കോകൊ ഡി മെ(ർ) (coco de mer)
ലോകത്തിലെ ഏറ്റവും വലിയ കുരു(nut) ആണിത്, വലുതിന് പതിനെട്ട് കിലോയോളം തൂക്കം വരും, ഇത് വ്യാപകമായി കാണപ്പെടുന്നത് സീഷെൽസ് (Seychelles) എന്ന രാജ്യത്താണ്, ഏകദേശം 125 ദ്വീപുകൾ ഉണ്ട് ഈ രാജ്യത്ത്, ആ ദീപസമൂഹത്തിലെ പ്രാലെ (praslin), മാഹി (mahe), ലാ ദീഗ് (la degue) എന്നീ മൂന്ന് ദ്വീപുകളിലാണ് കോക്കൊഡിമ ധാരാളമായി വളരുന്നത്, ഇന്ത്യൻ മഹാസമുദ്രത്തിൽ മദഗാസ്കറിന് വടക്കു ഭാഗത്ത്, സോമാലിയയുടെ കിഴക്ക് വരെയും, മൗറീഷ്യസിന്റെ പടിഞ്ഞാറോട്ട് മാറിയുമാണ് ഈ ദീപസമൂഹം, മൗറീഷ്യസിലും, മാലിഡിവ്സിലും, ഇറാന്റെ ചില ഭാഗങ്ങളിലും ഇത് വളരുന്നുണ്ടെങ്കിലും സീഷെൽസിൽ ഉള്ളതിനാണ് ഏറ്റവും വലിപ്പവും ഗുണവും.
ഇതിന്റെ രൂപം ഒരു സ്ത്രീയുടെ ഗുഹ്യഭാഗം പോലെ ഒറ്റനോട്ടത്തിൽ തോന്നിക്കാം, മനുഷ്യന്റെ ശരീരഭാഗത്തോട് ഇത്രയും അടുത്ത രൂപസാദൃശ്യമുള്ള ഒരു ഫലവും വേറെ ഉണ്ടാവുകയില്ല!
പന(palm)യുടെ വർഗ്ഗത്തിലാണ് ഈ മരം, ഈ മരവും ഇതിന്റെ തേങ്ങയും സീഷെൽസിൽ വളരെ ശ്രദ്ധിച്ച് സംരക്ഷിച്ച് പോരുന്നതാണ്, ഇതിന്റെ വ്യാപാരവും ഉപയോഗവും പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാണ്, പ്രകൃതിയാൽ വളർന്ന് വരുന്നതും, വ്യാപകമല്ലാതെ കൃഷിയും ചെയ്യപ്പെടുന്നുണ്ട് ഈ പന!
ഇതിന്റെ ഉള്ളിൽ നാളികേരത്തിന്റെയും, പന നങ്ക് പോലെയുമുള്ള മാംസള ഭാഗമാണ്, പനനങ്കിൽ കുറച്ച് മധുരം കൂടി ചേർത്താൽ ഉണ്ടാകാവുന്ന രസമാണ് ഇതിന്, ഇതു കൊണ്ട് മധുരപലഹാരങ്ങൾ മുതൽ മദ്യം വരെ സീഷെൽസിൽ ഉണ്ടാക്കുന്നുണ്ട്, ഇതിന്റെ തൊണ്ട് സഞ്ചാരികൾ വാങ്ങിക്കൊണ്ടു പോകുന്നത് പതിവാണ് 5000-10000 രൂപ വരെ ഇതിന്റെ തൊണ്ടിന് വില ഈടാക്കുന്ന കടകളുണ്ട്.
കോക്കൊഡിമയുടെ കുരു രാജ്യത്തിന് പുറത്തേക്ക് വിത്തിനായി കടത്തുന്നത് സർക്കാർ കർശനമായി നിരോധിച്ചിട്ടുണ്ട്.
കോക്കൊഡിമയുടെ മറ്റു നാമങ്ങൾ : Lodoicea, Sea coconut
by
Shamsudeen Mohamed