2006 ജൂലൈ 18, രാവിലെ പത്തുമണി , പ്രമുഖ നീന്തല്‍ താരവും .ദക്ഷിണ റയില്‍വേയിലെ ഉദ്ദ്യോഗസ്ഥനുമായ ബേബി തോമസിന്റെ വില്ലിവാക്കത്തെ വസതിയില്‍ നിര്‍ത്താതെ ഫോണ്‍ റിംഗ് ചെയ്തു ....അവധി ദിവസത്തെ ആലസ്യത്തില്‍ നിന്നും പിടി വിടാതെ ഇരിക്കുന്ന ബേബി ഫോണ്‍ അറ്റന്‍ഡ് ചെയ്തു .....മറുതലയ്ക്കല്‍ ...സുഹൃത്ത് ആന്റണിയാണ് ..!
''ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുന്നു ..അവിടെ വരെയൊന്നു പോവണം ''......
അല്‍പ്പ സമയത്തെ സംഭാഷണത്തിനു ശേഷം ബേബി ...ധൃതിയില്‍ ഗിണ്ടി സ്റേഷന്‍മാസറ്ററിനെ വിളിച്ചു ..തുടര്‍ന്ന്‍ വാഹനമെടുത്തു പല്ലാവരം റയില്‍വേസ്റെഷനിലേക്ക് കുതിച്ചു ...അവിടെ എത്തുമ്പോള്‍ പോലീസ്, രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് ഒരു മൃത ശരീരം ആംബുലന്‍സിലേക്ക് നീക്കുകയാണ് .....മൂടുപടം നീക്കി ഒന്നേ ബേബി നോക്കിയുള്ളൂ .....'' ഇന്ത്യയുടെ എക്കാലത്തെയും മിടു മിടുക്കന്‍ ഫുട്ബോളര്‍ ...ചേതനയറ്റ ശരീരവുമായി കിടക്കുകയാണ് ....മുഖത്തിന് പരിക്കുകളൊന്നുമില്ല .....എന്നുമുള്ള ആ ശാന്തത തിങ്ങുന്നു ......കഴുത്തില്‍ ആഴത്തില്‍ മുറിവുകള്‍ ഉണ്ട് .....ട്രെയിന്‍ തട്ടിയെന്നാണ് പ്രാഥമിക നിഗമനം ......!
പരിശോധനകള്‍ക്ക് ശേഷം ശരീരത്തില്‍ വസ്ത്രത്തില്‍ നിന്ന് മൂന്നു കുറിപ്പുകള്‍ കണ്ടെടുത്തു ... സ്നേഹപൂര്‍വ്വം അനിതയ്ക് എന്നെഴുതുതിയ ഒരു കുറിപ്പ് ...മറ്റൊന്ന് സഹപ്രവര്‍ത്തകന് ....മൂന്നാമത്തേത് ..ഒരു രസീതാണ് ...! ചെന്നയിലെ ഒരു മാര്‍വാഡിയുടെ കടയില്‍ ഒരു മോതിരം പണയം വെച്ചത് ..അതില്‍ ഇങ്ങനെയൊരു പേര് കണ്ടു ...വി പി സത്യന്‍ ...ഇന്ത്യന്‍ ബാങ്ക് ....!
എണ്‍പതുകളുടെ ആദ്യപാദം .......കണ്ണൂരിലെ കല്പ്പന്തുകളി പ്രേമികളുടെ സിരകളില്‍ തുകല്‍പന്തിന്റെ ചലനം ഒരു ആവേശമാക്കിയ ലക്കി സ്റ്റാര്‍ ക്ലബ് ....മൈതാനത്തിനടുത്ത് കൂടി പോകുന്ന ഓരോ വ്യക്തിയും കാണുന്ന ഒരു കാഴ്ചയാണ് .. ആ ക്ലബ്ബിലെ ഉരുക്ക് പേശിയുള്ള ആരോഗ്യ ദൃഡഗാത്രനായ ഒരു യുവാവു പൊരി വെയിലത്തും പന്ത് തട്ടി പ്രാക്ടീസ് ചെയ്യുന്നത് .....ഫുട്ബാള്‍ ജീവവായു പോലെ കൊണ്ട് നടക്കുന്ന ഒരുവന്‍ ....! 86 ല്‍ ഇന്ത്യയ്ക്ക് വേണ്ടി പന്ത് തട്ടിയ ....അതില്‍ പത്തു തവണ ടീമിന്റെ നായകത്വം വഹിച്ച വട്ടപ്പറമ്പത് ..സത്യന്‍ ...എന്ന വി പി സത്യന്‍ ....
കളിയരങ്ങിലേക്ക് തിരിച്ചുവിട്ട കരിയര്‍
-----------------------------------------------
ആവേശം നിറഞ്ഞതായിരുന്നു വി പി യുടെ തുടക്കം ...ലക്കി സ്റ്റാറിലെ ജൂനിയര്‍ ടീമില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് അവിടെ നിന്നും ഒളിമ്പ്യന്‍ റഹ്മാന്റെ ശിക്ഷണത്തില്‍ കേരളാ ടീമിലേക്ക് ....മികവുറ്റ ഒരു കളിക്കാരന് ചേര്‍ന്ന പരിശീലനം ആവോളം ആര്‍ജ്ജിച്ച അദേഹം ...പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല ...84 ല്‍ കേരളപോലീസിന് വേണ്ടി ജേഴ്സിയണിഞ്ഞു ..തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്ക് ....ഓര്‍ക്കുക ...119 ആം സ്ഥാനത് നിന്ന ഇന്ത്യന്‍ ടീമിനെ സമീപകാലത്തെ ഏറ്റവും മികച്ച റാങ്ക് ആയ 99 ലേക്ക് ഫിഫ ചേര്‍ത്ത് വെച്ചത് ആ നായകത്വത്തിനു കീഴിലായിരുന്നു....
തൊണ്ണൂറുകളുടെ തുടക്കം കേരളാ ടീമിന് എന്തുകൊണ്ടും നല്ല കാലമായിരുന്നു ....90-91 കാലയളവില്‍ കേരള പോലീസ് ഫെഡറേഷന്‍ കപ്പ് നേടി ..പിന്നീട് അടുത്ത വര്ഷം കോയമ്പത്തൂരില്‍ നിന്ന് സന്തോഷ് ട്രോഫി ...തൊട്ടടുത്ത വര്ഷം എറണാകുളത്ത് വെച്ചു വീണ്ടും ചാമ്പ്യന്‍ഷിപ്പ് പട്ടം .....മാധ്യമങ്ങളുടെ ഓമനകള്‍ ആയിരുന്ന വിജയനും പാപ്പച്ചനും പോലെതന്നെ സത്യനും ഷറഫലിയും കാണികള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെയായിരുന്നു ......പിച്ചിന്റെ ഇടതുഭാഗത്ത് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി നിയമം നടപ്പാക്കുന്ന സത്യന്‍ ..ചില സമയങ്ങളില്‍ ആ കാലില്‍ നിന്ന് പ്രവഹിക്കുന്ന വെടിയുണ്ട പോലെ തുളച്ചു കയറുന്ന ഷോട്ടുകള്‍ ഗോളുകളായും പരിണമിച്ചു ...ടാക്ലിംഗിലെ ഉറപ്പുപോലെ വായുവിന്റെ കരുതും ആ മികവിന് സാക്ഷ്യ പത്രങ്ങളാണ് ....86 ലെ മെര്‍ദേക്ക കപ്പില്‍ ദക്ഷിണകൊറിയക്കെതിരെ 3-3 നില്‍ക്കുന്ന ഇന്ത്യ ,
ചക്രവാളത്തില്‍ നിന്ന് പ്രകൃതി തൊടുത്തുവിട്ട തീയമ്പ് പോലെ സത്യന്‍ പായിച്ച ഗോളില്‍ നമ്മള്‍ വിജയതീരത്തെത്തി .....
സ്വകാര്യ ജീവിതത്തിനു സമയം കണ്ടെത്തിയ നാളുകള്‍
---------------------------------------------------------------
കല്പ്പന്തുകളിയിലെ ആരവങ്ങള്‍ക്കിടയില്‍ വ്യക്തി ജീവിതത്തിലേക്ക് അനിത എന്ന പെണ്‍കുട്ടി കടന്നു വന്നതും അപ്രതീക്ഷിതമായിട്ടായിരുന്നു .....ഒരു തരത്തില്‍ പറഞ്ഞാല്‍ മാതാപിതാക്കളുടെ ഉത്കണ്ട കൂടി പറഞ്ഞു വരണം ....കളിയും ഉദ്ദ്യോഗവുമായി നടന്ന സത്യനെ ഒന്ന് തിരക്കാക്കിയാല്‍ ഒരു പക്ഷെ ഉത്തരവാദിത്തം നിറയുമെന്ന കണക്കുകൂട്ടല്‍ ..എന്നാല്‍ തന്റെ പത്നിയോട് അയാള്‍ ഒന്നേ അവശ്യപെട്ടുള്ളൂ ..'മറ്റെന്തിലും നിനക്ക് ഇടപെടാം ..പക്ഷെ ഫുട്ബോള്‍ .. എനിക്കത് ഒഴിവാക്കാന്‍ കഴിയില്ല ..' അനിത്യ്ക്കും പിന്നെ മറ്റൊന്ന് ആവശ്യപ്പെടെണ്ടി വന്നില്ല ..പതുക്കെ ആ യുവതിയും കല്പ്പന്തുകളിയെ സ്നേഹിച്ചു തുടങ്ങി ...അതിനിടയില്‍ പുതിയൊരു കുഞ്ഞു അതിഥി കൂടി അവര്‍ക്കിടയില്‍ വന്നു ....
'അയഞ്ഞു തുടങ്ങുന്ന ഫുട്ബാള്‍ ലഹരി' ....വിഷാദരോഗം പിടിമുറുക്കുന്നു
-------------------------------------------------------------------------------
മുഹമദന്‍സിലും ,കേരളപോലീസിലും പന്ത് തട്ടി ഇന്ത്യന്‍ ബാങ്കിലേക്ക് ചേക്കേറിയ നാളുകളില്‍ ഏതൊരു കളിക്കാരനെയും അലട്ടുന്ന കരിയറിലെ ദുരന്തം സത്യന് വില്ലനായി ..അരക്കെട്ടിലെ പരിക്ക് ....! തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് പരിശീലക സ്ഥാനത്തേക്ക് ഒരു ചുവടുമാറ്റം നടത്താന്‍ അദ്ദേഹം നിര്‍ബന്ധിതനായി .....എങ്കിലും കളിയോടുള്ള പ്രണയത്തിനു ഒരു കോട്ടവും സംഭവിച്ചില്ല ...
ലോക കപ്പ് അടുക്കുമ്പോള്‍ രാത്രികാലങ്ങളില്‍ ഉറക്കമിളച്ച് എല്ലാം മറന്നു റ്റിവി ക്ക് മുന്നില്‍ ഇരിക്കും ...കളിയുടെ അവലോകനം വരെ വിടാതെ കണ്ടു തീര്‍ക്കുന്ന ഈ പ്രകൃതത്തില്‍ വിഷാദ രോഗമെന്ന വില്ലന്‍ കടന്നത് പെട്ടെന്നായിരുന്നു ....2006 ലോകകപ്പില്‍ ഇറ്റലി ഷൂട്ടൌട്ടില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തുന്ന ഫൈനല്‍ .....! എതോരു ആരാധകനെ പ്പോലെ സത്യനും നിരാശനായി ...അതൊരു കാരണം മാത്രമായിരിക്കണം .....പിന്നീട് ഫുട്ബാളില്‍ നിന്നും പോലും അകലുന്ന ഒരു സത്യനെ ആ കുഞ്ഞു കുടുംബം ഞെട്ടലോടെയാണ് ഇന്നും ഓര്‍ക്കുന്നത് .....പലപ്പൊഴും അവ്യക്തമായ കത്തുകള്‍ എഴുതി വെയ്ക്കും ...ഭാര്യക്ക് വേണ്ടി..! .....പിന്നീട് ഒരിക്കലും സത്യന്‍ എന്ന ഫുട്ബാളറയോ ....സത്യന്‍ എന്ന ഭര്‍ത്താവിനെയോ അവര്‍ കണ്ടിട്ടില്ല .....
എന്നാല്‍ സത്യന്‍ വിഷാദരോഗത്താല്‍ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് അയാളുടെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ ഇന്നും വിശ്വസിക്കുന്നില്ല .. ഒരുപക്ഷെ അടുത്ത് ഇടപെടുന്നവര്‍ക്ക് അയാള്‍ ഒരു 'ദ്വന്ദ വ്യക്തിത്തത്തിന്റെ' രീതി പ്രകടിപ്പിച്ചിരുന്നിട്ടുണ്ടാവണം ....കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാര്യം അദ്ദേഹം പങ്കു വെച്ചിട്ടുണ്ടായിരുന്നു ....കാരണം ...ക്ലബുകളില്‍ നിന്ന് വന്‍തുക കൈപ്പറ്റി ..പകരം പരിക്കുകളാല്‍ കളിക്കാതിരുന്ന അവസ്ഥയില്‍ അതൊക്കെ ഒരു വെല്ലുവിളിയായി .... മാധ്യമങ്ങള്‍ പലതും എഴുതി ചെര്‍ക്കുമ്പോഴും യഥാര്‍ത്ഥ കാരണം ഇന്നും ചുരുള്‍ നിവര്‍ത്താതെ സത്യനൊപ്പം അലിഞ്ഞു ചേര്‍ന്നു ...പുലരികള്‍ക്കും ഇരവുകള്‍ക്കും യാത്ര പറഞ്ഞു കൊണ്ട് ...എന്നന്നേക്കുമായി വിധിയുടെ റെഡ് കാര്‍ഡ് ലഭിച്ചു അദ്ദേഹം യാത്രയായി .....
ആ ഇതിഹാസതാരത്തിനു അര്‍ഹിച്ച അംഗീകാരം ലഭിച്ചുവെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല ..ദേശീയ സിലക്ടര്‍ പദവിയില്‍ വരെ എത്തി നിന്ന സത്യനെന്ന അനുപമ കേളീ ശൈലിക്ക് ശ്രേദ്ധാഞ്ചലിയായി മലയാളത്തില്‍ ഒരു സിനിമ അണിഞ്ഞൊരുങ്ങാന്‍ പോവുന്നുവെന്ന വാര്‍ത്ത ....ഇന്നലെയാണ് പുറത്തു വന്നത് ....ജയസൂര്യ നായകനായി വേഷമിടുന്ന 'ക്യാപ്റ്റന്‍ 'എന്ന ചിത്രം പുതു തലമുറയ്ക്ക് വി പി സത്യന്‍ എന്ന മനുഷ്യനെ കൂടി അടുത്തറിയാന്‍ ഇടവരട്ടെ എന്ന് ആശംസിച്ച് കൊണ്ട് ........ഗ്യാലറിയില്‍ ആരവങ്ങള്‍ ഇനിയും മുഴങ്ങട്ടെ ......!!