന്ത്യൻ റെയിൽവേയിൽ ജോലി. ഇൻ്റർവ്യൂവിന് ഹാജരാകണം. എന്നോ അയച്ച അപേക്ഷകളിലൊന്ന് ക്ലിക്കായതാണ്. ഇതുകണ്ടതോടെ അമ്മ ആവേശത്തിലായി. അവരുടെ ജീവിതാഭിലാഷം:
നീ എറണാകുളത്തൊന്നും പോണ്ടടാ. ജബൽപൂരിലേയ്ക്ക് പോ..
ഇക്കാര്യത്തിൽ മാത്രം അമ്മ എന്നോട് ക്ഷമിക്കണം.. ഞാൻ ജബൽപൂരിലേയ്ക്ക് സർക്കാർ ജോലിക്ക് പോകുന്നില്ല, വീഗാലാൻഡിലേയ്ക്ക് പോകുന്നു.
ആകെ ബഹളമായി. കോമാളി ജോലിക്ക് നീ ഏതായാലും പോകുന്നില്ല. അതിന് സഹായം കിട്ടൂന്ന് നീ ധരിക്കുകേം വേണ്ട.. വീട്ടുകാരെല്ലാവരും കൂടി തീരുമാനം പ്രഖ്യാപിച്ചു.
ആരുടേയും സപ്പോർട്ട് കിട്ടിയില്ലെങ്കിലും കുറച്ച് പൈസ സംഘടിപ്പിച്ച് ഞാൻ ഇൻ്റർവ്യൂവിന് പോയി. പാതിരാത്രിയിലായിരുന്നു മുങ്ങിയത്. ഒറ്റയ്ക്കുള്ള യാത്രയിൽ പേടിച്ച് വിറച്ച്. കൂടെ വരാൻ സുഹൃത്തുക്കൾക്ക് ആർക്കും സമയമുണ്ടായിരുന്നില്ല.
ഒരുവിധം എറണാകുളത്തെത്തി. ഹോട്ടലിൽ മുറിയെടുടുക്കാൻ പൈസയില്ല. ഒരു റസ്റ്ററൻ്റിൽ കയറി മുഖം കഴുകി ഫെയർ ആൻ‍് ലവ് ലി തേച്ചു വെളുപ്പിച്ചു.
വീഗാലാൻഡ‍ിലെത്തിയപ്പോഴാണ് രസം, ജോലി ഒഴിവ് ഒന്ന്–പന്ത്രണ്ട് കുള്ളന്മാർ. അതിൽ മേള രഘുവൊക്കെ ഉണ്ടായിരുന്നു. ഞാനാകെ തകർന്നുപോയി.
ജോലി കിട്ടത്തില്ലെന്ന് ഉറപ്പായി. ഒരിടത്ത് ഇരുന്ന് ആലോചിചപ്പോൾ ഉള്ളിൻ്റെയുള്ളിൽ നിന്ന് ആരോ മന്ത്രിച്ചു– ഇങ്ങനെ നിരാശനാകരുത്. താൻ സ്മാർട് ആണെടോ, ജോലി തേടിയെത്തിവരിൽ ഏറ്റവും പ്രായക്കുറവുള്ളയാളുമാണ്.
എങ്കിലും മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രഘുവായിരുന്നു ഭീഷണി. മനസിലേയ്ക്ക് കടന്നുവന്ന ക്ഷേത്രത്തിലെല്ലാം നേർച്ച നേര്‍ന്നു. ഒടുവിൽ ലഡു പൊട്ടി.
ശമ്പളം മാസം നാലായിരം രൂപ. വീഗാലാൻഡിലെത്തുന്നവരെ വെൽക്കം ചെയ്യുക. കുട്ടികളോട് തമാശ പറയുക. അവരോടൊപ്പം നൃത്തം ചെയ്യുക.. ആകെയൊന്ന് സുഖിപ്പിച്ച് രസിപ്പിക്കുകയായിരുന്നു ജോലി. വീഗാലാൻഡുകാർ നല്ലൊരു പേരും സമ്മാനിച്ചു–പപ്പു.
വീഗാലാൻഡ് സന്ദർശകരുടെ കൂട്ടത്തിൽ ഒട്ടേറെ ഗൾഫുകാരെത്തുമായിരുന്നു. പരിചയപ്പെട്ടുകഴിഞ്ഞാൽ പലരും പറയും, നിങ്ങളെപ്പോലുള്ളവർക്ക് ഗൾഫിൽ വലിയ സാധ്യതകളുണ്ട്. അവിടെ വലിയ വലിയ ഹോട്ടലുകളിലും മറ്റും ഡോർബോയിമാരായി കുള്ളന്മാരെ എടുക്കുന്നു. നല്ല ശമ്പളവും പിന്നെ, ടിപ്സും കിട്ടും. സംഭവം അടിപൊളിയാ മോനേ...
ഗൾഫ് മോഹം വീണ്ടും പൂത്തുവിടർന്നു. പത്ര മാസികകളിൽ കാണുന്ന പരസ്യങ്ങളിൽ നിന്നും മറ്റും ഗൾഫിലെ ഹോട്ടലുകളുടെ മേൽവിലാസം കണ്ടെത്തി അപേക്ഷയയക്കും. പക്ഷേ, ഒന്നിനും മറുപടി ലഭിച്ചില്ല. ഒരിക്കൽ, വീഗാലാൻഡിലെത്തിയ ഒരു ഗൾഫുകാരനാണ് വിധി മാറ്റിയെഴുതിയത്. അദ്ദേഹം ഗൾഫിലെ തൻ്റെ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയിലേയ്ക്ക് ക്ഷണിച്ചു. പ്രതിമാസ ശമ്പളം പതിനയ്യായിരം രൂപ. ഞാൻ വാ പൊളിച്ചുനിന്നുപോയി. ഒറ്റയാഴ്ചക്കകം വീസയൊക്കെ ശരിയായി. ഒരു സ്വപ്നം കണ്ടുണരുന്നത് പോലെ മലയാളികളുടെ പ്രിയപ്പെട്ട നാട്ടിലെത്തി.
അറബികളുടെയും യൂറോപ്യന്മാരുടെയുമൊക്കെ ജന്മദിനം, വിവാഹം, പെരുന്നാൾ തുടങ്ങിയ പാർട്ടികളിൽ വേംകെട്ടി ആളുകളെ വെൽക്കം ചെയ്യുന്ന ജോലിയായിരുന്നു. അതു തകർത്തു. വേറെ കമ്പനികളിൽ നിന്ന് ഒാഫർ വന്നെങ്കിലും തത്കാലം അവിടെ തന്നെ പിടിച്ചുനിന്നു.
ജീവിതം മാറി മറിഞ്ഞു. ഇൗ കമ്പനിയിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തു. ശമ്പളം കൂടി, നല്ല ഭക്ഷണം, താമസം, ടിപ്സ്.. അമ്മയും അച്ഛനും ഹാപ്പി, ചേട്ടനും ചേച്ചിയും ഹാപ്പി.. ഒാർക്കണം, എനിക്കന്ന് ഇരുപത്തിയൊന്നാണ് വയസ്സ്.
എല്ലാ സന്തോഷങ്ങളും അവസാനിപ്പിച്ചുകൊണ്ട് വിധി കറുത്ത രൂപത്തിലെത്തി. ജോലി ചെയ്തിരുന്ന കമ്പനി നഷ്ടത്തിലായി, പ്രവർത്തനം അവസാനിപ്പിച്ചു. വീസ റദ്ദാക്കാൻ മൂന്ന് മാസം സമയം തന്നു. വേറെ ജോലി കണ്ടെത്തുക. അതേയുള്ളൂ മാർഗം. ഇങ്ങോട്ട് കൊണ്ടുവന്ന സാറ് പറഞ്ഞു, ഇനിയും സാധ്യതകളുണ്ട്. പക്ഷേ, അതിന് ഇങ്ങനെ കോട്ടുംസ്യൂട്ടുമിട്ട് കൈ കുലുക്കി നിന്നാ പോരാ.. പലതും പഠിക്കാനുണ്ട്. ഫേസ് പെയിൻ്റിങ്, മാജിക് എന്നിവയൊക്കെ ചെറുതായെങ്കിലും വശത്താക്കുക. പിന്നെ, അതിനായി ശ്രമം. പലയിടത്തുനിന്നായി ഒക്കെയും പഠിച്ചെടുത്തു. അതുമാത്രമല്ല, വേഷത്തിൽ ചാർളി ചാപ്ലിൻ്റെ രൂപഭാവം വരുത്തി. യൂറോപ്യന്മാരെ ആകർഷിക്കാൻ അതുവേണമെന്ന് വിദഗ്ധർ ഉപദേശിച്ചു. അങ്ങനെ പേരും ചാർത്തിക്കിട്ടി–മജീഷ്യൻ ചാർളി.
തുടർന്ന് സ്വന്തമായി കമ്പനി ആരംഭിക്കാനുള്ള ധൈര്യമൊക്കെ വന്നു. അൽ അസ്റ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി. ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ തന്ന ഇൗ കമ്പനി അടിപൊളിയായി മുന്നോട്ട് പോകുന്നു. കോർപറേറ്റ് ഇവൻ്റ്സ്, കലാകാരന്മാരുടെ സപ്ലൈ, ബെല്ലി ഡാൻസ്, ഇന്ത്യൻ, ആഫ്രിക്കൻ ഡാൻസ്. അക്രോബാറ്റിക് ഡാൻസ്, ക്ലൗൺസ്, ഫേസ് പെയിൻ്റിങ്, ബലൂൺ ട്വിസ്റ്റിങ്, കാർട്ടൂൺ കാരക്ടർ, മജീഷ്യൻ.. ചാർളിയുടെ കമ്പനി ചെയ്യാത്തതായി ഒന്നുമില്ല. മൂന്ന് മണിക്കൂറിലേറെ ഒറ്റയടിക്ക് വൺമാൻഷോ നടത്തിക്കളയും!
എല്ലാം നമ്മുടെ ടീമാ.. യുഎഇയില്‍ എവിടെ വേണമെങ്കിലും കലാകാരന്മാരെ എത്തിക്കാൻ എനിക്ക് സാധിക്കും.
പ്രത്യേകം സജ്ജീകരിച്ച കാറിൽ സ്വന്തമായി ഡ്രൈവ് ചെയ്താണ് ചാർളിയുടെ സഞ്ചാരം. ഡ്രൈവിങ് ലൈസൻസ് കിട്ടുക എന്നത് ലോട്ടറി അടിക്കുന്നയത്ര വലിയ ഭാഗ്യമായ ദുബായിൽ, അതും ഒരാവേശത്തിൻ്റെ പുറത്ത് ചെയ്തു നേടിയതാണ്. ദൈവകൃപയാൽ, ഇന്ന് വളരെ നല്ലൊരു വരുമാനമുണ്ട്. ഒാ, മറന്നുപോയി, ഇതിനിടെ വിവാഹം നടന്നു. ഒത്ത നീളമുള്ള പെൺകുട്ടി–സിജി. നാട്ടിൽ പോയപ്പോൾ പരിചയപ്പെട്ട പെൺകുട്ടി. പ്രണയം. എല്ലാ എതിർപ്പുകളെയും തട്ടിത്തെറിപ്പിച്ച് വിവാഹം. കളിചിരിയുമായി നാല് വയസ്സുള്ള മകൾ–ശിഖയുമുണ്ട് കൂടെ.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഇതുവരെയെത്തിയത്. നമ്മുടെ വളർച്ച കണ്ടാലും തളർച്ച കണ്ടാലും അതിൽപിടിച്ച് കയറി നമ്മളെ നശിപ്പിക്കാൻ നോക്കും, ചിലർ. മനുഷ്യൻ നന്നാകുന്നത് കാണുന്നത് ഇഷ്ടമല്ലാത്ത കുറേ പേർ. പക്ഷേ, നമ്മൾ ഒരു നല്ല കാര്യം ചെയ്യാൻ ഉദ്ദേശിച്ചാൽ, അത് തീർച്ചയായും യാഥാർഥ്യമാവുക തന്നെ ചെയ്യുമെന്ന് ചാർളി വിശ്വസിക്കുന്നു. ആ ജീവിതം അത് നമ്മോട് വിളിച്ചു പറയുന്നുമുണ്ട്.
നീളംകുറഞ്ഞവർ പത്ത് പേരോളമുണ്ട്, യുഎഇയിൽ. മിക്കവരും ഡോർബോയി ആയാണ് ജോലി ചെയ്യുന്നത്. എല്ലാവരുമായും കോൺടാക്ട്സ് ഉണ്ട്. ചാർളിയുടെ കൂടെ രണ്ട് മണിക്കൂർ ജോലി ചെയ്താൽ ഇവർക്ക് ആയിരം ദിർഹമൊക്കെ കൊടുക്കും. സ്ത്രീകൾ ഇൗ ഫീൽഡിലില്ല.
ഇപ്പോൾ യുഎഇയിൽ പന്ത്രണ്ട് വർഷമായി പ്രവാസിയായിട്ട്. നാട്ടിലെ ടെലിഫോൺ ബൂത്തുകാരനായും വീഗാലാൻഡിലെ കോമാളിയായും ജബൽപൂരിലെ റെയിൽവേ ജീവനക്കാരനായും ഒതുങ്ങേണ്ടിയിരുന്ന ഒരു ചെറിയ ജീവിതം. അതിത്രയും വലുതായി. അതിന് ദുബായ് എന്ന ഇൗ മഹാ നഗരത്തോടും ഇവിടുത്തെ ഭരണാധികാരികളോടുമടക്കം ഒത്തിരി പേരോട് കടപ്പാടുണ്ടെന്ന് മജീഷ്യൻ ചാർളി എന്ന ഇൗ വലിയ മനുഷ്യൻ പറയുന്നു...
കടപ്പാട് : സംരംഭകൻ

മാടായി പാറ


കണ്ണൂർ ജില്ലയിലെമാടായിഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്.
പുരാതന കാലം തൊട്ട് നാവികർക്ക് വഴികാട്ടിയായ ഏഴിമലയ്ക്ക് തൊട്ടു കിഴക്കാണ് മാടായിപ്പാറ.ഒരു കാലത്ത് ഇവിടം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു . ഏഴിമലയ്ക്ക് നാല് ചുറ്റും കടലായിരുന്നു എന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന് പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് മാടായി എന്ന് പിന്നീട് അറിയപ്പെട്ടത്.
കോലത്തുനാട്ടിലെ രാജാവായ ഉദയവർമന്റെ ആസ്ഥാനമായിരുന്നു ഇവിടം. കോലത്തുരാജാവിന്റെ സദസ്യനായിരുന്ന ചെറുശ്ശേരിഇവിടെയാണു് ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മാടായി പരിസരത്ത് ചിങ്ങമാസത്തിൽ കൃഷ്ണപ്പാട്ട് വായന ഇന്നും പതിവുണ്ട്‌. മാടായിപ്പാറ ഉൾപ്പെടുന്ന പ്രദേശം മുമ്പ് പോർച്ചുഗീസുകാരുടെഅധീനതയിലായിരുന്നു. മാടായിപ്പാറയുടെ അരികുകളിൽ ധാരാളം പറങ്കിമാവുകൾ ഉണ്ട്. ഇവ നട്ടുപിടപ്പിച്ചത്‌ പോർച്ചുഗീസുകാരാണെന്ന്പറയപ്പെടുന്നു. മാടായിപ്പാറയിലെ പാളയം മൈതാനത്ത് ടിപ്പുവിന്റെപടയോട്ടക്കാലത്ത്‌ യുദ്ധം നടന്നിരുന്നു.
ഇവിടെ ഏതു വേനലിലും വറ്റാത്ത കുളങ്ങളുണ്ട്‌. പാറക്കുളം എന്നാണവ പൊതുവേ അറിയപ്പെടുന്നതു്. അത് പണ്ട് ജൂതർ പണിതതിനാൽ ജൂതക്കുളമെന്നും അറിയപ്പെടുന്നു. ഭാരതത്തിൽ ആദ്യമായി ജൂത കുടിയേറ്റം നടന്നത് ഇവിടെയാണു. പാറയുടെ പഴയങ്ങാടി ഭാഗത്തെ ചരിവിലാണ്‌ 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രസിദ്ധമായ മാടായിപ്പള്ളി. പാറയുടെ മുകളിലുള്ള മാടായി കോളേജിന്റെ പരിസരത്ത് പഴയ വ്യാപാരശാലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
1765-68 കാലഘട്ടത്തിൽ ഹൈദരലിയും പട്ടാളവും തമ്പടിച്ചിരുന്ന സ്ഥലമാണു് മാടായിപ്പാറയിലെ പാളയം മൈതാനം.
മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത് ഏഴിമലയാണ്‌. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകർഷകമായ ഒരു കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹരകാഴ്ചയാണു്. മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവിൽ ഒരു ഭാഗത്ത് വെങ്ങരയുംമറുഭാഗത്ത് പഴയങ്ങാടി റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു. വടക്ക് ഭാഗത്ത് അടുത്തില സ്ഥിതിചെയ്യുന്നു
തീവ്രമായ മഴക്കാലവും നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. വേനൽകാലത്തു് പാറയിലെ പുല്ലുകൾ കരിഞ്ഞുതുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യും. പോർച്ചുഗീസുകാർ ലാൻഡ്‌ ഓഫ്‌ ബർണിങ്‌ ഫയർ എന്നു വിളിച്ചിതിൽ നിന്നാണ് പാറയുടെ കിഴക്കു ഭാഗത്തിനു് എരിയുന്ന പുരം എന്നർത്ഥം വരുന്ന എരിപുരം എന്ന സ്ഥലപേരുണ്ടായത്.
ഓണക്കാലത്ത് കാക്കപൂവും , കൃഷ്ണപൂവും , കണ്ണാന്തളിയുംനീറഞ്ഞ് ഒരു നീലപരവതാനി പോലെ കാണപ്പെടും ഈ പ്രദേശം



റാണി കി വാവ്‌ (Queen’s step well)


യുനെസ്‌കോ ലോക പൈത്യക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പുരാതന നിർമിതിയാണ്‌ റാണി കി വാവ്‌ (Queen’s step well). ഗുജറാത്തിലെ പട്ടാൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തുള്ള പുരാതന കിണറാണ്‌ റാണി കി വാവ്‌ എന്നറിയപ്പെടുന്നത്‌.ഭർത്താവിന്റെ ഓർമക്കായി സോളാങ്കി രാജവംശത്തിലെ ഭീംദേവ്‌ ഒന്നാമന്റെ പത്നി ഉദയാമതിയാണ്‌ 1063 ൽ ധാരാളം പടവുകളുള്ള ഈ വിസ്മയ കിണർ നിർമിച്ചത്‌.കിണറ്റിലേക്കുള്ള പടികളും തൂണുകളും ചുമരിലെ കൊത്തുപണികളുമാണ്‌ റാണി കി വാവിനെ ആകർഷണീയമാക്കുന്നത്‌.സങ്കീർണവും വിചിത്രകരവുമായ മാറുഗുർജാര വാസ്തുവിദ്യാ ശൈലിയിലാണ്‌ ഈ പൈത്യകസ്‌മാരകം നിർമിച്ചിരിക്കുന്നത്‌.റാണി കി വാവിലെ കൊത്തുപണികളിൽ പ്രധാനമായും മഹാവിഷ്ണുവിന്റെ അവതാരങ്ങളെയാണ്‌ ആലേഖനം ചെയ്തിരിക്കുന്നത്‌.64 മീറ്റർ നീളവും 30 മീറ്റർ ആഴവും 20 മീറ്റർ വീതിയുമുള്ള ഈ കിണറിൽ ഏഴു നിലകളിലായി പടവുകൾ നിർമിച്ചിരിക്കുന്നു.ഇതിൽ നാലാം നിലയിലാണ്‌ ഏറ്റവും ആഴത്തിലുള്ള പടവുകൾ സ്ഥിതി ചെയ്യുന്നത്‌.1980 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ ഉത്ഖനനത്തിലൂടെ കണ്ടെത്തിയ ഈ നിർമിതിയെ ചരിത്രപരമായ അതിന്റെ പ്രാധാന്യം മനസിലാക്കി 2014 ൽ യുനെസ്‌കോ ലോക പൈത്യക പട്ടികയിൽ ഉൾപ്പെടുത്തി
No automatic alt text available.

സാമൂതിരി


ഏകദേശം 750 വർഷക്കാലംകേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്നമലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേർ ആണ്സാമൂതിരി. യൂറോപ്യന്മാർ Zamorin എന്നാണ് ഈ രാജാക്കന്മാരെ വിളിച്ചിരുന്നത്. ഇവരുടെ വംശംനെടിയിരിപ്പ് സ്വരൂപം എന്നാണ് അറിയപ്പെടുന്നത്. കുന്നലക്കോനാതിരിഎന്നും അവർ അറിയപ്പെട്ടിരുന്നു. ഏറാടിമാർ എന്നുകൂടി അറിയപ്പെട്ടിരുന്ന ഇവർക്ക് ചേരമാൻ പെരുമാളിൽ നിന്നും നാടുവാഴിസ്ഥാനം ലഭിച്ചതായി പറയപ്പെടുന്നു. മാനവിക്രമൻ, മാനവേദൻ എന്നിങ്ങനെ ഒരോ സാമൂതിരിമാരുടേയും പേരുകൾ മാറിമാറി വന്നിരുന്നു. പോർത്തുഗീസുകാർ വാസ്കോ ഡി ഗാമയുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേർന്നത് ഒരു മാനവിക്രമൻ സാമൂതിരിയുടെ (1498) കാലത്താണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാർ. കോഴിക്കോട് ആസ്ഥാനമായി നിന്നുകൊണ്ട് പൊന്നാനിത്തുറയുയുടേയും ഭാരതപ്പുഴയുടേയും അതിനു തെക്കുള്ള പ്രദേശങ്ങളുടേയും അധീശത്വം നേടാനായുള്ള പരിശ്രമങ്ങൾ സാമൂതിരിമാർ നിരന്തരമായി നടത്തിപ്പോന്നു. ചത്തും കൊന്നും നാട് ഭരിക്കുവാനുള്ള അവകാശം ചേരമാൻ പെരുമാളിൽ നിന്ന് ലഭിച്ചു എന്നു പറയപ്പെടുന്ന സാമൂതിരിമാർക്ക് തുറമുഖങ്ങൾ വഴിയുള്ള കച്ചവടത്തിലൂടെ മദ്ധ്യകാല കേരളത്തിൽ ഏറ്റവും തിളക്കമേറിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞു. കൊച്ചി രാജവംശത്തിലും കോലത്തിരിമാരിലുമുണ്ടായിരുന്ന തരത്തിലുള്ള കുടുംബഛിദ്രങ്ങൾ സാമൂതിരിമാർക്കില്ലാതിരുന്നതും ഇതിനു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.[1]
പേരിനു പിന്നിൽ
ക്രിസ്തുവർഷം 1422നു മുൻപ് ഒരു രേഖകളിലും സാമൂതിരി എന്ന പേർ ഇല്ല. മുഹമ്മദ്ബിൻ തുഗ്ലക്കിന്റെദൂതനായ ഇബ്ൻ ബത്തൂത്ത 1342 നും 1347നും ഇടക്ക് മൂന്നു തവണ കോഴിക്കോട് സന്ദർശിച്ചിട്ടുണ്ടെങ്കിലും കുന്നലക്കോനാതിരിയെന്നോ പൂന്തുറേശൻ എന്നോ ആണ് പരാമർശിച്ചു കാണുന്നത്. എന്നാൽ 1422ൽ പേർഷ്യന് രാജാവിന്റെ ദൂതനായ അബ്ദുൾ റസാഖ്, സാമൂതിരി എന്ന പേർ ഉപയോഗിച്ചതായി കാണുന്നുണ്ട്. [2] സാമൂതിരി എന്ന പദത്തിന്റെ ഉത്ഭവത്തെ പറ്റിയുള്ള രണ്ട് സ്രോതസ്സുകൾ ഇവയാണ്.
ബാർബോസയുടെ ഗ്രന്ഥത്തിൽ പറയുന്നപ്രകാരം നാട്ടൂകാർ താമൂരി എന്ന് പണ്ടേ വിളിച്ചിരുന്നു. ‘സ്വാമി’ ‘തിരി‘ എന്നീ രണ്ടു പദങ്ങൾ ചേർന്നാണ് ഇതുണ്ടായതെന്ന് അദ്ദേഹം പറയുന്നു. [3]എന്നാൽ മറ്റു ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ സമുദ്രത്തിന്റെ അധിപൻ എന്ന അർത്ഥത്തിൽ ആണ് ഈ പദം ഉണ്ടായത്, പിന്നീട് ലോപിച്ച് സാമൂതിരി ആയതാണ്. എന്തായാലും പതിനഞ്ചാം നൂറ്റാണ്ടിന്റെ പകുതിമുതൽ നെടിയിരിപ്പ് സ്വരൂപം സാമൂതിരി എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടാൻ തുടങ്ങി.ചോഴി സമുദ്രി എന്നൊരു മന്ത്രി ചേര രാജാക്കന്മാർക്ക് ഉണ്ടായിരുന്നു. അവർ പൂന്തുറ ഏറാടിമാർ ആയിരുന്നെന്നും അവർ പോറ+അള+തിരി, കുന്ന്+അല+തിരി പോലെ അർത്ഥം വരുന്ന സമുദ്ര+അധീശൻ എന്ന പേർ സ്വീകരിച്ചുവെന്നും അത് സാമൂതിരി ആയെന്നും കരുതുന്നു. [4]
എല്ലാ രാജാക്കന്മാരേയും പോലെ സ്ഥാനപ്പേരിൽ വളരെ കമ്പമുള്ളവരായിരുന്നു സാമൂതിരിമാരും. പൂന്തുറക്കോൻ, കുന്നലക്കോനാതിരി, സമുദ്രാധീശൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്നതു കൂടാതെ പിൽക്കാലത്ത് ‘ശ്രീമദ്, സകലഗുണസമ്പന്നരാന, സകല ധർമ്മ പരിപാലകരാന, അഖണ്ഡിതലക്ഷ്മി പ്രസന്നരാന, മാഹാമെരുസമാനധീരരാന, മിത്രജനമനോരഞ്ജിതരാന രാജമാന്യ രാജശ്രീ കോഴിക്കോട് മാനവിക്രമസാമൂതിരി മഹാരാജാവ്' എന്നു കൂടി അവർ സ്ഥാനപ്പേർ സ്വീകരിച്ചു. [5]
ചരിത്രം
ക്രിസ്തുവർഷം 1347ലാണ് സാമൂതിരി ഭരണം തുടങ്ങിയതെന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു.[6]അവസാനത്തെ ചേരരാജവായചേരമാൻ പെരുമാൾ പെരുന്തുറയിൽ നിന്നു വന്ന മാനിച്ചനും വിക്കിരനും കൊക്കോഴിക്കോടും ചുള്ളിക്കാടും ദാനം ചെയ്തു എന്നാണ് പറയപ്പെടുന്നത്. സാമൂതിരിമാർ ആദ്യം ഏറാടിമാർഎന്നാണ് അറിയപ്പെട്ടിരുന്നത്.ഏറനാടിന്റെ ഉടയവർ എന്നും പരാമർശിച്ചു കാണുന്നുണ്ട്. പോളനാടിന്റെ അടുത്തുള്ള ഭൂവിഭാഗം ആണിത്. അക്കാലത്ത് ഇന്നത്തെ കോഴിക്കോടിനു ചുറ്റുമുള്ള പ്രദേശംപയ്യനാട് , പോളനാട്, പൂഴിനാട്എന്നിങ്ങനെ മൂന്നു നാടുകളായാണ് അറിയപ്പെട്ടിരുന്നത്. പോലൂർ,പൊലിയൂറ്, ചെല്ലൂറ്, ചേവൂർഎന്നിങ്ങനെ കോഴിക്കോട്പട്ടണത്തിനുചുറ്റുമുണ്ടായിരുന്ന ഇരുപത്തിരണ്ട് ഊരുകൾ ചേർന്നതായിരുന്നു പോളനാട്.പൊന്നാനിക്കു ചുറ്റുമുള്ള പ്രദേശമായിരിന്നു പൂഴിനാട്. ഏറാടിമാർ പോളനാടിന്റെ രാജാവായപോർളാതിരിയുടെസേനാനായകന്മാരായിരുന്നു. താമസിയാതെ അവർക്ക് നാടുവാഴി സ്ഥാനം ലഭിച്ചു.
1341ൽ പെരിയാർ നദിയിലുണ്ടായവെള്ളപ്പൊക്കം അന്നത്തെ പ്രധാന വാണിജ്യകേന്ദ്രമായ മുസിരിസ് (ഇന്നത്തെകൊടുങ്ങല്ലൂർ) തുറമുഖത്തെ നശിപ്പിച്ചപ്പോൾ മറ്റു ചെറിയ തുറമുഖങ്ങൾക്ക് പ്രാധാന്യം ഏറി.[7]അറബികളും മൂറുകളും കോഴിക്കോട് പ്രദേശത്തേയ്ക്ക് പ്രവർത്തന മേഖല മാറ്റി. ചാലിയത്തും ബേപ്പൂർഎന്നിവിടങ്ങളിലും കേന്ദ്രീകരിച്ച അറബികളും മുസ്ലീങ്ങളുമായും ഉള്ള വ്യാപാരത്തിന്റെ മേൽനോട്ടക്കാരായതിനാൽ ഏറാടിമാർ അവരുമായി അടുപ്പത്തിലായിരുന്നു. ഏറാടിമാരുടെ (നെടിയിരിപ്പ് സ്വരൂ‍പം) മേൽകോയ്മ അവർ അംഗീകരിച്ചുപോരുകയും ചെയ്തു.
പോർളാതിരിമാരെ കീഴ്പ്പെടുത്തുവാനുള്ള സഹായ വാഗ്ദാനങ്ങൾ മുസ്ലീങ്ങളും മൂറുകളും വാഗ്ദാനം ചെയ്തു. ആദ്യം ആൾപ്പാർപ്പില്ലാത്ത ചുള്ളിക്കാട് പ്രദേശം കൈക്കലാക്കി, പിന്നീട് കോഴിക്കോട് പട്ടണത്തിലെ മുസ്ലിങ്ങളെ സ്വാധീനിച്ച് കുറ്റിച്ചിറ കൊട്ടാരത്തിൽ പോർളാതിരിക്ക് താമസിക്കാൻ കഴിയാത്ത സ്ഥിതിയാക്കി. പോർളാതിരിയെ മുസ്ലീങ്ങൾ പീഡിപ്പിക്കാനും തുടങ്ങി. പോർളാതിരി കോഴിക്കോടു വിട്ടു. എന്നാൽ യുദ്ധം കോഴിക്കോട്-വയനാട് പാതയിൽ വച്ചായപ്പോൾ പോർളാതിരി പിടിച്ചുനിന്നു. എങ്കിലും കുതന്ത്രങ്ങളും കാലുമാറ്റങ്ങളുമെല്ലാമായപ്പോൾ പോർളാതിരി അടിയറവു പറഞ്ഞു. യുദ്ധത്തിൽ പരാജിതനായിട്ടും പോർളാതിരി നെടിയിരിപ്പിന്റെ സാമന്തനായിരിക്കാൻ ഇഷ്ടപെട്ടില്ല (പണ്ട് സാമന്തപദവിയോടെ രാജ്യം തിരിച്ചുകൊടുക്കുന്ന രീതിയുണ്ടായിരുന്നു). അന്നു മുതൽ തെക്കു ബേപ്പൂർ അഴി മുതൽ വടക്ക് ഏലത്തൂർ വരെയുള്ള കോഴിക്കോട് പട്ടണം സാമൂതിരിയുടെ അധീനതയിലായി.
1498ൽ വാസ്കോ ഡ ഗാമകാപ്പാട്ടെത്തുന്നത് മലബാർ തീരത്തെപ്പറ്റി പോർത്തുഗലിൽ ലഭ്യമായ വിവരണങ്ങളിലൂടെയാണ്. അന്ന് സാമൂതിരി പൊന്നാനിയിലാണ് താമസം. അന്നത്തെ നഗരവും തുറമുഖവും പാശ്ചാത്യനാടുകളുടേതുമായി തുലനം ചെയ്യാവുന്ന രീതിയിലുമായിരുന്നു. പോർത്തുഗീസുകാരെ വരവേറ്റെങ്കിലും മൂറുകളുടെ എതിർപ്പുണ്ടായിരുന്നു. ഇതുമൂലം കബ്രാൾ രാഷ്ട്രീയമായികൊച്ചിക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്. തന്മൂലം അവർ കൊച്ചിയെ പ്രധാന കേന്ദ്രമാക്കി. കബ്രാൾ കൊച്ചിയുടെ സംരക്ഷകനായി. 1503ൽ സാമൂതിരി കൊച്ചി ആക്രമിച്ചു. ഇതിനുശേഷമാണ് പോർത്തുഗീസുകാർക്ക് കൊച്ചിക്കോട്ടകെട്ടാൻ അനുമതി ലഭിച്ചത്. കൊച്ചിയിൽ നിന്ന് കുരുമുളക് ലഭിച്ചിരുന്ന അതേ വിലയ്ക്ക് പോർത്തുഗീസുകാർക്ക് നൽകാൻ സാമൂതിരിയും തയ്യാറായി. കൊച്ചിക്കെതിരെ യുദ്ധത്തിൽ പകരം സാമൂതിരിയെ സഹായിക്കാമെന്ന് പോർത്തുഗീസുകാർ വാഗ്ദാനം ചെയ്തു. എന്നാൽ സാമൂതിരിയുമായി രമ്യതയിൽ അധികകാലം കഴിയാൻ അവർക്ക് സാധിച്ചില്ല, 1525ൽ കോഴിക്കോടെ പറങ്കിക്കോട്ട സാമൂതിരി തകർത്തു. പകരം പറങ്കികൾ 1531ൽ ചാലിയത്ത് കോട്ട് സ്ഥാപിച്ചു. 1571ൽ സാമൂതിരി ഈ കോട്ടയും തകർത്തു. ഇതിനുശേഷം ഒരു വിദേശകോട്ടയും കോഴിക്കോട് 1766ൽ സാമൂതിരിയുടെ തകർച്ച വരെ ഉണ്ടായിട്ടില്ല.
സാമൂതിരി തന്റെ സിംഹാസനത്തിൽ, 1898-ൽ വെലോസൊ സൽഗഡോ വരച്ചചിത്രം.
Image may contain: 4 people

ഗണേഷ് ചതുർത്ഥി (വിനായക ചതുർത്ഥി)


ഇന്ത്യയിൽ എല്ലായിടത്തും, മഹാരാഷ്ട്ര സംസ്ഥാനത്തിൽ പ്രത്യേകിച്ചും ആ ഘോഷിച്ചു വരുന്ന ചരിത പ്രസിദ്ധമായ ഉൽസ്സവമാണ് ഗണേഷ് ചതുർത്ഥി, വി നായക ചതുർത്ഥി എന്ന പേരിലും അറിയപ്പെടുന്നു. പഞ്ചാംഗത്തെ അടിസ്ഥാന മാക്കി എല്ലാ മാസ്സങ്ങളിലും രണ്ടു ചതുർത്ഥിയാണ് നിലവിലുള്ളത്. ഒന്ന് വിനാ യക ചതുർത്ഥിയെന്നും, രണ്ടാമത്തേത് സങ്കഷ്ടി ചതുർത്ഥിയെന്നും അറിയപ്പെടു ന്നു. എല്ലാ മാസ്സങ്ങളിലുമുള്ള ശുക്ല പക്ഷത്തിൻറെ നാലാം ദിവസ്സം വിനായക ചതുർത്ഥിയും, കൃഷ്ണ പക്ഷത്തിൻറെ നാലാം ദിവസ്സം സങ്കഷ്ടി ചതുർത്ഥിയു മാണ്. ചതുർത്ഥി വ്രതം ഭാരതത്തിൽ മഹാരാഷ്ട്ര, മധ്യ പ്രദേശ്, പശ്ചിമ ഭാരതം, ദക്ഷിണ ഭാരതത്തിൽ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലും തിക ഞ്ഞ വ്രത ശുദ്ധിയോടും, പൂജാ വിധികളോടും കൂടി ആചരിക്കുന്നു.
സങ്കഷ്ടി ചതുർത്ഥി, സങ്കട് ചൗത്, സങ്കട ഹര ചതുർത്ഥി, ഗണേഷ് സങ്കഷ്ടി ചതുർ ത്ഥി തുടങ്ങിയ പേരിലും അറിയപ്പെടുന്നു. ചതുർത്ഥികളിൽ ഏറ്റവും വിശേഷ പ്പെട്ടതായി കരുതപ്പെടുന്നതാണ് ഭാദ്രപാദ മാസ്സത്തിലെ വിനായക ചതുർത്ഥി, ഈ ദിവസ്സമാണ്‌ സകല വിഘ്‌നങ്ങളും നീക്കുന്ന വിഗ്നേശ്വരനായ ഗണപതിയു ടെ ജന്മദിവസ്സമായി വിശ്വാസ്സികൾ ആചരിക്കുന്നത്. ഇതാണ് ഭാരതമൊട്ടാകെ ഗണേഷ് ചതുർത്ഥിയെന്ന പേരിൽ അറിയപ്പെടുന്നതും. മറ്റു ആഘോഷങ്ങളെന്ന പോലെ ഗണേഷ് ചതുർത്ഥി ആഘോഷവുമായി ബന്ധപ്പെട്ടു പല വിശ്വാസ്സങ്ങ ളും ആചാരങ്ങളും നിലവിലുണ്ട്.
പുരാണങ്ങളിൽ പല വിധത്തിലുള്ള ശാപങ്ങളുടേയും, ശാപ മോക്ഷങ്ങളുടെ യും, വരം നൽകുന്നതിൻറെയുമെല്ലാം കഥകൾ കാണുവാൻ കഴിയും. അങ്ങിനെ യുള്ള ഒരു ശാപ കഥയാണ് പറഞ്ഞു കേൾക്കാറുള്ള "അത്തവും ചതുർത്ഥിയും നിലാവ് കാണരുതെന്നതും (ചന്ദ്രനെ കാണരുതെന്നത്). ഇതിൻറെ പിറകിലുമു ണ്ട് ഒരു ഐതിഹ്യം. ഒരിക്കൽ ചന്ദ്രലോകത്തിൽ നടക്കുന്ന വിരുന്നിൽ മഹാ ഗ ണപതിയെ ക്ഷണിക്കുകയുണ്ടായി. പല വിശിഷ്ട വിഭവങ്ങളും ഒരുക്കിയിരു ന്നെങ്കിലും മോദക പ്രിയനായ ഗണേശൻ തൻറെ ഇഷ്ട വിഭവമായ മോദകം ത ന്നെയാണ് കൂടുതലായും കഴിച്ചത്. യാത്ര തിരിക്കുന്ന സമയം ചന്ദ്ര ദേവൻറെ നിർദ്ദേശപ്രകാരം കുറച്ചു അധികം മോദകം കൂടെ കൊണ്ടു പോരുകയും ചെ യ്യുന്നു.
ഭാരക്കൂടുതൽ കാരണം കുറെ മോദകം താഴേക്ക് വീഴുകയും, അത് കണ്ടു ചന്ദ്ര ഭഗവാൻ പൊട്ടിച്ചിരിക്കുകയും, അത് അപമാനമായി തോന്നിയ ശ്രീ ഗണേശൻ ചന്ദ്ര ഭഗവാന് ശാപം നൽകുന്നു, "ഏതൊരുവൻ നിന്നെ ദർശിക്കുന്നുവോ അവ ന് കള്ള പേര് വരും, അങ്ങിനെ നിന്നെ അവർ വെറുക്കും. അഥിതി മര്യാദയിൽ അപദ്ധം സംഭവിച്ചു പോയതിൽ പശ്ചാത്താപം തോന്നിയ ചന്ദ്ര ഭഗവാൻ ക്ഷമാ പണം നടത്തുകയും ശാപ മുക്തി നൽകുവാനും അപേക്ഷിക്കുന്നു. എന്നാൽ നൽ കിയ ശാപം തിരിച്ചെടുക്കുക അസാധ്യമായിരുന്നു. ഒരു നിമിഷത്തെ ആലോചന ക്ക് ശേഷം ശ്രീ ഗണേശൻ വീണ്ടും പറയുന്നു. "ഇന്ന് ഭാദ്രപാദ മാസ്സത്തിലെ ചതു ർത്ഥിയാണ്, അതുകൊണ്ട് ഇന്ന് മുതൽ എല്ലാ കാലങ്ങളിലുമുള്ള ഭാദ്രപാദ മാസ്സ ത്തിലെ ചതുർത്ഥിക്കും നിൻറെ ദർശനം എല്ലാവരും ഒഴിവാക്കട്ടെ. അങ്ങിനെ യാണ് അത്തവും ചതുർത്ഥിയും നിലാവ് കാണരുതെന്ന ചൊല്ലും നിലവിൽ വ ന്നത്.
ഭാദ്രപാദ മാസ്സത്തിലെ ശുക്ല പക്ഷ ചതുർത്ഥിയാണ് ഗണേഷ് ചതുർത്ഥിയായി ആഘോഷിക്കുന്നത്. പത്തു ദിവസ്സം നീണ്ടു നിൽക്കുന്ന ഗണേഷ് ചതുർത്ഥി ഉൽ സ്സവത്തിനു ആനന്ദ ചതുർത്ഥി ദിവസ്സം സമാപനമാകുന്നു. വീടുകളിലും പൊതു സ്ഥലങ്ങളിലും ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുകയും രാവിലേയും വൈകു ന്നേരങ്ങളിലും പൂജിക്കുകയും ചെയ്യുന്നു. അതോടോപ്പോം വൈവിധ്യമാർന്ന നാടൻ കലാ രൂപങ്ങളും, നൃത്യ നൃത്യങ്ങളും, കുട്ടികൾക്കായുള്ള മൽസ്സരങ്ങ ളും അരങ്ങേറുന്നു. ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും, ഇന്ത്യ ക്കു പുറത്ത് നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, അടക്കം മറ്റു പല രാജ്യങ്ങളിലും ഗ ണേഷ് ചതുർത്ഥി ആഘോഷിക്കപ്പെടുന്നു. അടുത്ത കുറച്ചു വർഷങ്ങളായിട്ടാ ണ് കേരളത്തിൽ ഗണേഷ് ചതുർത്ഥി ആഘോഷത്തിനു ആരംഭം കുറിച്ചത്.
ഗണേഷ് ചതുർത്ഥി ഉൽസ്സവം സർവ്വ ജനിക ഗണേശോൽസ്സവമായി മാറിയതി ൻറെ പിറകിൽ ഒരു വലിയ ചരിത്രമുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്തിൽ പുനെ യിൽ ഛത്ര പതി ശിവാജി മഹാരാജാവാണ് ആദ്യമായി ഗണേഷ് ചതുർത്ഥി ആഘോഷം തുടങ്ങിയത്. രാജാവിൻറെ കൊട്ടാരത്തിൽ ഭരണ കാര്യങ്ങൾ സുഗ മമാക്കാൻ ഒരു മന്ത്രി സഭ നിലവിലുണ്ടായിരുന്നു. മന്ത്രി സഭയെ പെഷവയെന്ന പേരിൽ അറിയപ്പെട്ടിരുന്നു. പ്രധാന മന്ത്രിക്കു തുല്യമായ പദവിയായിരുന്നു മ റാത്ത രാജ്യത്തിൽ പെഷവ തലവൻഎന്നത്. അഷ്ട പ്രധാൻ എന്ന പേരിൽ എട്ടു അംഗങ്ങളുള്ള മന്ത്രി സഭയുടെ തലവനായി മോറോപന്ഥ് ത്രംബക്ക് പിംഗ്ളേ യെ ഒന്നാമത്തെ പെഷവ തലവനായി ഛത്രപതി ശിവാജി മഹാ രാജ്, പ്രഖ്യാ പിക്കുകയും ചെ യ്തു.
ആയിരത്തി അറുന്നൂറ്റി നാൽപ്പത്തി ഏഴിൽ ഛത്രപതി ശിവാജി മഹാരാജി ൻറെ കൂടെ ചേർന്ന മോറോപന്ഥ് ത്രം ബക്ക് പിംഗ്ളേ, മാറാത്ത സാമ്രാജ്യം കെ ട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. അക്കാലത്ത് സത്താറയിലെ പ്രതാ പ് ഗഡിൽ സർദാറായിരുന്നു മോറോപന്ഥ് ത്രം ബക്ക് പിംഗ്ളേ. അദ്ദേഹത്തി ൻറെ കഴിവിൽ ആകൃഷ്ടനായാണ് ശിവാജി മഹാരാജ് പെഷവ തലവനായി പി ഗ്‌ളെയെ തന്നെ പ്ര ഖ്യാപിച്ചത്. പിംഗ്ളേയുടെ നേതൃത്വത്തിലുള്ള എട്ടു മന്ത്രി മാരുടെ കൌൺസിൽ രൂപീകരിക്കുകയും, കൗൺസിലിൻറെ നിർദ്ദേശം അനുസ്സ രിച്ചുമാണ് രാജാവ് ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത്.
ആയിരത്തി അറുന്നൂറ്റി എൺപത്തി മൂന്നിൽ സത്താറയിൽ വച്ച് പിഗ്‌ളെ മര ണമടയുകയും, തുടർന്ന് പെഷവയുടെ പേര് മാറ്റുകയും പന്ത്ര പ്രധാൻ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. പിൽക്കാലത്ത് വളരെ വർഷങ്ങളോളം പെ ഷവ മറാത്താ രാജ്യത്ത് ഭരണത്തിൽ ശക്തമായ സ്വാധീനവുമായിരുന്നു . ആയി രത്തി എഴുന്നൂറ്റി ഇരുപതു മുതൽ ആയിരത്തി എഴുന്നൂറ്റി നാൽപ്പതുവരെ പെ ഷാവായെ നയിച്ചിരുന്നത് ഭാജി രാവ് ആയിരുന്നു. ആ കാലങ്ങളിലായിരുന്നു പെഷവയും മാറാത്ത സാമ്രാജ്യവും ഏറ്റവും വലിയ ശക്തിയായി മാറിയത്.
ഭാജി രാവിൻറെ കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളും പെഷവയുടെ നിയന്ത്ര ണത്തിലുമായിരുന്നു. എന്നാൽ പിന്നീട് വന്ന രഘുനാഥരാവ് പെഷവ ബ്രിട്ടീ ഷ്കാരുമായി സന്ധി ചെയ്തു കൂട്ടുകൂടുകയും, അതോടെ ഈസ്റ്റ് ഇന്ത്യ കമ്പനി പിടിമുറുക്കുകയും ചെയ്തു. കൂട്ടത്തിൽ പെഷവയുടെ തലപ്പത്ത് ദുർബലരായ വർ വരുകയും, തുടർന്ന് കഴിവില്ലായ്മ്മയും, ഭരണ പരാജയവും കൂടിയായ പ്പോൾ ആടി ഉലഞ്ഞുകൊണ്ടിരുന്ന മാറാത്ത ഭരണത്തിന് അന്ത്യമാവുകയും ചെ യ്തു. മറാത്താ സാമ്രാജ്യത്തിൻറെ പല ഭാഗങ്ങളും ദൗളത്ത് രാവ് സിന്ധ്യയുടേ യോ അല്ലെങ്കി ൽ ബ്രിട്ടീഷ്കാരുടേയോ കയ്യിൽ എത്തിപ്പെട്ടു. ആയിരത്തി എണ്ണൂ റ്റി പതിനെട്ടിൽ മാറാത്ത സാമ്രാജ്യം പൂർണ്ണമായും ബ്രിട്ടീഷ് സാമ്രാജ്യം കയ്യട ക്കി.
ശിവാജി മഹാരാജാവിൻറെ കാലങ്ങളിലാണ് ഗണേഷ് ചതുർത്ഥി ആഘോഷ ത്തിന് തുടക്കം കുറിച്ചതെന്നു സൂചിപ്പിച്ചല്ലോ. തുൾജാ ഭവാനിയും, ഗണപതി ഭ ഗവാനും ശിവാജി മഹാരാജാവിൻറെ കുല ദൈവമായിരുന്നു. കുലദൈവമാ യ ഗണപതി ഭഗവാനെ പ്രാർത്ഥിച്ച ശേഷമാണ് നിത്യവും ഭരണ കാര്യങ്ങൾ തുട ങ്ങിയിരുന്നത്. ആയിരത്തി അറുന്നൂറ്റി മുപ്പത് മുതൽ ആയിരത്തി അറുന്നൂറ്റി എൺപത് വരെയുള്ള ശിവാജി മഹാരാജാവിൻറെ കാലത്തും തുടർന്നുള്ള മ റാത്ത ഭരണം നിലനിന്ന ആയിരത്തി എണ്ണൂറ്റി പതിനെട്ടു വരേയും ഗണേഷ് ച തുർത്ഥി ഒരു കുടുംബ ഉൽസ്സവം തന്നെയായിരുന്നു. തലസ്ഥാനമായ പുണെയി ലായിരുന്നു ഉൽസ്സവം ആഘോഷിച്ചിരുന്നത്. ഗണേശോൽസ്സവത്തിൻറെ ജൻമ്മ നാടും പൂനെയായിരുന്നു. പെഷവയുടെ മേൽനോട്ടത്തിലായിരുന്നു ഗണേശോൽ സ്സവം ആഘോഷിച്ചിരുന്നത്.
പെഷവയുടെ അന്ത്യത്തിന് ശേഷം സ്വാതന്ദ്ര്യ സമര സേനാനിയായിരുന്ന ബാല ഗംഗാധര തിലകൻ മറ്റു സ്ഥലങ്ങളിലേക്കും ഗണേശ ചതുർത്ഥി ഉൽസ്സവം വ്യാ പിപ്പിച്ചു. എന്നാൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി രണ്ടിൽ ഭാവുസാഹേബ് ലക്ഷ്മൺ ജാവലെ പൊതുജനങ്ങൾക്ക് വേണ്ടി ഒന്നാമത്തെ ഗണേശ പ്രതിഷ്ഠ ന ടത്തി സർവ്വ ജനിക ഗണേശ ഉൽസ്സവം എന്ന് പേരിട്ടതിനു ശേഷം മാത്രമാണ് ഗ ണേശ ചതുർത്ഥി ഉൽസ്സവം സർവ്വ ജനിക ഗണേശ ഉൽസ്സവം എന്ന പേരിൽ എ ല്ലായിടത്തും വ്യാപിച്ചത്. ആയിരത്തി എ ണ്ണൂറ്റി തൊണ്ണൂറ്റി മൂന്നി ൽ ബാല ഗം ഗാധര തിലകൻ അദ്ദേഹത്തിൻറെ പത്രമായ കേസരിയുടെ ഓഫീസിൽ ഗണേശ ചതുർത്ഥി ദിവസ്സം ഗണേശ വിഗ്രഹം സ്ഥാപിച്ചു പൂജ നടത്തുകയും കേസ്സരി പത്രത്തിൽ ലേഖനം എഴുതുകയും ചെയ്തു. അങ്ങിനെ ലേഖനം വഴി ഗണേശ ഉ ൽസ്സവം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അറിയപ്പെടാനും തുടങ്ങി.
ഗണേശ ചതുർത്ഥി ഉൽസ്സവത്തിൻറെ ഐതിഹ്യം പൗരാണിക കഥയെ ആസ്പ ദമാക്കി ഇങ്ങിനെ, ഒരിക്കൽ ദേവതമാർ ഒരു വിപത്തിൽ അകപ്പെടുകയാൽ വി ഷമ വൃത്തത്തിലാകുകയും സഹായത്തിനായി പരമ ശിവനെ സമീപിക്കുകയും ചെയ്യുന്നു. ആ സന്ദർഭത്തിൽ പരമ ശിവൻറെ സമീപം മക്കളായ കാർത്തികേയ നും (സുബ്രമണ്യ സ്വാമി) ഗണേശനും ഉപവിഷ്ടരായിരുന്നു. ദേവതമാരുടെ അ പേക്ഷ കേട്ട പരമശിവൻ നിങ്ങൾ രണ്ടു പേരിൽ ആരാണ് അവരുടെ കഷ്ട നിവാ രണത്തിന് പോകുകയെന്നു ചോദിക്കുന്നു. കേട്ട പാടെ രണ്ടു പേരും ഞാൻ, ഞാ ൻ എന്ന് പറഞ്ഞു കൊണ്ട് യാത്രക്ക് തയ്യാറാവുന്നു.
മൽസ്സരം ഒഴിവാക്കാൻ പരമ ശിവൻ രണ്ടു പേരുടേയും കഴിവിനെ പരീക്ഷി ക്കുവാൻ തീരുമാനിക്കുകയും, രണ്ടു പേരിൽ ആരാണ് ആദ്യം പൃത്വിയെ വലം വച്ച് തിരിച്ചെത്തുന്നുവോ അവനാണ് ദേവതമാരുടെ സങ്കട നിവാരണത്തിന് യോഗ്യൻ എന്ന് പ്രഖ്യാപിക്കുന്നു. കേട്ട പാടെ കാർത്തികേയൻ തൻറെ വാ ഹന മായ മയിൽ പുറത്തേറി ലോകം ചുറ്റാൻ തുടങ്ങുന്നു. മൂഷിക വാഹകനായ ഗ ണേശൻ ചിന്തയിലാണ്ടു, മൂഷികനുമായി പൃഥ്വിയെ വലം വയ്ക്കാൻ കുറെ സ മയമെടുക്കും, കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ഗണേശൻ തൻറെ ഇരി പ്പിടത്തിൽ നിന്നും എഴുന്നേൽക്കുകയും മാതാ പിതാക്കളായ ശിവ പാർവതിമാ രെ ഏഴു പ്രാവശ്യം വലം വയ്ക്കുക യും തിരിച്ചു സ്വന്തം ഇരിപ്പിടത്തിൽ ഉപ വിഷ്ടനാകുകയും സ്വയം വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഗണേശൻറെ വിചിത്രമായ പ്രവർത്തി കണ്ട പരമ ശിവൻ ഗണേശനോട് പൃത്വി യെ വലം വയ്ക്കാത്തതിൻറെ കാരണം തിരക്കുന്നു, മറുപടിയായി മാതാപി താക്കളുടെ ചരണമാണ് സമസ്ത ലോകവുമെന്നു മറുപടി കൊടുക്കുന്നു. ഗണേ ശൻറെ മറുപടിയിൽ സന്തുഷ്ടനായ പരമ ശിവൻ ദേവതമാരുടെ സങ്കട നിവാര ണത്തിനായി ഗണേശനെ അയക്കുവാൻ തീരുമാനിക്കുന്നു. അത് ഒരു ചതുർത്ഥി ദിവസ്സമായിരുന്നു. പരമ ശിവൻ ഗണേശനെ ആശിർവദിക്കുന്നു. ദേവതമാരുടെ കഷ്ടങ്ങൾ തീർത്ത് വരൂ. ഇന്ന് മുതൽ "ഏതൊരാൾ ചതുർത്ഥി ദിവസ്സം നിന്നെ പൂജിക്കുന്നുവോ അവൻറെ മൂന്നു താപങ്ങളും, ദൈഹിക് താപ്, ദൈവിക് താപ്, ഭൗദിക് താപ്‌ എന്നിവ ദൂരീകരിക്കപ്പെടുന്നു.
ഗണേഷ് ചതുർത്ഥി വ്രതം അനുഷിച്ചാൽ വ്രത ധാരിയുടെയും കുടുംബത്തിൻറെ യും സകല പാപങ്ങളും ദൂരീകരിക്കപ്പെടുകയും, ജീവിതത്തിൽ ഭൗതീക സുഖം പ്രാപ്തമാവുകയും ചെയ്യുമെന്നും, പുത്ര പൗത്രാദി സൗഖ്യവും, നാനാ ഭാഗത്ത് നിന്നും സമ്പത്തും സമൃദ്ധിയും കൈവരുമെന്നും വിശ്വാസ്സം. കൂടാതെ കുടുംബ ത്തിൽ വരാനിരിക്കുന്ന ആപത്തുകൾ ദൂരീകരിക്കുകയും വിവാഹം പോലുള്ള മംഗള കാര്യങ്ങളും നടക്കുമെന്നതും വിശ്വാസ്സം.
ആഗസ്ത് മാസ്സാവസ്സാനം അല്ലെങ്കിൽ സെപ്റ്റംബർ ആദ്യമായാണ് സാധാര ണയായി ഗണേശോൽസ്സവം നടക്കുക.
ഓഗസ്റ്റ് മാസ്സം ഇരുപത്തിയഞ്ചിനാണ് ഈ വർഷത്തെ സർവ്വജനിക ഗണേശോ ൽസ്സവത്തിന് തുടക്കമാകുന്നത്.
ജയരാജൻ കൂട്ടായി
Image may contain: one or more people, crowd and outdoor

ഓണം ബുദ്ധ മത ആഘോഷമോ


സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു.
ബുദ്ധമതത്തിന്‌ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌.
ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും, കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ, കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധ‌‌ർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും, ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും, വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്.
No automatic alt text available.

No automatic alt text available.

ആള്‍ ദൈവവുമായി സന്ധി ചെയ്യുന്ന രാഷ്ട്രീയം : ഭിന്ദ്രന്‍ വാലെയും 'റോക്ക് സ്റാര്‍ ബാബയുമൊക്കെ' ഇനിയും തുടര്‍ന്നു കൊണ്ടേയിരിക്കും



അടിയന്തരാവസ്ഥ കാലത്തിനു ശേഷം,രാജ്യം കണ്ട ഏറ്റവും സങ്കീർണമായ സൈനീക നടപടിയിലേക്ക് നീങ്ങുന്ന സമയം എഴുത്തുകാരനായ കുഷ്വന്ത് സിംഗ് അദ്ദേഹത്തിന്റെ കോളത്തില്‍ ഇങ്ങനെ എഴുതി ...'ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ ഇന്ദിര അവരുടെ മരണവാറണ്ടില്‍ ഒപ്പ് വെച്ചിരിക്കുന്നു '.....
പഞ്ചാബ്‌ കോണ്ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിയോഗികളെ ഒതുക്കുവാന്‍ അവര്‍ തന്നെ നട്ടു നനച്ചു വളര്‍ത്തിയ ചെടി പിന്നീട് ഒരു പടു വൃക്ഷമായി അനുഗ്രഹിച്ചവരെ തന്നെ നിഗ്രഹിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഒരു 'ഫ്രാഗ്സ്റ്റെയിന്‍സ് മോന്‍സ്ടര്‍ 'ആവുന്നത് വളരെ വൈകിയാണ് അവര്‍ മനസ്സിലാക്കിയത് ..പിന്നീട് നടന്ന സംഭവ വികാസങ്ങളും ,പകയുടെ ചരിത്രവുമൊക്കെ ഇന്ത്യന്‍ ജനതയ്ക്ക് മറക്കാന്‍ കഴിയില്ലലോ .....
പഞ്ചാബിലും ,ഹരിയാനയിലും വ്യാപിച്ചു കിടക്കുന്ന ഒരു ആത്മീയ സംഘടനയുടെ അനുയായികള്‍ ,വിളറി പിടിച്ചു ഇന്ന് രാജ്യത്ത് വിതയ്ക്കുന്ന അക്രമങ്ങള്‍ എല്ലാം തന്നെ പഴയ ചരിത്രങ്ങളുമായി ബന്ധപ്പെട്ടു തന്നെ നീങ്ങുകയാണ് എന്ന് പറഞ്ഞാല്‍ വലിയ അത്ഭുതമോന്നുമില്ല ...തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സാമുദായിക നേതാക്കന്മാരുടെ അടുക്കല്‍ വെച്ചു പിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് ഇങ്ങയെയുള്ള വിശ്വാസത്തിന്റെ ആള്‍ മറ തീര്‍ക്കുന്ന 'കള്‍ട്ട്' ദൈവങ്ങളെ വളര്‍ത്തിയതും ഈ നിലയിലേക്ക് എത്തിച്ചതും ....
പേരില്‍ തന്നെ രാമനും റഹീമും കടന്നു വരുന്ന 'ലാളിത്യത്തിന്റെ മുഖ മുദ്രയായ ഈ ആത്മീയ ഭിക്ഷുവിനെ ' കുറിച്ച് വിവരിക്കുന്നതിന് മുൻപ് 'ദേര സച്ച സൌദ' എന്ന സന്യാസ സംഘടനയെകുറിച്ച് പറയണം ....ഷാ മസ്താന ബലോചിസ്ഥാനി എന്ന സിഖ് സന്യാസി 1948 ല്‍ ഇന്നത്തെ ഹരിയാനയിലെ സിര്‍സ എന്ന സ്ഥലത്ത് വ്യത്യസ്ത ദര്‍ശനങ്ങള ഏകൊപിപിച്ചു ഒരു ആത്മീയ സമൂഹത്തിനു രൂപം നല്‍കി ..ക്രെമേണ ഹരിയാനയിലും പഞ്ചാബിലും മറ്റും ഇതിന്റെ നിരവധി ശാഖകള്‍ ആശ്രമങ്ങളായി മുളച്ചു പൊന്തി ... ....സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിട്ടു അറുപതുകളില്‍ എത്തിയപ്പോള്‍ ഗുരുവിന്റെ അടുത്ത അനുയായിയായ സത്നംസിംഗിലെക്ക് സാരഥ്യം കൈമാറ്റപ്പെട്ടു ...സിഖ് മതം ഉള്‍പ്പടെയുള്ള മതങ്ങളിലെ യാഥാസ്ഥിതികതയെ വിമര്‍ശിക്കുന്ന വ്യത്യസ്ത ആശയങ്ങളായിരുന്നു ഈ കൂട്ടയ്മയുടെ മുഖ മുദ്ര .....ഇതിനകം പഞ്ചാബ് ,ഹരിയാന ജില്ലകളിലെ നിരവധിയാളുകള്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തിയിരുന്നു ......എഴുപതുകള്‍ പിന്നിട്ട സമയം ...ഗുരു സത്നം സിംഗിന്റെ ശിഷ്യഗണത്തില്‍ രാജസ്ഥാനില്‍ നിന്നും യുവാവ് വന്നു ചേര്‍ന്നു .....അതായിരുന്നു ഗുര്‍മീത് സിംഗ് ...!
മാതാപിതാക്കളുടെ ഒറ്റ പുത്രന്‍ സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വമനസ്സാലെ എത്തിപ്പെട്ടുന്നത് ഏവര്‍ക്കും സ്വാഗതാര്‍ഹം തന്നെയായിരുന്നു ....സൗമ്യമായ പെരുമാറ്റത്തിലൂടെ ഗുരുവിന്റെ അടുത്ത മനസാക്ഷി സൂക്ഷിപ്പുകാരനായി പേരെടുത്ത അയാള്‍ പെട്ടെന്ന് തന്നെ നേതൃത്വസ്ഥാനത്തിലേക്ക് എത്തപെട്ടു ....ശേഷം സത്നം സിംഗിന്റെ പിന്ഗാമിയായി അവരോധിക്കപ്പെടുകളും ,റാം റഹീം ഗുര്‍മീത് സിംഗ് എന്ന് പുനര്‍ നാമകരണം നടത്തുകയും ചെയ്തു ....ദേര സച്ച സൗധ എന്നാ അത്മീയാ സംഘടന കണ്ട ഏറ്റവും മികച്ച അനിഷേധ്യ നേതാവായി പേരെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു ....അനുയായികള്‍ ജില്ലകള്‍ കടന്നു സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു.... സാമ്പത്തിക സഹായങ്ങള്‍ കുമിഞ്ഞു കൂടി ....സാമൂഹ്യ നേതാവ് എന്ന പദവിയില്‍ നിന്നും ഒരു 'ആള്‍ ദൈവം ' എന്ന സിംഹാസനത്തിലേക്ക് നീങ്ങാന്‍ പിന്നീടു വലിയ കാല താമസമുണ്ടായില്ല .....
മറ്റ് ആൾ ദൈവങ്ങൾക്ക് ഉദാഹരണങ്ങളായ റാം പാല്‍ മഹാരാജ് മുതല്‍ അസാറാം ബാപ്പു വരെയുള്ള ജ്ഞാനികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഗുര്‍മീത് സിംഗ് ...നമ്മുടെ പുരാതന സംഹിതകളിലെ ധ്യാന രീതികളില്‍ ‍ പാശ്ചാത്യര്‍ പോലും ആകൃഷ്ടരായി കടന്നു വരുമ്പോള്‍ ഗുര്‍മീത് നേരെ വിഭിന്നമായി ചിന്തിച്ചു ....ആട്ടവും ,പാട്ടും ചോക്ലേറ്റ് ലുക്കുമൊക്കെയായി വെറൈറ്റി മോഡല്‍ 'ആത്മീയത'....
ഭക്തിയില്‍ റിസര്‍ച്ച് നടത്തി എപ്രകാരം സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ അജണ്ട ...ഭക്തന്മാര്‍ കൂടിയപോള്‍ ഇതൊരു സാമുദായിക നേതാവിനെ പോലെ ജാതി മത അസ്ഥിത്വത്തെ കുറിച്ച് വാചാലനായി അവരുടെ ആത്മാഭിമാനത്തിനെ ഉയര്‍ത്തി....മുന്പ് ഗുരുവായ സത്നം സിംഗ് കോണ്ഗ്രസ് പാര്‍ട്ടിയുടെ വക്താവു ആയിരുന്നതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വിജയം സ്വാഭാവികമായിരുന്നു ..എന്നാല്‍ ഈ വോട്ടു ബാങ്കിനെ എപ്രകാരം പ്രയോജനപ്പെടുത്തണമെന്നു ഗുര്‍മീത് സിംഗ് കാര്യമായി ചിന്തിച്ചു ...സ്വാഭാവിക സന്യാസചര്യകളെ അപ്പാടെ പടിയടച്ച് പിണ്ഡം വെച്ച് ..ഹൈടെക് ആഡംബരത്തിലേക്ക് സ്വാമിജി കൂടു മാറാന്‍ കാരണം ഇതൊക്കെയാണ് ...എന്തിനും തയ്യാറായി പിന്നില്‍ വലിയൊരു ജന സമൂഹം ...പിന്നെ എന്തിനു ഭയക്കണം ?
ദേശീയ രാഷ്രീയത്തില്‍ അന്ന് എതിര്‍ ചേരിയായിരുന്ന ബി ജെ പി അധികാരത്തിലെത്തിയ സമയം ,അടല്‍ ബീഹാരി വാജ്‌പേയി ആയിരുന്നു അന്നത്തെ പ്രധാന മന്ത്രി...ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഒരു ഊമ കത്തിലൂടെയാണ് എല്ലാറ്റിനും തുടക്കം ...ആശ്രമത്തിലെ അന്തേവാസിയായ ഒരു ഭക്തയെ ഗുരു ബലാല്‍സംഗം ചെയ്തു എന്നതായിരുന്നു കത്തിലെ ഉള്ളടക്കം ....സംഭവത്തെ കുറിച്ച് വൈകാതെ അന്വേഷണം പുറപ്പെടുവിച്ചു ....ഇതേ സമയം മറ്റൊരു ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നു .....പ്രാകൃതമായ ആചാരങ്ങളെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ആള്‍ ദൈവത്തിന്‍റെ മറ്റൊരു 'കപട മുഖം'....!
നാനൂറോളം പുരുഷ അനുയായികളെ ദൈവത്തിങ്കലേക്ക് കൂടുതല്‍ അടുക്കാന്‍ 'വരിയുടയ്ക്കലിന് (വൃഷണം നീക്കം ചെയ്യുക ) പ്രേരിപ്പിച്ചതായിരുന്നു അത് .....!
പീഡന ആരോപണത്തെ തുടര്‍ന്ന്‍ പഞ്ചാബ് ,ഹരിയാന ഹൈക്കോടതി റാം റഹീം ഗുര്‍മീത് സിംഗിനെതിരെ കേസെടുക്കാന്‍ സി ബി ഐ യോട് ആവശ്യപ്പെട്ടു ....തുടര്‍ന്ന്‍ നടന്ന അന്വേഷണത്തിലെ മന്ദ ഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനം വളരേ പ്രകടമായിരുന്നു ...കോണ്ഗ്രസ് പാര്‍ട്ടിയുടെ ഭരണകാലത്താണ് ഇത്തരം ജന നായകന്‍മാരെ 'Z' കാറ്റഗറി സുരക്ഷ നല്‍കി ഉയര്‍ത്തികൊണ്ട് വരാനുള്ള 'കുലങ്കഷമായ' ശ്രമങ്ങള്‍ നടക്കുന്നതും ...
2014 ല്‍ ദേശീയ രാഷ്ട്രീയം മാറി മറിഞ്ഞു ...നരേന്ദ്ര മോഡിയുടെ കേന്ദ്ര സര്‍ക്കാര്‍ വെന്നിക്കൊടി പാറിച്ചു അധികാരത്തിലെത്തിയ സമയം, ഗുരു ഗുര്‍മീത് ഇടം വലം നോക്കാതെ അങ്ങോട്ട്‌ ചാടി ....രാജ്യത്തിനകത്തും പുറത്തും ലക്ഷക്കണക്കിന്‌ അനുയായികള്‍ ഉള്ളതിനാല്‍ രാഷ്ടീയ പാര്‍ട്ടികള്‍ എല്ലാം തന്നെ കുനിഞ്ഞു കുമ്പിടുമെന്നു ഗുരുവിനു നല്ല നിശ്ചയം ഉണ്ടായിരുന്നു .....ഒറ്റ വാക്കില്‍ വോട്ടുകള്‍ ഒന്നിച്ചു മറിയുമെന്നത് തന്നെ കാരണം .....
ആള്‍ ദൈവത്തിന്റെ കൂടുതല്‍ പ്രശസ്തിക്ക് ഏറ്റവും നല്ല മാധ്യമമായി അദ്ദേഹം തിരഞ്ഞെടുത്തത് സിനിമയാണ് ..കഥ ,തിരകഥ എന്നുവേണ്ട ഒരു സിനിമയുടെ സമസ്ത മേഖലകളിലും കൈവെച്ചു സന്തോഷ്‌ പണ്ഡിറ്റിനു മുന്‍പേ അദ്ദേഹം ഫീല്‍ഡില്‍ ഇറങ്ങി ....ഈ അനുപമമായ മികവിന് വില കൊടുക്കേണ്ടി വന്നത് പാവം പ്രേക്ഷകന്‍ മാത്രമായിരുന്നു ... വൈകിയാണ് എങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കതക്കവണ്ണം സി .ബി .ഐ പ്രത്യേക കോടതി വിധി പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വന്നെത്തി .
...ബലാല്‍സംഗകേസില്‍ താന്‍ നിരപരാധിയെന്ന് വരുത്തി തീര്‍ക്കാന്‍ അദ്ദേഹം ഒരുപാടു വാദിച്ചു നോക്കിയെങ്കിലും കുറ്റക്കാരനായി കോടതി കണ്ടെത്തി ...തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ നാം കണ്ടു കൊണ്ടിരിക്കുന്നു ...അനുയായികളുടെ 'ഭക്തിയില്‍' രണ്ടു സംസ്ഥാനങ്ങളില്‍ കൂടി ഇതുവരെ കൊല്ലപ്പെട്ടത് 30 കഴിഞ്ഞിരിക്കുന്നു ....
ശിക്ഷ വിധിക്കാന്‍ ഇനി രണ്ടു നാളുകള്‍ കൂടി ...കേന്ദ്ര ഭരണം മുതല്‍ സംസ്ഥാനങ്ങള്‍ വരെ നീണ്ടു കിടക്കുന്ന, രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം തഴുകുന്ന സാമുദായിക രാഷ്ട്രീയത്തിന്റെ ഏറ്റവും 'ലേറ്റസ്റ്റ്' മുഖമാണ് ഇപ്പോള്‍ സംഭവിക്കുന്നത് ...എണ്പതു കോടിയില്‍ പരം ജനങ്ങള്‍ പങ്കാളികളാകുന്ന ഇവിടുത്തെ ജനാധിപത്യ പ്രക്രിയയും സര്‍ക്കാര്‍ രൂപീകരണവും എന്നും ലോകത്തിനൊരു വിസ്മയമായി തുടരുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് ...'നല്ല ദിനങ്ങള്‍' എല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കി ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടേയിരിക്കും ....... ഒരു മാറ്റവുമില്ലാതെ ....!!

ജോൺ വിൽക്കിസ് ബൂത്ത്



അമേരിക്കൻ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്റെ ഘാതകനാണ് ജോൺ വിൽകിസ് ബൂത്ത്. മെറിലാന്റ് സ്വദേശിയായ ഇയാൾ ഒരു നാടകനടനായിരുന്നു, ഒപ്പം വംശവെറിയനും. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളുടെ അനുകൂലിയുമായിരുന്നു ബൂത്ത്. തെക്കൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന അടിമത്തം ലിങ്കൺ അവസാനിച്ചപ്പോൾ ആ സംസ്ഥാനങ്ങൾ വിഘടിക്കുവാൻ കാരണമായി. ഈ വിഘടിത സംസ്ഥാനങ്ങളെ ലയിപ്പിക്കുവാൻ ലിങ്കൺ മുൻ‌കൈഎടുത്തത് അദ്ദേഹത്തോട് ആ‍ ജനതയ്ക്കുള്ള വിരോധം വർദ്ധിക്കുവാൻ ഇടയായി. നാടകനടനായിരുന്ന ബൂത്ത് 1864 ൽ തന്നെ നാടകാഭിനയം നിർത്തലാക്കിയിരുന്നു. വിഘടിച്ച സംസ്ഥാനങ്ങളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ബൂത്ത് ലക്ഷ്യമിട്ടു. ലിങ്കണെ വധിച്ചശേഷം അമേരിക്കയുടെ പിടിയിൽ നിന്നും തെക്കിനെയും വടക്കിനെയും സ്വതന്ത്രമാക്കാമെന്നും ബൂത്ത് ഊഹിച്ചു. ഇതു മൂലം ചരിത്രം തന്നെ വിമോചകനായി വാഴ്ത്തുമെന്നും അടിമത്തത്തെ അനുകൂലിക്കുന്ന വെള്ളക്കാരുടെ പിന്തുണ തനിക്കുണ്ടാകുമെന്നും ബൂത്ത് കരുതി. വൈറ്റ് ഹൌസിലെ ചാ‍രന്മാർ മുഖേന ലിങ്കണിന്റെ എല്ലാപരിപാടികളും ബൂത്ത് അറിഞ്ഞുകൊണ്ടിരുന്നു.
ലിങ്കണെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി കോൺഫെഡറേറ്റ് യുദ്ധത്തടവുകാരെ മോചിപ്പിക്കുകയായിരുന്നു ബൂത്തിന്റെ പ്രഥമലക്ഷ്യം. ഇതിനായി അദ്ദേഹം ഡോ:സാമുവൽ മഡ്സ്സ്, ജോൺ സുറാത്ത്, ഡേവിഡ് ഹരോൾഡ്, ലൂയിസ് തോർട്ടൺ പവൽ, ജോർജ്ജ് അറ്റ്സറോട്ട് തുടങ്ങിയവരുമായി ഗൂഡാലോചന നടത്തി. 1865 മാർച്ച് 17 ന് നിശ്ചയിച്ചിരുന്ന ഇവരുടെ ഓപ്പറേഷൻ പാളുകയാണുണ്ടായത്. യാത്രാപരിപാടിയിൽ മാറ്റം വരുത്തിയതുമൂലം സംഘം കാത്തു നിന്ന വഴിയിലൂടെ ലിങ്കൺ വന്നില്ല.
കൃത്യനിർവ്വഹണം
==================
ഫോർഡ് തീയേറ്ററിൽ 'Our American Cousin' എന്ന നാടകം കണ്ടുകൊണ്ടിരിക്കുമ്പോളായിരുന്നു ലിങ്കൺ വധിക്കപ്പെടുന്നത്. ഫോർഡ് തീയേറ്ററിൽ നാടകങ്ങൾ അഭിനയിച്ച ആളായതിനാൽ ബൂത്തിനെ വാതിലിൽ ആരും തടഞ്ഞില്ല. തന്റെ കുതിരയെ പുറത്തുനിർത്തി അകത്ത് പ്രവേശിച്ച ബൂത്ത് ലിങ്കണിന്റെ തലക്കുനേരെ നിറയൊഴിച്ചു.തുടർന്ന് കുതിരയിൽ കയറി രക്ഷപെടുകയും ചെയ്തു.
12 ദിവസത്തിനു ശേഷം ബൂത്ത് ഒളിച്ചിരുന്ന പുകയിലപ്പുര സൈന്യം വളഞ്ഞ് ഒളിച്ചിരുന്ന ഇടത്തിനു തീവെച്ചു. പുക മൂലം പുറത്തുവന്ന ബൂത്തിനെ സൈന്യം വെടിവെച്ചു കൊന്നു. ലിങ്കന്റെ തലയ്ക്ക് വെടിയേറ്റ അതേഭാഗത്തു തന്നെയാണ് ബൂത്തിനും വെടിയേറ്റത്. ഗൂഡാലോചനയിൽ പങ്കാളികളായ മറ്റുള്ളവരും പിടിക്കപ്പെട്ടു. ജോൺ സുറാത്ത്, ഡേവിഡ് ഹരോൾഡ്, ലൂയിസ് തോർട്ടൺ പവൽ, ജോർജ്ജ് അറ്റ്സറോട്ട് എന്നിവരെ വധശിക്ഷയ്ക്കും ഡോ:സാമുവൽ മഡിനെ ജീവപര്യന്തത്തിനും വിധിച്ചു
Image may contain: 2 people

മൂവാറ്റുപുഴയിലെ ഗൗഢ സാരസ്വത ബ്രാഹ്മണര്‍


മൂവാറ്റുപുഴ നഗരത്തിന്റെ സാമൂഹ്യ-വാണിജ്യ മേഖലകളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയ വിഭാഗമാണ് ഗൗഢ സാരസ്വത ബ്രാഹ്മണര്‍. ശ്രീമൂലം പ്രജാ സഭയില്‍ അംഗമായിരുന്ന ജെ. പദ്മനാഭ കമ്മത്തി, തിരു-കൊച്ചി നിയമസഭയില്‍ അംഗമായിരുന്ന കെ. മഞ്ജുനാഥ പ്രഭു എന്നിവര്‍ അക്കാലത്ത് അതാത് സഭകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. പൗരോഹിത്യവും വേദശാസ്ത്രങ്ങളും കൈകാര്യം ചെയ്തിരുന്ന ഒരു കുടിയേറ്റ സമൂഹത്തില്‍ നിന്നും ജനസാമാന്യവുമായി അടുത്തിടപഴകിയ ജനപ്രതിനിധികള്‍ ഉണ്ടായി എന്നത് ശ്രദ്ധിക്കപ്പെടേണ്ടത് തന്നെ.
തനയായ ഭാഷ, ആഹാര രീതി, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നിട്ടും ഇതര ഗൗഢ സാരസ്വത കേന്ദ്രീകൃത മേഖലകളിലെ പോലെ മൂവാറ്റുപുഴയിലെ ഗൗഢ സാരസ്വത ബ്രാഹ്മണര്‍ പൊതുവായ ഒരു ആരാധനാലയമോ ക്ഷേത്രമോ ഇവിടെ നിര്‍മ്മിച്ചില്ല. പട്ടണത്തിന്റെ പലയിടങ്ങളിലായി അവര്‍ വ്യാപിച്ചു. ഏതാണ്ട് സമാന സ്വഭാവമുള്ള തമിഴ്-ബ്രാഹ്മണരും ഇവിടെ അഗ്രഹാരങ്ങള്‍ക്ക് പകരം ഒറ്റ മഠങ്ങളിലാണല്ലോ താമസിച്ചു വന്നത്.
ഗൗഢ സാരസ്വത ബ്രാഹ്മണര്‍ക്ക് ഒരാമുഖം
***************************************************
മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങളില്‍ ഇക്കുറി എന്റെ കുറിപ്പ് മൂവാറ്റുപുഴയിലെ ഗൗഢ സാരസ്വത ബ്രാഹ്മണരെ കുറിച്ചാണ്. അതിലേയ്ക്ക് എത്തുന്നതിന് മുന്‍പായി ഇവരുടെ പൂര്‍വ്വചരിത്രം ചെറുതായി പറയുന്നത് തുടര്‍വായനയ്ക്ക് പ്രയോജനകരമാകും. അന്തര്‍ധാനം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന സരസ്വതി നദിയുടെ തടങ്ങളിലാണ് ഗൗഢ സാരസ്വതരുടെ പൂര്‍വ്വികര്‍ താമസിച്ചിരുന്നത്. കാലാന്തരത്തില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇവര്‍ കുടിയേറി. ഇന്നത്തെ ബീഹാറിന്റെ കിഴക്കുഭാഗത്തുള്ള ഗൗഢദേശത്ത് നൂറ്റാണ്ടുകളോളം ഒരു വിഭാഗം അധിവസിക്കുകയും, പില്‍ക്കാലത്ത് അവിടെ നിന്നും പലായനം ചെയ്ത് കൊങ്കണദേശത്ത് എത്തുകയും ചെയ്തു. ഒടുവില്‍ പതിമ്മൂന്നാം നൂറ്റാണ്ടിന്റെ അവസാനം സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്നും രക്ഷ തേടി ഗൗഢ സാരസ്വതര്‍ അവിടെ നിന്നും തെക്കോട്ട് പലായനം ചെയ്തു. ഇതര തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് ഇവര്‍ കുടിയേറി. ഒരു ചെറിയ വിഭാഗം കടല്‍ വഴി കൊച്ചി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നു. 1560കളില്‍ പറങ്കികള്‍ ഗോവയില്‍ നടത്തിയ ആക്രമണത്തേയും വംശീയാക്ഷേപത്തേയും തുടര്‍ന്ന് കേരളത്തിന്റെ തീരപട്ടണങ്ങളില്‍ എത്തിയ ഗൗഢ സാരസ്വതര്‍ അവിടെ വാസമുറപ്പിച്ചു. കൊച്ചിരാജാവായ കേശവ രാമവര്‍മ്മ കച്ചവടമേഖലയില്‍ നിരവധി പ്രത്യേക അധികാരങ്ങളും പരിഗണനയും നല്‍കി ഇവരെ അവിടെ അധിവസിപ്പിക്കുകയും ചെയ്തു. 1654ല്‍ 360 ഗൗഢ സാരസ്വത കുടുംബങ്ങള്‍ കൊച്ചിയിലെത്തിയതായി തിരുമല ദേവസ്വം രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചയിലേയ്ക്ക് നേരിട്ടെത്തിയ ഒരു വിഭാഗത്തെ പോലെ തന്നെ അന്നത്തെ പ്രബല തുറമുഖമായിരുന്ന പുറക്കാട് എത്തിച്ചേര്‍ന്ന ഇവര്‍ അവിടെയും കച്ചവടത്തില്‍ മേല്‍ക്കൈ നേടി. കച്ചവടത്തിലുള്ള ഇക്കൂട്ടരുടെ വഴക്കം കണ്ട് അന്നത്തെ തെക്കുംകൂര്‍, ചെമ്പകശ്ശേരി രാജാക്കന്മാര്‍ സ്ഥലം കരമൊഴിവായും മറ്റും നല്‍കി ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുറക്കാട് തുറമുഖത്തെ കച്ചവടത്തിന്റെ ഇടത്തട്ടുകാരായി കൊങ്കണി വ്യാപാരികള്‍ ക്രമേണ പേരെടുത്തു. പക്ഷേ, പുറക്കാട് തുറമുഖത്തിലൂടെ കയറ്റുമതി ചെയ്യപ്പെട്ടിരുന്ന വിഭവങ്ങളുടെ സംഭരണകേന്ദ്രമായിരുന്ന തെക്കുംകൂറിലെ താഴത്തങ്ങാടിയിലെ നാണ്യവിളവാണിജ്യം സ്തംഭിച്ച 1749 വരെയും ഗൗഢ സാരസ്വതര്‍ അങ്ങാടിയിലെ സജീവ സാന്നിധ്യമായിരുന്നു. തകര്‍ച്ചയുടെ ഈ ഘട്ടത്തിലാണ് കടല്‍ത്തീരങ്ങള്‍ വിട്ട് കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഗൗഢ സാരസ്വത ബ്രാഹ്മണര്‍ കുടിയേറുന്നത്. ഈ വിവരങ്ങളില്‍ മിക്കതും രാജീവ് പള്ളിക്കോണത്തിന്റെ ഗൗഢ സാരസ്വത സമൂഹം പഴയ കോട്ടയത്ത് എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. രാജീവിനോട് കടപ്പാട്.
ആദ്യത്തെ ഗൗഢ സാരസ്വത ബ്രാഹ്മണ കുടുംബം എത്തുന്നു
***********************************************************************
ഈ സംഭവങ്ങളെ തുടര്‍ന്നാവണം 1800കളോടെ ചേര്‍ത്തലയിലെ കടലോരപ്രദേശമായ ആലുങ്കല്‍ എന്ന സ്ഥലത്ത് നിന്നും വ്യാപാരസാധ്യതകള്‍ തേടി പുഴമാര്‍ഗം മൂവാറ്റുപുഴയില്‍ ജനാര്‍ദ്ദന കമ്മത്തി എത്തുന്നത് - നമ്മുടെ നഗരത്തില്‍ താമസമാക്കിയ ആദ്യത്തെ ഗൗഢ സാരസ്വത ബ്രാഹ്മണന്‍. അതുകൊണ്ട് തന്നെ ആലുങ്കല്‍ എന്നത് പിന്നീട് ഇവരുടെ കുടുംബപ്പേരായി മാറി. പിന്നീട് ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ വരെയായി നഗരത്തിലെ വിവിധയിടങ്ങളില്‍ വ്യാപിച്ച ഒരു വിഭാഗത്തിന്റെ തുടക്കക്കാരനായിരുന്നു ജനാര്‍ദ്ദന കമ്മത്തി. കിഴുക്കാവില്‍ തോട് മൂവാറ്റുപുഴയാറിനോട് ചേരുന്നയിടത്തെ വാലുമ്മേല്‍ എന്നറിയപ്പെട്ട തുരുത്തിലാണ് ജനാര്‍ദ്ദന കമ്മത്തി ഒരു ചെറിയ മാളിക വീട് പണിയുന്നത്.
ഇദ്ദേഹത്തിന്റെ മക്കളില്‍ അഞ്ചാമനായിരുന്ന ലക്ഷ്മണ കമ്മത്തിയാണ് മൂവാറ്റുപുഴയില്‍ കച്ചവടം ആരംഭിച്ചവരില്‍ പ്രധാനി. വെറ്റില, പലചരക്ക്, ആഭരണം, വസ്ത്രം തുടങ്ങിയവയുടെ വ്യാപാരത്തില്‍ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. കേവലം വ്യാപാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം ഒതുങ്ങിയതുമില്ല. അതിനുള്ള തെളിവാണ് വിനോദകാഹളം എന്ന പ്രസിദ്ധീകരണം. മൂവാറ്റുപുഴയുടെ സാംസ്ക്കാരീക നവോഥാനത്തിന് ഊര്‍ജ്ജമേകിയ വിജയതാരം, കാളിക, നീതിമാന്‍, നേതാജി, അമ്മാവന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ മുന്‍ഗാമിയായിരുന്നു വിനോദകാഹളം എന്ന പ്രസിദ്ധീകരണം. 1921ല്‍ കെ. ജി. ശങ്കരപ്പിള്ള എഡിറ്ററായി കേരള ദീപിക എന്നൊരു പത്രവും മൂവാറ്റുപുഴയില്‍ ഉണ്ടായിരുന്നുവെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. പില്‍ക്കാലത്ത് വസ്ത്രവ്യാപാരം അനന്ത കമ്മത്തിയ്ക്കും പലചരക്ക് വ്യാപാരം ശ്രീനിവാസ കമ്മത്തിയ്ക്കും ആഭരണ വ്യാപാരം പദ്മനാഭ കമ്മത്തിയ്ക്കും കൈമാറി. 'ജനാര്‍ദ്ദന കമ്മത്തി-ശ്രീനിവാസ കമ്മത്തി - അരി പലചരക്ക് വ്യാപാരം' എന്ന പേരില്‍ നടത്തി വന്ന കച്ചവടം 1920കളില്‍ നമ്മുടെ നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു.
പിന്നീട് വന്ന തലമുറയിലെ കച്ചവടക്കാരായ ദാസ് ബ്രദേഴ്സ് എന്ന പേര് മൂവാറ്റുപുഴക്കാര്‍ക്ക് ആമുഖം ആവശ്യമില്ലാത്തതാണ്. രാമ ദാസ്, പുരുഷോത്തമ ദാസ്, ത്രിവിക്രമ ദാസ്, ദയാനന്ദ ദാസ് എന്നിവരാണ് ദാസ് ബ്രദേഴ്സ് എന്ന പേരില്‍ അറിയപ്പെട്ടത്. നഗരത്തില്‍ ആദ്യമായി എത്തിയ ജനാര്‍ദ്ദന കമ്മത്തിയുടെ കൊച്ചുമക്കളായ ഇവര്‍ ഇരുമ്പ് വ്യാപാരത്തിലാണ് പ്രശസ്തരാകുന്നതെങ്കിലും ഇംഗ്ളീഷ് മരുന്ന്, സ്റ്റേഷണറി തുടങ്ങിയവയുടെ വ്യാപാര രംഗത്ത് ഏര്‍പ്പെട്ട ശേഷമാണ് ഇവര്‍ ആ മേഖലയിലെത്തുന്നത്. കുടുംബത്തിലെ മറ്റൊരു ശാഖയില്‍ പെട്ട കൃഷ്ണ കമ്മത്തിയും കേശവ കമ്മത്തിയും തൊഴിലായി കാര്‍ഷികവൃത്തി തെരഞ്ഞെടുക്കുകയും പെരുമറ്റത്ത് ഭൂമി വാങ്ങി അവിടെ താമസമാക്കുകയും ചെയ്തു. ഋഷികേശ് കമ്മത്ത്, മുരളീധര കമ്മത്ത് എന്നിവര്‍ ഇവരുടെ പിന്‍ഗാമികളായി ഇതേ സ്ഥലത്ത് ഇന്ന് താമസിക്കുന്നു. കടാതി, കാവുങ്കര, പെരുമറ്റം, കക്കടാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവിടുത്തെ ഗൗഢ സാരസ്വത ബ്രാഹ്മണര്‍ താമസമാക്കിയത്.
ജെ. പദ്മനാഭ കമ്മത്തി, മെമ്പര്‍, ശ്രീമൂലം പ്രജാ സഭ
**************************************************************
സ്വദേശി പ്രസ്ഥാനത്തിന്റെ ആശയം ഉള്‍ക്കൊണ്ട് സ്വന്തമായി ഒരു സോപ്പ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് മാതൃകയായ ഒരാളും മൂവാറ്റുപുഴയിലെ ഗൗഢ സാരസ്വത ബ്രാഹ്മണരുടെ കൂട്ടത്തിലുണ്ട് - 1923ല്‍ ശ്രീമൂലം പ്രജാ സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജെ. പദ്മനാഭ കമ്മത്തി. സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിനായി തന്റെ ഒരു വീട് വിട്ടു നല്‍കിയും, സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ശ്രീമൂലം പ്രജാ സഭയില്‍ ആവശ്യമുന്നയിച്ചും ഇദ്ദേഹം കാലത്തിന് മുന്‍പേ സഞ്ചരിച്ചു. ജനപ്രതിനിധിയായി മഞ്ജുനാഥ പ്രഭുവിനെ ഓര്‍ക്കുന്നവര്‍ ഇനി ഈ ഗാന്ധിയനെക്കൂടി നിശ്ചയമായും ഓര്‍ക്കണം. മൂവാറ്റുപുഴയില്‍ ആദ്യമായി സൈക്കിള്‍ എത്തിച്ചതും, ശീലക്കുട മൂവാറ്റുപുഴയ്ക്കാര്‍ക്ക് പരിചയപ്പെടുത്തിയതും ഇതേ പദ്മനഭ കമ്മത്തിയാണ്. ഇരുമ്പ് പട്ടയില്‍ കട്ടിയുള്ള റബ്ബര്‍ പതിച്ച്, കാറ്റടിക്കേണ്ടതില്ലാത്ത ടയറുകള്‍ ഉള്ള മോട്ടോര്‍ വാഹനം നഗരത്തിലെ നിരത്തുകളില്‍ ഇറക്കിയതും ഇദ്ദേഹം തന്നെ. ഓലക്കുടകള്‍ക്ക് പകരമായി സ്വന്തം പേര് ഒരു ബ്രാന്റെന്ന പോലെ കുടയില്‍ പതിപ്പിച്ചാണ് ഇദ്ദേഹം ശീലക്കുടകള്‍ വിപണനത്തിനായി എത്തിച്ചത്.
എം. മഞ്ജുനാഥ പ്രഭു, മെമ്പര്‍, തിരു-കൊച്ചി നിയമസഭ
*****************************************************************
പദ്മനാഭ കമ്മത്തിയുടെ അനന്തിരവനാണ് എം. മഞ്ജുനാഥ പ്രഭു. തിരു-കൊച്ചി അസംബ്ലിയിലേയ്ക്ക് മത്സരിച്ച് എം. എല്‍. എ. ആയി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പട്ടം താണു പിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയ്ക്ക് ഒപ്പമായിരുന്നു. പതിമ്മൂന്ന് മാസം മാത്രമായിരുന്നു ആ നിയമ സഭയുടെ ആയുസ്സ്. പ്ലീഡര്‍ വക്കീല്‍ പരീക്ഷ പാസ്സായിരുന്ന മഞ്ജുനാഥ പ്രഭു ജനങ്ങളുമായി അടുത്തിടപഴകുകയും ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. നാട്ടിലെ പ്രഗത്ഭരായ വ്യവസായികളുടെ ഉപദേഷ്ടാവായും ടാക്സ് കണ്‍സല്‍ട്ടന്റായും പ്രവര്‍ത്തിച്ച മഞ്ജുനാഥ പ്രഭു കാവുങ്കരക്കാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. അന്‍പത്തിയെട്ടാമത്തെ വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതീകശരീരം ഒരു വിലാപയാത്രയായി നഗരം ചുറ്റിയത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവര്‍ ഇന്നും നമ്മോടൊപ്പം ഉണ്ട്. നഗരപുരാവൃത്തങ്ങളുടെ മുന്‍ ലക്കത്തില്‍ പരാമര്‍ശിക്കപ്പെട്ട പി. വി. സെയ്ത്മുഹമ്മദ് ഹാജിയുടെ (എവറസ്റ്റ്) ലൈലാന്റ് ലോറിയാണ് വിലാപയാത്രയ്ക്കായി ഉപയോഗപ്പെടുത്തിയത്. ആലുവാ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ജനാര്‍ദ്ദന കമ്മത്തിയുടെ പുത്രിയെയാണ് മഞ്ജുനാഥ പ്രഭു വിവാഹം ചെയ്തത്. അന്നത്തെ നാട്ടു പ്രമാണികളായിരുന്ന കെ. സി. പൈലി, ഇ. പി. പൗലോസ്, കെ. പി. പി. കൊച്ച്, രാജേശ്വരി നാരായണയ്യര്‍ തുടങ്ങിയവരോടൊപ്പം പഴയ ശ്രീമൂലം ക്ലബ്ബിലെ നേരമ്പോക്ക് ചീട്ടുകളി സംഘത്തില്‍ മഞ്ചുനാഥപ്രഭുവും സജീവമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് വിജയശ്രീലാളിതനായി ദേവികുളത്ത് നിന്നും മഞ്ജുനാഥ പ്രഭുവിനെയും കൂട്ടി സൂഹൃത്തുക്കളും അനുയായികളും ചേര്‍ന്ന വാഹനവ്യൂഹം മൂവാറ്റുപുഴയിലെത്തിയതും ഒരു കാഴ്ചയായിരുന്നുവത്രെ.
പുരോഗമന ചിന്തകളും യുക്തിവാദവും മരുത്വാമല കപ്പും
*****************************************************************
ക്ഷേമാ ആയുര്‍വേദ ഫാര്‍മസി എന്ന പേര് 1950കളിലെ മൂവാറ്റുപുഴക്കാര്‍ മറക്കാനിടയില്ല. അതിന്റെ ഉടമസ്ഥനായിരുന്ന എസ്. സി. കമ്മത്ത് എന്ന ചന്ദ്രശേഖര കമ്മത്തിനേയും. അച്ഛന്റെ പാരമ്പര്യമായ ആയുര്‍വ്വേദ വൈദ്യം തൊഴിലായി സ്വീകരിച്ച് അങ്ങാടിയില്‍ ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണവും വില്‍പ്പനയും നടത്തി വന്ന എസ്. സി. കമ്മത്ത്, സ്വാതന്ത്ര്യ സമരകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. പുരോഗമന ചിന്താഗതിക്കാരില്‍ ഒരാളായിരുന്ന ഇദ്ദേഹം ആദ്യകാല യുക്തിവാദികളില്‍ ഒരാളുമായിരുന്നു. മൂവാറ്റുപുഴയിലെ ലൈബ്രറി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഓണററി ലൈബ്രേറിയനായും നഗരത്തില ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളുമായിരുന്നു ഇദ്ദേഹം. കേരളത്തിന്റെ വിവധ ഭാഗങ്ങളിലായി 60ഓളം ആയുര്‍വേദ മരുന്ന് കടകളില്‍ ഇദ്ദേഹത്തിന്റെ മരുന്നുകള്‍ വിപണനം ചെയ്തിരുന്നു. 1950കളുടെ അവസാനം മൂവാറ്റുപുഴയില്‍ അരങ്ങേറിയിട്ടുള്ള ഫുട്ബോള്‍ മാമാങ്കം ഓര്‍മ്മയിലുള്ളവര്‍ക്ക് മറക്കാനാവാത്ത പേരാണ് മൂവാറ്റുപുഴയിലെ ആദ്യത്തെ ഫുട്ബോള്‍ കപ്പായ മരുത്വാമല കപ്പ്. ക്ഷേമ ആയുര്‍വേദ ഫാര്‍മസിയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ച മരുത്വാമല സ്റ്റോഴ്സിന്റെ പേരില്‍ എസ്. സി. കമ്മത്ത് ഏര്‍പ്പെടുത്തിയ മരുത്വാമല കപ്പിനായി ടൗണ്‍ സ്ക്കൂളിന് പിന്നിലെ മാരിപ്പാടം എന്ന് വിളിക്കുന്ന കൊയ്ത്തൊഴിഞ്ഞ പാടത്ത് കളിക്കാര്‍ വാശിയോട പോരാടി. മുനിസിപ്പല്‍ സ്റ്റേഡിയം വരുന്നതിന് മുന്‍പ് മാരിപ്പാടമായിരുന്നല്ലോ നമ്മുടെ പ്രധാന കളിക്കളം. എസ്. സി. കമ്മത്തിന്റെ ഇളയ സഹോദരനായ കെ. വി. ജെ. കമ്മത്ത് ഐ. ഒ. സി. യില്‍ നിന്നും എല്‍. പി. ജി. വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ചു. ആയുര്‍വേദത്തിലും അലോപ്പതിയിലും ബിരുദമുള്ള, എസ്. സി. കമ്മത്തിന്റെ പുത്രനായ ഡോ. രവിയാണ് എന്നെ ഈ കുറിപ്പ് തയ്യാറാക്കുന്നതില്‍ ഏറെ സഹായിച്ചത്. അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയ പൂര്‍വ്വീകരുടെ ചരിത്രം അന്വേഷിച്ചറിയുക മാത്രമല്ല, വിട്ടുപോയ കണ്ണികളെ കണ്ടെത്തുക കൂടി ചെയ്തിട്ടുണ്ട് ഇദ്ദേഹം.
1956ല്‍ കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട മൂവാറ്റുപുഴയിലെ വ്യാപാരി സംഘടനയുടെ പ്രഥമ സെക്രട്ടറിയായിരുന്നു മോഹന കമ്മത്ത്. ഇദ്ദേഹത്തിന്റെ സഹോദരന്മാര്‍ ബാങ്കിലും പോസ്റ്റല്‍ വകുപ്പിലും ഉദ്യോഗസ്ഥന്മാരായി - കച്ചവടം വിട്ട് ശമ്പളം പറ്റുന്ന ജോലി ചെയ്യുന്നവര്‍. നഗരത്തിലെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായി സംഘടനയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന മറ്റൊരാള്‍ വി. എച്ച്. കമ്മത്താണ്. തലമുറ കൈമാറി വന്ന പലചരക്ക് വ്യാപാരം തുടരുകയായിരുന്നു ഇദ്ദേഹം. നൂറിലേറെ വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന നഗരത്തിലെ പലചരക്ക് വ്യാപാര സ്ഥാപനത്തിന്റെ അമരത്ത് ഇന്ന് ഇവരുട പിന്‍മുറക്കാരനായ മഹേഷ് കമ്മത്താണ്. ആയുര്‍വേദത്തില്‍ നളന്ദ ആയുര്‍വേദ ഫാര്‍മസി കൂടാതെ മലഞ്ചരക്ക്, കാലിത്തീറ്റ തുടങ്ങിയ മേഖലകളിലും ഗൗഢ സാരസ്വത ബ്രാഹ്മണരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പെരുമറ്റത്ത് ഏക്കറുകളോളം ഭൂമി സ്വന്തമായി ഉണ്ടായിരുന്ന രാമചന്ദ്ര കമ്മത്ത് റെയില്‍വേ കോണ്‍ട്രാക്ടറായിരുന്നു. 60കളില്‍ സ്റ്റീല്‍ അലമാരകളും സ്റ്റീല്‍ മേശകളും നിര്‍മ്മിക്കുന്ന ആധുനീക ലെയ്ത്ത് (ഇന്ന് കനിവിലാസിന്റെ അലുമിനീയം ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) മൂവാറ്റുപുഴയില്‍ സ്ഥാപിച്ച ഷേണായി ഇദ്ദേഹത്തിന്റെ ബന്ധുവാണ്. ചെന്നൈയിലെ സാംസണ്‍ ആന്റ് കമ്പനിയില്‍ എഞ്ചിനീയറായിരുന്നു ഷേണായി.
ആലുങ്കല്‍ എന്ന പേര് ഇന്നുമുണ്ട്
***************************************
പേരിനൊപ്പം തറവാട്ട് പേരായ ആലുങ്കല്‍ എന്ന പേര് തലമുറകള്‍ക്കിപ്പുറവും വ്യാപാരത്തോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നത് അങ്ങാടി മരുന്ന് കച്ചവടം ചെയ്യുന്ന ഡോ. പ്രസാദ് വി. കമ്മത്തിന്റെ കുടുംബക്കാരാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ദിനേഷ് വി. കമ്മത്ത് വിദേശത്ത് ഡോക്ടറും മറ്റൊരു പുത്രന്‍ ഉമേഷ് വി. കമ്മത്ത് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്തി ഉന്നത സ്ഥാനത്ത് എത്തിയ വ്യക്തിയുമാണ്. തന്റെ പിതാവ് വി. വി. കമ്മത്തിനെപ്പോലെ തന്നെ പ്രസാദ് വി. കമ്മത്ത് നഗരത്തിലെ വ്യാപാര സംഘടനയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മറ്റൊരു ശാഖയിലെ ഗോവിന്ദ കമ്മത്തിന്റെ പിന്‍മുറക്കാര്‍ കക്കടാശ്ശേരിയിലാണ് താമസിച്ചു പോന്നത്. ബാലകൃഷ്ണ റാവു, സുബ്ബരായന്‍, രഘുനാഥ്, രാമചന്ദ്രന്‍, വെങ്കിടേശ്വരന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ മക്കളാണ്. ഇവരില്‍ രഘുനാഥ്, സംസ്ഥാന വിദ്യുച്ഛക്തി വകുപ്പില്‍ സേവനമനുഷ്ഠിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്‍ ദിനേശ് ബാംഗ്ളൂരില്‍ സോഫ്റ്റവെയര്‍ രംഗത്ത് ജോലി ചെയ്തു വരുന്നു. കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നവമാധ്യമങ്ങളുടെ ചുമതലയുള്ള നാഷണല്‍ ടെക്നിക്കല്‍ കണ്‍വീനറുമാണ് ദിനേശ്.
ആലുങ്കല്‍ നിന്നെത്തിയ ജനാര്‍ദ്ദന കമ്മത്തിയുടെ പിന്‍മുറക്കാരായി ഇവിടെ വന്നവരും അല്ലാത്തവരുമായി ഇവിടെ പരാമര്‍ശിക്കപ്പെടാത്ത ധാരാളം പേര്‍ വേറെയുമുണ്ട്. റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന, ചേര്‍ത്തലക്കാരനായ ശ്രീനിവാസ നായിക്ക് ഇങ്ങനെ എത്തിയ ആളാണ്. വാഴപ്പിള്ളിയില്‍ ഇദ്ദേഹം സ്ഥിരതാമസമാക്കി. യുദ്ധത്തെ തുടര്‍ന്നുണ്ടായ ക്ഷാമകാലത്ത് അരി, മണ്ണെണ്ണ തുടങ്ങിയവയുടെ വിതരണത്തിന്റെ ചുമതലക്കാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മകള്‍ സുലോചനാ ഭായി മൂവാറ്റുപുഴ എന്‍. എസ്. എസ്. ഹൈസ്ക്കൂളിലെ കണക്ക് അദ്ധ്യാപികയായി പേരെടുത്തയാളാണ്. സര്‍ക്കാര്‍ ഉദ്യോഗവുമായി റവന്യൂ, പൊതു മരാമത്ത്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളില്‍ ജോലി ചെയ്ത മറ്റ് വ്യക്തികളും ഇവിടെ ഹൃസ്വകാലത്തേയ്ക്ക് എങ്കിലും താമസിച്ച് പോയിട്ടുണ്ട്. തലമുറകള്‍ കഴിയുമ്പോള്‍ വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ സമൂഹത്തിലെ വ്യക്തികള്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരായി മാറുന്നത് കാണാം. കാലത്തിന് അനുസൃതമായ മാറ്റമായേ അതിനെ കാണേണ്ടതുള്ളൂ. കച്ചവടം വിട്ട് ജോലി സ്വീകരിച്ചവര്‍ ക്രമേണ മൂവാറ്റുപുഴ വിട്ട് മറ്റിടങ്ങളിലേയ്ക്ക് പോയി. ഇന്ന് ഏതാനും കുടുംബങ്ങള്‍ മാത്രമാണ് നമ്മുടെ നഗരത്തില്‍ അവശേഷിക്കുന്നത്.
ചില കൊങ്ങിണി വിഭവങ്ങള്‍
**********************************
ഗൗഢ സാരസ്വത ബ്രാഹ്മണരുടെ ഏതാനും തനത് ഭക്ഷണ വിഭവങ്ങളുടെ പേരുകള്‍ കൗതുകത്തിനായി ഒന്നു പരിചയപ്പെടുത്താം. അമ്പട്ട് (ഏത്തപ്പഴവും പരിപ്പും ചേര്‍ത്ത് ഉണ്ടാക്കുന്നത്), ഗഷി (തേങ്ങ വറുത്തരച്ച് ഉണ്ടാക്കുന്നത്), വല്‍ വല്‍ (ഓലന്റെ കൊങ്ങിണി പതിപ്പ്), ഹുമ്മാണ്‍ (ഉരുളക്കിഴങ്ങ്, പയര്‍, ചക്കക്കുരു തുടങ്ങിയവ ചേര്‍ത്ത് ഉണ്ടാക്കുന്ന കൊഴുപ്പില്ലാത്ത കറി), സന്തേണ്‍ (വലിയ ഇഡ്ഡലി), ഇട്ടു (പ്ലാവിലയില്‍ മാവ് ഒഴിച്ച് വേവിച്ചെടുക്കുന്ന ഒരു പലഹാരം) തുടങ്ങിയവ. ഇനിയുമേറെ വിഭവങ്ങള്‍ ഉണ്ട്. ഗൗഢ സാരസ്വതരായ എന്റെ സുഹൃത്തുക്കള്‍ക്ക് അതിവിടെ പങ്കു വയ്ക്കാവുന്നതാണ്.
പേരിനൊപ്പം കമ്മത്ത്, നായിക്ക്, ഭട്ട്, പൈ, പ്രഭു, ഷേണായി, ശര്‍മ്മ, മല്ലന്‍, മല്ല്യ, കിണി, കിളികര്‍, പടിയാര്‍ തുടങ്ങിയ വാക്കുകളെല്ലാം നാം കേട്ടിട്ടുണ്ട്. ചെയ്യുന്ന തൊഴിലിനെ അടിസ്ഥാനപ്പെടുത്തി ഗൗഢ സാരസ്വത ബ്രാഹ്മണര്‍ക്ക് ഇത്തരം സര്‍ നെയിമുകള്‍ ഇനിയും ധാരാളം ഉണ്ടത്രെ, ഒരു പേജില്‍ ഒതുങ്ങാത്തിടത്തോളം. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു?
(സ്വന്തം അന്വേഷണപഠനങ്ങള്‍ ആധാരമാക്കി എഴുതിയ കുറിപ്പാണിത്. അക്കാലത്തെ പത്രവാര്‍ത്തകളോടും, കഴിഞ്ഞ തലമുറയില്‍ നിന്ന് കേട്ടറിഞ്ഞ് വിവരങ്ങള്‍ പറഞ്ഞുതന്നവരോടും കടപ്പാട് അറിയിക്കുന്നു. ചരിത്രാന്വേഷിയെന്ന നിലയില്‍ എനിക്ക് കിട്ടുന്ന വിവരങ്ങള്‍ ഇവിടെ പങ്കു വയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തെറ്റുകളോ, വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളോ ഉണ്ടെങ്കില്‍, ആയത് ബോധ്യപ്പെടുത്തിയാല്‍ തിരുത്തുന്നതിന് സന്തോഷമേയുള്ളൂ)

കളഭ്രർ ആരായിരുന്നു



കളഭ്രരെപ്പറ്റിയുള്ള പരാമർശങ്ങൾ പല ലിഖിതങ്ങളിലും കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അവരുടെ കൂട്ടത്തിൽ ഒരേയൊരു രാജാവിനെപ്പറ്റി മാത്രമേ നമുക്ക് എന്തെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞുള്ളു. ബുധദത്തൻ എന്ന ബൗദ്ധപണ്ഡിതൻ എഴുതിയിട്ടുള്ള അഭിദമ്മാവതാരം
എന്ന പാലി ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അച്ചുതവിക്കന്തൻ എന്ന കളഭ്രരാജാവിനെ പരാമർശിച്ചിട്ടുണ്ട്. ചോളരാജ്യത്തു കാവേരിപട്ടണത്തിൽ വാണിരുന്ന
അച്ചുതവിക്കന്തൻ എന്ന 'കളഭ്ര ' രാജാവിന്റെ കാലത്താണ് ഗ്രന്ഥം എഴുതപ്പെട്ടതെന്ന് അതിൽ പറഞ്ഞിരിക്കുന്നു. ബുധദത്തൻ തന്നെ എഴുതിയിട്ടുള്ള വിനയവിനിച്ചയം എന്ന ഗ്രന്ഥത്തിലും, ലോകം അടക്കിവാഴുന്ന അച്ചുതവിക്കന്തൻ എന്ന കളഭ്രരാജാവിന്റെ കാലത്താണ് ഈ കൃതി എഴുതിത്തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. ചേര-ചോള-പാണ്ഡ്യന്മാരെ തടവുകാരായി പിടിച്ച രാജാവാണ്
അച്ചുതവിക്കന്തനെന്നും അതിൽ പറഞ്ഞിരിക്കുന്നു. കാവേരിപ്പട്ടണത്തിന്റെ ഐശ്വര്യസമൃതിയെക്കുറിച്ച് ഒരു വർണ്ണനയും ഈ കൃതിയിൽ ഉണ്ട്.
ബുധദത്തൻ ബുദ്ധഘോഷനെന്ന മഹാനായ ബൗദ്ധാചാര്യന്റെ സമകാലികനാണെന്നും അഭിദമ്മാവതാരത്തിൽനിന്നു മനസിലാക്കാം. ബുദ്ധഘോഷൻ സിലോണിലെ മഹാനാമൻ എന്ന രാജാവിന്റെ സമകാലികനാകയാൽ AD 5 ആം
നൂറ്റാണ്ടിന്റെ പ്രഥമാർധമാണ് അച്ചുതവിക്കന്തന്റെ കാലമെന്നു സിദ്ധിക്കുന്നു.
.
ബൗദ്ധസാഹിത്യത്തെ വളരെയധികം പരിപോഷിപ്പിച്ചിരുന്ന ഒരു രാജാവാണ് അച്ചുതവിക്കന്തൻ.
അച്ചുതവിക്കന്തന്റെ കാലത്ത് കാവേരിപപ്പട്ടണം ഐശ്വര്യസമൃദ്ധമായിരുന­്നുവെന്നും മനസിലാക്കാം.
.
കളഭ്രരെപ്പറ്റി പല ലിഖിതങ്ങളിലുള്ള പരാമർശങ്ങൾ എല്ലാം തന്നെ കളഭ്രരെ പരാജയപ്പെടുത്തിയ രാജാക്കന്മാരുടെ ലിഖിതങ്ങളാണ്. പല്ലവരാജാക്കന്മാരായ സിംഹവിഷ്ണുവും ( സുമാർ AD 560-80) നരസിംഹവർമ്മനും (സുമാർ AD 630-668) ചാലൂക്യരാജാക്കന്മാരായ വിക്രമാദിത്യനും (AD 654-681) വിനയാദിത്യനും (AD 681-696) വിക്രമാദിത്യൻ രണ്ടാമനും (AD 733-745) പാണ്ട്യരാജാവായ കടുംകോനും (സുമാർ AD 590-620) കളഭ്രരെ തോൽപ്പിച്ചതായി പറയപ്പെടുന്നു. ഇവയിൽ പല ശാസനങ്ങളിലും കലിയുഗരാജാക്കന്മാർ(കലി അരശർ ) എന്നാണ് കളഭ്രരെ വിളിച്ചിരിക്കുന്നത്.
.
പാണ്ഡ്യരാജാവായ കടുംകോൻ കളഭ്രരെ തോൽപ്പിച്ചു പാണ്ഡ്യരാജ്യം വീണ്ടെടുത്തതായി പറയുന്നത് 'വേൾവിക്കുടിശാസന' ത്തിലാണ്.
വേൾവിക്കുടിശാസനത്തിലെ പരാമർശം ഇപ്രകാരം സംഗ്രഹിക്കാം "പാണ്ഡ്യാധിരാജനായിരുന്ന പൽയാനെ മുത്തുക്കുടമി പെരുവഴുതി പാണ്ഡ്യരാജ്യം ഭരിക്കുന്ന കാലത്ത് കോർക്കെ കീഴരായ നാർക്കൊറ്റന് വേൾവിക്കുടിഗ്രാമം പാരിദോഷികമായി നൽകി. നാർക്കൊറ്റൻ ഇത് ദീർഘകാലം അനുഭവിച്ചതിനുശേഷം, വളരെയധികം രാജാക്കന്മാരെ തോൽപ്പിച്ചോടിയ കളഭ്രർ എന്ന 'കലി അരശൻ ' പ്രത്യക്ഷപ്പെടുകയും, വേൾവിക്കുടിഗ്രാമത്തിന്റെ മറ്റുചിലരുടെ കൈകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. പിന്നീട് കാലക്രമത്തിൽ ദക്ഷിണ ദിക്കിന്റെ ഭരണാധികാരിയായ കടുംകോൻ എന്ന പാണ്ഡ്യാധിരാജൻ സൂര്യനെപ്പോലെ പ്രത്യക്ഷപ്പെട്ട്, രാജാക്കന്മാരെയും മുഖ്യന്മാരെയും നശിപ്പിച്ച് സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂമിയുടെമേലുള്ള അവകാശം തന്റെ വെൺകൊറ്റക്കുടയ്ക്ക് കീഴിൽ കൊണ്ടുവന്ന്, ധാർമ്മികമായ ഭരണം ഏർപ്പെടുത്തുകയുണ്ടായി". ഇതിൽ പരാമർശിക്കപ്പെട്ട വേൾവിക്കുടിഗ്രാമത്തി­ന്റെ ബ്രഹ്മദായം നിർത്തലാക്കിയത് കളഭ്രരോട് നമ്മുടെ ചരിത്രകാരന്മാർക്കുള്ള വിദ്വേഷകാരണം.
.
കളഭ്രരുടെ ഭരണകാലം AD അഞ്ചും ആറും ഏഴും നൂറ്റാണ്ടുകളിലായിരിക്കണമെന്ന് ഡോ. എസ്. കൃഷ്ണസ്വാമി അയ്യങ്കാർ അഭിപ്രായപ്പെടുന്നു.
അച്ചുതവിക്കന്തന്റെ കാലം AD അഞ്ചാം നൂറ്റാണ്ടാണെന്നു നാം കണ്ടുകഴിഞ്ഞു. കളഭ്രരെ തോൽപ്പിച്ചതായി അവകാശപ്പെടുന്ന രാജാക്കന്മാരുടെ കാലം AD ആറും ഏഴും നൂറ്റാണ്ടുകളാണ്. അതിനാൽ അഞ്ചും ആറും ഏഴും നൂറ്റാണ്ടുകളായിരുന്നു അവരുടെ ഭരണകാലമെന്നു ഊഹിക്കുന്നതിൽ തെറ്റില്ല.
.
കളഭ്രർ 'കൾവർ ' എന്ന കുലത്തിൽപ്പെട്ടവരാണെന്നു ഡോ. എസ്. കൃഷ്ണസ്വാമി അയ്യങ്കാർ അഭിപ്രായപ്പെടുന്നു. 'കൾവർ' , 'കളവർ' , 'കള്ളർ' എന്നെല്ലാം തമിഴിൽ പറയുന്നത് കന്നടയിൽ 'കളഭാർ ' എന്നും സംസ്കൃതത്തിൽ 'കളഭ്രർ ' എന്നും മാറിയതാകണം. തിരുപ്പതിക്ക് ചുറ്റുമുള്ള പ്രദേശത്തു അധിവസിച്ചിരുന്ന ജനങ്ങളാണ് 'കളവർ' , കൾവർ കോമൻപുള്ളി' എന്നെല്ലാം സംഘകൃതികളിൽ പരാമർശം കാണാം. ഈ കൾവർ എന്തോ കാരണവശാൽ കൂട്ടത്തോടെ ചോള-പാണ്ഡ്യ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. മധുര, തിരുനെൽവേലി ജില്ലയുടെ ഭാഗങ്ങൾ , രാമനാട് , പുതുക്കോട്ട എന്നിവടങ്ങളിൽ കള്ളർ എന്ന ജനവിഭാഗത്തെ എപ്പോഴും കാണാം.
.
ടി. എ. ഗോപിനാഥറാവു പ്രസിദ്ധീകരിച്ച ചേന്തലൈ ലിഖിതത്തിൽ നിന്നും കളഭ്രരെപ്പറ്റി ചില വിവരങ്ങൾ ലഭിക്കുന്നതാണ്. തിരുച്ചിറപ്പള്ളിക്കടുത്തു ചേന്തലൈ എന്ന ഗ്രാമത്തിലുള്ള ശിവക്ഷേത്രത്തിൽ മണ്ഡപത്തിനുപയോഗിച്ചിട്ടുള്ള ഒരു തൂണിന്മേൽ ഒരു ലിഖിതമുണ്ട്. ഗോപിനാഥറാവുവിന്റെ അഭിപ്രായത്തിൽ ഈ തൂണ് മറ്റേതോ ക്ഷേത്രത്തിൽനിന്ന് കൊണ്ടുവന്നതാവണം. 'പെരുംപിടകുമുത്തരയ 'ന്മാരുടെ ഒരു വംശാവലിയാണ് ഈ ലിഖിതം അതിൽ അവസാനത്തെ മുത്തരയനായ സുവറൻമാറനെ 'കൾവരകൾവൻ ' , 'കളഭരകാവലൻ' , 'കൾവകൾവൻ ' എന്നിങ്ങനെ മൂന്നു വിധത്തിൽ വിശേഷിപ്പിച്ചിരുന്നു. കളഭ്രരുടെ നേതാവ് എന്നാണ് ഈ വിശേഷങ്ങളുടെ അർത്ഥം. കളഭ്രരുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശമോ അതിന്റെ സമീപപ്രദേശമോ എന്ന് ഇത് സൂചിപ്പിക്കുന്നു.
.
പല്ലവരാജാവായ സിംഹവിഷ്ണു തന്റെ രാജ്യം വികസിപ്പിക്കാൻ കാവേരിയുടെ തീരങ്ങളിലേക്ക് നീങ്ങിപ്പോയാണ് കളഭ്രരെ തോൽപ്പിച്ചത്. കളഭ്രരുടെ കേന്ദ്രം ചോളരാജ്യമായിരുന്നെന്നു ഇതിൽ നിന്നും സിദ്ധിക്കുന്നു. അവർക്ക് പാണ്ഡ്യരാജ്യത്തിന്റെ മേലും കടുംകോന്റെ കാലം വരെ അധികാരം ഉണ്ടായിരുന്നെന്ന് ഈ വസ്തുതകൾ തെളിയിക്കുന്നു.
.
കളഭ്രർ എന്നെങ്കിലും കേരളം അടക്കിവാണിരുന്നുവോ എന്ന് നിശ്ചയമില്ല. 'അധിരാജാക്കന്മാരെ ' തോൽപ്പിച്ചു എന്ന് വേൾവിക്കുടി പട്ടയത്തിൽ പറയുമ്പോൾ കേരളരാജാവും ഉൾപ്പെട്ടിരിക്കാമെന്ന ഊഹവും , 'വിനയവിനയച്ച' ത്തിൽ ചോളപാണ്ഡ്യചേരന്മാരെ അച്ചുതവിക്കന്തൻ തടവുകാരായി പിടിച്ചിരുന്നു എന്ന് പറയുന്ന തെളിവും മാത്രമാണ് കളഭ്രരെ കേരളവുമായി ബന്ധിക്കുന്ന വസ്തുത. കളഭ്രരുമായി നടന്ന ഒരു യുദ്ധത്തിൽ കേരളരാജാവ് പരാജയപ്പെട്ടിരിക്കാം. പക്ഷേ, കേരളത്തിന്റെ പരമാധികാരം നഷ്ടപ്പെട്ടിരിക്കണമെന്നില്ല. എത്രയോ യുദ്ധങ്ങളിൽ രാജാക്കന്മാർ പരാജയപ്പെടുകയോ ബന്ധനസ്ഥരാവുകയോ മൃതരാവുകയോ ചെയ്തിട്ടും രാജ്യത്തിന്റെ സ്വാതന്ത്രം നിലനിൽക്കുന്നതായി കാണുന്നു. ജയിച്ച രാജാവിന് 'തിറ' നൽകേണ്ടിവരുന്നു എന്നതാണ് സ്വാഭാവികമായ parinam. അതിനാൽ , കേരളം വളരെക്കാലം കളഭ്രാധിപത്യത്തിൽ കഴിഞ്ഞതായി കരുതാവുന്നതല്ല. AD നാലു മുതൽ ആറുവരെ നൂറ്റാണ്ടുകളിലെ കേരളചരിത്രം 'കളഭ്രകാലം ' എന്നുപറഞ്ഞ് എഴുതിത്തള്ളുന്നത് ശരിയായിരിക്കില്ല...
No automatic alt text available.