തിരുവനന്തപുരത്തിനടുത്തുള്ളകരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം .
1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി .
ഇവിടത്തെ വനപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 മീറ്റർ (330 അടി) മുതൽ
1,717 മീറ്റർ (5,633 അടി) ഉയരമുണ്ട്. ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m)
എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m),
കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു
വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2,500 മില്ലിമീറ്റർ (8.2 അടി) ആണ്. ഈ പ്രദേശം
വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്.
ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്.