ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും വലിപ്പമുള്ള മാംസഭുക്കുകളായ കര ജീവികളിൽ ഒന്നാണ് കടുവ .ലോകത് ഏറ്റവുമധികം കടുവകൾ നമ്മുടെ നാട്ടിലാണുള്ളതെന്ന് നമുക്ക് അഭിമാനപൂർവം പറയാം . വല്യ പൂച്ചകളുടെ ( Big Cats ) ഗണത്തിൽ പെടുന്ന മൂന്നുതരം ജീവികൾ വസിക്കുന്ന ഏക രാജ്യവും ഒരു പക്ഷെ ഇന്ത്യയായിരിക്കാം. സിംഹം ,കടുവ ,പുള്ളിപ്പുലി എന്നിവയാണ് അവ .കടുവകളെയും മറ്റു വന്യജീവികളെയും ഏറ്റവും ഫലപ്രദമായി സംരക്ഷിച്ചുപോന്നിട്ടുള്ള ഒരു രാജ്യമാണ് പുരാതനകാലം മുതലേ ഇന്ത്യ .എന്നാലും സ്വന്തം രാജ്യങ്ങളിലെ എല്ലാ വന്യ മൃഗങ്ങളെയും കൊന്നൊടുക്കിയവരിൽനിന്നും ഇവിടെത്തന്നെയുള്ള അവരുടെ ശിഷ്യ ഗണങ്ങളിൽ നിന്നും പലപ്പോഴും നമ്മുടെ രാജ്യത്തെ വന്യ ജീവി സംരക്ഷണത്തെ ഇകഴ്ത്തിക്കൊണ്ടുള്ള പല ജല്പനങ്ങളും ഉയർന്നു വരാറുണ്ട് .ഈ സാഹചര്യത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിൽ വംശമറ്റുപോയ കാസ്പിയൻ കടുവയെപ്പറ്റിയുള്ള ഈ പോസ്റ്റ്
.
രണ്ടു നൂറ്റാണ്ടുമുമ്പ് ചൈന മുതൽ യൂറോപ്പുവരെയുള്ള മധ്യ ഉഷ്ണ മേഖലയിൽ വിഹരിച്ചിരുന്ന കടുവകളുടെ വംശമാണ് കാസ്പിയൻ കടുവ ( Panthera tigris virgata)..ഇപ്പോൾ നിലവിലുള്ള കടുവകളിൽ ഏറ്റവും വലിപ്പമേറിയത് സൈബീരിയൻ കടുവയാണ് .രണ്ടാം സ്ഥാനം നമ്മുടെ നാട്ടിലെ കടുവകൾക്കും .അവക്കിടയിൽ വലിപ്പമുണ്ടായിരുന്ന ഒരു ശക്തിമാന്മാരായ കടുവ വർഗമായിരുന്നു കാസ്പിയൻ കടുവകൾ . പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ആയിരക്കണക്കിന് കാസ്പിയൻ കടുവകൾ ധ്യ ഉഷ്ണ മേഖലയിൽ വിഹരിച്ചിരുന്നു . എന്നാലും കക്കസസ് പർവ്വതമേഖലയിലും ,കാസ്പിയൻ കടൽ മേഖലയിലുമാണ് ഇവ ഏറ്റവും കൂടുതൽ കാണപ്പെട്ടിരുന്നത് .അതിനാലാണ് ഇവക്ക് കാസ്പിയൻ കടുവ എന്ന പേര് വന്നത് .
.
പതിനെട്ടാം നൂറ്റാണ്ടുമുതലാണ് ഇവയുടെ പതനം ആരംഭിക്കുന്നത് .മധ്യ ഏഷ്യയിലും ചൈനയിലും ,ഇറാനിലും (പേർഷ്യ) ഇവയെ കൊന്നൊടുക്കുന്നത് ഒരു വിനോദം തന്നെയായി മാറി .പലപ്പോഴും പട്ടാളത്തെ ഇറക്കിയാണ് ഇവയെ കൊന്നൊടുക്കിയത് .പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം ആയപ്പോഴേക്കും ഇവയുടെ ആവാസവ്യവസ്ഥ ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടിരുന്നു. .ഇവയെ കൊന്നു തോലെടുക്കാനായി മാത്രം യൂറോപ്പിൽ നിന്നും ധനികർ ഇവ നിലനിന്ന രാജ്യങ്ങളിൽ ചുറ്റിക്കറങ്ങി .( അവരുടെ പിന്മുറക്കാറാണ് ഇന്ന് വന്യ ജീവി സംരക്ഷണത്തിനുള്ള ഉപദേശങ്ങൾ ഫ്രീ ആയി നൽകുന്നത് )
.
നിഷ്ടൂരമായ വേട്ടയാടലിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോടുകൂടി കാസ്പിയൻ കടുവകളുടെ എണ്ണം നാമമാത്രമായി .ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽനിന്നും 1920 ഓടെ ഇവ അപ്രത്യക്ഷമായി .ചൈനയുടെ മറ്റു പ്രദേശങ്ങളിൽ ഇവ 1960 വരെ നിലനിന്നു എന്ന് കരുതുന്നു .ഇറാനിൽ അവസാനമായി ഇവയെ കണ്ടത് 1958 ൽ ആണ്.1970 ൽ ആരാൽ കടൽ തീരാത്ത ഇവയെ കണ്ടിരുന്നു . ടർക്കയിൽ ഇവ എൺപതുകളിൽ പോലും ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത് .എന്നാൽ ഇവയെ സംരക്ഷിക്കാൻ ഒരു നടപടിയും ആരും എടുത്തില്ല .തൊണ്ണൂറുകളുടെ അവസാനത്തോടെ ഇവ വംശനാശം സംഭവിച് വിസൃതിയിലേക്ക് മറഞ്ഞു .
--
ചിത്രങ്ങൾ :ബെർലിൻ മൃഗശാലയിലെ കാസ്പിയൻ കടുവ ( 1899) നാല്പതുകളിൽ ഇറാനിൽ വേട്ടയാടപ്പെട്ട ഒരു കാസ്പിയൻ കടുവ ,കാസ്പിയൻ കടുവയുടെ പതിനെട്ടാം നൂറ്റാണ്ടിലെ വിതരണം ,
--
Ref:
1. https://en.wikipedia.org/wiki/Caspian_tiger
2. http://voices.nationalgeographic.com/…/is-extinct-forever-…/
. This is an original work based on the references given .No part of it
is shared or copied from any other post or article. –Rishidas.S