മനുഷ്യന്റെ മുഖം പോലെ, ബാഹ്യ രൂപം പോലെ അവനെ തിരിച്ചറിയാവുന്ന ഒരു അടയാളം .....ഇങ്ങനെയൊരു അത്ഭുതം നമ്മുടെ വിരല്‍തുമ്പില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ചത് വിരലടയാളമായി കണ്ടെത്തി ലോകത്തോടു കൃത്യമായി വിശദീകരിച്ചത് പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ സഹോദരന്‍ ഗാള്‍ട്ടന്‍ ആയിരുന്നു ....എന്നാല്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ വിരലടയാളത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ ലോകത്തിനു മുന്‍പില്‍ ആദ്യമായി വിശദീകരിച്ചത് ഇന്ത്യയിലാണ് എന്ന് എത്ര ആളുകള്‍ക്ക് അറിയാം ......?
കൊലപാതകം മോഷണം പോലുള്ള കുറ്റകൃത്യം നടന്നാല്‍ പോലീസ് ഇന്ന് ആദ്യം പരിശോധിക്കുന്നത് ഫിംഗര്‍ പ്രിന്ടുകളുടെ തെളിവുകളാണ് ...ഇത്തരം പരിശോധനകളിലെക്ക് വെളിച്ചം വീശിയ സംഗതികള്‍ വ്യക്തമാക്കുന്ന ഒരു ബ്യൂറോ കൊല്‍ക്കത്തയിലെ റൈറ്റേഴ്സ് ബില്‍ഡിംഗില്‍ 1897 ല്‍ തുടക്കമിടുമ്പോള്‍ ലോകം ഇതിന്റെ അനന്ത സാധ്യതകളെ കുറിച്ച് അറിഞ്ഞിരുന്നില്ല .....edward hentry എന്ന ബ്രിട്ടീഷ് ഇന്ത്യയിലെ പോലീസ് കമ്മീഷണര്‍ ആയിരുന്നു വിരലടയാളത്തിന്റെ തരം തിരിവും ,കുറ്റാന്വേഷണത്തില്‍ അത് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുക എന്നതും ആദ്യമായി കണ്ടു പിടിച്ചത് ..തുടര്‍ന്ന് ഫ്രാന്‍സ് ,ബെല്‍ജിയം ,എന്തിനു ചൈനയിലും തെക്കേ അമേരിക്കയിലും വരെ ഈ പാത പിന്തുടര്‍ന്നു .....ഏതായാലും ഈ ചരിത്രത്തിനു മുന്പ് മറ്റൊന്ന് കൂടി പറഞ്ഞെ തീരു ....
1870 ബ്രിട്ടീഷ് ഇന്ത്യ ,സിംലയിലെ സബ് കലക്ടര്‍ ആയിരുന്ന വില്യം ഹെര്‍ഷല്‍ , ഓഫീസിലെ ഫയലുകള്‍ പരിശോധിക്കുകയാണ് ..പെട്ടെന്നാണ് അദ്ദേഹം ഒരു കാര്യം ശ്രേദ്ധിച്ചത് ....പട്ടാള സേവനത്തില്‍ നിന്ന് പിരിഞ്ഞ ശിപായിമാരുടെ പെന്‍ഷന്‍ ലിസ്റ്റില്‍ കാര്യമായ ക്രെമെക്കെടുകള്‍ ...മറ്റൊന്നുമല്ല അറുപതോളം ശിപായിമാര്‍ ദിവസേന വന്നു പെന്‍ഷന്‍ വാങ്ങികൊണ്ട് പോകുന്നു ...എല്ലാം അറുപതും എഴുപതും വയസ്സുള്ളവര്‍ ....കഴിഞ പത്തു വര്‍ഷമായി അവരില്‍ ഒരാളും മരിച്ചിട്ടില്ല .....എന്നാല്‍ വൈകാതെ ആ സത്യം വെളിപ്പെട്ടു ..പലരും നേരത്തെ മരിച്ചു പോയവരാണ് ...അവര്‍ക്ക് പകരമായി ആരൊക്കെയോ വന്നു കൃത്യമായി പെന്‍ഷനും വാങ്ങി സ്ഥലം വിടുന്നു .......
ഈ തട്ടിപ്പ് ടീമുകളെ പിടിക്കാന്‍ എന്താണ് ഒരു വഴിയെന്നു ആലോചിച്ചു ..സായിപ്പ് ചിന്തയിലാണ്ടു ....വൈകുന്നെര സമയമാണ് ...സൂര്യന്‍ അസ്തമിച്ചു തുടങ്ങുന്നു .....ഈ സമയം സൂര്യന്റെ വെളിച്ചം അദ്ദേഹം ഇരിക്കുന്ന കണ്ണാടി ചില്ല് പാകിയ മേശമേല്‍ വന്നു പതിക്കുന്നുണ്ട് ......വിസ്മയാവഹമായ ഒരു കാഴ്ചയായിരുന്നു അത് ....ആ വെളിച്ചത്തില്‍ പെന്‍ഷന്‍ വാങ്ങാന്‍ വന്നവരുടെ അഴുക്കു പുരണ്ട വിരല്‍പാടുകള്‍ തെളിഞ്ഞിരിക്കുന്നു .....
കൂടുതല്‍ ശ്രേദ്ധയോടെ വരികളും ചുഴികളും അയാള്‍ നോക്കി ...അവസാനം ഒരു നിഗമനത്തില്‍ എത്തി ഓരോരുതരുടെയും വ്യതസ്തമായ വിരല്‍പ്പാടുകള്‍ .......പിന്നീട് ആയിരുന്നു അദ്ദേഹത്തിന്റെ പഠനം ....ആവേശം മൂത്ത ഹെര്‍ഷല്‍ ..തന്റെ ഓഫീസില്‍ ഉണ്ടായിരുന്നവരുടെയും പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും വിരല്‍ അടയാളങ്ങള്‍ മഷി പുരട്ടി പതിച് ശേഖരിച്ചു .....ഇതെല്ലം അതീവ രഹസ്യമായിരുന്നു .....പെന്‍ഷന്‍ ദിവസം വന്ന സമയം പണം കൊടുക്കുന്നതിനു മുന്പ് വിരല്‍ പ്പാടുകള്‍ പതിപ്പികും ..ക്രെമേണ സംഗതി വിജയമായി ..ആറുമാസത്തിനുള്ളില്‍ അദ്ദേഹം കൂടുതല്‍ പഠനം നടത്തി ഒരു പ്രബന്ധം തയ്യാറാക്കി വൈസ്രോയിക്ക് അയച്ചു ..എന്നാല്‍ ഇങ്ങനെയൊരു കണ്ടുപിടുതതിനുള്ള ആവശ്യകത വൈസ്രോയിക്ക് പിടികിട്ടിയില്ല ....ഹെര്‍ഷലിനു എന്തോ മാനസിക തകരാറ് ഉള്ളതായി അദ്ദേഹം കരുതി .....ഇങ്ങനെ ഒരാളെ ജോലിയില്‍ വെച്ചത് തന്നെ അബദ്ധമായി കരുതി അയാളെ ലീവേടുപ്പിച്ചു ലണ്ടനിലേക്ക് തന്നെ തിരിച്ചയപ്പിച്ചു ....നിരാശനായ അദ്ദേഹം ഉണ്ടാക്കിയ പ്രബന്ധങ്ങള്‍ എല്ലാം വാരി പൊതിഞ്ഞു നാടു വിട്ടു ...
കുറച്ചു വര്‍ഷങ്ങള്‍ പിന്നിട്ടു ...ഈ സമയം ജപ്പാനില്‍ ഒരു സ്കോട്ട്ലന്റ്കാരനായ ഹെന്‍ട്രി ഫാള്‍ഡ് എന്ന ഒരു ഡോകടറുടെ വീട്ടില്‍ ഒരു മോഷണം നടന്നു ....കുറെ വെള്ളിപാത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടു .....കേസും പുക്കാറുമായി കഴിഞ്ഞു കൂടിയ അദ്ദേഹം ഒരു സായാഹ്ന സവരിക്കിടെ ഒരു ദിവസം മണ്‍ പത്രങ്ങള്‍ ഉണ്ടാക്കുന്ന ആളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ശ്രേദ്ധിക്കാനിടയായി ....പത്രങ്ങളില്‍ നിറയെ അതുണ്ടാക്കിയവരുടെ വിരല്‍പ്പാടുകള്‍ ...അതിനകത്തെ സൂക്ഷ്മ രേഖകളെ കുറിച്ച് അദ്ദേഹം കാര്യമായി പഠിച്ചു ....അങ്ങനെയിരിക്കെ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്റെ വീട്ടിലെ തൊഴുത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട ഒരു വെള്ളിപ്പാത്രം കാണാനിടയായി ....അതില്‍ കരിപുരണ്ട ഒരു വിരലടയാളം ശ്രേദ്ധിച്ചു ...വൈകിയില്ല വീട്ടിലെ സംശയം തോന്നുന്ന എല്ലാ ജോലിക്കാരുടെയും വിരല്‍ രേഖകള്‍ ശേഖരിച്ചു കള്ളനെ പുള്ളിക്കാരന്‍ പിടികൂടി ...ഹെര്‍ഷലിനു സംഭവിച്ച പരാജയം പക്ഷെ ഫാള്‍ഡിനു സംഭവിച്ചില്ല ....തുടര്‍ന്ന് ഈ ടെക്നിക്ക് അദ്ദേഹം ജപ്പാന്‍ പോലീസിനു കൈമാറി ..തുടര്‍ന്ന്‍ പല നിര്‍ണ്ണായക വഴിത്തിരിവുകളും ....തന്റെ ഈ കണ്ടുപിടുത്തത്തിനെ അന്നത്തെ നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു ..വളരെ വേഗത്തില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഈ പഠനം കണ്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് പഴയ ഹെര്‍ഷല്‍ ആയിരുന്നു .....പകര്‍ന്നു കിട്ടിയ ഈ തീപ്പൊരി ആളിക്കത്തിക്കാന്‍ അയാള്‍ തീരുമാനിച്ചു ..തന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിക്കാന്‍ തുടര്‍ന്ന് വര്‍ഷങ്ങളോളം അയാള്‍ പ്രയത്നിച്ചു ..ഒടുവില്‍ നേട്ടം ഇരുവര്‍ക്കുമായി കോടതി പങ്കിട്ടു കൊടുത്തു .....
ഇതേ സമയം മേല്‍ പറഞ്ഞ ഗാള്‍ട്ടന്‍ ഇതിന്റെ അനന്ത സാധ്യതകളെ കുറിച്ച് പഠനം നടത്തുന്ന കാലമായിരുന്നു ...ഇരുവരെയും പരിചയപ്പെട്ടു ..കുറ്റാന്വേഷണത്തില്‍ ഇതിന്റെ ശാസ്ത്രീയ വശം കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു ....അദ്ദേഹത്തിന്റെ കണ്ടുപിടുത്തം വളരെ കൃത്യമായിരുന്നു ...ലക്ഷക്കണക്കിന് വിരല്‍ അടയാളങ്ങളെ വേഗത്തില്‍ കണ്ടുപിടിക്കുന്ന വിധം വര്‍ഗ്ഗീകരിക്കണം അതിനാണ് ബുദ്ധിമുട്ട് ...!
ഇതിനായി വല്ല ഗണിത സൂത്രവും ലഭിക്കുമോ എന്നറിയാനുള്ള പഠനമായിരുന്നു തുടര്‍ന്നത് ....... ഈ പേരില്‍ അദ്ദേഹം ഒരു പുസ്തകവും പ്രസിദ്ദീകരിച്ചു ...
ഇനിയാണ് കല്‍ക്കട്ടയിലേക്ക് വരുന്നത് .....1897 സെപ്തംബര്‍ 3, സമ്പന്നനായ പ്രഭുവിന്റെ ഏക മകനും നേപ്പാള്‍ പോലീസ് കമ്മീഷണറുമായ എഡ്വേര്‍ഡ് ഹെന്‍ട്രി ഹൌറയിലേക്ക് തിരിച്ച തീവണ്ടിയിലെ ഒന്നാം ക്ലാസ് കമ്പാര്‍ട്ട്‌മന്റില്‍ ഇരിക്കുകയാണ് ..ഗാള്‍ട്ടന്റെ ഈ പുസ്തകവും കൈവശമുണ്ട് ....ഗാള്‍ട്ടന്റെ വിരലടയാള പുസ്തകം ...!
കണക്കു പണ്ടേ ഇഷ്ടവിഷയമാണ് അദ്ദേഹത്തിന് ....ലക്ഷ്യ സ്ഥാനത് എത്തിച്ചേരാന്‍ ഇനിയും നാലു മണിക്കൂറുകള്‍ ഉണ്ട് ...നേരത്തെ ഈ വിരലടയാള മാതൃകകളെ അമ്പതോളം മാതൃകള്‍ ആക്കി തിരിച്ചതാണ് ഗാള്‍ട്ടന് സംഭവിച്ച തെറ്റ് .....പെട്ടെന്ന് ഒരാശയം അദ്ദേഹത്തിന് മുന്‍പില്‍ തെളിഞ്ഞു ..ഇതിനെയൊക്കെ നാലു മാതൃകള്‍ ആക്കി തരം തിരിചാലോ ....പിന്നെ അതിനെ ഉപ വിഭാഗങ്ങള്‍ ആക്കിയാല്‍ മതിയാകുമല്ലോ .....ആശയം തെളിഞ്ഞു ..പക്ഷെ എഴുതാന്‍ ഒരു തുണ്ട് പേപ്പര്‍ ഇല്ല .....നിരാശനായില്ല ..തന്റെ ഷര്‍ട്ട് അഴിച്ചു ....കഫ് നിവര്‍ത്തി ..അതില്‍ അക്കങ്ങള്‍ കുറിച്ച് തുടങ്ങി .....തീവണ്ടി ഹൌറയില്‍ എത്തിയപ്പോള്‍ സംഖ്യകളും വരയും കുറിയും കൊണ്ട് നിറഞ്ഞിരുന്നു ..ശാസ്ത്ര ലോകം തിരഞ്ഞു കൊണ്ടിരുന്ന സൂത്ര കണക്കു എഡ്വേര്‍ഡ് ഹെന്‍ട്രി കണ്ടുപിടിച്ചു .........
....ഗാല്‍ട്ടനോടുള്ള ബഹുമാനസൂചകമായി ഇതിനു 'ഗാള്‍ട്ടന്‍ ഹെന്‍ട്രി സിസ്റ്റം' എന്ന് പേര് നല്‍കി ..കല്‍ക്കട്ടയിലെ റൈട്ടെഴ്സ് ബില്‍ഡിങ്ങില്‍ ലോകത്തിലെ ആദ്യത്തെ വിരലടയാള ബ്യൂറോ തുറന്നു .....മിടുക്കരായ രണ്ടു ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പതിനായിരക്കണക്കിന് വരുന്ന മുന്‍ കുറ്റവാളികളുടെ അടയാളമെടുത് സൂക്ഷിക്കാന്‍ കഴിഞ്ഞു .....വിരലയടയാളം എന്ന വിസ്മയം പിറവി കൊണ്ട ഈ സ്ഥാപനം ഇന്നും പ്രൌഡിയോടെ നിലനില്‍ക്കുന്നു .......