1764ല്‍ ഇംഗ്ലീഷ് ചരിത്രകാരനായ വാല്‍പോളി കാസില്‍ ഓഫ് ഒട്‌റാന്‍ഡോ എഴുതുമ്പോള്‍ ഭീകരത പ്രമേയമായുള്ള നോവല്‍ എന്ന സങ്കല്‍പം ലോകത്തില്ലായിരുന്നു. കാസില്‍ ഓഫ് ഒട്‌റാന്‍ഡോയ്ക്ക ശേഷം 17ാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ചിരുന്നത് ഭീകര സാഹിത്യങ്ങള്‍ക്കായിരുന്നു. പുസ്‌കങ്ങള്‍ക്ക് പുരോഹിതരേക്കാള്‍ പ്രാധാന്യമുണ്ടെന്ന് യുറോപ്പ് വിശ്വസിക്കാന്‍ തുടങ്ങിയ കാലമായിരുന്നു 17ാം നൂറ്റാണ്ട്. ഹൊറേസ് വാല്‍പോളി അതിന്റെ കഥാതന്തു 1529 ലെഴുതിയ ഇറ്റാലിയന്‍ സാഹിത്യത്തില്‍ നിന്ന് കടമെടുക്കുകയായിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. കോട്ടകളും കടവാതിലുകളും നീഗൂഡമായ ഇടനാഴികളും കൂറ്റന്‍ തൂണുകളുമെല്ലാം പേടിയുടെ പ്രതീകങ്ങളായി നമ്മുടെ വായനാ ലോകത്തെ കീഴടക്കുന്നത് കാസില്‍ ഓഫ് ഒട്‌റാന്‍ഡോക്ക് ശേഷമാണ്. പുസ്തകം കീഴടക്കിയതിനേക്കാള്‍ വലിയ ലോകം ഒരു സൈന്യത്തിനും കീഴടക്കിയിട്ടില്ല. വാല്‍പോളി തുറന്നുവിട്ട ഭീതി ലോകം കീഴടക്കി.
1258 1266
കാലത്ത് സിസിലിയിലെ രാജാവായിരുന്ന മാന്‍ഫ്രഡിന്റെ ജീവിതകഥയില്‍ നിന്ന
ആശയമുള്‍ക്കൊണ്ടാണ് വാല്‍പോളി കാസില്‍ ഓഫ് ഒട്‌റാന്‍ഡോ എഴുതിയത്.
മാന്‍ഫ്രഡ് പ്രഭുവിന്റെ കോട്ടയില്‍ അദ്ദേഹത്തിന്റെ രോഗിയായ മകന്‍
കോണ്‍റാഡും ഇസബെല്ല രാജകുമാരിയുമായുള്ള വിവാഹത്തിനുള്ള ഒരുക്കത്തോടെയാണ്
കഥയാരംഭിക്കുന്നത്. വിവാഹത്തിന് തൊട്ടുമുമ്പ് കോണ്‍റാഡ് കോട്ടയുടെ മുകളില്‍
നിന്ന വലിയൊരു ഹൈല്‍മെറ്റ് വീണ് മരണപ്പെടുന്നു. കോണ്‍റാഡിന്റെ മരണത്തോടെ
കുടുംബം അന്യംനിന്നു പോകുന്ന സാഹചര്യത്തിലായിരുന്നു മാന്‍ഫ്രഡ്. അങ്ങനെ
വന്നാല്‍ രാജഭരണം കൈമാറേണ്ടിവരും. അതൊഴിവാക്കാന്‍ പ്രഭു ഇസബെല്ലയെ സ്വയം
വിവാഹം ചെയ്യാന്‍ തയ്യാറെടുക്കുന്നു. എന്നാല്‍ കോട്ടയില്‍ നിന്ന് കടന്ന്
ഇസബെല്ല ദുരെയുള്ള പള്ളിയില്‍ അഭയം തേടി. തുടര്‍ന്നങ്ങോട്ട കഥ ആവശകരമായ
പശ്ചാത്തലത്തിലേക്ക തിരിയുകയാണ്.
വില്യംഷെയ്ക്‌സ്പിയറുടെ ഹാംലെറ്റ് കാസില്‍ ഓഫ് ഒട്‌റാന്‍ഡോയില്‍ സ്വാധീനം ചെലുത്തിയതായി തന്റെ നോവലിന്റെ തുടര്‍ പതിപ്പിനെഴുതിയ ആമുഖത്തില്‍ വാല്‍പോളി പറയുന്നുണ്ട്. ഹാംലെറ്റ് പ്രേതത്തോട് സംസാരിക്കുന്നതായിരുന്നു ഇതിലൊന്ന്. കാസില്‍ ഓഫ് ഒട്‌റാന്‍ഡോയ്ക്ക് പിന്നാലെയാണ് ബ്രോംസ്‌റ്റോക്കറുടെ ഡ്രാക്കുളയുള്‍പ്പടെ വായനക്കാരെ ഉറക്കം ഞെട്ടിച്ച നിരവധി ക്ലാസിക്കുകള്‍ രൂപം കൊള്ളുന്നത്. ഇതിന്‍െയെല്ലാം അടിസ്ഥാനത്തില്‍ നിരവധി സിനിമകളും പിറന്നു. യൂറോപിന്റെ ഭാവനാ ലോകത്തേക്ക് തുറന്ന ഭീതിയുടെ പുതിയ വാതിലായിരുന്നു കാസില്‍ ഓഫ് ഒട്‌റാന്‍ഡോ.