A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മക്ക മസ്ജിദ്



ഈയിടെ വായിക്കാന്‍ ഇടയായ ചില വാര്‍ത്തകളിലൂടെയാണ് ഹൈദ്രബാദിലെ മക്ക മസ്ജിദിനെ കുറിച്ച് അറിയാന്‍ സാധിച്ചത്. മസ്ജിദിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഒന്ന് എഴുതണമെന്ന് തോന്നി അത് ഒരു പക്ഷെ ചരിത്രത്തോടുള്ള ചെറിയൊരു താല്പര്യം കൊണ്ടായിരിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക ആരാധനാലയങ്ങളിലൊന്നായ മക്ക മസ്ജിദിന് ഏകദേശം 500 വര്‍ഷത്തിന്‍റെ കഥ പറയാനുണ്ട്. ആ കഥയില്‍ ഗോള്‍ഗണ്ടയെ കേന്ദ്രികരിച്ച് ഹൈദ്രബാദിന്റെ ഭരണം നടത്തിയിരുന്ന കുത്തുബ് ശാഹികളും (1518–1687), അവരെ കീഴടക്കിയ മുഗളരും, മുഗളര്‍ക്ക് വേണ്ടി ഗോള്‍ഗണ്ടയെയും, ഹൈദ്രബാദിനെയും ഭരിച്ച ഹൈദ്രബാദ് നൈസാമുകളുമുണ്ട്. കുത്തുബ് ഷാഹികളിലെ 5മത്തെ ഭരണാധിപനായിരുന്ന മുഹമ്മദ് ഖുലി കുത്തബ് ഷായുടെ (1580–1611) ഭരണകാലയളവിലാണ് മക്കാ മസ്ജിദിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്, ഇദേഹത്തെ നമുക്ക് ഹൈദ്രബാദ് നഗരത്തിന്‍റെ ശില്പിയായി വിശേഷിപ്പിക്കാം. ഏകദേശം 10000 പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥനക്ക് സൌകര്യമുള്ള മസ്ജിദിന്റെ നടുഭാഗത്തെ ആര്‍ച്ച്‌ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന ഇഷ്ട്ടികകള്‍ ഇസ്ലാം മത വിശ്വാസികളുടെ പുണ്യ ഭൂമിയായ മക്കയില്‍ നിന്നുള്ള മണല്‍ തരികളാല്‍ നിര്‍മിച്ചവയാണ്, ഇതിന്‍റെ സ്മരണാര്‍ത്ഥമാണ് മസ്ജിദിനു മക്ക മസ്ജിദ് എന്ന് പേരുവരാനുണ്ടായ കാരണം. ചൊധരി രംഗയ്യയുടെയും, ദറോഗ മിര്‍ ഫസലുള്ളയുടെയും നേത്രത്തില്‍ തുടങ്ങിയ മസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തികരിക്കാന്‍ എഴുപത് വര്‍ഷത്തിലേറെ എടുക്കുകയും, 8000ത്തിലേറെ തൊഴിലാളികള്‍ ഈ പ്രയത്നത്തിന്‍റെ ഭാഗമാകുകയും ചെയ്തു. മസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചു കാണുവാനുള്ള സൌഭാഗ്യം മുഹമ്മദ് ഖുലി കുത്തബ് ഷാക്കോ അദ്ധേഹത്തിന്റെ തലമുറക്കോ ഉണ്ടായില്ല എന്നുള്ളതാണ് സത്യം, ആ നിയോഗം വന്നണഞ്ഞത് "ഔറംഗസീബിനാണ്". 1687ല്‍ 8മത്തെ കുത്തബ് ഷാഹി “അബ്ദുൽ ഹസൻ കുത്ത്ബ് ഷായെ” കീഴടക്കി ഔറംഗസീബ്‌ ഗോള്‍ഗണ്ടയില്‍ തന്‍റെ ഭരണം സ്ഥാപിച്ച് 1694ല്‍ മസ്ജിദ് പൂര്‍ത്തികരിക്കുകയും ചെയ്തു. ലോക പ്രശസ്ത ഫ്രെഞ്ച് വ്യാപാരിയും, സഞ്ചാരിയുമായ "ജീന്‍ ബാപിസ്റ്റെ ടവര്‍ണിയര്‍" അബ്ദുൽ ഹസൻ കുത്ത്ബ് ഷായുടെ ഭരണകാലത്ത് ഗോള്‍ഗണ്ട സന്ദര്‍ശിച്ച വേളയില്‍ മക്കാ മസ്ജിദിനെ കുറിച്ചുള്ള ചെറിയൊരു വിവരണം തന്‍റെ "സിക്സ്‌ വോജെസ്" ( ഗുണ്ടൂരിലെ രത്നഖനികളെ കുറിച്ചുള്ള വിവരണങ്ങളും ഗ്രന്ഥത്തില്‍ കാണാം) എന്ന ഗ്രന്ഥത്തില്‍ തരുന്നുണ്ട്‌. അത് ഇങ്ങനയാണ്‌ “ ഏകദേശം 50 വര്‍ഷത്തോളമായി ഈ നഗരത്തില്‍ അവര്‍ മനോഹരമായ ദേവാലയത്തിന്‍റെ നിര്‍മാണം തുടങ്ങിയിട്ട്, ദേവാലയം പൂര്‍ത്തിയായി കഴിഞ്ഞാല്‍ അത് ഇന്ത്യയിലെ തന്നെ മഹത്തരമായ ഒന്നായിരിക്കും. അവിടത്തെ ഒരു കല്ലിന്‍റെ (ഗ്രാനൈറ്റ്) കാര്യം പ്രത്യേകമായി എടുത്ത് പറയേണ്ടതുണ്ട്, അത് അവര്‍ ആരാധന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നതാണ്. ആ ഭീമമായ കല്ല്‌ അവര്‍ 5 വര്‍ഷത്തെ പരിശ്രമം കൊണ്ട് ഖനനം ചെയ്തെടുത്തതാണ് 500 മുതല്‍ 600 വരെ തൊഴിലാളികളുടെ തുടര്‍ച്ചയായാ പ്രവര്‍ത്തനഭാലമാണിത്. ഈ കല്ല്‌ ആരാധനലയത്തില്‍ എത്തിക്കാന്‍ ധാരാളം സമയം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്, 1400 കാളകളുടെ സഹായത്തോടെയാണ് കല്ല്‌ ഇവിടെ എത്തിക്കാന്‍ സാധിച്ചത്.
ഗ്രാനെറ്റും, ചുടു കല്ലുകളും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന മസ്ജിദിന്റെ പ്രധാന പ്രാര്‍ത്ഥന മുറിക്ക് 220 അടി വീതിയും, 180 അടി നീളവും, 75 അടി ഉയരവുമാണ് . 15 ആര്‍ച്ചുകള്‍ പ്രാര്‍ത്ഥന മുറിയുടെ മേല്‍ക്കുരയെ താങ്ങി നിര്‍ത്തിയിട്ടുണ്ട്. മൂന്ന് വശങ്ങളിലായി 5 ആര്‍ച്ചുകള്‍ വീതമാണുള്ളത്, ഈ ആര്‍ച്ചുകള്‍ എല്ലാം തന്നെ ചാര്‍മിനാറിനോടും, ഗോള്‍ഗണ്ടയിലെ കൊട്ടയോടും വളരെയധികം സാമ്യത പുലര്‍ത്തുന്നതാണ്. നാലാമത്തെ വശത്ത് (പടിഞ്ഞാറ്) ഒരു വലിയ മതില്‍ പടുത്തുയര്‍‍ത്തിയിരിക്കുകയാണ് ഇവിടെയാണ് മിഹ്റാബ് സ്ഥതി ചെയ്യുന്നത്. മനോഹരമായ മിനാരങ്ങളില്‍ ( ഗോപുരം) ആളുകള്‍ക്ക് സഞ്ചരിക്കാന്‍ പാകത്തിനുള്ള ഗാലറിയും, ചെറിയ താഴികക്കുടങ്ങളും കാണാം. വാതിലുകളിലും, ആര്‍ച്ചുകളിലുമായി ഖുര്‍ആനിലെ ധാരാളം സൂക്തങ്ങള്‍ മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്. അത് കൂടാതെ ധാരാളം ചിത്ര പണികളും ഇവിടെ കാണാം. ബെല്‍ജിയന്‍ നിര്‍മിതമായ പളുങ്ക് വിളക്കുകള്‍ കൊണ്ട് മസ്ജിദിന്റെ അകത്തളം അലങ്കരിച്ചിരിക്കുന്നു. പള്ളിക്കുള്ളിലേക്ക് പ്രവേശിക്കാനായി അഞ്ചു വാതിലുകളാണുള്ളത്, പള്ളിക്ക് പുറമെ വലിയൊരു കുളവും, പാറയില്‍ തീര്‍ത്ത രണ്ട് ബെഞ്ചുകളും ഉണ്ട് ഐതിഹ്യ പ്രകാരം “ഈ ബെഞ്ചുകളില്‍ ഇരിക്കാന്‍ സാധിച്ചവര്‍ക്ക് വീണ്ടും മസ്ജിദ് സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുമെന്നാണ്”. മസ്ജിദിന്റെ ഒരു മുറിയില്‍ മുഹമ്മദ് നബിയുടെ തിരുകേശം സൂഷിചിരുന്നതായും വിശ്വാസിക്കപെടുന്നു.. 1720 മുതല്‍ മുഗളള്‍ ചക്രവര്‍ത്തി ഷാ ആലമിന് വേണ്ടി ഹൈദരാബാദിന്റെ ഭരണം ചുമതല നിര്‍വഹിക്കുകയും, പിന്നീട് സ്വതന്ത്ര ഭരണാധികാരികള്‍ ആയി മാറുകയും ചെയ്ത ഹൈദരാബാദ് നൈസാമുകളുടെ ( അസഫ് ജാ) കാലത്തും പള്ളിക്ക് ഒരു പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ചില നൈസാമുകളും, അവരുടെ ബന്ധു മിത്രാതികളും ഖബറടങ്ങിയിരിക്കുന്നതും മസ്ജിദിലാണ്.
മസ്ജിദിലെ പ്രധാന കല്ലറകള്‍
✦✦✦✦✦✦✦✦✦✦ ✦✦✦✦✦✦✦✦✦
1) സലാബത്ത് ജംഗ് – നൈസാം 4മന്‍
2) നൈസാം അലിഖാന്‍ - നൈസാം 5മന്‍
3) അക്ബര്‍ അലിഖാന്‍ - നൈസാം 6മന്‍
4) നസീറു ഉദ് ദൗള - നൈസാം 7മന്‍
5) അഫ്സല്‍ ഉദ് ദൗള - നൈസാം 8മന്‍
6) മെഹബൂബ് അലിഖാന്‍ - നൈസാം 9മന്‍