A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഫോട്ടോഗ്രാഫര്‍ രഖുറായ്

ലോകത്തിന്റെ ഉറക്കം കെടുത്തിയ ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ വിഷവാതകം ശ്വസിച്ച്. മരിച്ച പെൺകുട്ടിയുടെ തുറന്ന കണ്ണുകൾ കണ്ട് ലോകം കരഞ്ഞു ഹൃദയം തുറപ്പിച്ച ആ ചിത്രമെടുത്ത ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായിയിയിരുന്നു

1942–ൽ അവിഭക്‌ത പഞ്ചാബിലെ ജാംഗിൽ (ഇപ്പോൾ പാക്കിസ്‌ഥാനിൽ) ജനനം. സിവിൽ എൻജിനിയർ പഠനം പൂർത്തിയാക്കിയ റായിയെ സർക്കാർ ജോലിക്കാരനാക്കുകയായിരുന്നു പിതാവിന്റെ ഇഷ്‌ടം. എന്നാൽ തന്റെ മൂത്ത സഹോദരൻ എസ് പോളിനൊപ്പം ഫോട്ടോഗ്രഫിയിൽ പ്രാവീണ്യം നേടുകയായിരുന്നു റായ്. ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് ഫോട്ടോഗ്രാഫറായി വിരമിച്ചെങ്കിലും ജ്യേഷ്ഠൻ പോൾ ഇപ്പോഴും കാമറയോടുള്ള പ്രണയം കൈവിട്ടിട്ടില്ല. റായിയുടെ മകനും പോളിന്റെ മകനും പിതാക്കന്മാരുടെ പാത പിൻതുടരുന്നു. ആധുനിക ഫോട്ടോജേർണലിസത്തിന്റെ പിതാവായ് ഹെൻറി കാർട്ടിയർ ബ്രേസൺ എന്ന വിഖ്യാതനായ ഫോട്ടോഗ്രാഫറാണ് റായിക്ക് മാഗ്നം ഫോട്ടോസ്് എന്ന അന്താരാഷ്ര്‌ട വാർത്താ ചിത്ര ഏജൻസിയിലേക്ക് പ്രവേശനം നൽകിയത്. വെടിയേറ്റു വീണ മഹാത്മാ ഗാന്ധിജിയുടെ ചിത്രങ്ങൾ പകർത്തിയത് ഹെൻറി ബ്രേസനായിരുന്നു. 1965 ലാണ് റായ് ഫോട്ടോഗ്രഫി തൊഴിലായി തെരഞ്ഞെടുത്തത്.
സ്്റ്റേറ്റ്സ്മാൻ, ഇന്ത്യ ടുഡേ, ടൈം മാഗസിൻ, ന്യൂയേർക്ക് ടൈംസ്, സൺഡേ ടൈംസ്, ന്യൂസ് വീക്ക്, ദി ഇൻഡിപ്പെഡന്റ്, ന്യൂയോർക്കർ എന്നീ പ്രസിദ്ധീകരണങ്ങളിൽ റായിയുടെ ഫോട്ടോ ഫീച്ചറുകൾ സ്‌ഥിരമായി പസിദ്ധീകരിക്കപ്പെട്ടു. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് ഏറ്റവുമധികം ഫോട്ടോ ബുക്കുകൾ രഘുവിന്റേതാണ്. രഘുറായ് പകര്ത്തി യ ചിത്രങ്ങളില്‍ മിക്കവരും പല മേഖലകളിലെ പ്രഗത്ഭരും പ്രതിഭകളുമാണ്. അതില്‍ എല്ലാവിഭാഗക്കാരുമുണ്ട്: ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനും ജയപ്രകാശ് നാരായണനും മുതല്‍ ജനറല്‍ സിയാ ഉള്‍ ഹഖും ഇന്ദിരാഗാന്ധിയും നരേന്ദ്രമോദിയും അരവിന്ദ് കെജ്‌രിവാളും വരെ. എം.എസ്. സുബ്ബലക്ഷ്മി മുതല്‍ തുടങ്ങുന്ന സംഗീതജ്ഞരില്‍ കുമാര്‍ ഗന്ധര്വ്, മല്ലികാര്ജുറന്‍ മന്സൂഷര്‍, കിശോരി അമോങ്കാര്‍, ഉസ്താദ് വിലായത്ത് ഖാന്‍, ബിസ്മില്ലാ ഖാന്‍...
നര്ത്ത കരില്‍ കേളു ചരണ്‍ മഹാപാത്ര, യാമിനി കൃഷ്ണമൂര്ത്തി ; എഴുത്തുകാരില്‍ മഹാശ്വേതാ ദേവി, വിക്രം സേത്ത്, അരുന്ധതി റായ്, അമര്ത്യാ സെന്‍; പിന്നെ ജിദ്ദു കൃഷ്ണമൂര്ത്തി , മദര്‍ തെരേസ, ദലൈലാമ; ഇന്ത്യയുടെ സ്വന്തം സത്യജിത് റായിയും സുന്ദര്ലാഹല്‍ ബഹുഗുണയും... ചിത്രങ്ങളില്‍ നിറയുന്നുമനുഷ്യര്‍, പ്രതിഭകള്‍.
വ്യക്തികളെ ചിത്രീകരിക്കുമ്പോള്‍ താന്‍ അവരുടെ പിന്പ്രുഭയും (AURA) ചിത്രീകരിക്കുന്നുണ്ട് എന്ന് രഘു റായി പറയുന്നു. ഇതിലെ ചിത്രങ്ങളില്‍ മിക്കതും പെട്ടന്നുള്ള നിമിഷത്തില്നിിന്ന് പിടിച്ചെടുത്തവയാണ്; ഫോട്ടോയ്ക്കായി പോസ് ചെയ്തതിന്റെ ഫലമല്ല. അതാണ് യഥാര്ഥയചിത്രമെന്നും അദ്ദേഹം പറയുന്നു.
18 ലധികം കോഫിടേബിൾ ബുക്കുകൾ റായി പ്രസിദ്ധീകരിച്ചു ’’രഘുറായിയുടെ ഇന്ത്യ, ദി സിഖ്, കൽക്കട്ട, ഖജുരാഹോ, താജ് മഹൽ, ടിബറ്റ് ഇൻ എക്സൈൽ,’’ മദർ തെരേസയെക്കുറിച്ച് 3 ബുക്കുകൾ. നാലാമത്തെതിന്റെ പണിപ്പുരയിലാണ് രഘു. ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് ഗ്രീൻപീസിനുവേണ്ടി ഫോട്ടോഡോക്കുമെന്ററിയും റായ് തയ്യാറാക്കി. 1972–ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 1992–ൽ അമേരിക്കയുടെ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരത്തിനും അർഹനായി. ചെറുതും വലുതുമായി ഒട്ടേറെ അവാർഡുകൾ രഘുവിനെ തേടിയെത്തി. വാഷിംഗ്ടൺ, ന്യൂയോർക്ക്, പാരീസ്, വെനീസ്, ലണ്ടൻ, പ്രേഗ്, റോം, ഓസ്ട്രേലിയ, ഫിൻലന്റ്, സ്വിറ്റ്സ്വർലണ്ട് എന്നിവിടങ്ങളിൽ ഫോട്ടോപ്രദർശനങ്ങൾ നടത്തി. ഇപ്പോൾ ഡൽഹിയിലെ മെഹ്റോളി, ഹരിയാനയിലെ ഗുഡ്ഗാവ് എന്നിവിടങ്ങളിലായി ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്നു, ഒപ്പം അദ്ദേഹത്തിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ ഫോട്ടോഗ്രഫിയിലുള്ള തന്റെ പരീക്ഷണങ്ങളും തുടരുന്നു.
ന്യൂസ് ഫോട്ടോഗ്രഫി, ഡോക്യുമെന്ററി ഫോട്ടോഗ്രഫി, ഫോട്ടോ ജേർണലിസം എന്നിവ എന്നെ സംബന്ധിച്ചിടത്തോളം ഒന്നു തന്നെയാണ്. റായ് പറയുന്നു, പൊളിറ്റിക്കൽ ചിത്രങ്ങളും ന്യൂസ് ഈവന്റുകളും ഒരു ക്ലിക്കിൽ തീരുന്നതാണ് പലർക്കും, എന്നാൽ വെറും വാർത്തയ്ക്കപ്പുറം ചിത്രത്തിന്റെ ഫ്രെയിമും കമ്പോസിഷനും മൂഡും ആളുകളുടെ ഭാവങ്ങളും പകർത്താൻ കഴിയുന്നവനാണ് ഫോട്ടോഗ്രാഫറെങ്കിൽ അയാൾ പകർത്തിയ ചിത്രം ചരിത്രത്തിന്റെ പേജുകളിൽ ഓർമിക്കപ്പെടും. ഫോട്ടോഗ്രാഫർ കടന്നുപോയാലും അയാൾ പകർത്തിയ ചിത്രം ലോകത്തെ ചിന്തിപ്പിക്കും.