മലപ്പുറം ജില്ലയിലെ തിരുന്നാവായ, പൈതൃകത്തോടും സംസ്കാരത്തോടും സംരക്ഷിക്കപെടേണ്ട ചരിത്രത്തോടും ഉള്ള അവഗണനയുടെ ഉത്തമോദാഹരണമാണ്. തന്റെ രാജാവിനു വേണ്ടി മരിക്കും എന്ന് ഉറപ്പുണ്ടായിട്ടും തെല്ലും മരണ ഭയമില്ലാതെ വീര മൃത്യു വരിച്ച മാമാങ്ക ചാവേറുകള്‍, മാമാങ്ക സമയത്ത് സാമൂതിരി നിലയുറപ്പിച്ചിരുന്ന നിലപാട് തറ, ചാവേറുകളുടെ ശരീരം കൊണ്ടിട്ട് നിറയുമ്പോള്‍ ആനകളെ കൊണ്ട് ചവിട്ടി താഴ്ത്തിയിരുന്ന മണി ക്കിണര്‍ , മാമാങ്ക കാലത്ത് സാമൂതിരിയുടെ ഭരണം തിരുന്നാവായ യില്‍ ആയിരുന്നു, അവിടെ അദ്ദേഹം ഒരു കൊട്ടാരം പണിതു , ആ കൊട്ടാരം, സാമൂതിരിയുടെ ക്ഷേത്രം അങ്ങനെ ഒരു ചരിത്ര സംഭവത്തിന്റെ എല്ലാവിധ ശേഷിപ്പുകളും വിസ്മ്രിതിയിലെക് പോകുകയാണ്. കൂട്ടത്തില്‍ നമ്മുടെ ചങ്ങമ്പള്ളി ഗുരിക്കള്‍ മാരും.
തുളുനാട്ടിലെ പ്രസിദ്ധ അസ്ഥി മര്മ്മക ചികിത്സകരും കളരി വിദഗ്ദ്ധരും ആയിരുന്നു തുളു ബ്രാഹ്മിന്സ്. തന്‍റെ പടയാളികളെ പരിശീലിപ്പിക്കാനും അവരെ ചികില്സിക്കാനുമായി ചേരമാന്‍ പെരുമാള്‍ അവരെ തിരുന്നവായയിലെക് വരുത്തി . അവര്‍ ചേരമാന്‍ പെരുമാളിന്റെ പടയാളികള്ക്ക് പരിശീലനം കൊടുത്തു, പരിക്കേറ്റ ഭടന്മാരെ ചിക്ല്സിച്ചു,. അന്ന് അവര്‍ ഭടന്മാര്ക്ക് പരിശീലനവും ചികിത്സയും കൊടുത്തിരുന്ന ചരിത്ര പ്രസിദ്ധമായ ആ കളരി ഇന്നും തിരുന്നവയയില്‍ ഉണ്ട്. പഴകി ധ്രവിച് കാട് പിടിച് തകര്ച്ച യുടെ വക്കില്‍ .
മാമങ്കത്തിന് ശേഷം അവര്‍ അവിടെ വൈദ്യ ചികിത്സ ആരംഭിച്ചു. പിന്നീട് പൊന്നാനിയിലെ സൈനുദ്ധീന്‍ മഖ്തൂം തങ്ങളുടെ ക്ഷണ പ്രകാരം ഇസ്ലാം സ്വീകരിച്ചു.
നാഡി നോക്കി അസുഖം പറയുന്ന മമമുഗുരിക്കല്‍ അന്തരിച്ചത് 1953 ഇല്‍ അദ്ധേഹത്തിന്റെ 106 വയസ്സില്‍ ആയിരുന്നു.അദേഹത്തിനു ശേഷം അദ്ധേഹത്തിന്റെ പിന്‍ തലമുറയിലൂടെ ആ പാരമ്പര്യം ഇന്നും നിലനിര്ത്തി് പോരുന്നു. കാട്ടിപരുത്തിയിലും വാളാഞ്ചേരിയിലുമായി അവര്‍ ചികിത്സകള്‍ നടത്തുന്നു .