(വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന) സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. മത്സ്യത്തൊഴിലാളികളായ ഗ്രാമവാസികള്‍ക്ക് വേണ്ടിയാണ് സ്‌കൂള്‍. ഉള്‍പ്രദേശമായ ബിഷാന്‍പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്ത്പോയി പഠിക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരമൊരു സൗകര്യം ഏര്‍പെടുത്തിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ലോക്താക്ക് തടാകത്തിലെ മത്സ്യതൊഴിലാളികള്‍ പീപ്പിള്‍സ് ഡെവലപ്‌മെന്റ് അസോസിയേഷന്‍ എന്ന എന്‍ജിയേയായുടെ സഹായത്തോടെയാണ് സ്‌കൂള്‍ ആരംഭിച്ചത്. 25 കൂട്ടികളാണ് ഇവിടെ പഠിക്കുന്നത്. നിരക്ഷരയായ ഗ്രാമ വാസികള്‍ക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്രാമത്തിലെ കുട്ടികളെയും മുതിര്‍ന്നവരെയും പഠിപ്പിക്കാനായ് നാല് അധ്യാപകരെ സ്കൂളില്‍ നിയമിച്ചിട്ടുണ്ട്. ഒറ്റപെട്ട പ്രദേശമായതു കൊണ്ട് തങ്ങളുടെ കുട്ടികള്‍ക്ക വര്‍ഷങ്ങളായി പഠിക്കാനുള്ള അവസരം ലഭിക്കാറില്ലെന്നും ഗ്രാമത്തിലെ ബഹുഭൂരിപക്ഷത്തിനും അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലെന്നും ഗ്രാമവാസികള്‍ പറയുന്നു.
ലോക്താക്ക് തടാകം മണിപ്പൂരില്‍ ജനങ്ങളുടെ ജീവിതതിന്റെ ഭാഗമാണ്.അനേകം മത്സ്യസമ്പത്തുള്ള ഈ തടാകത്തെ ആശ്രയിച്ചു അനേകം ആളുകളാണ് ജീവിക്കുന്നത്. ലോക്താക്ക് അനേകം പക്ഷികളുടെ പ്രജനനം കേന്ദ്ര കൂടിയാണ് ഈ തടാകം. ദേശാടനപക്ഷികള്‍ ഇവിടെ സന്ദര്‍ശിക്കുന്നു. 2006 ലെ ലോക്താക്ക് ലേക്ക് പ്രോട്ടറ്റന്‍ ആക്ഷന്‍ പ്രകാരം അക്ഷന്‍ എഡ് ഇന്ത്യയുടെ സഹായത്താല്‍ തടാകം സുംരക്ഷിക്കുന്നത്തിന്റെ ഭാഗമായി ഏകദേശം എഴുന്നുറോളം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വീടുകള്‍ ഒഴിപ്പിച്ചത്.