1891ലെ വസന്തകാലത്ത് ഹെല്‍മത്ത് വോന്‍ മോള്‍ടേക്ക് റോസ് പ്രഭുവാണ് ലോകത്ത് ഏകീകൃത സമയക്രമം കൊണ്ടു വരേണ്ട ആവശ്യത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നത്. 90 കാരനായ അദ്ദേഹം ജര്‍മ്മന്‍ പാര്‍ലമെന്റില്‍ ഈ ആവശ്യമുയര്‍ത്തുമ്പോള്‍ ലോകം അതിനെ അത്രഗൗരവമുള്ള വിഷയമായി കണ്ടിരുന്നില്ല. ലോകത്ത് ഓരോ പ്രദേശത്തും വിവിധ സമയം നിലനിന്നിരുന്ന കാലമായിരുന്നു അത്. സമയം മാത്രമല്ല, സമയം കണക്കാക്കുന്ന രീതിയും വ്യത്യസ്ഥമായിരുന്നു. വിവിധ മന്ത്രാലയങ്ങള്‍, റയില്‍വേ ഉദ്യോഗസ്ഥര്‍, നിയമനിര്‍മ്മാതാക്കള്‍ തുടങ്ങിയവരുമായി വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഏകീകൃത സമയം കൊണ്ടുവരാന്‍ ജര്‍മ്മനി തയ്യാറായി. എന്നാലിത് ജര്‍മ്മനിയുടെ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് മാത്രമാണെന്ന സംശയമുണ്ടായിരുന്നു തുടക്കത്തില്‍.
എന്നാല്‍, 1892ലും 1893ലുമായി ജര്‍മ്മന്‍ പാര്‍ലമെന്റ് പാസാക്കിയ
ബില്ലില്‍ ജര്‍മ്മന്‍ നിയന്ത്രണത്തിലുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഇത്
ബാധകമാണെന്ന് വ്യക്തമാക്കിയിരുന്നു. ഗ്രീന്‍വിച്ചിനെക്കാള്‍ ഒരു മണിക്കൂര്‍
മുന്നിലായിരുന്നു അന്ന് ജര്‍മ്മനി. വോന്‍ മോള്‍ടേക്കിന്റെ ആശയങ്ങളെ
സാംസ്‌കാരിക കൈമാറ്റത്തിന്റെ ചുവടായിട്ടാണ് യൂറോപ്പ് പിന്നീട് വായിച്ചത്.
ഗ്രിഗോറിയന്‍ കലണ്ടര്‍ പടിഞ്ഞാറേതര സമൂഹത്തിന്റെയും ഭാഗമായത് ഇത്തരത്തിലൊരു
സാംസ്‌കാരിക കൈമാറ്റമായിരുന്നു. ലോകം ഒരു ഗ്ലോബല്‍ വില്ലേജായി
ചുരുങ്ങിത്തുടങ്ങിയ കാലത്താണ് ഈ ആശയങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുന്നത്.
യൂറോപ്പിലും വടക്കന്‍ ആഫ്രിക്കയിലും ഇതിന്റെ സ്വാധീനങ്ങളുണ്ടായി. ഇത് മറ്റു
ലോകരാജ്യങ്ങളിലേക്കും പിന്നീട് വ്യാപിച്ചു. യുറോപ്പില്‍ വന്‍ശക്തികളുടെ
ഉദയം കണ്ടകാലമായിരുന്നു അത്. ജര്‍മ്മനി യൂറോപ്പിലെ സ്വാധീന ശക്തിയായി.
ജപ്പാനും യു.എസ്സും ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തി തുടങ്ങി.
ഓരോരാജ്യങ്ങളും തങ്ങളുടെ സമയം തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന അളവ്
രീതി വ്യത്യസ്ഥമായിരുന്നു. ഇതിനൊരു ഏകീകൃത രീതിയില്ലാതെ ഏകീകൃത സമയം
കൊണ്ടുവരിക സാധ്യമായിരുന്നില്ല.
അളവ് രീതി ഏകീകൃതമാക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടന്നത്. 19ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ സമയം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. തൊഴില്‍ സമയം സംബന്ധിച്ച് തൊഴിലാളികളും ജീവനക്കാരും സമരം തുടങ്ങിയ കാലമായിരുന്നു അത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്‌കുളുകള്‍, സൈന്യം, ഫാക്ടറികള്‍, മറ്റു സംവിധാനങ്ങള്‍ എന്നിവയില്‍ സമയം പാലിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു. ഈ ആശയങ്ങള്‍ പടിഞ്ഞാറേതര ലോകത്തുമെത്തി. 19ാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച മറ്റു രാജ്യങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി സമയക്രമം ബാധകമാക്കി. ഇതിനായി യൂറോപ്യന്‍ രീതി തന്നെയാണ് അവരും സ്വീകരിച്ചത്. പടിഞ്ഞാറേതര രാജ്യങ്ങളില്‍ സമയം നിശ്ചയിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ടായിരുന്നു. എന്നാല്‍ യൂറോപ്പും അമേരിക്കയും ഒരേ രീതിയാണ് സ്വീകരിച്ചത്.
പലരാജ്യങ്ങളിലും പല സമയവും കലണ്ടറുകളുമുണ്ടായത് വ്യാപാരികള്‍ക്കാണ് വിനയായത്. അതുകൊണ്ട് തന്നെ അവരായിരുന്നു ഏകീകൃത സമയത്തിന്റെ ഏറ്റവും വലിയ ആവശ്യക്കാര്‍. ബ്രിട്ടീഷ് രീതിയിലുള്ള സമയം നിശ്ചയിക്കുന്നതില്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയില്‍ പ്രതിഷേധങ്ങളുണ്ടായി. അറബ് ലോകത്ത് എത്തിയ പടിഞ്ഞാറന്‍ വ്യാപാരികളും മിഷണറിമാരും തങ്ങളുടെ രാജ്യത്തെ സമയമാണ് പിന്തുടര്‍ന്നത്. അവരുടെ സ്ഥാപനങ്ങളിലും ഇതേ രീതിയായിരുന്നു.