A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സിനിമയെ പോലും വെലുന ചാൾസ് ശോഭരാജിൻ്റ് ജിവിതം

സിനിമയെ പോലും വെലുന ചാൾസ് ശോഭരാജിൻ്റ് ജിവിതം.....

വിയറ്റ്‌നാമിലെ സൈഗോണില്‍ (ഇപ്പോഴത്തെ പേര് ഹോചിമിന്‍സിറ്റി) 1944-ല്‍ ജനിച്ച ചാള്‍സിന്റെ മാതാവ് വിയാറ്റ്‌നാം സ്വദേശിയും പിതാവ് ഇന്ത്യക്കാരനുമായിരുന്നു. ചാള്‍സിനേയും കുടുംബത്തേയും ഉപേക്ഷിച്ച് പിതാവ് പോയതോടെ മാതാവ്ഒരുഫ്രഞ്ച്സൈനികനുമായിഅടുപ്പത്തിലായി.അങ്ങനെയാണ് ചാള്‍സ് ശോഭരാജ് ഫ്രഞ്ച് പൗരനാവുന്നത്.കൗമാരകാലത്ത് തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ചാള്‍സ് 1963-ലാണ് ഒരു മോഷണകുറ്റത്തിന് ആദ്യമായി ജയിലില്‍ പോകുന്നത്.
പിന്നീട് കാര്‍മോഷണവും ഭവനഭേദനവുമടക്കം പലതരം കുറ്റകൃത്യങ്ങളുമായി ചാള്‍സിന്റെ ക്രിമിനല്‍ ജീവിതം വളര്‍ന്നു. ... ഇതിനിടെയാണ് ചാന്റല്‍ കോംപഗ്നോന്‍ എന്ന ഫ്രഞ്ച് യുവതിയുമായി ചാള്‍സ് പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും..ഫ്രഞ്ച് പോലീസ് വിടാതെ പിന്തുടരാന്‍ ആരംഭിച്ചതോടെ 1970-ല്‍ ഗര്‍ഭിണിയായ ചാന്റലിനേയും കൂടി ചാള്‍സ് ഏഷ്യയിലേക്ക് കടന്നു.കിഴക്കന്‍ യൂറോപ്പിലൂടെ വ്യാജരേഖകളുമായി സഞ്ചരിച്ച ദമ്പതികള്‍ യാത്രാമധ്യേ പരിചയപ്പെട്ട വിനോദസഞ്ചാരികളെ കൊള്ളയടിച്ച് ഒടുവില്‍ മുംബൈയില്‍ എത്തിച്ചേര്‍ന്നു.
ഇവിടെ വച്ചാണ് ഉഷ എന്ന പെണ്‍കുഞ്ഞിന്‌ ചാള്‍സിന്റെ ഭാര്യ ജന്മം നല്‍കുന്നത്. മുംബൈയിലും ക്രിമിനല്‍ ജീവിതം തുടര്‍ന്ന ചാള്‍സ് കാര്‍ മോഷണത്തിലും കള്ളക്കടത്തിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.ഹോട്ടല്‍ അശോകയില്‍ വച്ച് ഒരു സ്വര്‍ണ്ണവ്യാപാരിയെ തോക്ക് ചൂണ്ടി കൊള്ളയടിക്കാന്‍ ശ്രമിച്ച .
ചാള്‍സിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും രോഗബാധിതനായി അഭിനയിച്ച ചാള്‍സ് ആശുപത്രിയില്‍ നിന്ന്ചാന്റലിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. മുംബൈയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലേക്കായിരുന്നു അവര്‍ പോയത്. കാബൂളിലെത്തിയ ദമ്പതികള്‍ അവിടെയും കൊള്ളയും മോഷണവുമായി ജീവിതം മുന്നോട്ട് കൊണ്ടു പോയി .
എന്നാല്‍ പോലീസ് പിന്നാലെ കൂടിയതോടെ ചാള്‍സ് ഇറാനിലേക്ക് കടന്നു. എന്നാല്‍ അതിനോടകം മാനസാന്തരം സംഭവിച്ച ചാന്റല്‍ മകളുമായി ഫ്രാന്‍സിലേക്ക് തിരിച്ചു പോയി.. ഇനിയൊരിക്കലും ചാള്‍സിനെ കാണില്ലെന്ന് അവള്‍ പ്രതിജ്ഞ ചെയ്തു.
അടുത്ത രണ്ട് വര്‍ഷം ചാള്‍സിന് നീണ്ട യാത്രകളുടേതായിരുന്നു. കിഴക്കന്‍ യൂറോപ്പിലേയും പശ്ചിമേഷ്യയിലേയും വിവിധ രാജ്യങ്ങളിലൂടെ ഇക്കാലയളവില്‍ അയാള്‍ സഞ്ചരിച്ചു കൊണ്ടിരുന്നു പലയിടത്ത് നിന്നായി മോഷ്ടിച്ച പത്തോളം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചായിരുന്നു.
ഇത്രയേറെ രാജ്യങ്ങളില്‍ അയാളെത്തിയത്. ഒടുവില്‍ തുര്‍ക്കിയുടെ തലസ്ഥാനമായ ഈസ്താംബൂളില്‍ വച്ച് സഹോദരനായ ആന്ധ്രേയെ ചാള്‍സ് കണ്ടുമുട്ടി. പിന്നീട് നീണ്ട കാലം തുര്‍ക്കിയിലും ഗ്രീസിലുമായി ഇരുവരും നിരവധി കുറ്റകൃത്യങ്ങള്‍ നടത്തി.ഒടുവില്‍ ഏതന്‍സില്‍ വച്ച് പോലീസ് ഇരുവരേയും പിടികൂടിയെങ്കിലും പോലീസിനെ വിദഗ്ദ്ധമായി കബളിപ്പിച്ച് ചാള്‍സ് രക്ഷപ്പെട്ടു. പോലീസ് പിടിയിലായ ആന്ധ്രേയ്ക്ക് 18 വര്‍ഷം ജയില്‍ ശിക്ഷയാണ് ലഭിച്ചത്.
ഗ്രീസില്‍ നിന്ന് തായ്‌വാനിലെത്തിയ ചാള്‍സ് മയക്കുമരുന്ന് കച്ചവടക്കാരനായും വജ്രവ്യാപാരിയായും വിനോദസഞ്ചാരികളെ കബളിപ്പിച്ചു കൊണ്ടിരുന്നു. ഇക്കാലയളവിലാണ് മേരി ആന്‍ഡ്രി ലെക്‌റിക് കാന്നഡക്കാരിയെ ചാള്‍സ് പരിചയപ്പെടുന്നത്. ചാള്‍സിന്റെ ക്രിമിനല്‍ ബുദ്ധിയും ചുറുചുറുക്കും അവളെ അയാളുടെ ആരാധികയാക്കി മാറ്റി. പിന്നീട് ചാള്‍സ് ചെയ്ത എല്ലാ കുറ്റകൃതങ്ങളുടേയും സഹായി ആന്‍ഡിയായിരുന്നു.ഇതേക്കാലയളവിലാണ് അമിത് ചൗധരി എന്ന ഇന്ത്യന്‍ യുവാവും ചാള്‍സിനൊപ്പം കൂടുന്നത് പിന്‍ക്കാലത്ത് ചാള്‍സിന്റെ വലംകൈയായി ഇയാള്‍ മാറി.
അമിതിന്റെ സഹായത്തോടെ എന്തിനും പോന്ന ഒരു സംഘത്തെ ചാള്‍സ് സൃഷ്ടിച്ചെടുത്തു. ലഭ്യമായ വിവരം അനുസരിച്ച്‌ 1975-ലാണ് ചാള്‍സ് തന്റെ ആദ്യത്തെ കൊലപാതകം നടത്തുന്നത്.
ചാള്‍സിനെ പിന്തുടര്‍ന്ന കുറ്റാന്വേഷകര്‍ പറയുന്ന പ്രകാരം ഇവരുടെ സംഘത്തില്‍ ചേരാനെത്തുന്നവര്‍ തന്നെയായിരുന്നു ഇവര്‍ കൊല്ലപ്പെടുത്തിയവരില്‍ അധികവും. സ്വിമിംഗ് പൂളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട തെരേസ എന്ന അമേരിക്കന്‍ യുവതിയായിരുന്നു. ചാള്‍സിന്റെ ആദ്യ ഇര. ബിക്കിനി ധരിച്ച നിലയില്‍ സ്വിമിംഗ് പൂളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ മാത്രമാണ് മുങ്ങിമരണമെന്ന് കരുതിയ മരണം കൊലപാതകമാണെന്ന് തെളിയുന്നത്. ഇസ്രയേല്‍ പൗരനായ വിറ്റാലി ഹക്കീം ആയിരുന്നു അടുത്ത ഇര. പട്ടായയിലെ ഒരു റിസോര്‍ട്ടിലേക്കുള്ള റോഡില്‍ കത്തിക്കരിഞ്ഞ നിലയിലാണ്.
ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. നെതര്‍ലന്‍ഡുകാരായ ഹെന്‍ക് ബിന്‍ടാഞ്ച അയാളുടെ കാമുകി കൊര്‍നീലിയ ഹെംക്കര്‍ എന്നിവരെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം തീ കൊളുത്തികത്തിച്ചപ്പോള്‍ .കാമുകന്റെ തിരോധനം ......
അന്വേഷിക്കാനെത്തിയ വിറ്റാലി ഹക്കീമിന്റെ ഫ്രഞ്ച് കാമുകി ചാര്‍മെയ്ന്‍ കാരോയെ സ്വിമിംഗ് പൂളില്‍ മുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തെരേസയുടെ കേസിലെന്ന പോലെ ബിക്കിനി വേഷത്തിലായിരുന്നു ഇവരുടെ മൃതദേഹവും കാണപ്പെട്ടത്. ഇതോടെയാണ് ബിക്കിനി കില്ലര്‍ എന്ന പേര് ഇയാള്‍ക്ക് ലഭിച്ചത്. താന്‍ കൊലപ്പെടുത്തിയ ഡച്ച് കമിതാക്കളുടെ പാസ്‌പോര്‍ട്ടുമായി നേപ്പാളിലെത്തിയ ചാള്‍സും ആന്‍ഡ്രി ലെക്‌റികും ഇവിടെ വച്ച് ഒരു കന്നേഡിയന്‍-യുഎസ് കമിതാക്കളെ കൊലപ്പെടുത്തി. തുടര്‍ന്ന് ഇവരുടെ പാസ്‌പോര്‍ട്ടുമായി അവര്‍ തായ്‌ലാന്‍ഡിലേക്ക് തിരിച്ചെത്തി.. പിന്നീട് കൊല്‍ക്കത്തയിലും വാരാണാസിയിലുമെത്തിയ ചാള്‍സ് ഇവിടെ ഒരു ഇസ്രയേലി പൗരനെ കൊന്ന ശേഷം അയാളുടെ പാസ്‌പോര്‍ട്ടില്‍ സിംഗപ്പൂരടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇതിന് ശേഷം തായ്‌ലാന്‍ഡില്‍ തിരിച്ചെത്തിയ ചാള്‍സിനെ കൊലപാതകങ്ങളുടെ പേരില്‍ തായ്‌ലാന്‍ഡ് പോലീസ് ചോദ്യം ചെയ്‌തെങ്കിലും അയാള്‍ നടത്തിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വിട്ടാല്‍ അത് രാജ്യത്തെ വിനോദമേഖലയ്ക്ക് കുപ്രസിദ്ധി നല്‍കും എന്നതിനാല്‍ കൂടുതല്‍ നടപടികള്‍ എടുത്തില്ല.
ഡച്ച് കമിതാക്കളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തായ്‌വാനിലെത്തിയ ഹെര്‍മന്‍ ക്‌നിപ്പന്‍ബര്‍ഗ് എന്ന ഉദ്യോഗസ്ഥന്‍ ഇതിനോടകം ചാള്‍സിനെ തിരിച്ചറിയുകയു0
അയാളുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി ആവശ്യമായ തെളിവുകളും ശേഖരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഹെര്‍മന്‍ പിടികൂടും മുന്‍പേ ചാള്‍സും കാമുകി ലെക്‌റികും അമിത് ചൗധരിയും മലേഷ്യയിലേക്ക് കടന്നിരുന്നു.
ഇവിടെ വച്ച് ചാള്‍സിന്റെ നിര്‍ദേശപ്രകാരം അമിത് ചാധരി വജ്രമോഷണത്തിനിറങ്ങി. മലേഷ്യയില്‍ വച്ചാണ് അമിത് ചൗധരിയേയും ചാള്‍സിനേയും ഒരുമിച്ചു അവസാനമായി കണ്ടതായി റിപ്പോര്‍ട്ടുള്ളത്. ഇതിനു ശേഷം അമിത് ചൗധരിയെ ആരും കണ്ടിട്ടില്ല. അമിതിനെ ചാള്‍സ് കൊലപ്പെടുത്തി എന്നാണ് പൊതുവെ കരുതുന്നതെങ്കിലും ചൗധരിയെ പിന്നീട് ജര്‍മ്മനിയില്‍ കണ്ടതായി ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
മലേഷ്യയില്‍ നിന്ന് മുങ്ങിയ ചാള്‍സ് ബാര്‍ബറ സ്മിത്ത്‌ മേരി ഹെല്ലന്‍ എന്നീ വിദേശവനിതകളെ ഒപ്പം കൂട്ടി പുതിയ ടീം രൂപീകരിച്ചു. ബോംബേയിലെത്തിയ ഈ നാല്‍വര്‍ സംഘം ജീന്‍ ലൂക്ക് സോളമന്‍ എന്ന ഫ്രഞ്ച് വിനോദസഞ്ചാരിയെ കൊലപ്പെടുത്തി.മോഷണശ്രമത്തിന്റെ ഭാഗമായി വിഷം കൊടുത്താണ് സോളമനെ ചാള്‍സും സംഘവും കൊന്നത്. 1976-ല്‍ ഡല്‍ഹിയിലെത്തിയ ചാള്‍സും കൂട്ടുകാരികളും ഇന്ത്യ കാണാനെത്തിയ ഫ്രഞ്ച് വിദ്യാര്‍ത്ഥിനികളുടെ സംഘവുമായി സൗഹൃദമുണ്ടാക്കി..ടൂറിസ്റ്റ് ഗൈഡുകളായി അവര്‍ക്കൊപ്പം കൂടി. വയറിളക്കത്തിനുള്ള മരുന്നെന്ന പേരില്‍ വിഷഗുളിക നല്‍കി വിദ്യാര്‍ഥികളെ കൊള്ളയടിക്കാന്‍ ചാള്‍സ് ശ്രമിച്ചെങ്കിലും
മരുന്ന് കഴിച്ച ഫ്രഞ്ച് സംഘത്തിലെ മൂന്ന് വിദ്യര്‍ത്ഥികള്‍ ബോധരഹിതരായതോടെ അവശേഷിച്ചവര്‍ പോലീസിനെ വിവരം അറിയിച്ചു. ഏഴ് വര്‍ഷം നീണ്ട ചാള്‍സിന്റെ ക്രിമിനല്‍ ജീവിതത്തിന് അന്ന് ഡല്‍ഹി പോലീസ് വിരാമമിട്ടു. ചാള്‍സിനേയും സംഘത്തേയും ചോദ്യം ചെയ്ത ഡല്‍ഹി പോലീസ് ഫ്രഞ്ച് പൗരന്റെ കൊലപാതകം കൂടി പുറത്തു കൊണ്ടു വന്നു.അതോടെ ചാള്‍സും സംഘവും വിചാരണ തടവുകാരായി തീഹാര്‍ ജയിലെത്തി. ...... തീഹാര്‍ ജയിലില്‍ വച്ച് ബാര്‍ബറേയും ഹെല്ലനും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പക്ഷേ ശരീരത്തില്‍ ഒളിപ്പിച്ച വജ്രങ്ങളുമായി ജയിലിലെത്തിയ ചാള്‍സ് അതുവച്ച് രാജകീയ ജീവിതമാണ് ജയിലില്‍ നയിച്ചത്. ഗ്രീസില്‍ ജയിലിലായിരുന്നു ചാള്‍സിന്റെ സഹോദരന്‍ ആന്‍േ്രഡ അതിനിടെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തിയിരുന്നു. ജയിലിന് പുറത്ത് ചാള്‍സിന് വേണ്ടി പിന്നീട് പ്രവര്‍ത്തിച്ചത് ആന്‍ഡ്രേയാണ്. വിചാരണയ്‌ക്കൊടുവില്‍ ഫ്രഞ്ച് പൗരനെ കൊന്നതിന് 12 വര്‍ഷം തടവ് ശിക്ഷയാണ് ചാള്‍സിന് ലഭിച്ചത്. ചാള്‍സിന്റെ കാമുകി ലെക്‌റിക്കിന് ഫ്രഞ്ച് വിദ്യാര്‍ഥികളെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതിന് ശിക്ഷ ലഭിച്ചെങ്കിലും തടവിലിരിക്കേ ഗര്‍ഭാശയ കാന്‍സര്‍ കണ്ടെത്തിയതിനാല്‍ അവര്‍ പരോള്‍ നേടി പുറത്തിറങ്ങി. കാന്നഡയിലേക്ക് തിരിച്ചു പോയ ലെക്‌റിക്ക് 1984-ല്‍ മരണപ്പെട്ടു. മരിക്കും വരേയും താന്‍ നിരപരാധിയാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ഒപ്പം ചാള്‍സിനോടുള്ള തന്റെ വിശ്വാസവും സ്‌നേഹവും നഷ്ടപ്പെടാതെ കാത്തു.
അതേസമയം തീഹാര്‍ ജയിലിലെ കീരിടം വയ്ക്കാത്ത രാജാവായിരുന്നു ചാള്‍സ്. ജയില്‍ ജീവനക്കാര്‍ക്കും സഹതടവുകാര്‍ക്കും കൈക്കൂലി നല്‍കി അയാള്‍ സസുഖം ജയിലില്‍ വാണു. ടിവിയും പ്രത്യേക ഭക്ഷണവും ജയിലില്‍ ചാള്‍സിന് ലഭിച്ചു.
12 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞാല്‍ തന്നെ തായ്‌ലാന്‍ഡ് പോലീസിന് കൈമാറും എന്ന് ചാള്‍സ് മനസ്സിലാക്കി. അവശേഷിച്ച കാലം അവിടുത്തെ ജയിലില്‍ കിടക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല.
ഇന്ത്യയിലെ ജയിലില്‍ ലഭിക്കുന്ന രാജകീയ ജീവിതം അവിടെ കിട്ടില്ല എന്ന് ചാള്‍സിന് ഉറപ്പായിരുന്നു.. ജയിലില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ സഹതടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ജയിലില്‍ ചാള്‍സ് വന്‍പാര്‍ട്ടി നടത്തി.എന്നാല്‍ പാര്‍ട്ടിക്കിടെ വിളമ്പിയ ഭക്ഷണത്തില്‍ ചാള്‍സ് മയക്കുമരുന്ന് കലര്‍ത്തിയിരുന്നുഎല്ലാവരും മയങ്ങി വീണതോടെ അയാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 1986-ലായിരുന്നു ഈ സംഭവം.. എന്നാല്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാനുള്ള ചാള്‍സിന്റെ ശ്രമം നടന്നില്ല. മധൂക്കര്‍ ഷിന്‍ഡേ എന്ന പോലീസ് ഓഫീസര്‍ ഗോവയില്‍ നിന്ന് ചാള്‍സിനെ പിടികൂടി.തടവ് ചാടിയതിന് എട്ട് വര്‍ഷം കൂടി ചാള്‍സിന് കോടതി ശിക്ഷ വിധിച്ചു.അങ്ങനെ അധികം കിട്ടിയ ശിക്ഷയടക്കം 22 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കി 1997-ല്‍ ചാള്‍സ് തീഹാര്‍ ജയിലില്‍ നിന്ന് പുറത്തു വന്നു. ഇതിനോടകം അയാള്‍ക്കെതിരായ പല കേസുകള്‍ക്കും വാലും തുമ്പും ഇല്ലാതെയായിരുന്നു.
ജയില്‍ മോചിതനായ ചാള്‍സിനെ ഒരു രാജ്യവും ആവശ്യപ്പെടാതെ വന്നതോടെ ഇന്ത്യ അയാളെ ഫ്രാന്‍സിലേക്ക് തിരിച്ചയച്ചു.
52 വയസ്സായിരുന്നു അപ്പോള്‍ ചാള്‍സിന് പ്രായം.
പാരീസില്‍ തിരിച്ചെത്തിയ ചാള്‍സ് തന്റെ ഭൂതകാലം മാര്‍ക്കറ്റ് ചെയ്ത് കോടികളാണ് സമ്പാദിച്ചത്. ഇന്റര്‍വ്യൂകള്‍ക്കും ഫോട്ടോഗ്രാഫിനുമെല്ലാം അയാള്‍ വിലപേശി പണം വാങ്ങി. തന്റെ ജീവിതം സിനിമയാക്കുന്നതിനുള്ള അവകാശവും വന്‍തുകയ്ക്ക് ചാള്‍സ് വിറ്റു ഏതാണ്ട് 100 കോടി രൂപയോളം ഇതിലൂടെ ചാള്‍സിന് കിട്ടിയെന്നാണ് കരുതപ്പെടുന്നത്.
2003 സെപ്തംബറില്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഒരു തെരുവില്‍ വച്ച് ചാള്‍സ് ശോഭരാജിനെ ഒരു മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചറിഞ്ഞു.ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് നേപ്പാള്‍ പോലീസ് ചാള്‍സിനെ അറസ്റ്റ് ചെയ്തു. 1975-ല്‍ നേപ്പാളില്‍ വച്ച് കന്നേഡിയന്‍-യുഎസ് ദമ്പതികളെ കൊന്ന കേസില്‍ കാഠ്ണ്ഡു കോടത 2004-ല്‍ ചാള്‍സിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.70-കളില്‍ ഡച്ച് കമിതാക്കളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തായ്‌വാനിലെത്തിയ ഹെര്‍മന്‍ ക്‌നിപ്പന്‍ബര്‍ഗ് എന്ന ഡച്ച് ഉദ്യോഗസ്ഥന്‍ ശേഖരിച്ച തെളിവുകളും ഇന്റര്‍പോളിന്റെ റിപ്പോര്‍ട്ടുകളുമാണ് വിചാരണയില്‍ ചാള്‍സിന് വിനയായത്. അതേസമയം എന്തിന് വേണ്ടിയാണ് ചാള്‍സ്നേപ്പാളില്‍ എത്തിയതെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. 2003 മുതല്‍ കാഠ്മണ്ഡുവില്‍ ജയിലില്‍ കഴിയുന്ന ചാള്‍സിനെ കഴിഞ്ഞ കുറച്ചു കാലമായി ഹൃദ്രോഗങ്ങള്‍ അലട്ടുന്നുണ്ട്. ഹൃദ്രോഗം ചൂണ്ടിക്കാട്ടി ശിക്ഷാകാലാവധി തീരും മുന്‍പേ ജയില്‍ മോചിതനാക്കാമെന്നും പാരീസില്‍ വച്ച് ഹൃദയ ശസ്ത്രക്രിയ നടത്താമെന്നുമായിരുന്നു ചാള്‍സിന്റെ പദ്ധതിയെകിലൂം .കുറച്ചു ദിവസം മുന്‍പ് ജയിലില്‍ വച്ച് കുഴഞ്ഞു വീണതോടെ ആ പദ്ധതി പാളി. തീഹാര്‍ ജയിലിലും കാഠ്മണ്ഡു ജയിലിലുമായി പതിറ്റാണ്ടുകള്‍ നീണ്ട ജയില്‍വാസം തന്റെ സ്വാധീനമുപയോഗിച്ച് രാജകീയമാക്കി മാറ്റിയ ചാള്‍സിന്.ആശുപത്രിയില്‍ തനിക്ക് ലഭിച്ച സൗകര്യങ്ങളില്‍ പരാതിയുണ്ട്. ജയില്‍ ആശുപത്രിയില്‍ തനിക്ക് ഭക്ഷണം കിട്ടിയില്ലെന്നും. സെല്ലില്‍ എന്ന പോലെ ഭക്ഷണമുണ്ടാക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും ചാള്‍സിന് പരാതിയുണ്ട്.
ജയില്‍മോചിതനായ ശേഷമുള്ള ജീവിതത്തെക്കുറിച്ച് കാര്യമായൊന്നും ചാള്‍സ് പറയുന്നില്ലെങ്കിലും . സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകമെഴുത്താന്‍ ചാള്‍സിന് പദ്ധതിയുണ്ടെന്നാണ് സൂചനകള്‍. ജയിലില്‍ നിന്ന് പുറത്ത് വന്ന ശേഷം ഷൂട്ടിംഗ് നടത്തുവാന്‍ ഒരു ബ്രിട്ടീഷ് ടിവി പ്രൊഡ്യൂസറുമായും ചാള്‍സ് കരാറൊപ്പിട്ടുണ്ട്