A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഗട്ടറി അമാവാസ്സി - കർക്കടക വാവ്

ഗട്ടറി അമാവാസ്സി - കർക്കടക വാവ്

ശ്രാവണ മാസ്സത്തിൻറെ വരവേൽപ്പിനു മുന്നോടിയായി ആഷാഢ മാസ്സത്തിലെ അവസ്സാന ദിവസ്സത്തെ അമാവാസ്സിയാണ് ഗട്ടറി അമാവാസ്സിയെന്ന പേരിൽ മ ഹാരാഷ്ട്രയിലും, ഗോവയിലെ മഹാരാഷ്ട്ര അതിർത്തി പ്രദേശങ്ങളിലും ആ ഘോഷി ക്കുന്നത്. ശ്രാവൺ മാസ്സവും, അമാവാസ്സിയും എല്ലാവർക്കും സുപരി ചിതമാണെങ്കിലും ഗട്ടറി അമാവാസ്സിയെന്ന ആഘോഷവും ആചാരവും കൂടുത ൽ പേരും കേട്ടിരിക്കാനിടയില്ല. ശ്രാവണ മാസ്സം വ്രതത്തിൻറെയും ആചാര അ നുഷ്ഠാനങ്ങളുടേയും മാസ്സമാണ്‌. ശ്രാവണം തുടങ്ങിയാൽ കൂടുതൽ പേരും വ്ര തത്തിലായിരിക്കും. വ്രതം തുടങ്ങുന്നതിനു മുമ്പ്, വ്രതമാസ്സത്തെ വരവേൽക്കാ നുള്ളതും, എന്നാൽ വിശ്വാസ്സവുമായി ബന്ധമൊന്നുമില്ലാത്തതുമാ യ വിചിത്ര മായ ഒരു ആഘോഷമാണ് കറുത്ത വാവ് ദിവസ്സമായ ഗട്ടറി.
ഗട്ടറി ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിൽ പുരുഷന്മാർ മാത്രം പതി വിൽ നിന്നും വ്യത്യസ്ഥമായി കൂടുതൽ അളവിൽ മൽസ്യ, മാംസാദികൾ ഭക്ഷി ക്കുകയും, മദ്യപന്മാർ രാവും, പക ലും മദ്യപിക്കുകയും ചെയ്യുന്നു. മദ്യം കഴി ക്കുന്നതോടൊപ്പം, സുഹൃത്തുക്കളേയും മദ്യം നൽകി സൽക്കരിക്കുകയും, രാ ത്രി മുഴുവൻ വീട്ടിന് പുറത്ത് ഒന്നിച്ചു കൂടി ആടുകയും പാടുകയും ചെയ്യുന്നു. വെളുപ്പാൻ കാലമാകുമ്പോഴേക്കും മദ്യം കഴിച്ച പലരും അബോധാവസ്ഥയിൽ വഴിയിലും, ഗട്ടറുകളിലും വീണു കിടക്കുന്നതും സർവ്വ സാധാരണ കാഴ്ചയാ ണ്. അങ്ങിനെ ഗട്ടറിൽ വീണു കിടക്കുന്നതിൽ നിന്നുമുണ്ടായ പേരാണ് ഗട്ടറി അ മാവാസ്സി. പല നൂറ്റാണ്ടുകളായി നിലവിലുള്ളതാണ് ഈ വിചിതമായ ആചാ രം!!!!!!! എന്നാൽ വീടുകളിലുള്ള സ്ത്രീകളും, മദ്യം കഴിക്കാത്തവരും വ്രതമനു ഷ്ഠിക്കുകയും ചെയ്യുന്നു.
ശ്രാവണ മാസ്സം മഴയുടെയും വറുതിയുടേയും കാലമാണെന്നു വിശ്വാസ്സം, തുട ർച്ചയായി മഴപെയ്യുകയാൽ മഴക്കാല സാംക്രമിക രോഗങ്ങൾ പടരുവാൻ സാ ധ്യതകളും കൂടുതലാണ്, രോഗങ്ങളിൽ നിന്നും രക്ഷ നേടാനും, രോഗം പടരാതി രിക്കാനുമുള്ള മുൻ കരുതലാണ് മൽസ്യ, മാംസാദികൾ വർജ്ജിച്ചുള്ള മിത ഭക്ഷ ണവും, മദ്യ പാനികൾ മദ്യവും, മാംസാഹാരങ്ങൾ ഉപേക്ഷിക്കുന്നതും കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് വിശ്വാസത്തിൻറെ ബലം കൂടിയാകുമ്പോൾ അനുസ്സരി ക്കാനും ആളുകൾ തയ്യാറാവുന്നത് സാധാരണവുമാണല്ലോ. ഗട്ടറി ദിവസ്സം രാ ത്രി വൈകുന്നത് വരേയും കച്ചവടക്കാർ കടകൾ തുറന്ന് വയ്ക്കുന്നതും സർവ്വ സാധാരണമാണ്.
ശ്രവണ മാസ്സം വ്രതം തുടങ്ങിയാൽ തീരുന്നതു വരെ മൽസ്യ മാംസാദികളും, മദ്യ വും ഉപയോഗിക്കില്ല, അതിനുള്ള തയ്യാറെടുപ്പാണ് തീറ്റയുടേയും കുടിയുടേയും പേരിലറിയപ്പെടുന്ന ഗട്ടറി. ശ്രാവണ വ്രതാനുഷ്ഠാനങ്ങളും പല വിധമുണ്ട്. ചി ലർ ഉള്ളിയും, വെളുത്തുള്ളിയും ഇല്ലാത്ത സസ്സ്യാഹാരം മാത്രം മൂന്ന് നേരവും കഴിക്കുകയും, മറ്റു ചിലർ ഒരു നേരം മാത്രം സസ്സ്യാഹാരം കഴിക്കുകയും ചെ യ്യുന്നു. മറ്റു ചിലർ നാല് മാസ്സങ്ങൾക്ക് ശേഷമുള്ള കാർത്തിക മാസ്സത്തിലെ ദേവ പ്രബോധിനി ഏകാദശി വരെ വ്രതമെടുക്കുന്നു. ഈ നാല് മാസ്സങ്ങളും ഉള്ളി യോ, വെളുത്തുള്ളിയോ ഭക്ഷണത്തിൽ ഉൾപ്പെടുത്തില്ല. സസ്സ്യാഹാരങ്ങളിൽ ത ന്നെ പലതും വർജ്യവുമാണ്, കൂടാതെ അമിത ആഹാരവും വർജ്യമാണ്. നല്ല വാക്കുകൾ മാത്രമേ നിത്യ ജീവിതത്തിൽ ഉപയോഗിക്കാൻ പാടുള്ളൂ, ആരേയും വെറുപ്പിക്കാനോ, ബുദ്ധിമുട്ടിക്കാനോ പാടില്ല, അങ്ങി നെ മറ്റു വ്രതങ്ങളെ അ പേക്ഷിച്ചു കൂടുതൽ കർശനമായതും ഇന്നത്തെ കാലത്ത് അനുഷ്ഠിക്കുവാൻ ബുദ്ധിമുട്ടുള്ളതുമാണ് ചതുർ മാസ്സ് വ്രതം.
കേരളത്തിൽ കർക്കടകവാവായാണ് ആചരിക്കുന്നത്. കേരത്തിലെന്ന പോലെ ഒ ട്ടു മിക്ക സംസ്ഥാനങ്ങളിലും പിതൃ തർപ്പണവും മറ്റു പൂജാ കർമ്മങ്ങളുമായാ ണ് ആചരിക്കുന്നത്. ഉത്തർ പ്രദേശ് സംസ്ഥാനത്ത് പിതൃ തർപ്പണവും, ശ്രാദ്ധ ക ർമ്മ പൂജയും, കാള സർപ്പ പൂജയുമായാണ് ആചരിക്കുന്നത്. കർണ്ണാടക സം സ്ഥാത്ത് ഭീമന അമാവാസ്സിയെന്ന പേരിൽ ആചരിക്കുകയും പിതൃ തർപ്പണ ത്തോടോപ്പോം ജ്യോതിർ ഭീമേശ്വർ വ്രതവും, പതി സഞ്ജീവനി വ്രതവും അ നുഷ്ഠിക്കുന്നു, ആന്ധ്രാ പ്രദേശിൽ ചുക്കലാ അമാവാസ്സി വ്രതമെന്ന പേരിലും ഗുജറാത്ത് സംസ്ഥാനത്ത് ഹരിയാലി അമാവാസ്സിയെന്ന പേരിലുമാണ് അറിയ പ്പെടുന്നത്.
ജൂലൈ മാസ്സം ഇരുപത്തി മൂന്നിനാണ് കർക്കടക വാവ്, മഹാരാഷ്ട്രയിലാണെ ങ്കിൽ ഗട്ടറി, മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ ആഷാഢ അമാവാസ്സിയാഘോ ഷം. മഹാരാഷ്ട്രയൊഴികെ മറ്റു സംസ്ഥാനങ്ങളിലെ ആചാരങ്ങളിലും അനു ഷ്ഠാനങ്ങളിലും ചെറിയ വ്യത്യാസ്സങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ കേരളത്തിലെ ആചാരങ്ങളിൽ നിന്നും വലിയ വ്യതാസ്സങ്ങളൊന്നുമില്ല.
ജയരാജൻ കൂട്ടായി