ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം വത്തിക്കാൻ സിറ്റി ആണെന് എല്ലാർക്കും അറിയാം എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം അതാണ് മൊണാക്കോ. മൂന്ന് വശങ്ങളിലും ഫ്രാൻസുമായാണ് മൊണാകോ അതിർത്തി പങ്കിടുന്നത്. പൂർവ ദിക്കിൽ മെഡിറ്ററേനിയൻ കടൽ മോണോക്കയുടെ തീരങ്ങളോട് ചേരുന്നു. 2 sq കിലോമീറ്റര് മാത്രം വിസ്‌തീകരണം ഉള്ള മൊണാക്കോ ലോകത്തിൽ തന്നെ ഏറ്റവും ജനസാന്ദ്രത ഉള്ള രാജ്യങ്ങളിൽ ഒന്നാണ്, കൃത്യമായ പറഞ്ഞാൽ മക്കാവു ദ്വീപ് കഴിഞ്ഞാൽ രണ്ടാം സ്ഥാനം തന്നെ.
1297 -ൽ ജെനോവ യിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ മൊണാക്കോ ലെ ജനങ്ങളിൽ
30 % പേരും ശതകോടീശ്വരൻ മാരാണ്. ഗ്രിമാൾഡി രാജകുടുംബത്തിന്റെ കീഴിലാണ്
ഇവിടുത്തെ അധികാരം. മൊണാക്കോയിൽ ജനിച്ചവർ മൊണാകോസ്‌ക് എന്നും, വിദേശത്തു
ജനിച്ച മൊണാക്കോകാരെ മൊണാക്കോൻ എന്നും വിളിക്കുന്നു. മൊണാകോസ്‌ക്ക്‌ളാണ്
ഇവിടുത്തെ ന്യുയനപക്ഷം. ജനസംഖ്യയുടെ സിംഹഭാഗവും കോടീശ്വരൻ മാരായ
വിദേശികളാണ്. മോന്റെ കാർലോ ആണ് ഏറ്റവും വലിയ നഗരം. കാസിനോകളും,
ചൂതാട്ടകേന്ദ്രങ്ങളും എല്ലാമുള്ള മോന്റെ കാർലോ രാത്രി ജീവിതത്തിന്റെ മായ
കാഴ്ചകളാണ് ഓരോ പുതിയ അഥിതിക്കും സമ്മാനിക്കുന്നത്. ജെയിംസ് ബോണ്ട് ഏറ്റവും
കൂടുതൽ ഇഷ്ടമുള്ള ചൂതാട്ട കേന്ദ്രങ്ങൾ ഉള്ളത് ഇവിടെയാണ്. ബോണ്ട് സിനിമകളായ
Never Say Never Again, Golden Eye, Casino Royale എന്നിവയിലെല്ലാം
മൊണാക്കോയും അവിടുത്തെ കാസിനോകളും കാണിക്കുന്നുണ്ട്.
ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതമായ AS മൊണാക്കോ ക്ലബ് ഇവിടെയാണ്. രാജ്യത്തിന്റെ പകുതിയോളം വരുന്ന ജനസംഖ്യ മതി ഹോം സ്റ്റേഡിയം ആയ ലൂയിസ് സെക്കൻഡ് സ്റ്റേഡിയം നിറക്കാൻ.
മൊണാകോയുടെ ദേശീയ പതാക ഇന്തോനേഷ്യൻ പതാക പോലെ തന്നാണ്. നീളത്തിൻറേം വീതിയുടേം അനുപാതത്തിലുള്ള ഏറ്റക്കുറച്ചിൽ മാത്രം. ചെറുതാണെലും ലോകസമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ കുഞ്ഞൻ മൊണാക്കോ....