1914 സെപ്റ്റംബർ 1 ഉച്ചയ്ക്ക് ഒരു മണി.
അന്നാണ് മാർത്ത മരിച്ചത്. അമേരിക്കൻ ഐക്യനാടുകൾ ഉൾപ്പെടുന്ന സിൻസിനാറ്റി മൃഗശാലയിലാണ് മാർത്തയുടെ അന്ത്യമുണ്ടായത്. സഞ്ചാരി പ്രാവിൻറെ ഒരു കൂട് കണ്ടെത്തുന്നവർക്ക് 1909ൽ ജന്തുശാസ്ത്രജ്ഞന്മാർ 5000 ഡോളർ സമ്മാനം പ്രഖ്യാപിച്ചു. അതിന് നൂറ് കൊല്ലം മുമ്പ് കോടിക്കണക്കിന് സഞ്ചാരി പ്രാവുകൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ പാറിക്കളിച്ചിരുന്നു. സഞ്ചാരി പ്രാവുകളുടെ ഒരു കൂട്ടത്തിലെ എണ്ണം 223 കോടിയിലധികം(223,02,72,000) ഒരു ശാസ്ത്രജ്ഞൻ എണ്ണിയത്രേ!!!!!!....സഞ്ചാരി പ്രാവുകളുടെ എണ്ണത്തെയും കൂടുകളെയും കുറിയ്ക്കാൻ എട്ടും ഒൻപതും അക്കങ്ങൾ വേണ്ടിവന്നിരുന്നു. പക്ഷികൾ രാത്രി വിശ്രമിക്കുമ്പോൾ മരച്ചില്ലകൾ മതിയാകാതെ വന്നു. പലപ്പോഴും വൃക്ഷക്കൊമ്പുകൾ ഭാരം കൊണ്ട് പൊട്ടി വീഴുമായിരുന്നു. ഒരു പക്ഷിയുടെ ഭാരം 200-250 ഗ്രാം വരെ മാത്രമേ ഉണ്ടായിരുന്നുളളൂ. കോടിക്കണക്കിന് പക്ഷികൾ പറക്കുമ്പോൾ,ദേശാടനം നടത്തുമ്പോൾ സൂര്യൻ പെട്ടെന്ന് അസ്തമിച്ച പോലെ അനുഭവപ്പെട്ടിരുന്നു. ഇത്രയും പക്ഷികൾ പെട്ടെന്ന് അസ്തമിക്കാൻ എന്താണു കാരണം..?
ആഹാരം കിട്ടാഞ്ഞിട്ടാണോ..?ഒരിക്കലുമല്ല. വിത്തുകളായിരുന്നു ഇവയുടെ ആഹാരം.വന്യവൃക്ഷങ്ങൾ ധാരാളമുണ്ടായിരുന്നതിനാൽ ആഹാരം പ്രശ്നമായിരുന്നില്ല. അമേരിക്കയിലെ ആദിമനിവാസികൾ തിന്നൊടുക്കിയതാണോ...?അല്ലേയല്ല.ആദിമനിവാസികൾക്ക് അറിയാമായിരുന്നു സഞ്ചാരി പ്രാവുകളുടെ ഇറച്ചി നല്ല ആഹാരമാണെന്ന്. ഒപ്പം പ്രകൃതി നിയമവും അവർക്കറിയാമായിരുന്നു. പക്ഷികൾ കൂട് വയ്ക്കുന്ന കാലത്ത് അവർ നായാടിയിരുന്നില്ല.പക്ഷിക്കുഞ്ഞുങ്ങളെ അവർ ഭക്ഷിച്ചിരുന്നില്ല.
അമേരിക്കയിലേക്ക് കുടിയേറിയ യൂറോപ്യൻ വംശജരാണ് സഞ്ചാരി പ്രാവിൻറെ വംശഹത്യ നടത്തിയത്. വെടി വെച്ചും അടിച്ചു കൊന്നും കല്ലെറിഞ്ഞും വല വെച്ചും അവർ പക്ഷികളെ വേട്ടയാടി. കൊന്നു വീഴ്ത്തിയതിൽ പലതിനെയും വലിച്ചെറിഞ്ഞു.ഒരു തമാശക്കളി.
പിന്നെ സഞ്ചാരി പ്രാവില്ലാതെ ആഹാരമില്ലെന്നായി. ഇളം പക്ഷിക്കാണ് കൊഴുപ്പും സ്വാദും എന്ന് പ്രചരിച്ചതോടെ ആക്രമണം കൂടുകളിലേക്കായി. കൂടുകൾ അടിച്ചിടാൻ തുടങ്ങി. ചിലയിടങ്ങളിൽ മരങ്ങൾ തന്നെ വെട്ടിയിട്ടു. മുട്ട പൊട്ടിയും പറക്കമുറ്റാത്തവ ചതഞ്ഞരഞ്ഞും ആ കുരുതി ഭൂമിയിൽ എങ്ങും കൂട്ടനിലവിളി ഉയർന്നു. തുടർന്ന് സഞ്ചാരി പ്രാവുകളെ വെടിവെക്കുന്ന മത്സരങ്ങളരങ്ങേറി.ഇതിന് പക്ഷികൾ പറന്നു വരുന്നതറിയിക്കാൻ ടെലഗ്രാഫ് സൌകര്യങ്ങൾ ഉപയോഗപ്പെടുത്തി. 15 ലക്ഷത്തോളം പ്രാവുകളെ ഒരൊറ്റ മത്സരത്തിൽ വെടിവെച്ചു കൊന്നു എന്നാണ് ചരിത്രം.1880 ആകുമ്പോഴേക്കും അവയുടെ ചെറിയ കൂട്ടങ്ങൾ മാത്രം അവശേഷിച്ചു. 1902 ആകുമ്പോഴേക്കും വംശനാശം സംഭവിച്ചു.എണ്ണിയാലൊടുങ്ങാത്ത പക്ഷികളിലൊന്നിൻറെ അവസാന കണ്ണിയായിരുന്നു മാർത്ത.