ഇത് ഒരു യാത്രയാണ്. അല്ല ചരിത്രമാണ്. കേരളകരയുടെ ഗജപെരുമ ദേശാന്തരങ്ങൾ സഞ്ചരിച്ച കഥ.......
1982 ആനകളെ വഴിയടിച്ച് ഉത്സവങ്ങൾ എടുത്തിരുന്ന കാലം..അക്കാലത്താണ് ഏഷ്യൻ ഗെയിംസ് ഡല്‍ഹിയിൽ നടത്താൻ തീരുമാനം ആകുന്നത്. ഗെയിംസിന്റെ ഭാഗമായി opening ceremony യിൽ ഇന്ത്യയുടെ നാനാദേശത്തുളള കലകളുടെ കൂട്ടത്തിൽ നമ്മുടെ പൂരപെരുമയും അണിനിരത്താൻ അവസരം കിട്ടുന്നു. ഏറെ സന്തോഷത്തോടെയും അതിലുപരി ഭയത്തോടെയും അധികാരികൾ അതിനെ നോക്കിക്കണ്ടു.. കാരണം ആ ബഹുദൂരയാത്രത്തന്നെ. ഈ സന്ദര്‍ഭത്തിലാണ് ആന ചികിത്സയിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്ന ഡോ. കൈമൾ, ജേക്കബ് ചീരൻ സംഘത്തിലെ കെ ചന്ദ്രശേഖര പണിക്കർ എന്ന kc പണിക്കർ.. ആനകേരളത്തിന്റ ആന പണിക്കർ ഈ കടമ്പ ഏറ്റെടുക്കുന്നു.. കൂടെ ആനമുതലാളിമാരുടെയും..ദേവസ്വങ്ങളുടെയും.. ഭരണകർത്താകളുടെയും പിന്തുണയും സഹകരണവും എത്തിയപ്പോൾ ആ ചരിത്രത്തിന് നാൾവഴി കുറിക്കുകയായി...ആദ്യ കാൽവെപ്പായി തൃശൂർ മുതൽ എറണാകുളം വരെ പരീക്ഷണ ഓട്ടം നടത്തി.തുടര്‍ന്ന് ലക്ഷണത്തികവുള്ള 34 ആനകളെ തിരഞ്ഞെടുത്ത് യാത്രക്ക് സജ്ജമാക്കി. കണ്ണന്റെ ആനകളായിരുന്നു കൂട്ടത്തിൽ അധികവും. ഏഷ്യാഡ് ന്റെ ഭാഗ്യചിഹ്നം ആയി അറിയപ്പെട്ട അപ്പു എന്ന കണ്ണന്റെ കുട്ടിനാരായണൻ മുതൽ മൂന്ന് വയസ്സുകാരി പുഷ്പ, നാലുവയസ്സുകാരി നിഷ, 5 വയസ്സുള്ള സുനിത, 7 വയസ്സുള്ള രശ്മി എന്നിവരും ഉണ്ടായിരുന്നു. 264 പേരടങ്ങുന്ന സംഘമാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. 112 പാപ്പാന്മാരും,80 സഹായികളും, 6 വെറ്ററിനറി ഉദ്യോഗസ്ഥരും, 21 പോലീസുകാരും ഈ സംഘത്തിലുണ്ടായിരുന്നു . 28 ബോഗികളുള്ള തീവണ്ടിയിൽ 13 തുറന്ന ബോഗികൾ മുതിര്‍ന്ന ആനകൾക്കും 8 ബോക്സട് ബോഗികൾ കുട്ടിയാനകൾക്കും ആയി സജ്ജമാക്കി. നാല് ആനകളെ മയക്കിയാണ് തീവണ്ടിയിൽ കയറ്റിയത്. 4 ബോഗികളിൽ വെള്ളവും 3 ബോഗികളിൽ പട്ടയും കൂടെ കരുതി.. അങ്ങിനെ നവംബർ 1 ഒരു കേരളപ്പിറവി ദിനത്തിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ. കെ കരുണാകരൻ ആ യാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്തു.. കാടും മലകളും തുരങ്കങ്ങളും കടന്നൊരു യാത്ര.. 3011 km നീണ്ട ഏകദേശം 165 മണിക്കൂറോളം യാത്ര.. യാത്രക്ക് പൂർണ്ണപിന്തുണ നൽകിയ റയില്‍വേ പല സ്റ്റേഷനുകളിലായി വേണ്ട സഹായങ്ങൾ ഒരുക്കി.. ദൈർഘ്യം കുറഞ്ഞ അപകടരഹിത പാതയാണ് സ്വീകരിച്ചത്.. ആനകളുടെ സുഗമമായ യാത്രയെ മുൻനിർത്തി 18 km /h ആയിരുന്നു ശരാശരി വേഗത.. ഇപ്പോഴത്തെ സാഹചര്യം പോലെ തന്നെ അന്നും പലരും എതിർപ്പ് അറിയിച്ച് നിയമനടപടികൾക്ക് മുതിര്‍ന്നു... യാത്രയുടെ തുടക്കം ചൂട് കൂടിയ കാലാവസ്ഥയായിരുന്നു എങ്കിലും തുടര്‍ന്ന് ലഭിച്ച മഴ യാത്ര സുഗമമാക്കി.. അങ്ങിനെ നവംബർ 8ന് tughlakabad സ്റ്റേറ്റഷനിൽ കേരളത്തിന്റെ ആന പെരുമ നടവെച്ച് ഇറങ്ങി... അന്ന് എതിർപ്പുകൾ ഉയര്‍ത്തിയ ശബ്ദത്തേക്കാൾ ഉയര്‍ന്നുകേട്ടത് ആനയുടെ ചങ്ങലക്കിലുക്കങ്ങൾതന്നെ ആയിരുന്നു... അങ്ങിനെ 7 ദിവസത്തെ യാത്രകൾക്കൊടുവിൽ ആ ചരിത്രം കുറിക്കപ്പെട്ടു.... തിരിച്ചു അവശരായി നാട്ടിലെത്തിയ ആനകളുടെ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയതാണു കർക്കിടകം 1ലെ ഊട്ടും എന്ന് പറയപ്പെടുന്നു.....
ഇതും
ചരിത്രമാണ്... കാലം കാണാത്ത തലപ്പൊക്കമത്സരങ്ങൾ രചിക്കപ്പെടുമ്പോഴും....
അറിയാതെ പോകുന്ന ചരിത്രം... കർക്കിടകഊട്ട് മനോഹരമാകട്ടെ എന്ന്
പ്രാർത്ഥനയോടെ.
നന്ദി
ശരത് കുമാർ.
നന്ദി
ശരത് കുമാർ.