A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മനുഷ്യ ("മൃഗ ")ശാലകൾ -Human zoos



വിവിധ മനുഷ്യവർഗ്ഗങ്ങളിൽപ്പെടുന്ന മനുഷ്യരെ മൃഗശാലകളിൽ മൃഗങ്ങളെയെന്ന പോലെ പ്രദർശിപ്പിച്ചിരുന്നതിനെയാണ് Human zoos എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും നീഗ്രോകൾ, പിഗ് മികൾ ,എക്സിമോകൾ ,ആദിമ നിവാസികൾ എന്നിവരെയാണ് ഇങ്ങനെ പ്രദർശിപ്പിച്ചിരുന്നത്.19, 20 നൂറ്റാണ്ടുകളിൽ പോലും ഇത് നിലനിന്നിരുന്നുവെന്നതാണ് വിരോധാഭാസമായ ഒരു വസ്തുത.തങ്ങളുടെ സംസ്ക്കാരം മറ്റുള്ളവരിൽ നിന്നും ഉയർന്നതാണെന്ന് കാണിക്കുവാൻ കൂടിയായിരുന്നു
Human zoos നടത്തിയിരുന്നത്.
തദ്ദേശീയരായ അമേരിക്കൻ വംശജരെ സ്പെയിനിൽ കാഴചയ്ക്ക് നിരത്തുവാനായി കൊളംബസ് കൊണ്ടുവന്നിരുന്നതായി ചരിത്ര രേഖകളുണ്ട്.പതിനാറാം നൂറ്റാണ്ടിൽ നവോത്ഥാന കാലത്ത് വത്തിക്കാനിൽ Cardinal Hippolytus Medici ഇത്തരമൊരു Human zoo നടത്തിയിരുന്നതാവണം രേഖപ്പെട്ട ആദ്യത്തെ Human zoo.
പടിഞ്ഞാറൻ അർദ്ധഗോളത്തിൽ Mexico യിലെ Moctezuma പ്രദേശത്ത് കുള്ളൻമാർ ,കൂനൻ മാർ ,ആൽബിനോ [ വളരെയധികം വെളുപ്പ് നിറമുള്ള രോഗം ] എന്നിവരെ ഉൾക്കൊള്ളുന്ന Human zoo നിലനിന്നിരുന്നു.
ചില പ്രത്യേക ശാരീരിക പ്രകൃതിയുള്ള, സ്ത്രീകളുൾപ്പെടെയുള്ള മനുഷ്യരെ പൂർണ്ണ നഗ്നരായി ( like Sarah's case ,a genetic characteristic known as steatopygia — protuberant buttocks and elongated labia)ചില Human zooൽ പ്രദർശിപ്പിച്ചിരുന്നുവെന്നത് മനുഷ്യ മനസ്സിൻ്റെ ഇരുണ്ട വശങ്ങൾ വെളിവാക്കുന്നതാണ് . യൂറോപ്പിലെ പ്രമുഖ നഗരങ്ങളായParis, Hamburg,Antwerp, Barcelona, London, Milan, Warsaw എന്നിവിടങ്ങളിൽ Human zoo നിലനിന്നിരുന്നു.
1906 ൽ ന്യൂയോർക്കിൽ Bronx മൃഗശാലയിൽ കോംഗോ പിഗ്മി [Congolese pygmy] Ota Benga യെ മനുഷ്യക്കുരങ്ങുകൾക്കും ,ചിമ്പാൻസികൾക്കുമൊപ്പം പ്രദർശിപ്പിച്ചിരുന്നത് വൻ വിവാദമായിരുന്നു. [അതിൻ്റെ ചിത്രമാണ് കൂടെ ചേർത്തിരിക്കുന്നത്.]
കൊളോണിയൽ കാലത്ത് സ്വന്തം സമൂഹത്തിലും ,ഭവനങ്ങളിലും സ്ത്രീൾക്കും കുട്ടികൾക്കും മുൻഗണനയും, മാന്യതയും നൽകിക്കൊണ്ട് table manners വരെ ശ്രദ്ധിച്ചിരുന്നവർ തങ്ങളുടെ കോളനിയിലെ മനുഷ്യരോട് മൃഗങ്ങളോട് പെരുമാറുന്നതിലും ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന വസ്തുത മനുഷ്യരാശിയുടെ ഇരട്ട മുഖം വ്യക്തമാക്കുന്നു.
സഹജീവികളോട് ഓരോ മനുഷ്യരും പ്രയോഗിക്കുന്ന നഗ്നമായ ക്രൂരതയും ,മനുഷ്യ യുക്തിയുടെ അന്ധതയും വെളിവാക്കുന്ന പല സംഭവങ്ങളിൽ ഒന്നായി Human zoos വിലയിരുത്തപ്പെടുന്നു.

Writer's corner:
Human zoo എന്ന പേരിൽ തന്നെ പ്രശസ്ത ബ്രിട്ടീഷ് socio biologist ,Desmond Morris ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ പുസ്തകത്തിൽ മനുഷ്യരുടെ സംസ്കാരം ,ഏകാന്തത, അടിമത്വം , Rape പോലെയുള്ള കുറ്റകൃത്യങ്ങൾക്കു പിന്നിലെ മനശാസ്ത്രം എന്നിവ കൃത്യമായി വിലയിരുത്തുന്നു. ഇത്തരം ശാസ്ത്ര വിദഗ്ദരുടെ സേവനം ലഭ്യമാക്കി മനുഷ്യരാശിയെ പുതിയൊരു ദിശയിലേക്ക് നയിക്കുവാനുള്ള ശ്രമങ്ങൾ ഇനിയും തുടങ്ങിയിട്ടില്ലെന്നുള്ളത് നിരാശജനകമാെണെങ്കിലും, വികസിത രാജ്യങ്ങളിൽ -ഉദാഹരണമായി കാനഡയിലെ പുതിയ സർക്കാരിൽ -ഓരോ മന്ത്രിമാരും അവരവരുടെ മേഖലകളിലെ വിദഗ്ദരാണെന്ന വസ്തുത സ്കൂളിൻ്റെ പടികൾ പോലും കണ്ടിട്ടില്ലാത്ത വിദ്യാഭ്യാസ മന്ത്രിമാരുണ്ടായിട്ടുള്ള ഒരു ജനതയക്ക് പാഠമാകേണ്ടതാണ്.