A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അറ്റ്ലാന്റിക് 91



കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ കരസേനയെ സഹായിക്കാൻ ഇന്ത്യൻ വായുസേനയുടെ മിഷൻ ആയിരുന്നു ഓപ്പറേഷൻ സഫേദ് സാഗർ.കാർഗിൽ മല നിരകളിൽ ബോംബ് വർഷിച്ചും നുഴഞ്ഞു കയറ്റക്കാരുടെ താവളങ്ങൾക്കു നേരെ കനത്ത ആക്രമണം നടത്തിയും വായുസേന കരസേനയ്ക്ക് വഴി ഒരുക്കി.കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വായുസേനയ്ക്ക് കനത്ത തിരിച്ചടി ആയിരുന്നു രണ്ടു മുൻ നിര യുദ്ധ വിമാനങ്ങളുടെ തകർച്ച.സ്‌ക്വഡ്രന് ലീഡർ അജയ് അഹൂജയുടെ മിഗ് 21 വിമാനം ആയിരുന്നു ആദ്യം നഷ്ടപ്പെട്ടത്. സ്റ്റിംങ്ങർ മിസൈൽ ആക്രമണത്തിൽ മിഗ് 21 തകർന്നു.വിമാനത്തിൽ നിന്നും അജയ് അഹൂജ രക്ഷപ്പെട്ടെങ്കിലും പാകിസ്ഥാൻ സൈനികരുടെ കൈയാൽ അദ്ദേഹം കൊല്ലപ്പെട്ടു.മറ്റൊരു മിഗ് 27 യന്ത്ര തകരാർ നിമിത്തം തകർന്നു വൈമാനികനായ ഗ്രൂപ് ക്യാപ്റ്റൻ കമ്പംപതി നചികേത പാകിസ്ഥാൻ സേനയുടെ പിടിയിലുമായി.ഫ്ളൈറ് ലെഫ്റ്റനെന്റ് സുബ്രമണ്യൻ മുകിലന്റെ എം ഐ 17 ആക്രമണ ഹെലികോപ്റ്റർ ആയിരുന്നു അടുത്തത്.അദ്ദേഹം ഉൾപ്പടെ 4 ക്രൂ മെംബേർസ് ശത്രുവിന്റെ ഭൂതല - വായു മിസൈൽ ആക്രമണത്തിൽ ഹെലികോപ്റ്റർ തകർന്നു വീരമൃത്യു വരിച്ചു.കനത്ത നഷ്ടം ആയിരുന്നു ഭാരതീയ വായുസേനയ്ക്ക് ഈ ദുരന്തങ്ങൾ.പാകിസ്താന്റെ വിദേശകാര്യ മന്ത്രി സർതാജ് അസീസ് ഉൾപ്പടെ ഉള്ളവരുടെ ക്രൂരമായ നിലപാടുകൾ ആണ് അജയ് അഹൂജയുടെയും കരസേനയുടെ കൊല്ലപ്പെട്ട ലെഫ്റ്റനെന്റ് സൗരവ് കാലിയയുടെയും മരണത്തിൽ കലാശിച്ചത്.യുദ്ധത്തടവുകാർക് ലഭിക്കേണ്ട നീതി അജയ് അഹൂജയ്ക്ക് ലഭിച്ചില്ല.സൗരവ് കാലിയായുടേത് പാകിസ്താനി സേനയുടെ അറിവോടെ നുഴഞ്ഞുകയറ്റക്കാർ നടത്തിയ ക്രൂരമായ കൊലപാതകവും ആയിരുന്നു.എന്നിരുന്നാലും ഭാരതീയ വായുസേന ഒരു തിരിച്ചടി പാകിസ്താനി വായുസേനയ്ക്ക് നൽകാൻ ക്ഷെമയോടെ കാത്തിരുന്നു.1999 ഓഗസ്ററ് 10നു ഗുജറാത്തിലെ കച്ചിന് സമീപം നാലിയ ഇന്ത്യൻ എയർ ബേസിലെ റഡാറുകൾ ഒരു ശത്രു വിമാനം ഇന്ത്യൻ അതിർത്തി സമീപിക്കുന്നതിന്റെ സൂചനകൾ നൽകി.ഭാരതീയ വായു സേനയുടെ 45 സ്കഡ്രൻ വിഭാഗത്തിലെ 2 മിഗ് 21 എഫ് എൽ വിമാനങ്ങൾക്ക് ശത്രുവുമായി എൻഗേജ് ചെയ്യാൻ ഉടൻ ഉത്തരവ് കിട്ടി.സ്കഡ്രൻ ലീഡർ പി.കെ ബുന്ദേല,ഫ്ലയിങ് ഓഫീസർ എസ്‌.നാരായണൻ എന്നിവരുടെ മിഗ് വിമാനങ്ങൾ ആകാശത്തെത്തി.വിങ് കമാൻഡർ വി.കെ ശർമ ശത്രു വിമാനത്തെ ട്രാക്ക് ചെയ്തു ഇന്ത്യൻ വിമാനങ്ങൾക്ക് സന്ദേശം അയച്ചു കൊണ്ടിരുന്നു.പാകിസ്ഥാൻ നേവിയുടെ നാവിക യുദ്ധത്തിന് ഉപയോഗിക്കുന്ന നിരീക്ഷണ വിമാനം ആയ അറ്റ്ലാന്റിക് 91 ആയിരുന്നു ഇന്ത്യൻ അതിർത്തിയെ സമീപിച്ചു കൊണ്ടിരുന്നത്.അതിർത്തി കടന്നു പത്തു കിലോമീറ്ററോളം ഉള്ളിൽ വന്ന വിമാനത്തെ പി.കെ ബുന്ദേലയുടെ വിമാനം നേരിട്ടു..മിഗ് 21 തൊടുത്ത ആർ-60 ഇൻഫ്രാറെഡ് മിസൈൽ ഏറ്റു അറ്റ്ലാന്റിക് വിമാനം പൊട്ടിച്ചിതറി .ലക്ഷ്യം പൂർത്തിയാക്കി ഇന്ത്യൻ വിമാനങ്ങൾ സുരക്ഷിതമായി തിരിച്ചെത്തി.പാകിസ്ഥാൻ ഭരണ നേതൃത്വത്തിന് ഒരു അടി ആയിരുന്നു ഈ സംഭവം.അറ്റ്ലാന്റിക്കിൽ ആയുധങ്ങൾ ഇല്ലായിരുന്നുവെന്നും അത് കേവലം നിരീക്ഷണ വിമാനം ആയിരുന്നുവെന്നും ഇന്ത്യൻ അതിർത്തി കടന്നിരുന്നില്ല എന്നും പാകിസ്ഥാൻ അന്തർദേശിയ കോടതിയിൽ വാദിച്ചെങ്കിലും കേസ് വിജയിച്ചില്ല.5 ഓഫീസർമാരും 11 നാവികരും അറ്റ്ലാന്റിക് വിമാനം തകർന്നു മരിച്ചു.വിമാനത്തിന്റെ അവശിഷ്ടങ്ങൾ റാൻ ഓഫ് കച്ചിൽ ഇന്ത്യൻ മണ്ണിൽ മാർശി അതിർത്തിയിൽ നിന്നും കണ്ടെടുത്തു പാകിസ്താന്റെ വായ അടപ്പിച്ച ഭാരതീയ വായു സേനയുടെ വൈമാനികൻ പങ്കജ് ബിഷ്‌ണോയി,പി.കെ ബുണ്ഡേല,വി കെ ശർമ്മ എന്നിവർക്കു ഭാരത സർക്കാർ വായുസേന മെഡൽ പിന്നീട്സമ്മാനിച്ചു.