A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സോവിയറ്റ് യൂണിയനേക്കുറിച്ച്

സോവിയറ്റ് യൂണിയനേക്കുറിച്ച് ഒട്ടനവധി അനക് ഡോട്ടുകളുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് യൂണിയനിൽ പ്രചരിച്ചിരുന്ന രാഷ്ട്രീയ ഫലിതങ്ങളെയാണ് അവിടത്തുകാർ അനക് ഡോട്ടുകൾ എന്ന് വിളിക്കുന്നത്.
സോവിയറ്റ് യൂണിയൻ ശിഥിലമായിട്ട് 25 വർഷങ്ങൾ തികയുന്നു.
1991 ലായിരുന്നു ലോകത്തെ ഏറ്റവും വലിയ തൊഴിലാളി വർഗ്ഗ രാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയൻ ശിഥിലമായത്. അതിന്റെ തകർച്ചയ്ക്ക് പല കാരണഗ്ങളുണ്ട്. 80 കളിൽ ഉടലെടുത്ത പെരിസ്ട്രോയിക്കയും ഗ്ലാസനോസ്തയും, അമേരിക്കയുടെ തീവ്ര ഇടപെടലും, അവിടുത്തെ അധികാര വരേണ്യ വർഗ്ഗത്തിന്റെ ഗൂഡാലോചനയും, സോവിയറ്റ് ഇരുമ്പു മറയിൽ അസ്വസ്ഥരായ ജനതയുടെ സ്വാതന്ത്ര്യ വാഞ്ചയും (?) അങ്ങനെ പലതും അതിനു കാരണമാണ്. ആ വിഷയത്തിലേക്ക് തൽക്കാലം കടക്കുന്നില്ല.
അക്കാലത്തിന്റെ തിരു ശേഷിപ്പികളായ ചില അനക് ഡോട്ടുകൾ ഇവിടെ പങ്കു വെക്കുന്നു.
_____________________
നമ്മുടെ തീവണ്ടി തേജോമയമായ ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.
ലെനിനാണ് എഞ്ചിൻ ഡ്രൈവർ.
പെട്ടന്ന് ട്രെയിൻ നിന്നു.മുന്നിൽ പാളങ്ങളില്ല...
യാത്രക്കാരോടെല്ലാം അവധി ദിനങ്ങളിലും ജോലി ചെയ്ത് പാളങ്ങൾ സ്ഥാപിക്കാൻ ലെനിൻ നിർദേശിച്ചു.
വീണ്ടും ട്രെയിൻ മുന്നോട്ട് നീങ്ങി
സ്റ്റാലിനാണ് ഡ്രൈവർ.
കുറച്ച് പോയപ്പോൾ മുന്നിൽ പിന്നേയും പാളങ്ങളില്ല.
ആദ്യത്തെ ബോഗിയിലുള്ള എല്ലാവരേയും വെടി വെച്ച് കൊല്ലാൻ സ്റ്റാലിൻ ആജ്ഞാപിച്ചു.
മറ്റുള്ളവരോട് പാളങ്ങൾ പണിയാനും.
വീണ്ടും ട്രെയിൻ മുന്നോട്ട് നീങ്ങി
ക്രൂഷ്ചേവാണ് ഡ്രൈവർ.
വീണ്ടും ട്രെയിൻ നിന്നു.
മുന്നിൽ പാളങ്ങളില്ല.
പിന്നിട്ട വഴികളിലെ പാളങ്ങളെല്ലാം മുന്നിൽ കൊണ്ടുവന്നു സ്ഥാപിക്കാൻ ക്രൂഷ്ചേവ് ഉത്തരവിട്ടു.
വീണ്ടും ട്രെയിൻ മുന്നോട്ട്...
ബ്രഷ്നേവാണ് എഞ്ചിൻ ഡ്രൈവർ.
പതിവു പോലെ അൽപ്പ നേരം ഓടിയപ്പോൾ മുൻപിൽ പാളങ്ങളില്ല.
എല്ലാ കമ്പാർട്ടുമെന്റുകളിലേയും ജനാല അടച്ചിടാൻ അദ്ധേഹം നിർദേശിച്ചു.
ട്രെയിൻ ചലിക്കുന്നതു പോലുള്ള പ്രതീതി ഉളവാക്കിക്കൊണ്ട് അത് പ്രത്യേക രീതിയിൽ കുലുക്കാൻ ബ്രഷ്നേവ് ആജ്ഞാപിച്ചു.
ഒപ്പംഇടവിട്ട സമയങ്ങളിൽ, ഒരോരോ സ്റ്റേഷനുകളിൽ എത്തിയതായി അനൗൺസ് ചെയ്യാനും...
പിന്നെ ഗോർബച്ചേവിന്റെ ഊഴമായി.
മുൻപിൽ പാളങ്ങളില്ല.
ഒരു മഹാ ഗർത്തമാണുള്ളത്.
ഗോർബച്ചേവ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു -
"നമുക്കിനി മുൻപോട്ട് പോകാൻ സാധിക്കില്ല. മുൻപിൽ പാളങ്ങളില്ല. പകരം മഹാ ഗർത്തമാണുള്ളത്. അതുകൊണ്ട് എല്ലാവരും ഇറങ്ങി അവരവരുടെ വഴിക്ക് പോകുക"
____________________
കമ്യൂണിസ്റ്റ് കിഴക്കൻ ജർമനിയിലെ ഒരു തൊഴിലാളിയ്ക്ക് സൈബീരിയയിൽ ജോലി ലഭിക്കുന്നു.സോവിയറ്റ് സെൻസർമ്മാർ കത്തുകളെല്ലാം പൊട്ടിച്ചു വായിക്കും എന്നുറപ്പുള്ളത് കൊണ്ട് അയാൾ പോകും മുൻപ് സുഹൃത്തിനോട് പറഞ്ഞു-
നമുക്കൊരു കോഡ് ഉണ്ടാക്കാം.
"ഞാനെഴുതുന്ന കത്ത് നീല മഷിയിലാണങ്കിൽ അതിന്റെ ഉള്ളടക്കം സത്യം ആയിരിക്കും. ഞാനെഴുതുന്നത് ചുവപ്പ് മഷിയിലാണെങ്കിൽ അതിന്റെ ഉള്ളടക്കം കള്ളം ആയിരിക്കും"
ഒരു മാസം കഴിഞ്ഞപ്പോൾ നീല മഷിയിലെഴുതിയ സുഹൃത്തിന്റെ കത്ത് സൈബീരിയയിൽ നിന്നും നാട്ടിലേക്ക് വന്നു.-
"ഇവിടെ എല്ലാം ഗംഭീരമാണ്. കടകളിൽ വേണ്ടുവോളം സാധനങ്ങൾ. സമൃദ്ദമായ ഭക്ഷണം. പാശ്ചാത്യ സിനിമകൾ വേണ്ടുവോളം കാണാം. സുന്ദരികളായ പെൺ കുട്ടികളെ പരിചയപ്പെടാൻ ഇഷ്ട്ടം പോലെ അവസരം...പിന്നെ ഒരേയൊരു പ്രശ്നമുള്ളത് ചുവപ്പു മഷി ഇവിടെ കിട്ടാനില്ല എന്നത് മാത്രമാണ്"
____________________
സൈബീരിയയിലെ ഒരു തടവറയിലെത്തിയ മൂന്നുപേർ അതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്.-
ഒന്നാമൻ:- ഞാൻ ജോലിക്കെത്താൻ അഞ്ചു മിനിട്ട് വൈകി. അധികൃതർ എനിക്കെതിരേ വിധ്വംസക പ്രവർത്തനം ചുമത്തി ഇവിടേക്ക് വിട്ടു.
രണ്ടാമൻ:-ഞാൻ അഞ്ചു മിനിട്ട് നേരത്തേ എത്തി. അവരെന്നെ ചാരവൃത്തി ആരോപിച്ച് ഇവിടേക്ക് കൊണ്ടുവന്നു.
മൂന്നാമൻ:- ഞാൻ വാച്ചു നോക്കി കൃത്യ സമയത്താണ് എന്നും ജോലിക്ക് എത്തിക്കൊണ്ടിരുന്നത്. വാച്ച് വിദേശത്തെ ആയിരുന്നു. മുതലാളിത്ത ലോകത്ത് നിന്നും വാച്ച് വാങ്ങുക വഴി സോവിയറ്റ് സമ്പദ് വ്യവസ്ഥയെ ദുർബലമാക്കിയതിനാണ് എന്നെ ഇവിടേക്ക് കൊണ്ടു വന്നിരിക്കുന്നത്.
____________________
സ്റ്റാലിനും സ്റ്റാലിന്റെ പോലീസ് മേധാവിയായ ബെറിയയും കടന്നു വരുന്ന ഒരു ഫലിതം ഇങ്ങനെയാണ്. (സ്റ്റാലിന്റെ മരണ ശേഷം ബെറിയയെ ക്രൂഷ്ചേവും സംഘവും വധിച്ചു)
സ്റ്റാലിന്റെ സിഗാർ പൈപ്പ് കാണാതാവുന്നു.
ബെറിയ അന്വേഷണം തുടങ്ങി.
സന്ധ്യയ്ക്ക് മുൻപ് നൂറു പേരെ അറസ്റ്റ് ചെയ്യുന്നു.
പിറ്റേന്ന് രാവിലെ ഒരു പരിചാരികയ്ക്ക് സ്റ്റാലിന്റെ തീൻ മുറിയിൽ നിന്ന് ആ പൈപ്പ് കണ്ടു കിട്ടുന്നു.
സ്റ്റാലിൻ ആഹ്ലാദത്തോടെ ബെറിയയെ വിളിച്ച് പൈപ്പ് കിട്ടി എന്നറിയിക്കുന്നു.
അപ്പോൾ ബെറിയുടെ മറുപടി-
"അതൊക്കെ ശരി തന്നെ സഖാവേ, പക്ഷേ നമ്മൾ അറസ്റ്റ് ചെയ്തവരിൽ ഒരാളൊഴികെ മറ്റെല്ലാവരും കുറ്റം സമ്മതിച്ചിട്ടുണ്ട്"
അപ്പോൾ സ്റ്റാലിന്റെ പ്രതികരണം-
ഒരാൾ ഇനിയും കുറ്റം സമ്മതിച്ചില്ലെന്നോ???
അങ്ങനെയെങ്കിൽ അന്വേഷണം തുടരുക...
____________________
സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 1956 ലെ ഇരുപതാം പാർട്ടി കോൺഗ്രസിൽ, ക്രൂഷ്ചേവ് കടുത്ത സ്റ്റാലിൻ വിമർശനവുമായി രംഗത്തു വന്നു.
(ഇതിനു മൂന്നു വർഷം മുൻപ് സ്റ്റാലിൻ മരിച്ചിരുന്നു)
പ്രസംഗത്തിനിടയിൽ എഴുതി തയ്യാറാക്കിയ ഒരു ചോദ്യം സദസ്സിൽ നിന്ന് ക്രൂഷ്ചേവിനു ലഭിച്ചു.
സ്റ്റാലിൻ ജീവിച്ചിരുന്നപ്പോൾ ക്രൂഷ്ചേവ് എവിടെയായിരുന്നു എന്നായിരുന്നു ചോദ്യം.
ആരാണ് ഈ ചോദ്യ കർത്താവ്???
ക്രൂഷ്ചേവ് ഉച്ചത്തിൽ, ഘനഗാംഭീര്യ ശബ്ദത്തിൽ ചോദിച്ചു.
സദസ്സ് നിശബ്ദം.
മൊട്ടുസൂചി വീണാൽ കേൾക്കാവുന്നത്ര നിശബ്ദം.
ക്രൂഷ് ചേവ് ചോദ്യം ആവർത്തിച്ചു.
മറുപടിയില്ല.
അപ്പോൾ ക്രൂഷ്ചേവ് പറഞ്ഞു.
"ഇതെഴുതിയ ആൾ ഇപ്പോൾ എവിടെയാണോ, അതേയിടത്ത് തന്നെയായിരുന്നു അന്ന് ഞാനും!"
___________________________________
മാതൃഭൂമിയിൽ എം.എം. ഷിനാസ് എഴുതിയ "ലോകത്തെ മാറ്റിമറിച്ച് മാഞ്ഞുപോയ രാഷ്ട്രം" എന്ന ലേഖനത്തോട് കടപ്പാട്.
Image may contain: cloud