1982 ഡിസംബര്‍ മൂന്നിന് രാജസ്ഥാനിലെ ജോധ്പൂരില്‍ ഒരു തമിഴ് കുടുംബത്തിലായിരുന്നു മിതാലിയുടെ ജനനം. അച്ഛന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥനായ ദുരൈ രാജ് അമ്മ ലീല. അച്ഛന്‍ വ്യോമസേനയില്‍ ആയിരുന്നതു കൊണ്ടു തന്നെ കുടുംബത്തിലെ എല്ലാവരും ചിട്ടയുടെ ആള്‍ക്കാരായിരുന്നു. അമ്മയും ചേട്ടനും ചിട്ടകള്‍ പാലിക്കുമ്പോവും ആ വീട്ടിലെ പെണ്‍കുട്ടി മാത്രം അങ്ങനെ ആയിരുന്നില്ല. ചിട്ടകള്‍ക്കനുസരിച്ച് പോകാന്‍ അവളെ തന്റെ സഹജമായ മടിയും ഉറക്കവും സമ്മതിച്ചില്ല. എട്ടരക്ക് സ്‌കൂളിലേക്ക് പോകണമെങ്കില്‍ എട്ടുമണിക്ക് മാത്രം കിടക്ക വിട്ടെഴുന്നേല്‍ക്കുന്ന പ്രകൃതം. വീട്ടില്‍ എല്ലാക്കാര്യത്തിലും ഏറ്റവും പിന്നില്‍. തന്റെ മകളുടെ ഈ ശീലം കണ്ടപ്പോള്‍ അവളുടെ അച്ഛന്‍ ഒരു തീരുമാനമെടുത്തു. മടിയും ഉറക്കവും മാറ്റി അവളെ ഉത്സാഹശീലമുള്ളവളാക്കാന്‍ അവളെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തു. പത്താം വയസില്‍ തന്നെ കൊച്ചു മിതാലി ക്രിക്കറ്റ് ബാറ്റ് കൈയ്യിലെടുത്തു. ആ സമയത്ത് മിതാലി ഹൈദരാബാദിലെ സെന്റ് ജോണ്‍സ് സ്കൂളില്‍ പഠിക്കുകയായിരുന്നു. സെക്കന്തരാബാദിലെ കെയ്‌സ് ഗേള്‍സ് ഹൈസ്കൂളിലായിരുന്നു ക്രിക്കറ്റ് പരിശീലനം. പുരുഷതാരങ്ങള്‍ക്കൊപ്പം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. ക്രിക്കറ്റ് ആവേശം മൂത്തതോടെ എട്ടുവര്‍ഷം പരിശീലിച്ച ക്ലാസിക്കല്‍ നൃത്തത്തോട് ഗുഡ്‌ബൈ പറയുകയും ചെയ്തു. 14 വയസില്‍ ഇന്ത്യന്‍ ടീമിന്റെ സ്റ്റാന്റ് ബൈ പ്ലെയര്‍. 16 വയസുള്ളപ്പോള്‍ മിതാലി തന്റെ ആദ്യ അന്താരാഷ്ട്രമത്സരം കളിച്ചു1999 ജൂണ്‍ 26ന് നടന്ന ഈ മത്സരത്തില്‍ രേഷ്മാ ഗാന്ധിയുമൊപ്പമുള്ള കൂട്ടുകെട്ടില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. മിതാലി 114 റണ്ണും രേഷ്മ 104 റണ്ണും എടുത്ത മത്സരത്തില്‍ ഇന്ത്യ 161 റണ്‍സിന് വിജയിച്ചു. ഈ വിജയത്തിലൂടെ ഇന്ത്യക്ക് മിതാലി എന്ന പുതിയ താരത്തെ ലഭിക്കുകയായിരുന്നുഈ വിജയത്തിലൂടെ ഇന്ത്യക്ക് മിതാലി എന്ന പുതിയ താരത്തെ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ റെക്കോര്‍ഡ്, ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത. 2002ല്‍ ടെസ്റ്റ് ക്രിക്കറ്റെന്ന ഫോര്‍മാറ്റില്‍ തുടക്കമിട്ട മിതാലി ആദ്യമത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. പത്തൊന്‍പതാം വയസ്സില്‍ തന്റെ മൂന്നാം ടെസ്റ്റില്‍ 214 റണ്‍സടിച്ച് വനിതാ ക്രിക്കറ്റിലെ ഏറ്റവുമയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായി. ഇന്ത്യയുടെ ഈ താരം മറികടന്നത് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ കാരള്‍ റോള്‍ട്ടന്റെ(209) പേരിലുള്ള റിക്കാര്‍ഡാണ്. പിന്നീട് പാകിസ്ഥാന്‍ താരം കിരണ്‍ ബലൂച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരേ അതു മറികടക്കുകയായിരുന്നു.
2002ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിനിടയില്‍ മിതാലിയ്ക്ക് ടൈഫോയിഡ് ബാധിച്ചത് ടീം ഇന്ത്യയുടെ പ്രകടനത്തെയാകെ ബാധിച്ചു. എന്നാല്‍ 2005ല്‍ ആ കണക്കു തീര്‍ത്ത് ഇന്ത്യയെ ആദ്യമായി ഫൈനലിലെത്തിക്കാനും മിതാലിക്കായിഫൈനലില്‍ അതിശക്തരായ ഓസ്‌ട്രേലിയയോടു പരാജയപ്പെട്ടെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന് രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. 2006ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടി വീണ്ടും ചരിത്രംകുറിച്ചു. പിന്നാലെ ഒരു വര്‍ഷത്തിനിടെ രണ്ടാം എഷ്യാക്കപ്പ് അതും ഒരു മത്സരം പോലും തോല്‍ക്കാതെ. 2008-ല്‍ നാലാം ഏഷ്യാ കപ്പ് കിരീടം നേടിയതും മിതാലിയുടെ നേതൃത്വത്തില്‍
2013ല്‍ ഏകദിനറാങ്കിങില്‍ ലോക ഒന്നാം നമ്പര്‍ താരമായത് മിതാലിയുടെ തൊപ്പിയില്‍ അടുത്ത പൊന്‍തൂവലായി. 184 ഏകദിനങ്ങള്‍ കളിച്ച മിതാലി ആറു സെഞ്ചുറിയും 49 അര്‍ധ സെഞ്ചുറിയുമടക്കം 6137 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് മറികടന്ന ഏക വനിത മിതാലിയാണ് ഏകദിനത്തില്‍ 114 ആണ് ഉയര്‍ന്ന സ്കോര്‍. 10 ടെസ്റ്റുകളിലായി ഒരു ഇരട്ട സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും സഹിതം 663 റണ്‍സ് ടെസ്റ്റിലെ 214 ആണ് ഉയര്‍ന്ന സ്കോര്‍ . ട്വന്റി20യില്‍ 63 മത്സരം കളിച്ച മിതാലി പത്തു അര്‍ധ സെഞ്ചുറി അടക്കം 1708 റണ്‍സ് നേടി. ട്വന്റി20യിലെ ഉയര്‍ന്ന സ്കോര്‍ 73 ആണ്. ഈ മികവിനുള്ള അംഗീകാരമായി രാജ്യം 2003ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി മിതാലിയെ ആദരിച്ചു. 2015ല്‍ രാജ്യത്തെ നാലാമത്തെ വലിയ ബഹുമതിയായ പദ്മശ്രീയും മിതാലിയെ തേടിയെത്തി.
ഒട്ടേറെ റെക്കോര്‍ഡുകള്‍ നേടിയ മിതാലിയെ വനിതാ ക്രിക്കറ്റിലെ ടെന്‍ഡുല്‍ക്കര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ വനിതാ താരം, തുടര്‍ച്ചയായി ഏഴ് ഏകദിനങ്ങളില്‍ അര്‍ധസെഞ്ച്വറി പിന്നിട്ട ആദ്യ വനിത, വനിതാ ഏകദിനത്തില്‍ 50-നു മുകളില്‍ ബാറ്റിങ് ശരാശരിയുള്ള രണ്ടുപേരിലൊരാള്‍ (മറ്റേ ആള്‍ ഓസ്‌ട്രേലിയയുടെ മെഗ്ലാനിങ്), ഏകദിനത്തില്‍ ആകെ നേടിയ അഞ്ച് സെഞ്ച്വറികളും നോട്ടൗട്ട് ഇന്നിങ്‌സുകള്‍, 2015-ല്‍ വിസ്ഡന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം, ഇന്ത്യന്‍ വനിതകളില്‍ ഏകദിനം-ടെസറ്റ്-ട്വന്റി20 എന്നിവയിലെല്ലാം ഏറ്റവുമധികം റണ്‍സ് നേടിയ താരം ഇതെല്ലാം മിതാലിയുടെ റെക്കോര്‍ഡ് നേട്ടങ്ങളില്‍ ചിലത് മാത്രമാണ്. വനിത ഏകദിന ക്രിക്കറ്റില്‍ നിലവിലെ ടോപ് സ്‌കോറര്‍ ഓസിസിന്റെ ചാര്‍ലോട്ട് എഡ്വേര്‍ഡിനെ മറികടന്ന് മിതാലി, 6000 റണ്‍സ് പിന്നിട്ട് നേടുന്ന ആദ്യ വനിതാ താരവുമായിരിക്കുകയാണ്. മിതാലിയുടെ റെക്കോഡ് ഗ്രാഫില്‍ ഇന്നത്തെ ഇന്ത്യയുടെ മാത്രമല്ല മറ്റ് രാജ്യങ്ങളിലെയും പുരുഷ താരങ്ങളും പിന്നിലാണ്. ഏകദിനത്തില്‍ മിതാലിയേക്കാള്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുള്ളത് ആകെ 21 പുരുഷ താരങ്ങള്‍ മാത്രമാണ്. 170 മത്സരങ്ങളില്‍ നിന്ന് മിതാലി 48 അര്‍ധ സെഞ്ച്വറികള്‍ നേടിയപ്പോള്‍ വിരാട് കോഹ്‌ലി 189 ഏകദിനത്തില്‍ നിന്ന് നേടിയ അര്‍ധ സെഞ്ച്വറി 43 എണ്ണം മാത്രമാണ്. ഇത് ഒരു ഉദ്ദാഹരണം മാത്രമാണ്.പുതിയ തലമുറയിലെ വനിതാതാരങ്ങള്‍ക്ക് റോള്‍മോഡലാണ് മിതാലി. ശരിക്കും ലേഡി തെണ്ടുല്‍ക്കര്‍ ഇപ്പോള്‍ ഐസിസി വനിതാ ക്രിക്കറ്റ് ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് രണ്ടാം സ്ഥാനത്താണ്