വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട് .എന്നാൽ വിഷം മോഷ്ടിക്കുന്ന പാമ്പുകളെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ,
ജപ്പാനിലെ യമകഗാഷി (Tiger keelback / Rhabdophis tigrinus ) എന്ന പേരിലറിയപ്പെടുന്ന ഈ സർപ്പത്തെ പരിചയപ്പെടാം ,
ഇവ അടിസ്ഥാനപരമായി വിഷമില്ലാത്ത (Non venomous) സർപ്പങ്ങളാണ് .ഇവ ധാരാളമായി വിഷ തവളകളെ ഭക്ഷിക്കുന്നു . ഭക്ഷിക്കുന്ന തവളയുടെ ശരീരത്തിലുള്ള വിഷം അരിച്ചെടുത്ത് ഇവയുടെ ശരീരത്തിൻറെ കഴുത്തിന് പിറകിലുള്ള ഒരു ഗ്രന്ധിയിൽ (Nuchal glands) ശേഖരിക്കുന്നു ,എന്നാൽ ആ ഗ്രന്ധിക്ക് സ്വന്തമായി വിഷം ഉണ്ടാക്കാനുള്ള കഴിവില്ല. ഇവ വിഷതവളകളെ ഭക്ഷിക്കുന്നതിനനുസരിച്ച് ഗ്രന്ധിയിൽ വിഷം (Bufadienolides) നിറയുന്നു .പാമ്പിൻറെ സ്വയം പ്രധിരോധത്തിനു (Self-defence) വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് . അത്ഭുതകരമായ മറ്റൊരു വസ്തുത ഇവ ശേഖരിക്കുന്ന വിഷം ഇവയിടുന്ന മുട്ടയിലേക്കും പ്രവേശിപ്പിക്കുന്നു . അതിനാൽ ജനിക്കുന്ന സമയത്ത് കുട്ടികൾ വിഷമുള്ളവയായിരിക്കും. കുഞ്ഞുങ്ങളെ സ്വയം സുരക്ഷക്ക് വേണ്ടിയാണത്രേ ഇങ്ങനെ ചെയ്യുന്നത്