ബ്രസീലിലെ സാവോ പാലാവോ നഗരത്തില്‍ കഴിഞ്ഞ 35 വര്‍ഷമായി യാചകവൃത്തി നടത്തി ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ ജീവിതം ഒരു സാധാരണ യുവതി മാറ്റി മറിച്ച കഥ.......
Raimundo Arruda Sobrinho എന്നായിരുന്നു ആ യാചകന്റെ പേര്. കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങള്‍,വളര്‍ന്നു വികൃതമായ താടിയും മുടിയും,വൃത്തിഹീനമായ പല്ലുകള്‍, വര്‍ഷങ്ങളായി കിളിക്കാതിരുന്നതിനാല്‍ അടുത്തുചെന്നാല്‍ കൂടി ദുര്‍ഗന്ധം രൂക്ഷം.. ആളുകള്‍ എറിഞ്ഞു നല്‍കുന്ന നാണയത്തുട്ടുകള്‍ ആര്‍ത്തിയോടെ പെറുക്കിയെടുക്കുന്ന കണ്ണുകളിലെ തിളക്കം ആരും കണ്ടില്ല. സദാ പേനയുമായി കീറിപ്പറിഞ്ഞ കടലാസ്സുകളില്‍ എന്തോ കുത്തിവരച്ചുകൊണ്ടിരിക്കുന്ന
വെറുക്കപ്പെട്ട ഭ്രാന്തന്‍..അതായിരുന്നു "രേയിമുണ്ടോ അറുടാ സോബ്രിന്ഹോ " എന്ന യാചകന്‍.
"ഷലാ മോണ്ടിയെര" എന്ന യുവതി അയാളെ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.അയാളുടെ
എഴുത്തും പ്രകൃതവും തമ്മിലെന്തോ പോരുത്തക്കേടുള്ള തായി അവളുടെ മനസ്സ്
പറഞ്ഞു. ഒരിക്കല്‍ അവള്‍ അയാളുടെ അടുത്തുചെന്നു ചോദിച്ചു :- "എന്താണ്
നിങ്ങള്‍ എഴുതുന്നത് ? "
അയാളുടെ മുഖത്തു വലിയ ഭാവവെത്യാസമൊന്നും വന്നില്ല. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ അടുത്തായി മടക്കിക്കെട്ടി വച്ചിരുന്ന മുഷിഞ്ഞ പേപ്പര്‍ കെട്ടുകള്‍ അവള്‍ക്ക് നല്‍കി..
ഷലാ ഞെട്ടിപ്പോയി.. എല്ലാം ഒന്നിനൊന്നു മികച്ച രചനകള്‍.. ജീവിതഗന്ധിയായ ഓജസ്സുള്ള കവിതകള്‍. അവള്‍ക്ക് വിശ്വാസം വന്നില്ല.. അവളയാളെ എല്ലാം മറന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു..
ഷലാ, രേയിമുണ്ടോ യുടെ പേരില്‍ ഫേസ് ബുക്കില്‍ ഒരു പേജ് തുറന്ന് അദ്ദേഹത്തിന്‍റെ ചില കവിതകള്‍ ഷെയര്‍ ചെയ്തു. അത് ആയിരങ്ങള്‍ കടം കൊണ്ടു. ചുരുങ്ങിയ നാള്‍ കൊണ്ട് Raimundo Arruda Sobrinho ബ്രസീലിയന്‍ ജനതയുടെ കണ്ണിലുണ്ണിയാ യി മാറി. അയാളുടെ ജീവിതം തന്നെ മാറിമറിഞ്ഞു.
രേയിമുണ്ടോ യെ ഷലാ യുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മുടിവെട്ടി,ഷേവ് ചെയ്തു കുളിപ്പിച്ചു
പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ചപ്പോള്‍ ആളാകെ മാറി.. മറ്റൊരത്ഭുതം കൂടി സംഭവിച്ചു. 50 വര്‍ഷത്തിനു ശേഷം അദ്ദേഹത്തിനു സ്വന്തം സഹോദരനെയും തിരിച്ചു കിട്ടി.
ഇന്ന് രേയിമുണ്ടോ പുതിയൊരു മനുഷ്യനാണ്. ഇദ്ദേഹമായിരുന്നു കഴിഞ്ഞ 35 വര്‍ഷമായി തെരുവില്‍ ഭിക്ഷയെടുത്തിരുന്നതെന്ന് ഇന്നാരും പറയില്ല. രേയിമുണ്ടോ ഇപ്പോള്‍ ബ്രസീലിലെ പ്രസിദ്ധനായ കവിയും ,എഴുത്തുകാ രനുമാണ്. അദ്ദേഹത്തിന്‍റെ രചനകള്‍ ഉടന്‍തന്നെ പുസ്തകമായി പുറത്തുവരാന്‍ പോകുന്നു. അതിനായി പതിനായിരങ്ങളാണ് കാത്തിരിക്കുന്നത് .
കാണുക ചിത്രങ്ങളില്‍. ഷലാ യും സഹോദരനും.