A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അഘോരികളെക്കുറിച്ച് (വിസ്മയിപ്പിക്കുന്ന തന്ത്രവിദ്യയറിയുന്നവർ )

അഘോരികളെക്കുറിച്ച്
വിസ്മയിപ്പിക്കുന്ന തന്ത്രവിദ്യയറിയുന്നവർ.....
അയ്യായിരത്തിലധികം വർഷം പഴക്കമുള്ള സന്ന്യാസി സംഘമാണ് അഘോരികൾ എന്നറിയപ്പെടുന്നത്.വളരെ സവിശേഷതകൾ ഉള്ള ആചാരങ്ങളും ജീവിതരീതികളും ആണ് ഈ സന്യസ നിഷ്ട്ടയിൽ എർപ്പെട്ടവർക്കുള്ളത്.അമാനുഷീക ശക്തികൾ നേടിയവരാണ് ഇവരെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള പ0നങ്ങൾ നടത്തിയവർ അവകാശപ്പെടുന്നു.അഥർവ്വ വേദത്തെ ഉപാസിക്കുന്ന കൂട്ടരാണ് അഘോരികൾ എന്ന് പറയപ്പെടുന്നു.ഇവരുടെ പരമഗുരുവായ യോഗിനി ഭൈരവി ബ്രാഹ്മണിയാണ് ഈ തന്ത്രവിദ്യ വികസിപ്പിച്ചെടുത്തതെത്രെ.
തീഷ്ണമായ കണ്ണുകളുള്ള ഈ സന്ന്യാസക്കൂട്ടങ്ങൾക്ക് ഒട്ടനവധി രഹസ്യത്താവളങ്ങൾ ഉണ്ടത്രെ.ഒരിടത്തും സ്ഥിരമായി താമസിക്കുന്ന സ്വഭാവം ഇവർക്കില്ല.മറ്റ് സന്ന്യാസി സംഘങ്ങൾ പോലെ പ്രഭാഷണം നടത്തുന്ന പതിവും ഇവർക്കില്ല.പഴയകാലത്ത് രാജാക്കന്മാർ അഘോരികളെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.പിൽക്കാലത്ത് കായികമായി വലിയ വൈദഗ്ധ്യമുണ്ടായിരുന്ന അഘോരിക്കൂട്ടങ്ങൾ ബ്രിട്ടീഷുകാരുമായി എറ്റുമുട്ടുകയും ധാരാളം അഘോരികൾ കൊല്ലപ്പെടുകയും ചെയ്തതായി പറയപ്പെടുന്നു.
വംശനാശ ഭീഷണിയിൽപ്പെട്ട അഘോരികൾ ഇന്ന് ഹിമാലയത്തിന്റെ നിഗൂഡമായ ഭാഗങ്ങളിലും ഉൾവനങ്ങളിലും ചേക്കേറി.അഘോരികൾ സന്ന്യാസിനികളും ഉണ്ട്.പകൃതിയോട് ഇണങ്ങിയുള്ള ജീവിതരീതിയാണ് അഘോരികൾക്കുള്ളതെന്ന് പല പ0നങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.ഗൌരീബീജമന്ത്രത്തിന്റെ വക്താക്കളാണ് അഘോരികൾ എന്നും പറയപ്പെടുന്നു.
മദ്യം ഭാംഗ്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ ഇവർക്ക് അനുവദനീയമാണ് ജീവിതത്തിൽ.സൌരോർജ്ജവും ശുദ്ധജലവും മാത്രം ഭക്ഷിച്ച് എത്രയോ ദിനങ്ങൾ ഹിമാലയത്തിന്റെ ഉൾപ്രദേശങ്ങളിൽ കഴിയുന്നവരാണ് അഘോരികൾ.രാത്രി ഉറക്കമില്ലാത്തവരാണ് ഈക്കൂട്ടർ.
അഘോരികളുടെ മരണം സവിശേഷതയുള്ള ഒന്നാണ്.
ആത്മബലിദാനമാണിവർക്കെത്രെ.മരണസമയം അവർക്ക് നേരെത്തെ അറിയാൻ കഴിയുമെന്ന് പറയപ്പെടുന്നു. ഹിമാലയത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് ശിഷ്യനേയും കൂട്ടി പോവുകയും തന്റെ നൈപുണികളൊക്കെ ശിഷ്യനുകൊടുത്തശേഷം നിത്യസമാധിയിൽ ലയിക്കയും ചെയ്യുന്നു. സമാധിയായ അഘോരിയുടെ തലയോട്ടി ശിഷ്യനു അവകാശപ്പെട്ടതാണ്.
അഘോരികളെ പറ്റി ധാരാളം പ0നങ്ങൾ ഉണ്ടായിട്ടുണ്ട്. ദിനകറാം, ടോക്ക് റാം, ഹ്യൂയാൻസാങ്ങ്, പ്ളനി, മാർക്കോപ്പോളൊ തുടങ്ങിയ സഞ്ചാരികൾ അഘോരികളെക്കുറിച്ച് എഴുതിയിട്ടുണ്ട്. കടപ്പാട് അശ്വതി ടീച്ചർ
Image may contain: one or more people