കുതിരയുടെയോ പശുവിന്റെയോ
കാളയുടെയോ ആടുകളുടെയോ
കുടലിൽ കാണപ്പെടുന്ന കല്ലാണ്
ഗോരോചനം എന്ന് ഇന്ത്യയിൽ
അറിയപ്പെടുന്നത്.
സാധാരണയായി രോമത്തിൽ
നിന്നോ ദഹിക്കാതെ കിടക്കുന്ന
സസ്യപദാർത്ഥങ്ങളിൽ നിന്നോ
മൃഗങ്ങളിൽ തനിയേ രൂപപ്പെടുന്ന
വസ്തുവാണിത്.
• ഗോരോചനം ഒരു ഔഷധമായി
ആധുനിക വൈദ്യശാസ്ത്രത്തിലും
ഉപയോഗിച്ച് വരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിൽ
ജീവിച്ചിരുന്ന ഇബ്ൻ ളുഹർ (Ibn
Zuhr) എന്ന ലോകപ്രശസ്ത
ഭിഷഗ്വരനാണ് കുതിരയിൽ
കാണപ്പെടുന്ന ഒരു വസ്തുവിൽ
രോഗശമനമുണ്ടെന്ന്
തിരിച്ചറിച്ചത്. പാശ്ചാത്യ
ലോകത്ത് Avenzoar എന്ന പേരിൽ
അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ
പേരിൽ നിന്ന് തന്നെയാണ് ഈ
വസ്തുവിന്ന് Bezoar എന്ന പേർ
വന്നിരിക്കുന്നതും.
വിഷചികിത്സയിൽ
ഗോരോചനത്തിന്റെ ഗുണം
മനസ്സിലാക്കി ഉപയോഗിക്കാൻ
തുടങ്ങിയതും ഇദ്ദേഹമാണ്.
• ഗോരോചനം വിവിധ
തരത്തിലുണ്ട്. കുതിരയിലെ
അന്നനാളത്തിൽ രൂപപ്പെടുന്ന
ചോക് എന്നറിയപ്പെടുന്ന ഒരു
തരം ഗോരോചനമുണ്ട്. വൻകുടലിൽ
അടിഞ്ഞ് കൂടി രൂപപ്പെടുന്ന
ഗോരോചനം fecalith
എന്നറിയപ്പെടുന്നു.
ശ്വാസനാളത്തിൽ
കാണപ്പെടുന്നത് tracheabezoar
എന്നും വിളിക്കപ്പെടുന്നു....!!