A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നാരിയൽ പൂർണ്ണിമ - ആചാരങ്ങളും വിശ്വാസ്സങ്ങളും


ആചാരങ്ങളും, വിശ്വാസ്സങ്ങളും, അനുഷ്ഠാനങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഭാ രതീയ സംസ്ക്കാരം. പല ആചാരങ്ങളുടേയും, വിശ്വാസ്സങ്ങളുടെയും പിറകി ൽ ജീവിതത്തിൽ പാലിക്കേണ്ട ചില കടമകളുടേയും, ഉത്തരവാദിത്വങ്ങളുടേ യും ഓർമ്മപ്പെടുത്തലുകൾ കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു ഓർ മ്മപ്പെടുത്തലാണ് നാരിയൽ പൂർണ്ണിമ ഉത്സവവുമായി ബന്ധപ്പെട്ട ആചാരങ്ങ ളും വിശ്വാസ്സങ്ങളും. കേരളത്തിൽ ഇങ്ങിനെയൊരു ആഘോഷം നിലവിലില്ലാ ത്തതിനാൽ നാരിയൽ പൂർണ്ണിമയെ കുറിച്ച് കൂടുതൽ ആർക്കും അറിയുകയു മില്ല.
മഹാരാഷ്ട്ര, ഗോവ, ദിയു, ദമൻ, കർണാടകയിലും ഉത്തരേന്ത്യയുടെ പല ഭാഗ ങ്ങളിലും ആഘോഷിക്കുന്ന ഒരു ഉൽസ്സവമാണ് നാരിയൽ പൂർണ്ണിമ. ശ്രാവണ മാസ്സത്തിലെ പൗർണ്ണമി ദിവസ്സമാണ്‌ ആഘോഷം നടക്കുന്നത്. നാരിയൽ എന്നാ ൽ തേങ്ങ, പൂർണ്ണിമയെന്നാൽ പൂർണ്ണ ചന്ദ്രദിനം, (പൌ ർണ്ണമി). സമുദ്രത്തെ ആ ശ്രയിച്ചു ജീവിക്കുന്നവരുടെ മുഖ്യമായ ആഘോഷമാണ് നാരിയൽ പൂർണ്ണിമ. മീൻ പിടിക്കുന്നവരും കടൽ വെള്ളത്തിൽ നിന്നും ഉപ്പുണ്ടാക്കി ഉപജീവനം നട ത്തുന്നവരുടേയും വിശേഷമായ ആചാരമായാണ് ഉൽസ്സവം അറിയപ്പെടുന്നത് സമുദ്ര ദേവനെ പൂജിക്കുന്ന ചടങ്ങാണ് ഈ ഉൽസ്സവത്തിൻറെ മുഖ്യമായ ആചാ രം.
മുൻ കാലങ്ങളിൽ, എന്ന് പറഞ്ഞാൽ വളരെ പുരാതന കാലത്ത് സർക്കാർ നിയ മങ്ങളൊ വിലക്കുകളോ നിലവില്ലായിരുന്നെകിലും, മഴക്കാലത്ത് മത്സ്യങ്ങളു ടെ പ്രജനനം നടക്കുന്നതിനാൽ മീൻ പിടുത്തക്കാർ കടലിൽ പോകുകയോ മീൻ പിടിക്കുകയോ, വിൽപ്പന നടത്തുകയോ, മീൻ ഭക്ഷിക്കുകയോ പതിവില്ലായിരു ന്നു, അങ്ങിനെ ചെയ്താൽ കടലമ്മയുടെ കോപം ഉണ്ടാകുമെന്നുമുള്ള അവരുടെ വിശ്വാസ്സത്തിൻറെ ഭാഗമായിരുന്നു. അത് കൊണ്ട് തന്നെ പഴയ കാലത്തെ ജന ങ്ങൾ ഈ വിശ്വാസ്സത്തെ വളരെ കർശനമായി പാലിച്ചിരുന്നു, ഏതാണ്ട് രണ്ട് മാ സ്സങ്ങളോളമായിരുന്നു മീൻ പിടുത്തവും, കടലുമായി ബന്ധപ്പെട്ട മറ്റു തൊഴിലു കളും പാടേ നിർത്തി വച്ചിരുന്നത്.
അതുകൊണ്ടു തന്നെ മുൻ കാലങ്ങളിൽ മത്സ്യസമ്പത്തിനു കാര്യമായ ഒരു കുറ വും ഉണ്ടായിട്ടുമില്ലായിരുന്നു. എന്നാൽ കാലപ്പോക്കി ൽ വിശ്വാസ്സം ഇല്ലാതാവു കയോ, അല്ലെങ്കിൽ കുറവുണ്ടാകുകയോ, എങ്ങിനേയും പണമുണ്ടാക്കുകയെന്ന വ്യഗ്രതയോ, മറ്റു പല കാരണങ്ങളാലും പലരും ഇത് അനുസ്സരിക്കാതേയുമാ യി, അതോടെ കടലിൽ നിന്നുള്ള മത്സ്യ സമ്പത്തിൽ വൻ കുറവുണ്ടാകുകയാൽ പിന്നീട് ട്രോളിംഗ് നിരോധനം എന്ന ഒരു നിയമം തന്നെ നിലവിൽ വന്നു. (ജൂൺ പതിനാല് മുതൽ ജൂലൈ മുപ്പത്തി ഒന്ന് വരേയാണ് കേരളത്തിൽ ട്രോളിങ്ങ് നി രോധനത്തിൻറെ കാലാവധി.)
മഴക്കാലം ആരംഭിക്കുന്നതോടെ നിർത്തി വെക്കുന്ന മീൻ പിടുത്തം, മഴക്കാല ത്തിൻറെ അവസ്സാനത്തോടെ പുനരാരംഭിക്കുന്നു. അതിൻറെ മുന്നോടി കൂടിയാ ണ് നാരിയൽ പൂർണ്ണിമ. ശ്രാവണ പൂർണ്ണിമയെന്നും, രാഖി പൂർണ്ണിമയെന്നും ഈ ഉൽസ്സവം അറിയപ്പെടുന്നു. ശ്രാവണ മാസ്സത്തിലെ വിശേഷപ്പെട്ടതും പുണ്ണ്യ ദിനവുമായി കരുതപ്പെടുന്ന പൂർണ്ണ ചന്ദ്ര ദിവസ്സം സമുദ്ര ദേവനായ വരുണ ദേ വനെ തേങ്ങയുമായി പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്, പൂജിച്ച തേങ്ങ കടലി ലേക്ക്‌ വലിച്ചെറിയുന്നു, പൂജിക്കാൻ തേങ്ങ ഉപയോഗിക്കുന്നതിനു വിശ്വാസ്സ പരമായി ഇനിയും ഒരു കഥയുണ്ട്, മൂന്ന് കണ്ണുകളോട് കൂടിയ തേങ്ങ, മൂന്ന് കണ്ണുകളോട് കൂടിയ പരമ ശിവനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരമ ശിവൻറെ ഒരു ദൃഷ്ടി എപ്പോഴും കടലിൽ കൂടെയുണ്ടാകുമെന്നും, ആപത്തു ക ളിൽ നിന്നും രക്ഷിക്കുമെന്നുമുള്ള വിശ്വാസ്സവും മീൻ പിടുത്തക്കാരിൽ നിലവി ലുണ്ട്.
പൂജക്ക്‌ ശേഷം വരും കാലങ്ങളിൽ കാറ്റിൽ നിന്നും കടൽ ക്ഷോഭങ്ങളിൽ നിന്നും മറ്റു അപകടങ്ങളിൽ നിന്നും രക്ഷിക്കുവാനും, ജീവിതം സന്തോഷ പ്രദമാകാനും പ്രാർഥിക്കുന്നു. അതോടെ കടൽ രൗദ്ര ഭാവം വെടിഞ്ഞു ശാന്ത ഭാവം കൈക്കൊ ള്ളുന്നുവെന്നും, കാലാവസ്ഥ മീൻ പിടുത്തത്തിനും സമുദ്രവുമാ യി ബന്ധപ്പെട്ട മറ്റു തൊഴിലുകൾക്കും അനുയോജ്യമാകുന്നുവെന്നും വിശ്വാസ്സം.
ആഘോഷത്തിൻറെ ഭാഗമായി തേങ്ങയും പഞ്ചസ്സാരയും ചേർത്ത തേങ്ങ ചോ റ്പ്രസാദമായി കടലമ്മയ്ക്കു സമർപ്പിക്കുന്നു. കടലിനു ചോറ് കൊടുക്കൽ എ ന്ന് ഈ ചടങ്ങ് അറിയപ്പെടുന്നു. തുടർന്ന് നൃത്തവും, ആട്ടവും, പാട്ടുമായി കടൽ ക്കരയിൽ രാത്രിയും പകലും കഴിച്ചു കൂട്ടുന്നു. പണ്ട് കാലങ്ങളിൽ കേരളത്തി ലും മീൻ പിടുത്തക്കാർ കടലിനു ചോറ് കൊടുക്കൽ എന്ന പേരിൽ ഈ ആഘോ ഷം നടത്തി വന്നിരുന്നു, ആ ദിവസ്സങ്ങളിൽ കടലിൽ മീൻ പിടുത്തവും ഇല്ലായി രുന്നു കടലി നു ചോറ് കൊടുക്കൽ കേരളത്തിൽ ഇപ്പോൾ നിലവിലുണ്ടോ എന്ന കാര്യത്തിൽ എനിക്ക് നിശ്ചയമില്ല.
നാരിയൽ പൂർണ്ണിമ അടുക്കുമ്പോൾ പുതിയ വല നെയ്യുകയും, ബോട്ടുകൾ കേ ടുപാടുകൾ നീക്കി നന്നാക്കുകയും, പെയിൻറടിക്കുകയും, പൂമാലകളാൽ അല ങ്കരിക്കുകയും ചെയ്യുന്നു. കോളി എന്ന പേരിൽ അറിയപ്പെടുന്ന സമുദായക്കാ രാണ്(മുക്കുവർ, മീൻ പിടുത്തക്കാർ) കൂടുതലായും ഈ ആചാരങ്ങളും, ആ ഘോഷങ്ങളും നടത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാരും സ്ത്രീ കളും അവരുടെ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും അണിയുകയും പാരമ്പര്യ നൃത്തങ്ങളുമായി ആടിപ്പാടിയും, ഭക്തർക്ക് തേങ്ങയും, തേങ്ങ വെ ള്ളവും പ്രസാദമായി വിതരണം ചെയ്തും ആഘോഷം അവിസ്മരണീയമാക്കു ന്നു . മഹാരാഷ്ട്രയിലെ ഒരു പ്രത്യേക വിഭാഗക്കാർ പൂജിച്ച തേങ്ങ മാത്രമാണ് ഈ ദിവസ്സം ഭക്ഷിക്കുന്നത്. തെങ്ങും, മറ്റു മരങ്ങളും വച്ച് പിടിപ്പിച്ചു പ്രകൃതി യെ ആദരിക്കുകയും ചെയ്യുന്നു. ഇതും വലിയ പുണ്ണ്യമായ കർമ്മമായി കരുതി പ്പോരുന്നു.
നാരിയൽ പൂർണ്ണിമ ആഘോഷത്തോട് കൂടി സമുദ്രം രൗദ്രഭാവം വെടിയുക യും ശാന്തമാകുകയും ചെയ്യുന്നുവെന്നും, കാറ്റും കോളും അടങ്ങി ശാന്തമാകു ന്നെന്നും വിശ്വാസ്സികൾ ഇന്നും പറയുകയും വിശ്വസ്സിക്കുകയും ചെയ്യുന്നു. സ മുദ്ര പൂജക്കും നാരിയൽ പൂർണ്ണിമക്കും ശേഷം പിറ്റേ ദിവസ്സം കടലിൽ പോയി മീൻ പിടിക്കുകയും പിടിച്ചെടുത്ത മീൻ കറിയാക്കി ഭക്ഷിക്കുകയും ചെയ്യുന്നു, അന്നത്തെ ദിവസ്സം മീൻ വിൽപ്പന നടത്തുകയുമില്ല. തുടർന്ന് അടുത്ത ദിവസ്സം മാത്രമേ മീൻ കച്ചവടം ചെയ്യുകയുള്ളൂ. അതോടെ ആ വർഷത്തെ ആഘോഷ ത്തിനു പരിസമാപ്തിയാകുകയും ചെ യ്യുന്നു.
നിയമങ്ങൾ നിലവിലില്ലാതിരുന്ന കാലങ്ങളിൽ, പാരമ്പര്യമായി നിലനിന്നിരുന്ന പല ആചാരങ്ങളും, വിശ്വാസ്സങ്ങളും കൊണ്ട് ഭൂമിയിലെ അന്യ ജീവികളുടെ ജീ വിതവും, സംരക്ഷണവും നില നിർത്തുവാൻ ഒരു പരിധിവരെ സാധ്യമായിരു ന്നു. പല വിശ്വാസ്സങ്ങളും ഒരു രക്ഷാ കവചവുമായിരുന്നു. എന്നാൽ കാലം മാ റുകയും, വിശ്വാസ്സങ്ങൾ ഇല്ലാതാവുകയും, മണ്ണിനും, വിണ്ണിനും, വെള്ളത്തി നും, വായുവിനും, വനങ്ങൾക്കുമെല്ലാം അവകാശികൾ ഉണ്ടാവുകയും ചെ യ്തപ്പോൾ മറ്റു ജീവികളുടെ നിലനിൽപ്പ് അപകടത്തി ലാവുകയും ചെയ്ത തോടെ, നിയമങ്ങൾ അനിവാര്യമാകുകയും ചെയ്തു.
അങ്ങിനെ ഉണ്ടായതാണ് ട്രോളിങ്ങ് നി രോധനവും, അത് പോലെ വന്യ ജീവി സംരക്ഷണ നിയമം, വന സംരക്ഷണ നിയമം തുടങ്ങിയവയെല്ലാം നിലവിൽ വ ന്നു. എന്നാലും പല പഴുതുക ളും കണ്ടു പിടിച്ചു നിയമലംഘനങ്ങൾ എല്ലാ ഭാ ഗത്തും നടന്നു കൊണ്ടുമിരിക്കുന്നു. പല നിയമങ്ങളും കടലാസ്സുകളിൽ മാത്രം ഒ തുങ്ങുകയും ചെയ്തു. അതോടെ പല തരം മൽസ്യമടക്കമുള്ള ജല ജീവികളും, മ റ്റു പല വന്യ ജീവികളുമെല്ലാം ഭൂമുഖത്തു നിന്ന് തന്നെ അപ്രത്യക്ഷമായിക്കൊ ണ്ടുമിരിക്കുന്നു.
ആഗസ്ത് മാസ്സത്തിലാണ്‌ സാധാരണയായി നാരിയൽ പൂർണിമ ആഘോഷം നട ക്കുക. വിശ്വാസ്സത്തെ വിശ്വാസ്സികൾക്കു വേണ്ടി മാറ്റി നിർത്തി, നമുക്കും പ്രാർ ത്ഥിക്കാം, കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരെ കടലമ്മ സംരക്ഷിക്കട്ടേയെ ന്നു.
ആഗസ്ത് ഏഴിനാണ് ഈ വർഷത്തെ നാരിയൽ പൂർണ്ണിമ ആഘോഷം.