A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സുല്‍ത്താന ബീഗം (sulthana begum ) കൊല്‍ക്കത്തയിലെ ചേരിയിലെ ഒരു മുഗള്‍ രാജകുമാരി

ഒരു കാലത്ത് ഈ ഭൂമിയുടെ കാല്‍ഭാഗവും ഭരിച്ചിരുന്നവര്‍ മുഗള്‍ ചക്രവര്‍ത്തിമാരായിരുന്നു. അളക്കാനാവാത്ത സമ്പത്തിനുടമകളായവര്‍. അങ്കം വെട്ടി നിണപ്പുഴ ഒഴുക്കി ഇന്ത്യയെ ഒരുകാലത്ത് അടക്കി ഭരിച്ചതാണ് മുഗള്‍ സാമ്രാജ്യം. ലോകജനസംഖ്യയിലെ നാലിലൊരു അന്ന് ഭാഗം മുകള്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. പിടിച്ചടക്കിയും കവര്‍ന്നും ഭരിച്ചവര്‍. പലവിധത്തിലൂടെ വരുമാനം കുമിഞ്ഞു കൂടിയ സമ്പന്നതയിലായിരുന്നു മുള്‍ സാമ്രാജ്യം. വാര്‍ഷിക വരുമാനം തന്നെ 4000 ടണ്‍ വെള്ളിയില്‍ കൂടുതലായിരുന്നു. അക്‌ബറുടെ കാലത്ത് ജഗീറുകളില്‍ നിന്നു പിരിക്കുന്ന നികുതിയും മാന്‍സബ്ദാറുകള്‍ക്കുള്ള വേതനവും മുകളരെ സമ്പന്നതയുടെ നെറുകയില്‍ എത്തിച്ചു.
പതിനെട്ടാം നൂറ്റാണ്ടിൽ സാമ്രാജ്യത്തിലെ പ്രവിശ്യകളോരോന്നും സ്വതന്ത്രമായ നിലനിൽപ്പ് കൈവരിച്ചു. നാമമാത്ര അധികാരത്തിനായി മുഗൾ ചക്രവർത്തിമാർ മറാഠരുമായും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായും സഖ്യത്തിലേർപ്പെട്ടു. 1803-ലെ ദില്ലി യുദ്ധത്തിൽ മറാഠരെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാർ ഉത്തരേന്ത്യയുടെ നിയന്ത്രണം കൈയടക്കി. മുഗളരുടെ സംരക്ഷകരായി ദില്ലിയിലെത്തിയ ബ്രിട്ടീഷുകാർ തുടക്കത്തിൽ ചക്രവർത്തിയോട് ബഹുമാനപൂർവ്വമായിരുന്നു പെരുമാറിയിരുന്നത്. അവർ നാണയങ്ങൾ ചക്രവർത്തിയുടെ പേരിലായിരുന്നു അടിച്ചിറക്കിയിരുന്നത്. കമ്പനിയുടെ സീലിൽപ്പോലും മുഗൾ ചക്രവർത്തി ഷാ ആലത്തെ അംഗീകരിച്ചുകൊണ്ട് ഫിദ്വി ഷാ ആലം (ഷാ ആലത്തിന്റെ വിനീതവിധേയൻ) എന്ന വാചകം ഉൾപ്പെടുത്തിയിരുന്നു.പത്തൊമ്പതാം നൂറ്റാണ്ട് പുരോഗമിക്കുമ്പോൾ അധികാരം മുഴുവൻ ബ്രിട്ടീഷ് റെസിഡന്റിൽ കേന്ദ്രീകരിക്കപ്പെട്ടു. ചാൾസ് മെറ്റ്കാഫ്, രണ്ടാം വട്ടം റെസിഡന്റ് സ്ഥാനത്തിരിക്കുന്ന കാലം മുതൽക്കാണ് മുഗൾചക്രവർത്തിയോടുള്ള ബ്രിട്ടീഷുകാരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം വന്നുതുടങ്ങിയത്. ചക്രവർത്തിയുടെ മേൽക്കോയ്മ അംഗീകരിച്ച് ബ്രിട്ടീഷുകാർ അദ്ദേഹത്തിന് കാഴ്ച സമർപ്പിച്ചുകൊണ്ടിരുന്ന പതിവ്, ചാൾസിന്റെ പ്രേരണപ്രകാരം, 1832-ൽ ഗവർണർ ജനറൽ നിർത്തലാക്കി. തൊട്ടടുത്ത വർഷം ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കുന്ന നാണയങ്ങളിൽനിന്ന് മുഗൾ ചക്രവർത്തിയുടെ പേര് ഒഴിവാക്കി. ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഓക്ലൻഡ് പ്രഭു, ഡെൽഹി സന്ദർശിച്ചപ്പോൾ ചക്രവർത്തിയുമായി ഒരു കൂടിക്കാഴ്ച പോലും നടത്തിയില്ല. ഡൽഹൗസിയാകട്ടെ ഏതൊരു ബ്രിട്ടീഷ് പ്രജയെയും മുഗൾ സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കി അങ്ങനെ മുഗൾ ചക്രവർത്തി ഒരു ഔപചാരികഭരണാധികാരി മാത്രമായി മാറുകയും, അധികാരം ദില്ലിയിലെ ചെങ്കോട്ടയിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു. തീരുമാനങ്ങൾക്കെല്ലാം റെസിഡന്റിന്റെ അനുമതിയും ആവശ്യമായിരുന്നു. ക്രമേണ മുഗൾ രാജകുടുംബത്തെ ചെങ്കോട്ടയിൽനിന്നുതന്നെ പുറത്താക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ പദ്ധതി ഇതിനായി അവസാന മുഗൾ ചക്രവർത്തിയായ ബഹാദൂർഷാ സഫറിന്റെ കിരീടാവകാശിയായ പുത്രൻ മിർസ ഫഖ്രുവുമായി അവർ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു.എങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള 1857-ലെ ലഹളസമയത്ത് ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷാ സഫറിനെയായിരുന്നു ഒരു നേതാവെന്ന നിലയില്‍ ലഹളക്കാര്‍ കണക്കാക്കിയിരുന്നത്. അക്കാലത്ത് വിപ്ലവകാരികളാൽ യൂറോപ്പുകാർ കൊട്ടാരത്തിൽ തടവിലാക്കപ്പെട്ടു, അവ എല്ലാം പ്രതികാരമായി കൊല്ലപ്പെട്ടു. ബഹാദൂർ ഷായെ ബന്ദികളെ വെടിവച്ചു കൊന്നിരുന്നുവെങ്കിലും കുറ്റവാളിയായി മാറി. ബ്രിട്ടീഷുകാർ തന്റെ ജീവിതകാലം മുഴുവൻ റംഗൂണിലേക്ക് നാടുകടത്തി . ഇതോടെ മുഗള്‍ സാമ്രാജ്യത്തിന് ഔപചാരികമായ അന്ത്യമായി.
മ്യാൻമറിന്റെ (ബർമ) തലസ്ഥാനമായ ഇന്നത്തെ യംഗോൺ ആണ് റംഗൂൺ.കലാപത്തിനു ശേഷം അദ്ദേഹത്തിന്റെ സന്തതികളിൽ ഭൂരിഭാഗവും കൊല്ലപ്പെടുകയും, സുൽത്താനയുടെ ഭർത്താവിന്റെ മുതുമുത്തച്ഛൻ ഉൾപ്പെടെയുള്ളവർ രക്ഷപെട്ടു.ഈ സന്താനങ്ങൾ ലോകമെങ്ങും ചിതറിപ്പോയി. ചിലർ ബ്രിട്ടീഷുകാർ ഭയന്നു ചിലർ വിദേശത്തേക്ക് പോയി. ചില സന്തതികൾ ഡെട്രോയിറ്റിലും, യുഎസ്എയിലും, പാക്കിസ്ഥാനിലും ജീവിക്കുന്നു
കാലം എത്രയെത്ര സാമ്രാജ്യങ്ങളെ തകര്‍ത്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായിരുന്ന ഒരു സാമ്രാജ്യത്തിലെ ഒരു രാജകുമാരിയെ തെരുവിലെ ദാരിദ്ര്യത്തിനു നടുവില്‍ തള്ളിയിട്ടതും കാലത്തിന്റെ കളിയല്ലാതെ മറ്റെന്താണ്.
ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസം അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം ഇതിലേതെങ്കിലും ഒരു വികാരമായിരിക്കും സുല്‍ത്താന ബീഗത്തിന്റെ ജീവിത കഥ നിങ്ങളില്‍ ഉണ്ടാക്കുന്നത്.
കൊല്‍ക്കത്തയിലെ ഒരു ചേരിയില്‍ രണ്ടു മുറിവീട്ടില്‍ ദാരിദ്ര്യത്തിന്റെ നടുവില്‍ ആറുമക്കളുമായി കഴിയുന്ന സുല്‍ത്താന ബീഗം ഒരു മുഗള്‍ രാജകുമാരിയാണ്. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹാദൂര്‍ ഷാ സഫറിന്റെ നേര്‍പരമ്പരയിലെ അവസാനകണ്ണിയായ മുഹമ്മദ് ബേദര്‍ ബക്തിന്റെ ഭാര്യയാണ് സുല്‍ത്താന ബീഗം.അത്യാവശ്യം ജീവിത സൗകര്യങ്ങളോ നല്ല ആഹാരമോ ഇല്ലാതെ കൊല്‍ക്കത്തയിലെ ഒരു ഇടുങ്ങിയ ചേരിയിലെ രണ്ട് മുറി വീട്ടില്‍ തള്ളി നീക്കുകയാണ് ജീവിതം. അതും സര്‍ക്കാരിന്റെ 6000 രൂപ പെന്‍ഷനിലുള്ള ജീവിതം. വേണമെങ്കില്‍ പഴയ കാലത്തിലൂടെയുള്ള സ്വപ്‌ന സഞ്ചാരം കൂടെ ഉണ്ടെന്നു പറയാം. പക്ഷേ അതുകൊണ്ടൊന്നും ഉണ്ണാനും ഉടുക്കാനുമാവില്ലല്ലോ. അങ്ങനെ തുച്ഛമായ പെന്‍ഷന്‍ തുക നിത്യവൃത്തിയ്ക്ക് തികയില്ല എന്ന തിരിച്ചറിവ് സുല്‍ത്താനയെ ഒരു ചായക്കട ഇടുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ചായക്കട തുടങ്ങിയതും പൂട്ടിയതും ഏതാണ്ട് ഒന്നിച്ചു തന്നെ എന്നും പറയാം. എത്രകാലം ഇങ്ങനെ. ഒടുക്കം തന്റെ ദുരവസ്ഥ കാണിച്ച് യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് സുല്‍ത്താന ബീഗം കത്തെഴുതി. 2003 ല്‍ സര്‍ക്കാര്‍ ഇവര്‍ക്ക് താമസിക്കാനായി ഒരു അപ്പാര്‍ട്ട്‌മെന്റും 50,000രൂപയും സഹായവും നല്‍കി. അവിടെയും വിധി അവരെ കബളിപ്പിച്ചു. ചില പ്രാദേശിക ഗുണ്ടകള്‍ അപ്പാര്‍ട്ടുമെന്റും 50,000. രൂപയും തട്ടിയെടുക്കുകയായിരുന്നു. വീണ്ടും ജീവിത പരീക്ഷണങ്ങള്‍ അവളെ കൊല്‍ക്കത്ത ചേരിയില്‍ തന്നെ എത്തിച്ചു.
ഒരുപക്ഷേ കാലം ഇങ്ങനെയായിരുന്നില്ലെങ്കില്‍ സുല്‍ത്താന ബീഗം ഇന്നു താമസിക്കുന്നത് എവിടെയായിരുന്നിരിക്കും എന്നറിയാമോ? ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ആ സഫര്‍ മഹലില്‍!നമ്മള്‍ രാജകുടുംബത്തിലുള്ളവരാണ്, ആരുടെ മുന്നിലും കൈനീട്ടരുത് എന്നായിരുന്നു മരിക്കും വരെ സുല്‍ത്താനയുടെ ഭര്‍ത്താവ് മുഹമ്മദ് ബേദര്‍ പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോള്‍ സുല്‍ത്താന ചോദിക്കുന്നത് സഹായം തന്നെയാണ്. താജ്മഹലും, ചെങ്കോട്ടയും ഷാലിമാര്‍ ഗാര്‍ഡനുമൊക്കെ കോടികളാണ് ഇന്ത്യ സര്‍ക്കാരിലേക്ക് നേടിത്തരുന്നത്. ഏറ്റവും കുറഞ്ഞത് എന്റെ അവശേഷിക്കുന്ന ജീവിതം പട്ടിണിയില്ലാതെ കഴിയാനും സമാധനത്തോടെ മരിക്കാനും സര്‍ക്കാരിന് എന്നെ സഹായിച്ചുകൂടെ എന്നാണ് ലോകം അടക്കി ഭരിച്ച ഒരു സാമ്രാജ്യത്തിലെ കണ്ണി ചോദിക്കുന്നത്.