A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഹാനിബാളിന്റെ ആനകൾ

ഹാനിബാളിന്റെ ആനകൾ

പുരാതന പാശ്ചാത്യ സേനാനായകരിൽ അഗ്രഗണ്യനായാണ് ഹാനിബാളിനെ (Hannibal Barca BCE247-181 ) വിലയിരുത്തപ്പെടുന്നത് . അക്കാലത്തെ റോമാ സാമ്രാജ്യത്തിനു വെല്ലുവിളി ഉയർത്തിയ കർത്തേജിന്റെ സർവ സൈന്യാധിപനായിരുന്നു ഹാനിബാൾ ബാർക.ഫിനീഷ്യൻ നാവികർ ഉത്തര ആഫ്രിക്കയിലെ മെഡിറ്ററേനിയൻ തീരത്തു സ്ഥാപിച്ച നഗരമായിരുന്നു കാർത്തേജ് .നാവിക വിദ്യയിൽ അദ്വിതീയരായിരുന്നു ഫിനീഷ്യർ .കച്ചവടത്തിലൂടെ ഫിനീഷ്യൻ നാവികർ സമ്പാദിച്ച ധനം കർത്തേജിലേക്ക് ഒഴുകിയപ്പോൾ കാർത്തേജ് സമ്പന്നമായി ബി സി ഇ മൂന്നാം ശതകത്തിൽ റോമിനെ വെല്ലുന്ന പ്രൗഢി കർത്തേജിനു കൈവന്നു . രണ്ടു വൻശക്തികൾ ഒരേ മേഖലയിൽ നിലനിൽക്കുമ്പോൾ ഉണ്ടാവുന്ന സ്വാഭാവികമായ ഉരസലുകൾ റോമും കാർത്തേജ്ഉം തമ്മിലുള്ള മഹായുദ്ധങ്ങളായി പരിണമിച്ചു .പ്യൂണിക് യുദ്ധങ്ങൾ ( Punic Wars )എന്നാണ് അവ അറിയപ്പെടുന്നത് .ആനകൾ അടങ്ങുന്ന ഒരു വൻപടയുമായി ഒന്നര ദശാബ്ദമാണ് ഹാനിബാൾ റോമാ സാമ്രാജ്യത്തെ വിറപ്പിച്ചത് .ആനകളടങ്ങുന്ന വൻപടയുമായി ദുർഗമമായ ആൽപ്സ് പര്വതനിരയിലൂടെ റോമിനെ പിറകിൽനിന്നും ആക്രമിക്കാൻ ഹാനിബാൾ നടത്തിയ പടനീക്കം വിശ്വപ്രസിദ്ധമാണ് ..ആയിരക്കണക്കിന് യുദ്ധപ്രവരരായ ആനകളെ അണിനിരത്തിയ നന്ദന്മാരെയോ മൗര്യ സേനയെയോ പോലെയുള്ള ഒരു ബ്രിഹത് സൈന്യമായിരുന്നില്ല ഹാനിബാളിന്റേത് .അൻപതിനടുത്തു ആനകൾ അടങ്ങുന്ന ഒരു സൈന്യമായിരുന്നു അദ്ദേഹം വിന്യസിച്ചത് .പൗരവന്റെ ഏതാനും യുദ്ധ ആനകളുടെ മുന്നിൽ അലക്സാർഡറുടെ സൈന്യം വെള്ളം കുടിച്ചതും ഗ്രീക്ക് സൈന്യം നന്ദ സൈന്യത്തെ ഭയന്ന് ഇന്ത്യയിൽ നിന്നും പലായനം ചെയ്തതും ഹാനിബാളിന്റെ യുദ്ധങ്ങൾക്ക് ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപായിരുന്നു .ഈ കഥകളൊക്കെ ഗ്രീസിലും റോമിലും കാർത്തേജിലുമെല്ലാം എത്തിയിരുന്നു .ചന്ദ്രഗുപ്ത മൗര്യനിൽ നിന്നും ലഭിച്ച അഞ്ഞൂറ് യുദ്ധ പ്രവരരായ ആനകളുടെ സഹായത്തോടെ സെല്യൂക്കസ് നികാറ്റർ അതിവിശാലമായ സെല്യൂസിഡ് സാമ്രാജ്യം കെട്ടിപ്പടുത്തതും അക്കാലത്തെ പാശ്ചാത്യ ലോകത്തിനറിയാമായിരുന്നു ..ഈ സാഹചര്യത്തിലാണ് യുദ്ധപ്രവരരായ ആനകളുടെ ഒരു സൈനിക വ്യൂഹം ഹാന്നിബാൽ പടുത്തുയർത്തുന്നത് .അത്തരത്തിൽ സ്വതന്ത്രമായ ഒരു ആന സൈന്യം പടുത്തുയർത്തിയ ആദ്യ പാശ്ചാത്യ സേനാനായകനും ഹാന്നിബാൾ തന്നെ .
.
ഹാനിബാളിന്റെ സൈന്യത്തിലെ ആനകൾ എവിടെനിന്നാണ് വന്നത് എന്ന ചോദ്യം നൂറ്റാണ്ടുകളായി ചരിത്രകാരന്മാരെ കുഴക്കിയ ചോദ്യമാണ് .ഇന്ത്യയിൽ കാണപ്പെടുന്ന ഏഷ്യാറ്റിക് ആനകളും ,ആഫ്രിക്കയിൽ കാണപ്പെടുന്ന ആഫ്രിക്കൻ ആനകളുമാണ് ഇപ്പോൾ നിലനിൽക്കുന്ന ആന വംശങ്ങൾ ഹാനിബാളിന്റെ ആനകളുടെ വിവരണം ഈ രണ്ടു വംശത്തിൽ പെടുന്ന ആനകളിൽ നിന്നും വ്യത്യസ്തമാണ് .അതാണ് ചരിത്രകാരന്മാരെ കുഴക്കിയ വസ്തുത .അത് മാത്രമല്ല പൊതുവെ വഴക്കളികളായ ആഫ്രിക്കൻ ആനകളെ യുദ്ധത്തിലേക്ക് പരിശീലിപ്പിച്ചെടുക്കാനും സാധ്യമല്ല . അതുമാത്രമല്ല ഹാന്നിബാളിന്റെ സ്വന്തം ആനയായ ''സാരസ്'' പടയിലെ മറ്റാനകളെക്കാൾ വളരെ വലുതും ആയിരുന്നു ..ഇതും ചരിത്രകാരന്മാരെ കുഴക്കി .ചുരുക്കത്തിൽ ഹാനിബാളിനെ സൈന്യത്തിൽ രണ്ടു വ്യത്യസ്ത തരം ആനകൾ ഉണ്ടായിരുന്നു .
.
ഹാനിബാളിന്റെ ആനകളെപ്പറ്റിയുള്ള ഗവേഷണം പല വിലപ്പെട്ട വിവരങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട് .ഇപ്പോൾ നിലവിലുള്ള അംഗീകരിക്കപ്പെടുന്ന അഭിപ്രായം ഹാനിബാളിന്റെ സൈന്യത്തിലെ രണ്ടുതരം ആനകളും ഏഷ്യൻ ,ആഫ്രിക്കൻ ആനകളുടെ വ്യത്യസ്ത സബ് സ്പീഷീസുകൾ ആൺ എന്നതാണ് ..ഏഷ്യൻ ആനകൾ ഇപ്പോൾ ഇന്ത്യക്ക് പടിഞ്ഞാർ കാണപ്പെടുന്നില്ല .പക്ഷെ രണ്ടായിരത്തി മുന്നൂറു കൊല്ലം മുൻപ് സ്ഥിതി വ്യത്യസ്തമായിരുന്നു .ഏഷ്യൻ ആനകളുടെ ഒരു വിഭാഗം വൻകരയുടെ തെക്കൻ തീരപ്രദേശങ്ങളിലൂടെ സിറിയ വരെ വ്യാപിച്ചിരുന്നു .ഇവ വംശ നാശം നേരിട്ടത് സി ഇ 100 ന് അടുത്താണ് .ഹാനിബാളിന്റെ കാലത് സിറിയയിൽ ആനകളുണ്ടായിരുന്നു . സിറിയൻ ആനകൾ താരതമ്യേന വലിപ്പം കൂടിയ ഒരു ഏഷ്യൻ ആന വർഗമായിരുന്നു സിറിയ അന്ന് ഫിനീഷ്യരുടെ ശക്തമായ നിയന്ത്രണത്തിലും ആയിരുന്നു .സിറിയയിൽനിന്നും ലഭിച്ചതുകൊണ്ടാവാം ഹാനിബാൾ തന്റെ ആനക്ക് സയറിസ് എന്ന് പേരിട്ടത് .വലിപ്പമേറിയ ഒരു സിറിയൻ ഒറ്റക്കൊമ്പനെയാണ് ഹാനിബാൾ തന്റെ വാഹനമാക്കിയത് .
.
ഹാനിബാളിന്റെ സൈന്യത്തിലെ മറ്റുള്ള ആനകൾ ഇപ്പോൾ വംശനാശം സംഭവിച്ച ഉത്തര ആഫ്രിക്കൻ ആനകളുടെ വംശത്തിൽ പെട്ടവയാണ് .ഇവയെ അറ്റ്ലസ് എലഫന്റ്സ് എന്നും വിളിക്കാറുണ്ട് ഇവ അവസാനമായി നിനനിന്നുപോന്നത് ഉത്തര ആഫ്രിക്കയിലെ അറ്റ്ലസ് മലനിരകൾക്കു സമീപമായിരുന്നതിനാലാണ് ഇവയെ അറ്റ്ലസ് എലഫന്റ്സ് എന്ന് വിളിക്കുന്നത് .ഹാനിബാളിന്റെ സൈനികർ ഇവയെ അറ്റ്ലസ് മലനിരകളുടെ താഴ്വാരത്തു വച്ച് പിടിച്ചു പരിശീലനം നൽകി യുദ്ധത്തിനുപയോഗിച്ചതാവാനാണ് സാധ്യത .ആഫ്രിക്കൻ ആനകളുടെ വിഭാഗത്തിൽ പെടുന്നവയാണെങ്കിലും ഇവ വലിപ്പമേറിയ ആഫ്രിക്കൻ ബുഷ് ആനകളെക്കാൾ ശാന്തർ ആയിരുന്നു അതിനാൽ തന്നെ ഇവയെ മെരുക്കിയെടുക്കാനും ഹാനിബാളിന്റെ സൈനികർക്ക് സാധിച്ചു .
.
വെടിമരുന്നിന്റെ ആവിർഭാവം വരെ ആനകൾക്ക് യുദ്ധത്തിൽ നിർണായക സ്വാധീനം ഉണ്ടായിരുന്നു .ആനകളെ ഭയന്ന് ഇന്ത്യയിൽ നിന്നും പലായനം ചെയ്ത അലക്സാൻഡറുടെ പടനായകർ ,അലക്സാൻഡറുടെ മരണശേഷം സാമ്രാജ്യം പങ്കിട്ടെടുത്തു ..അതിനുശേഷം അവരെല്ലാം ആനകളെ സൈന്യത്തിന്റെ ഭാഗമാക്കാനുള്ള വലിയ ശ്രമങ്ങൾ നടത്തി .സെല്യൂക്കസിന്റെ വിജയങ്ങളും അതിനവരെ നിർബന്ധിച്ചു .ഈജിപ്തിലെ ടോളമിക് രാജവംശം ലിബിയയിൽ നിന്നും എത്യോപ്യയിലിൽ നിന്നും വരെ ആനകളെ കൊണ്ടുവന്ന് ആനപ്പടകൾ തട്ടിക്കൂട്ടി ..ആനപ്പടകൾ വിന്യസിക്കപ്പെട്ടതോടെ വന്യമായ സിറിയൻ ആനകളും ,ഉത്തര ആഫ്രിക്കൻ ആനകളും പെട്ടന്ന് തന്നെ വംശനാശത്തിന്റെ വക്കിൽ എത്തി .മേല്പറഞ്ഞ രണ്ടുതരം ആനകളും ഏതാണ്ട് ഒരേ സമയത് സി ഇ 100 അടുപ്പിച്ചു ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി
.
--
ചിത്രങ്ങൾ :റോൺ നദി കടക്കുന്ന ഹാനിബാളിന്റെ ആനകൾ , ഹാനിബാൾ ഉത്തര ആഫ്രിക്കൻ ആന ,ഒരു റോമൻ ചുമർ ചിത്രം ,ഹാന്നിബാളും യുദ്ധ ആനയും ഒരു നാണയം :കടപ്പാട് വിക്കിമീഡിയ കോമൺസ്
--
No automatic alt text available.
Image may contain: one or more people and outdoorNo automatic alt text available.