മതേതരവാദിയായ ജിന്ന
വൈരുധ്യങ്ങളുടെ ഏകകം എന്ന് വിശേഷിപ്പിക്കാവുന്ന ജീവിതമായിരുന്നു മുഹമ്മദലി ജിന്നയുടെത്. മതവൈരം വളര്‍ത്തി, വര്‍ഗീയതയെ പോഷിപ്പിച്ചു, ഇന്ത്യ മഹാരാജ്യത്തെ മുറിച്ചു മാറ്റുന്നതില്‍ മര്‍ക്കടമുഷ്ടി ഉപയോഗിച്ച ജിന്നയുടെ ഭൂതകാലം പക്ഷേ മതേതരത്വത്തിനു വേണ്ടി വാദിച്ചതായിരുന്നു.

പരമ്പരാഗത മുസ്ലിം പശ്ചാത്തലമോ, വിശ്വാസമോ ഇല്ലാതിരുന്ന ആഗാഖാനി ഖോജാ
വിഭാഗത്തിലാണ് ജനിച്ചത്. ഈ വംശം സാധാരണ ഇസ്ലാമിക വിശ്വാസത്തില്‍
ജീവിച്ചിരുന്നവര്‍ അല്ല. ജിന്നയും ഖുറാന്‍ വായിക്കുകയോ വ്രതം എടുക്കയോ
ചെയ്യാറണ്ടായിരുന്നില്ല. ഹജ്ജിനു പോവുകയോ ഏതെങ്കിലും തരത്തിലുള്ള വിശ്വാസം
പുലര്‍ത്തുകയോ ചെയ്തിരുന്നില്ല.
ലണ്ടനില്‍ വിദ്യാഭ്യാസം നടത്തിയ ജിന്ന കെട്ടിലും മട്ടിലും ഒരു യൂറോപ്യന്‍ ജീവിതശൈലി പിന്തുടര്‍ന്നിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എക്കാലത്തും ജിന്ന ഒരു മതേതരവാദി ആയിരുന്നു. കഴ്സണ്‍ പ്രഭു ബംഗാളിനെ വിഭജിച്ചപ്പോള്‍ അതിനെതിരെ ശക്തമായി നിലകൊണ്ടിരുന്നു ജിന്ന. മതാടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിക്കരുത് എന്നായിരുന്നു ജിന്നയുടെ വാദം.
"മാതൃരാജ്യത്തിനു വേണ്ടിയുള്ള സഹകരണം ആയിരിക്കണം നമ്മുടെ ആദര്‍ശം, ഹിന്ദുക്കളോടുള്ള മനോഭാവം നന്മയുടെതും സ്നഹത്തിന്‍റെതുമാകണം."
ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു ജിന്ന സംസാരിച്ചതാണ് ഇത്. ഖിലാഫത്ത് പ്രക്ഷോഭകാലത്ത് അദേഹം മുസ്ലിങ്ങളുടെ എതിര്‍ ചേരിയിലായിരുന്നു. എന്നിട്ടും എങ്ങനെയാണ് ജിന്ന ഒരു വര്‍ഗീയവാദി ആയതു? ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ അംബാസിഡര്‍ എന്ന് ഗോപാലകൃഷണ ഖോകലേ വിശേഷിപ്പിച്ച ജിന്ന എങ്ങനെയാണ് പാകിസ്ഥാന്‍ എന്ന വാദത്തില്‍ ഉറച്ചു നിന്നത്?
മതസൌഹാര്‍ദത്തിന് വേണ്ടിയില്ല ജിന്നയുടെ എല്ലാ ശ്രമങ്ങളും പാളിപ്പോയി. മതത്തിന്‍റെ കാര്‍ഡാണ് എല്ലാവരും രാഷ്ട്രീയത്തില്‍ കളിക്കുന്നതെന്ന് അദേഹം തിരിച്ചറിഞ്ഞു. ജീവിതത്തിലും ഒറ്റപെട്ട ആ മനുഷ്യന്‍ രാഷ്ട്രീയത്തിലും ഒറ്റപെട്ടു. ഹിന്ദുക്കള്‍ അദേഹത്തെ വെറുത്തു, മുസ്ലിംങ്ങള്‍ അദേഹത്തെ സംശയിച്ചു, കോണ്ഗ്രസ് ഒറ്റപെടുത്തി, വട്ടമേശ സമ്മേളനങ്ങളില്‍ നിന്നും അദേഹം ഒഴിവാക്കപെട്ടു.
മനംമടുത്ത ജിന്ന ലണ്ടനിലേക്ക് തിരിച്ചു പോയി. പോവുന്നതിനു മുന്‍പ് അദേഹം ഇങ്ങനെ പറഞ്ഞു,
"രാഷ്ട്രീയത്തിലെ ഈ കപടാത്മക സമീപനത്തില്‍ എനിക്കൊന്നും ചെയ്യാനില്ല. ഗാന്ധിയുമായും കോണ്ഗ്രസ്മായുള്ള എല്ലാ ബന്ധവും ഞാന്‍ ഉപേക്ഷിക്കുന്നു. ജനക്കൂട്ടത്തിന്‍റെ ഭ്രാന്തുമായി ബന്ധത്തിന് എനിക്ക് താല്‍പര്യമില്ല. മാന്യന്മാരുടെ കളിയാണ് രാഷ്ട്രീയം"
ലണ്ടനില്‍ വെച്ചാണ് താന്‍ എത്രമാത്രം അവഗണിക്കപെട്ടു എന്ന ബോധ്യം ജിന്നക്കുണ്ടായത്. തിരിച്ചുവന്ന ജിന്ന കോണ്ഗ്രസ് നേതാക്കളോടുള്ള പകയും വര്‍ഗീയത എന്ന വിഷം കുത്തിവെച്ച മനസ്സുമായും ആയിരുന്നു. അവഗണിക്കപെട്ടവന്‍റെ പകയാവണം പാകിസ്ഥാന്‍ എന്ന വാദത്തില്‍ ഉറച്ചു നില്ക്കാന്‍ കാരണം.
വര്‍ഗീയതകൊണ്ട് പാകിസ്ഥാന്‍ എന്ന രാജ്യം നേടിയെങ്കിലും പാകിസ്ഥാന്‍ ഒരു മതേതര രാഷ്ട്രം ആകണം എന്ന്നാണ് ജിന്ന ആഗ്രഹിച്ചിരുന്നത്. വിഭജനത്തിനു ശേഷം അദേഹം നടത്തിയ ഉജ്വലമായ പ്രസംഗത്തിലും പറഞ്ഞത് രാഷ്ട്രത്തിനു മതമില്ല എന്ന് തന്നെ ആയിരുന്നു. അദേഹത്തിന്‍റെ കാലശേഷമാണ് ഒരു മതരാഷ്ട്രമായി പാകിസ്ഥാന്‍ മാറിയതും.